Thursday, December 30, 2010

New Year 2010 >>>


LET US SAY GOOD BYE TO  2010 & THANKS FOR ALL GOOD THINGS AND FORGET THE BAD.

WITH GOOD SPIRIT & CHEER LET US WELCOME NEW YEAR 2011.
WISH YOU, a HAPPYPEACEJOYHEALTH & WONDERFUL


Let us Welcome
NEW YEAR 2011!
And wishes for

a great start for January...

Lots of Love for
February

Inner Peace for
March

No Worries for
April

Lots of Fun for
May

Full Of Joy in
June to November

And Happy Holidays in
December....

Saturday, December 25, 2010

Sisterly << >> Brotherly !


കൊച്ചി ഇന്റര്‍നാഷണല്‍ സ്റ്റേഡിയം രൂപം കൊള്ളുന്നതിന്റെ പ്രഥമ ദിനം.
ആദ്യം ചെളിക്കുഴിയായിരുന്ന പാലാരിവട്ടത് 
സെന്റ്‌ ആല്ബര്ട്ട് സ് കോളെജിനു നല്‍കിയിരുന്ന 
മൈതാനം (??) ...  ഈ മൈതാനത്തിനു വേണ്ടി റോഡില്‍ പന്ത് കളിച്ച ഞങ്ങളുടെ ചേട്ടന്മാര്‍ ..
നഷ്ടത്തിലോടിയിരുന്ന സര്‍ക്കാര്‍ സ്ഥാപനമായ 
എച് എസ് സി എല്ലിനെ രക്ഷപ്പെടുതുതുവാനും ..
അത് വഴി കേരളത്തിലൊരു അന്താരാഷ്ട്ര നിലവാരത്തിലുള്ള 
കളിക്കളം നേടുകയും ചെയ്തതിലെ കൂര്‍മ്മ ബുദ്ധി!
അങ്ങനെ തറക്കല്ലിടല്‍ ചടങ്ങിനിടയില്‍ വേദിയില്‍ അദ്ദേഹം നടത്തിയ പരാമര്‍ശം :
"This International Stadium is brotherly to the future International Airport !
Cochin International Airport is sisterly to this stadium"  
ഒരു ദശകത്തിനു ശേഷം എയര്‍ പോര്‍ട്ടുംസ്റെടിയവും അഭിമാനമായി നില്‍ക്കുമ്പോള്‍ 
അവയുടെ ആവശ്യം നേരത്തെ മനസ്സില്‍ കണ്ട "ലീഡര്‍ " നാട് നീങ്ങി ...
അനുശോചനങ്ങള്‍ !

Wednesday, December 15, 2010

2010 >>>

പരാതികളില്ലാതെ.. 
പരിഭവങ്ങളില്ലാതെ ..
നിശബ്ദമായി.. 
വരുന്ന വര്‍ഷത്തിനു വേണ്ടി.. 
വഴി മാറുന്ന രണ്ടായിരത്തി പത്ത് ..
എല്ലാര്‍ക്കും ക്രിസ്മസ് നവ വത്സര ആശംസകള്‍ !

Monday, December 6, 2010

ഹിംഗോള എന്ന ഗ്രാമത്തിലേക്ക്

നമ്മള്‍ ജീവിക്കുന്നത് എത്രയോ ആര്‍ഭാടങ്ങളുടെ നടുവില്‍ !
ഹിംഗോള എന്ന ഗ്രാമത്തിലേക്ക് പോകുന്നത് ശരിക്കും അദ്ഭുതം ആവും !
സന്കുചിതമെന്നു തോന്നുമെങ്കിലും 
അച്ചടക്കമോ  ഭയ ഭക്തി ബഹുമാനമോ ഒക്കെ ആവാം 
ആണ്‍ ഗ്രാമത്തില്‍ പെണ്‍ തരികള്‍ പുറത്തു കാണാത്തത് ...
ആ പുരോഹിത കൂശ് മാണ്ഡങ്ങള്‍ക്ക്   വള്ളി ചൂരല്‍ കൊണ്ട് നല്ല പെട കൊടുക്കണം ..
എന്നിട്ട് പിള്ളേര്‍ക്കെല്ലാം വിവരോം വെളിച്ചോം നല്‍കിയാല്‍ ചെലപ്പോ രക്ഷ പെടും ! 
---
ഇത്രയും വിചിത്രമായ കാര്യം പരിച്ചയപെടുതിയത്തിനു മഴത്തുള്ളി സുഹൃത്തിനു   നന്ദി !

Saturday, December 4, 2010

വലക്കണ്ണികളില്‍ ഒരു "ഇഗ്ഗ്"

ഡിസ്പ്ളേ പിക്ചര്‍ ഇട്ടതു കൊണ്ട് മാത്രം ഒരു ഇന്റര്‍നെറ്റ്‌ ഞരമ്പ്‌ രോഗിയെ എങ്ങനെ തിരിച്ചറിയും ? 
ആദ്യ പ്രതികരണം കഴിയുമ്പോള്‍ തന്നെ ശരിയായ നിറം പുറത്തു വരും ..
അപ്പോഴേ കൊടുക്കണം ഒരു "ഇഗ്ഗ്" ( ഇഗ്നോര്‍ ) 
വേറൊന്നും ഇക്കാണായ വലക്കണ്ണികളില്‍ (ഇന്റര്‍നെറ്റ്‌ )  ചെയ്യാനില്ല !
 

Sunday, November 28, 2010


An accident almost like a NEAR MISS ! ...
occurred at Al Barsha on 28November 2010,
in front of Media Rotana hotel;
Our colleague and Myself were in the car ! . .
Posted by Picasa

Monday, November 22, 2010

Shantha Devi passes away !


വേദനകള്‍ നിറഞ്ഞ ജീവിത കാണ്ഡം മുഴുവനും ..
യാതനകളോട് മല്ലടിച്ച് ..
ആ അമ്മ യാത്രയായി !
അരങ്ങില്‍ ആടിയ വേഷങ്ങളെക്കാള്‍
ദുര്‍ഘടമായ ജീവിത യാഥാര്‍ത്ഥ്യങ്ങളെ
നേരിട്ട് ആയുസ് തീര്‍ത്ത ഈ അമ്മയുടെ
ആത്മാവിനു നിത്യ ശാന്തി നേരുന്നു
ആദരാഞ്ജലികള്‍ ! . .

Thursday, November 18, 2010

പരശു രാമന്‍ കലിയുഗത്തില്‍ ?

പണ്ട് സ്വാമി വിവേകനന്ദന്‍ പറഞ്ഞു കേരളം ഭ്രാന്താലയം ആണെന്ന് ! . . .
വര്‍ഷങ്ങള്‍ ഇത്രയും കഴിഞ്ഞിട്ടും അതിനു വല്ല മാറ്റവും ഉണ്ടോ ?
മതങ്ങള്‍ മുന്‍ നിര്‍ത്തി കൊണ്ടുള്ള വൈകൃതങ്ങള്‍ ഇപ്പോഴും തുടരുന്നതോടൊപ്പം ..
സാമൂഹ്യ വിരുദ്ധ ചിന്തകളും വര്‍ദ്ധിച്ചിരിക്കുന്നു ..
ആശയ ദാരിദ്ര്യവും പ്രത്യയ ശാസ്ത്രങ്ങളുടെ അതി പ്രസരവും ചേര്‍ന്ന്
ഇപ്പോഴത്തെ തലമുറയെ മറ്റാരുടെയെങ്കിലും ചൂണ്ടുവിരലുകള്‍ക്ക് ചേര്‍ന്ന്
നൃത്തം ചവിട്ടാന്‍ പ്രേരിപ്പിച്ചിരിക്കുന്നു!
സാങ്കേതിക ജ്ഞാനം വളര്‍ന്നെങ്കിലും
അവയുടെ ശുദ്ധവും സുതാര്യവുമായ ഉപയോഗത്തെക്കാള്‍
ആരുടെയെങ്കിലും ബലഹീനതകളെ മുതലെടുക്കുവാന്‍ മാത്രം ശ്രമിക്കുന്നു!
കാര്യ പ്രാപ്തി നേടുന്നതിനു മുന്‍പ് തന്നെ അര്‍ഹമല്ലാത്ത ധന ധാന്യാദികള്‍
കൈവശമാകുമ്പോള്‍ ഉണ്ടാവുന്ന ആത്മ സംതൃപ്തി, വരും തലമുറയെ
ചപലവും ശിഥിലവും ആയ സമൂഹമായി തീര്‍ക്കുന്നു.
സ്വദേശത്തെ വവിധ്യ രീതികളില്‍ സ്വയം പര്യാപ്തമാക്കാന്‍ പോരുന്ന
സ്ഥാവര സാധ്യതകളെ വേണ്ട രീതിയില്‍ ഉപയോഗിച്ചിരുന്നെങ്കില്‍
ദൈവത്തിന്‍റെ സ്വന്തം നാട് തീര്‍ത്തും അര്‍ത്ഥ പൂര്‍ണം ആയേനെ !

പരശു രാമന്‍ പണ്ട് മഴു എടുത്തു എറിഞ്ഞപ്പം
എന്തൊക്കെയോ വിചാരിച്ചിരുന്നു ....
ഇനി ചെലപ്പോ കലിയുഗത്തില്‍
അതെ മഴു തിരിച്ചൊരു ഏറു കൊടുക്കാനും മതി !

Saturday, November 13, 2010

മണ്ണാത്തി

പൂര്‍വാധുനികം ?
മണ്ണാത്തിയും ഇന്ന് ജീവിച്ചിരുപ്പുണ്ടോ?
കാലങ്ങള്‍ക്ക് മുന്‍പ് കൃഷി ചെയ്യാന്‍ നിലമുണ്ടായിരുന്നപ്പോള്‍
പലരും വിതച്ച വിത്തുകളുടെ കൊയ്ത്തു കണ്ടാണ്‌ നമ്മളെല്ലാവരും വളര്‍ന്നത്‌ .
ഉടയോനും കുടിയാനും വിത്ത് വിതച്ചത് സ്വന്തവും സ്വായത്തവും ആയ ഭൂമിയില്‍ !
അപ്പൊ കൊയ്ത്തിന്റെ അവകാശമോ ?
അവനവന്റെ ജീവന്‍ പോലും സ്വയം അവകാശപ്പെടാനില്ലാത്ത
ഒരു തലമുറയെ വളര്‍ത്തിയ മണ്ണാത്തിയെയും അവളുടെ കാല്പനികതയെയും
കവിതയിലൂടെ കാണുമ്പോള്‍ ഒരു പ്രത്യേക ഈണം !

നോസ്ടാല്‍ ജിയ .. ..

ആര്‍ക്കൊക്കെയോ വേണ്ടി ഓടി തീരുന്ന
ആയുസ്സിന്റെ ഇത്തിരിപ്പോന്ന ദൈര്‍ഖ്യത്തിലും
വീണ്ടും വീണ്ടും ഓര്‍ക്കുമ്പോള്‍ നനവും തണവും നല്‍കുന്ന
ചെലപ്പോള്‍ നൊമ്പരങ്ങളും വേദനകളും നിറയുന്ന
സുഖമുള്ള ഒരു അവസ്ഥ !
നോസ്ടാല്‍ ജിയ ..
..
പ്രവാസിക്ക് ഇത് എന്നുമുള്ള അവസ്ഥ.

Monday, November 8, 2010

ചെറിയൊരു ചാറ്റല്‍ മഴ കൂടി കിട്ടി..

ഓര്‍മശകലങ്ങളിലൂടെ ശരിക്കൊരു മഴ കണ്ട പോലെ...
കുഞ്ഞുനാളില്‍ മഴക്കാറുകള്‍ കാണുമ്പോള്‍ തന്നെ,
കശുവണ്ടി ചുട്ടു തിന്നുവാന്‍ തിമിര്‍ത്തു ഓടുന്നതും ഓര്‍ക്കുന്നു ..
മഴയുടെ ഓര്‍മകള്‍ക്കൊപ്പം
ചെറിയൊരു ചാറ്റല്‍ മഴ കൂടി കിട്ടി.. ഇവിടെ ഷാര്‍ജയില്‍...

സ്വാതന്ത്ര്യം >>>

സ്വാതന്ത്ര്യം മറ്റൊരാളുടെ മൂക്കിനു കീഴെ വരെ മാത്രം ! അല്ലെ?
എന്ന് വച്ചാല്‍ ആരെയെങ്കിലും ചോദ്യം ചെയ്യാന്‍ തുടങ്ങുന്നതിനു മുന്‍പ് തന്നെ
സ്വ്യയം ആലോചിച്ചു നോക്കണം.
നമ്മുടെ ചൂണ്ടു വിരല്‍ ആരുടെയെങ്കിലും നേരെ കാണിക്കുന്ന സമയത്ത്
നമ്മുടെ അതെ കയ്യിലെ മറ്റു നാല് വിരലുകള്‍ ചൂണ്ടുന്നത് ആരുടെ നേരെ?
അവയെല്ലാം നമ്മുടെ നേരെ തന്നെയല്ലേ ?.
പിന്നെയെന്തിന് വയ്യാവേലിക്ക് പോണം ?
" न कुरियात निष् फलं करमा "
പ്രതിഫലം പ്രതീക്ഷിക്കാതെ സ്വന്തം കര്‍മ്മങ്ങള്‍ ചെയ്യുക !

Wednesday, November 3, 2010

മനസിന്റെ നന്മ

മനസിന്റെ നന്മയെ എപ്പൊഴും ആദരിക്കേണ്ടത് തന്നെ ..
ഹൃദയം തുറന്നെഴുതിയ സത്യങ്ങള്‍, അക്ഷരങ്ങലെക്കള്‍ കൂടുതല്‍ സംസാരിക്കുന്നു..
ഇങ്ങനെ എത്രയോ ഏടുകള്‍ നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തില്‍ ! . .
നൊമ്പരങ്ങളുടെ മഴ പെയ്തൊഴിയട്ടെ ...
ജീവിതം ഇനിയും മുന്നോട്ടു തന്നെ .

Thursday, October 28, 2010

രക്ഷകൻ

പുറത്തു കാവലിനിരിക്കുന്ന ആള്‍ എന്നും രക്ഷിക്കുവാനുണ്ട് എന്ന് വിശ്വസിക്കാം..
പല രൂപത്തില്‍ - ഭിഷഗ്വാരനായും .. മാതാവായും ...
കണ്ണുനീര്‍ തടയുവാനും ആശ്വസിപ്പികാനും ..
വേദനകളില്‍ കൈത്താങ്ങാകുവാനും ..
-

രക്ഷകൻ

ഓരോ ഭാരതീയനും ചിന്തിക്കേണ്ട കാര്യം..

ഭാരത രാജ്യം പെരുമ കേട്ടത് അതിന്റെ പ്രജകളുടെയും ഭരണകര്‍ത്താക്കളുടെയും ആതിഥ്യ മര്യാദകളും സഹാനുഭൂതിയും നന്മയും എല്ലാം ചേര്‍ന്നാണ്.
ഇത്രയും സഹകരണം നല്‍കിയ ഒരു ജന സമൂഹം ഇന്ത്യ ഉപ ഭൂഖണ്ടത്തില്‍ തന്നെയില്ല.
അത് കൊണ്ട് തന്നെയാണല്ലോ ഇന്ത്യന്‍ സംസ്കാരം തന്നെ മറ്റൊരു കൂട്ടം സംസ്കാരങ്ങളെ സ്വാംശീകരിച്ചത് ...
എന്നാല്‍ ഭാരത പുത്രന്റെ ഹൃദയ മിടിപ്പ് തിരിച്ചറിഞ്ഞത് പറങ്കികള്‍ തന്നെ !..
അന്ന് തൊട്ടു ഇന്ന് വരെ തുടരുന്നതും അതെ സ്വഭാവം! ::: ഉപഭോഗ സംസ്കാരം ! . .
ഭാരത പൈതൃകം തന്നെ കച്ചവടം ചെയ്തു സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിച്ച എത്രയോ ഭരണ കര്‍ത്താക്കള്‍ ..
വെറും കച്ചവടത്തിനായി എത്തിയ ഈസ്റ്റ് ഇന്ത്യ കമ്പനി ഭാരതത്തെ അടക്കി ഭരിച്ചു ..
മിടുക്കന്മാര്‍ സമയതിനോത് നിറം മാറി പുംഗവന്മാരായി പോകല്‍ പെറ്റു.
കൂടുതല്‍ പേരും വെറും ഗുമസ്തന്മാരായി കാലക്ഷേപം ചെയ്തു !
നാട് കടന്നാലും ഭാരതീയര്‍ സ്വഭാവത്തില്‍ എന്നും ഒരു നല്ല ഉപഭോക്താവ് മാത്രം ആയിരിക്കാന്‍ ശ്രമിക്കുന്നു.
പൌരസ്ത്യ രാജ്യങ്ങളില്‍ കുടിയേറിയെങ്കിലും സ്വന്തം വരുമാനം ശരിയായി ഉപയോഗിക്കുന്നവര്‍ വളരെ കുറവ് മാത്രം.
മധ്യ പൌരസ്ത്യ ഭാഗങ്ങളില്‍ കഴിയുന്ന പ്രവാസികളും മോശമല്ല.
കാശ് ചെലവാകാന്‍ ഒരു മാര്‍ഗം കാണിച്ചു കൊടുത്താല്‍ മാത്രം മതി -- ഭാരതീയന്‍ രംഗത്തില്‍ കേറി വിളയാടും ! ! ..
ഇതെല്ലാം കണ്ടു നില്‍ക്കുന്ന സായിപ്പിന് കച്ചവടം നടത്താന്‍ ആക്രാന്തം കൂടാതിരിക്കുന്നതെങ്ങനെ ?
സായിപ്പയാലും പറങ്കിയായാലും ഒതുക്കത്തില്‍ ഒരു കളിപ്പാവയെ കിട്ടിയാല്‍ ഒതുക്കത്തില്‍ കാര്യം നടക്കും.
ചെറിയ മീനെ ഇട്ടു കൊടുത്തു വലിയ മീന്‍ പിടിക്കുന്ന ദുഷ്ടന്മാര്‍..
ഒരു അരുന്ധതി ഇങ്ങനെ വിളയാടുവാന്‍ അവസരം നല്കിയതും ഭാരതം തന്നെ...
ഈ പാവ കളിയുടെ അരങ്ങിനു പിന്നില്‍ നിന്ന് ആരോ ചിരിക്കുകയും ഉണ്ടാവും .
നാനാത്വത്തില്‍ ഏകത്വം കാണാന്‍ ആഗ്രഹിച്ച രാഷ്ട്ര പിതാവേ ..
നമ്മുടെ ഏകത്വം ഇപ്പൊ നാനാ തരത്തില്‍ ആയല്ലോ ..
ഏതാണ് ശരി .. ഏതാണ് തെറ്റ് എന്ന് തിരിച്ചറിയാന്‍ -->
ഇനി എന്ന് ഒരു ബുദ്ധനോ ക്രിസ്തുവോ കൃഷ്ണനോ ഗുരുജിയോ പുനര്‍ജനിക്കും?
ഓരോ ഭാരതീയനും ചിന്തിക്കേണ്ട കാര്യം തന്നെ !

ചില വ്യാഴാഴ്ച കളില്‍ ...

ചില വ്യാഴാഴ്ച കളില്‍ ഗ്ലാസ്സുകള്‍ നിറയുകയും ഒഴിയുകയും ഒക്കെയായി അങ്ങനെ പോകൂല്ലേ ?
രാത്രി മഴയോ .. മഞ്ഞോ .. ആവോ ..
മല്ലിക ഷെരാവത് പാമ്പായി വരുന്ന "ഹിസ്സ് " കൂടി ആവുമ്പോ ?
ശുഭ രാത്രി !

കവി അയ്യപന്റെ ആതാവിനു നിത്യ ശാന്തി നേരുന്നു !

എന്തില്‍ നിന്നെല്ലാമോ ഓടിയകന്നു ...
ഒരു മനുഷ്യ ആയുസ് മുഴുവന്‍ ഓടി തീര്‍ത്ത ..
അവസാനം ഒരു നികൃഷ്ട ജീവിയെ പോലെ ..
മരണത്തെ പുല്‍കാന്‍ മാത്രം വിധി ! ..
ഇത് പോലെ എത്ര എത്ര കലാകാരന്മാര്‍ ...
---
കവി അയ്യപന്റെ ആതാവിനു നിത്യ ശാന്തി നേരുന്നു !

സ്വപ്‌നങ്ങള്‍ എപ്പോഴെങ്കിലും മരിക്കുമോ ?

സ്വപ്‌നങ്ങള്‍ എപ്പോഴെങ്കിലും മരിക്കുമോ ?
നമ്മള്‍ ഉള്ള കാലം മുഴുവനും സ്വപ്‌നങ്ങള്‍ നമ്മുടെ കൂടെ ഇല്ലേ ?
സ്വപ്‌നങ്ങള്‍ തീരുന്നത് ഉറക്കം തീരുമ്പോള്‍ മാത്രം..
തുടര്‍ച്ച കാണാന്‍ സാധിക്കാത്ത ഒരു നിസ്സഹായ അവസ്ഥ ! . .
ഇന്നലെ കണ്ട സ്വപ്നം തന്നെ ഇന്നും കാണാന്‍ സാധിച്ചിട്ടുണ്ടോ ?
അത് തന്നെയോ അല്ലെങ്കില്‍ അതിന്റെ ബാക്കിയോ നാളെ കാണാന്‍ സാധിക്കുമോ ?
......
ഏയ്‌ ചുമ്മാ ..

ഉറവ !

ഉറവ ഉള്ള കാലത്തോളം നീര്‍ച്ചാലുകള്‍ക്കും ഭാവിയുണ്ടല്ലോ .

അയ്യനും അയ്യപ്പനും ..

അയ്യനും അയ്യപ്പനും ഇഹലോകം വെടിയുന്നത് ദൈവത്തിന്റെ ദൂരക്കാഴ്ച !
(ദീര്‍ഘ ദൃഷ്ടി !)...
സന്ദേശം കിറു കൃത്യം !
പ്രണാമം

Wednesday, October 27, 2010

സ്കൂളില്‍ കൊണ്ടുപോവാനുള്ള പ്രൊജക്റ്റ്‌-ന്റെ തീം

സ്കൂളില്‍ കൊണ്ടുപോവാനുള്ള പ്രൊജക്റ്റ്‌-ന്റെ തീം --
ട്രെയിന്‍ ദുരന്തവുമായി ഇണക്കിയ ഒരു പ്രേരണാത്മകമായ ഒരു കഥ ..
ഈ ചിത്രം കഥയുടെ ഒരു ഭാഗം മാത്രം ! ..

Sunday, October 24, 2010

വെപഥു !

വെപഥു !
ഭൂമിയില്‍ എന്നും നില നില്‍ക്കുന്ന സത്യം . .
എന്നും ക്ഷമിക്കുവാനും സഹിക്കുവാനും മാത്രം ബാക്കി നില്‍ക്കുന്ന സ്ഥാനം ..
പാഴായാലും ചവറായാലും പോകാന്‍ വേറൊരു ലക്ഷ്യവുമില്ല !.
സ്വയമായാലും കൃതമായാലും സൃഷ്ടമാവുന്ന ശിലകളെയും പേറി ...
ഇനിയും ഭൂമി ആരെയോ കാത്തു നില നില്‍ക്കുന്നു ..
ജീവിതത്തിലെ ഒരു എട് .. ഒരു സത്രം ...


Thursday, October 21, 2010

ഒരു ശബരിമല ദര്‍ശനം

ഒരു ശബരിമല ദര്‍ശനം !...
ചെറുപ്പത്തില്‍ മല ചവിട്ടുമ്പോള്‍ കാട്ടു മൃഗങ്ങളെ കാണും എന്നൊക്കെ പറഞ്ഞിരുന്നു .
പക്ഷെ ഞങ്ങളുടെ വണ്ടി കുറെ നേരം നിര്‍ത്തിയിട്ടിരുന്നത് ഒരു ആന വഴിയില്‍ നിന്നത് കൊണ്ടാണെന്ന് ഡ്രൈവര്‍ ചേട്ടന്‍ പറയുന്നത് കേട്ടു..
ആകപ്പാടെ കണ്ടത് ചുമടും കെട്ടി പോകുന്ന കുറെ കഴുതകളെ ആണ്...
എന്നാലും ശബരിമല ദര്‍ശനം എന്നും പുണ്യം ...
സ്വാമി ശരണം ...

View of Burj al Arab



A view of Burj al Arab from the Palm Jumeirah Crescent

Monday, October 18, 2010

Durga Puja

Durga Puja marks the beginning of the festive season... 
Loaded with fun and celebration. 
It's time to rejoice in the glory and blessings of Maa Durga.
Below link is a greeting for you.... 
http://pradeepdubai.tripod.com/durgapuja.html

Tuesday, September 28, 2010

കാട്ടാളന് ....

കാട്ടാളന് രാത്രിയില്‍ മാത്രമേ കവിത ചമയ്ക്കാന്‍ പറ്റുകയുള്ളോ ?
പകല്‍ മുയുമനും ഉറങ്ങി തീര്‍ക്കുവാണോ??
എന്നിട്ട് രാത്രി എണീറ്റിരുന്നെ പേടി സ്വപ്നം കാണാന്‍ ?
വരുവാനില്ലാരുമെന്നു കരുതുന്നതെന്തേ ?
ഇത്രേം മഴത്തുള്ളികളുടെ കൂടെ..
ഇനിയും എത്ര ദൂരം പോകാനിരിക്കവേ ..
ചപലമാം മനസിന്റെ ശിഥിലമാം ചിന്തകള്‍ ...
നിനവുകള്‍ ഏതുമേ നന്മ നിറഞ്ഞൊരു മനസിന്റെ കാഴ്ചയായി ..
വരുമോരാ നല്ല ദിനങ്ങളെ കുറിച്ച് ..
ശുഭമായി തീരുവാന്‍ പ്രാര്‍ത്ഥനകളെന്നുമേ ..

---
എന്തായാലും ഒരു ആനച്ചന്തം ഒക്കെ ഉണ്ട് ട്ടോ ..

Wednesday, September 8, 2010

ഈദ്...

ഈദ്...
ഐശ്വര്യത്തിന്റെയും നന്മയുടെയും ..
സമാധാനത്തിന്റെയും ദിനങ്ങള്‍ ആവട്ടെ ...
എല്ലാ കൂട്ടുകാര്‍ക്കും ഒരായിരം ആശംസകള്‍ !
ഈ ലിങ്കില്‍ ക്ലിക്കി നോക്കൂ.....
ഒരു ഗ്രീടിംഗ് ഉണ്ട് ട്ടോ ..

വേണു നാഗവള്ളി അന്തരിച്ചു !

വേണു നാഗവള്ളി അന്തരിച്ചു !
ഉള്‍ക്കടലിലേയും ചില്ലിലെയും കഥാപാത്രങ്ങളെ
ജീവനോടെ സമ്മാനിച്ച
കഴിവുള്ള കലാകാരന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു !

Tuesday, August 24, 2010

ആഗ്രഹങ്ങളെല്ലാം തീരുമോ? ..

ആഗ്രഹങ്ങളെല്ലാം തീരുമോ? ..
തീരാത്ത ആഗ്രഹങ്ങള്‍ എത്തിപ്പിടിക്കുവാനുള്ള ....
മനസിന്റെ സഞ്ചാരം, ...
പരിസരം മറന്നു പലതും ചെയ്യിക്കുന്ന അവസ്ഥ ..
സത്യമോ മിഥ്യയോ എന്ന് തിരിച്ചറിയാനാവാത്ത സമയങ്ങള്‍ ..
സങ്കല്‍പ്പങ്ങള്‍ സത്യം തന്നെയായി തീരട്ടെ എന്ന് പ്രത്യാശിക്കാം ...
----

Sunday, August 22, 2010

Onam 2010! . .

സുന്ദരമായ നമ്മുടെ നാട് ...
കൊയ്ത്തു കഴിഞ്ഞ നെല്‍പ്പാടങ്ങളും
പുഴകളും, പൂക്കളും...
അത്തപ്പൂക്കളവും, അത്തച്ചമയവും...
വാഴയിലയിലെ സദ്യയും ...
ഓണക്കളികളും, വള്ളം കളിയും ..
എല്ലാം ഓര്‍മ്മകളില്‍ നമുക്ക് മാത്രം സ്വന്തം ! ....
നിറപറയും നിലവിളക്കും തുമ്പ പൂക്കളും ഒരു പിടി നല്ല ഓര്‍മകളും മനസ്സില്‍ നിറച്ചു ...
ഒരിക്കല്‍ കൂടി ഓണം വന്നെത്തി !
വീടിന്റെ ഒരുപാട് ദൂരെ...
ദുബായില്‍ നിന്നും..
എല്ലാര്‍ക്കും ഒത്തിരി സ്നേഹത്തോടെ. ...
ഹൃദയം നിറഞ്ഞ ...
ഓണാശംസകള്‍ !

Wednesday, August 18, 2010

ആനയായാലും ആളായാലും ...

ആന ഇരുന്നാലും ചെരിഞ്ഞാലും ലക്ഷങ്ങള്‍ എന്ന് പറയുമായിരുന്നു ...
ഇപ്പൊ ആനയായാലും ആളായാലും ...
ദീപസ്തംഭം മഹാശ്ചര്യം !
നമുക്കും കിട്ടണം * * * * * * * ! . .

Thursday, August 12, 2010

ഓണം !

ഓണം !
വളരെ നല്ല സ്മരണകള്‍ !
പൂക്കളവും പൂവിളിയും ആര്‍പ്പും ..
അത് കേട്ടുണരുന്ന പത്തു ദിവസങ്ങള്‍ ..
മുറ്റത്തെ പൂക്കളം ഓരോ ദിവസവും കൂടുതല്‍ സുന്ദരമാക്കാന്‍
അയലത്തുള്ള പറമ്പുകളില്‍ കേറിയിറങ്ങി ..
പൂച്ചപ്പൂവും, ചെത്തിയും, ബെന്ദിപ്പൂവും എല്ലാം പൂക്കുടയില്‍ പെറുക്കി നിറക്കുന്നതിനിടെ
ഗൃഹനാഥന്റെ ശകാരങ്ങള്‍ ആര് കേള്‍ക്കാന്‍ ?
ഓണത്ത്തപ്പനെയും ത്രിക്കാക്കരയപ്പനെയും കളിമണ്ണ് കൊണ്ട് ചമച്ചു
പൂക്കളം ഭംഗിയാക്കുന്ന ദിവസങ്ങള്‍ !
എല്ലാം ഓര്‍ക്കുമ്പോള്‍ മനസ്സില്‍ കുളിരേകുന്ന ഒരു ഭൂതകാലം ....
.....
ഇന്നോ... ക്ഷിപ്രനേരം കൊണ്ട് തയ്യാറാവുന്ന പൂക്കളവും
എന്തിനു സദ്യയും പയസവുമെല്ലാം പാക്കറ്റുകളില്‍....
പക്ഷെ അങ്ങനെ വിളമ്പുന്ന സദ്യയില്‍ ..
അമ്മയുടെയും മുതശ്ശിമാരുടെയും സ്നേഹം ഉണ്ടോ ?
എന്നാലും അവധിക്കാലത്ത്‌ മക്കളും പേരക്കിടാങ്ങളും വരും എന്ന് കരുതി കാത്തിരിക്കുന്ന ..
ഓരോ അമ്മൂമ്മമാരെയും മതാപിതാക്കന്മാരെയും ഓര്‍ക്കാം...
മനസ് കൊണ്ടെങ്കിലും അവര്‍ക്കെല്ലാം ഓണക്കോടികള്‍ നല്‍കാം ..
ഒപ്പമിരുന്നു ഒരു ഓണസദ്യ ഉണ്ണുന്നത് ഇനിയെന്ന് ??
-------
വീണ്ടും അങ്ങനെയൊരു ഓണ അവധിയിലേക്ക് പോകാന്‍ ...
എന്നും അങ്ങനെ ഒരു കുട്ടിയായിരുന്നാല്‍ മതിയാരുന്നു ...

Wednesday, August 11, 2010

ജയ്‌ ജവാന്‍ !... ജയ്‌ കിസാന്‍ ! ..

തൊഴിലിന്റെ മാന്യതയെ ഓര്‍ത്തു വിലപിക്കുന്ന സമൂഹത്തിനു വിജയകരമായ ജീവിതം സ്വപ്നം കാണാന്‍ പോലും കഴിയില്ല..
അതിന്റെ പരിണത ഫലങ്ങളിലോന്നു ദാരിദ്ര്യവും !
എന്നാല്‍ ഇതേ തൊഴിലാളികള്‍ കേരളത്തിന്റെ അതിര്‍ത്തി കടന്നാലോ ?
ഇത്രയും കാര്യ പ്രസക്തിയുള്ള വേറൊരു തൊഴിലാളി സമൂഹം വേറെ ഉണ്ടാവില്ല !
ഇതേ കഴിവുകള്‍ സ്വന്തം രാജ്യത്തിന് വേണ്ടി ഉപയോഗിക്കുമോ ?
അപ്പോളേക്കും വൈറ്റ് കോളര്‍ ഈഗോ തല പോക്കും !..
എന്തിനു .. അവധിക്കു നാട്ടില്‍ പോകുന്നു എല്ലാ പ്രവാസികളും ചെയ്യുന്നതോ ?..
നാട്ടിലെ കുറവുകളെ പട്ടി കുറ്റം പറയുക മാത്രം ...
ഇങ്ങനെ സമൂഹം പുരോഗമിക്കുമ്പോഴാണ് പണമുള്ളവനും പനമില്ലാതവനും തമ്മിലുള്ള അകലം കൂടുന്നതും....
ദരിദ്രന്മാര്‍ കൂടുതല്‍ ദാരിദ്രതയിലെക്കും ... ധനവാന്മാര്‍ കൂടുതല്‍ ധനികതയിലെക്കും എത്തുന്നു ...
അതിനെ മുതലെടുക്കാന്‍ ഭരണകൂടം നിലനില്‍ക്കുന്ന കാലത്തോളം രാജ്യം ഇങ്ങനെ തന്നെ തുടരും ...
ജനസന്ഖ്യയിലെതടക്കം മുന്നോക്കം നില്‍ക്കുന്ന ഭാരത പൌരന്മാര്‍ക്ക് നന്മ വരട്ടെ എന്ന് പ്രാര്‍ഥിക്കാം...
സ്വാതന്ത്ര്യം കിട്ടിയിട്ട് ഇത് അറുപത്തി മൂന്നാമത്തെ വര്ഷം !
രാജ്യം കൂടുതല്‍ ശക്തി നേടട്ടെ !
ജയ്‌ ജവാന്‍ !... ജയ്‌ കിസാന്‍ ! ..

മനുഷ്യ ജന്മം അപൂര്‍വ ഭാഗ്യം !

അനേകം ജന്മങ്ങള്‍ക്ക് ശേഷം കിട്ടുന്ന മനുഷ്യ ജന്മം അപൂര്‍വ ഭാഗ്യം എന്ന് പറയാറുണ്ട്‌ ..
അത് കൊണ്ട് തന്നെ മനുഷ്യന് മറ്റു ജീവജാലങ്ങളെക്കാള്‍ ബുദ്ധിയും ശക്തിയും കൂടുതല്‍ ഉണ്ട്..
എന്ത് കാരണം കൊണ്ട് തന്നെ ആണെങ്കിലും കഴിവുകള്‍ ലഭിക്കുന്നത് അതിനോടൊപ്പം ചെയ്തു തീര്‍ക്കാനുള്ള ഉത്തരവാദിത്വങ്ങല്കൊപ്പമാണ്.
മുന്‍ തലമുറ എങ്ങനെ ചിന്തിച്ചു എന്നതിനെ വില വയ്കാതെ,
തനിക്കു എന്താണ് ഇപ്പോഴത്തെ ആവശ്യം എന്നത് മാത്രം നോക്കുന്നവരാണ് മനുഷ്യരില്‍ കൂടുതലും..
അപ്പോള്‍ തങ്ങളുടെ അടുത്ത തലമുറയും അതെ പോലെ ചിന്തിക്കും എന്ന് ആരും കരുതുകയില്ല....
അവനവന്റെ കാര്യം മാത്രം നോക്കുമ്പോള്‍ ഓര്‍ക്കേണ്ട കാര്യം പലതുണ്ട് ..
കാലം കടന്നു പോകുമ്പോള്‍, നമ്മുടെ തലമുറ ചെയ്ത പല കാര്യങ്ങളും തെറ്റായിരുന്നു എന്ന തിരിച്ചറിവ് ...
സത്യത്തെ നോക്കിക്കാണുന്ന സമയം ഒറ്റയ്കാണല്ലോ എന്ന ഭീകരമായ അവസ്ഥ ...
അടുത്ത തലമുറ അവരുടെ കാര്യങ്ങള്‍ നോക്കുമ്പോള്‍ അതിനെ പരിതപിക്കാനല്ലാതെ മറ്റൊന്നും സാധിക്കാത്ത നിസ്സഹായത !..
അത് കൊണ്ട് അവകാശങ്ങലെക്കാള്‍ .. കടമകളെ കുറിച്ചാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത് ..
--------------------
എന്റേത് മാത്രമായ അഭിപ്രായം..
ഇങ്ങനെ ഒരു ചിന്ത ഇപ്പോഴും നല്ലത് ..

Monday, August 9, 2010

മനസിലെ ഒരു അത്താഘോഷം !

ഓണം ...
പൂവിളികളുടെയും പൂക്കലങ്ങളുടെയും മധുര സ്മരണകള്‍ ഉണര്‍ത്തുന്ന ..
മലയാളിയുടെ മാത്രമായ ഒരു ആഘോഷം, ആഹ്ലാദം, ആവേശം ഒപ്പം ഇത്തിരി അഹങ്കാരം കൂടി ...
...
മനസ് പിന്നോട്ട് പോയത് കുറെ നാളുകള്‍ (വര്‍ഷങ്ങള്‍ ) മുന്പെക്ക്...
സ്കൂള്‍ ഓണാവധിക്ക് അടച്ചപ്പോള്‍ ഉണ്ടാവുന്ന തിമിര്‍പ്പ് ..
പുസ്തക സഞ്ചി വലിച്ചു ഒരേറു കൊടുത്തു പറമ്പിലേക്ക് ഓട്ടം ..
മൂവാണ്ടന്‍ മാവിലേക്ക്‌ കയറിട്ടു ഉണ്ടാക്കിയ ഊഞ്ഞാല്‍ ...
അങ്ങനെ മാവില്‍ കയറി ഇരിക്കുമ്പോളാണ് ശശി ചേട്ടന്‍ അത്ത ചമയത്തിന്റെ കാര്യം പറയുന്നത് ..
നാളെയാണ് തൃപ്പൂണ്ത്തറ അത്തചമയം എന്ന്!
സ്കൂള്‍ അവധി തുടങ്ങിയതിനാല്‍...
ഇനി പഠിക്കാന്‍ ഇത്തിരി വൈകിയാലും വഴക്ക് കേള്‍ക്കണ്ട...
അത് കൊണ്ട് അത്തച്ചമയം കാണാന്‍ പോകാം എന്ന് തന്നെ വിചാരിച്ചു...
അച്ഛനോടും അമ്മയോടും പതുക്കെ കാര്യം അവതരിപ്പിച്ചു..
അവിടന്ന് അനുവാദം കിട്ടിയപ്പോ തന്നെ തുള്ളിച്ചാടി...
നാളെ രാവിലെ തന്നെ പോകണോ അതോ ഇപ്പൊ തന്നെ പോയാലോ എന്ന് വരെ ആലോചിച്ചു ...
അത്തച്ച്ചമയത്തിനു ടാബ്ലോ പോകുന്നുണ്ടെന്ന് അറിഞ്ഞത് അന്ന് വൈകിട്ട് ആണ്. ഉടനെ അങ്ങോട്ട്‌ ഓടി...
രാവിലെ തന്നെ അതാഗോഷം തുടങ്ങുന്നത് കൊണ്ട് തലേന്ന് തന്നെ ടാബ്ലോ ഒക്കെ ഒരുക്കി....
പങ്കെടുക്കുന്ന എല്ലാ കലാകാരന്മാരും അത്താഘോഷ വേദിയുടെ അടുത്ത് തന്നെ രാത്രിയിലെ തയ്യാറായി നില്‍ക്കാറുണ്ട് ...
ഞങ്ങളുടെ ഗ്രാമത്തിലെ വായനശാല വകയായി അന്ന് "ബാലി സുഗ്രീവ യുദ്ധം " ആയിരുന്നു ടാബ്ലോ യുടെ തീം .
കുറെ നേരം അവിടെ മേക്കപ്പ് ചെയ്യുന്ന മുറിയില്‍ പോയി നോക്കി നിന്നൂ....
ദേഹം മുഴുവന്‍ നീലം മുക്കിയ ഒരു ചേട്ടന്‍ അമ്പും വില്ലും ആയി നില്‍ക്കുന്നുണ്ട് ..
അത് .. ശ്രീരാമന്‍ തയ്യാറായി നില്‍കുകയാണ്‌ .
വേറൊരു ആള്‍ വായില്‍ പപ്പടവും കടലാസും തിരുകി ... കവിള്‍ ഒക്കെ വീര്‍പ്പിച്ചു നില്‍ക്കുന്നുണ്ട് ..
അപ്പൊ അനില്‍ ചേട്ടന്‍ പറഞ്ഞു.. ആ നില്‍ക്കുന്നത് ബാലി ആണ് എന്ന്...
ബാലി ചേട്ടന്‍ അങ്ങനെ മസിലൊക്കെ പെരുപ്പിച്ചു നില്‍ക്കുമ്പോ
വേറൊരു ചേട്ടന്‍ കാവി മുണ്ടും ഒക്കെ ഉടുത്ത്‌ തലമുടി ഉചിയിലാക്കി കെട്ടി വക്കുന്നു...
അത് ലക്ഷ്മണന്‍ ആയിരിക്കണമല്ലോ ...
ഇനി രണ്ടു പേര്‍ കൂടി ഉണ്ടല്ലോ ..
അതില്‍ ഒരാളെ നമ്മള്‍ ശരിക്ക് അറിയുന്നതാണല്ലോ ....
മരം വെട്ടാന്‍ വരുന്ന കുഞ്ഞേട്ടന്‍ !.. കുഞ്ഞേട്ടന്റെ വേഷം എന്താണാവോ ?
നോക്കി കൊണ്ടിരുന്നപ്പോ തന്നെ കുഞ്ഞേട്ടന്റെ ഭാവം ഒക്കെ മാറി...
വായില്‍ പപ്പടവും കടലാസും ഉള്ളത് കൊണ്ട് ചേട്ടന് മിണ്ടാന്‍ മേലാ !
എന്നാലും കണ്ണുരുട്ടി കാണിക്കുന്നുട്‌... കുഞ്ഞേട്ടന്റെ മേക്കപ്പ് തീര്‍ന്നു...
വാലും ഒക്കെ ഫിറ്റ് ചെയ്തപ്പോ ശരിക്കും ഒരു ഹനുമാന്‍ തന്നെ!
അല്ലെങ്കിലും വലിയ വ്യത്യാസം ഒന്നും ഇല്ലാരുന്നു !...
പിന്നെയുണ്ടായിരുന്ന ആള്‍ സുഗ്രീവന്റെ വേഷം....
ടാബ്ലോ തയ്യാറായി എല്ലാരും ലോറിയില്‍ കയറാന്‍ തുടങ്ങി ..
കാടും മരങ്ങളും ഒക്കെ പിടിപ്പിച്ചാണ് ലോറിയുടെ ഗെറ്റപ്പ്.
ശ്രീരാമനും, ലക്ഷ്മണനും, ബാലി - സുഗ്രീവ - ഹനുമാന്‍ മാരും ലോറിയുടെ പെട്ടിയിലേക്ക് കേറി.
എല്ലാരുടെയും പുറമേ ടാര്‍പായ കൊണ്ട് മൂടി... ഇല്ലെങ്കില്‍ കഷ്ടകാലത്തിനു മഴ പെയ്താലോ ?
ശ്രീരാമന്റെ നീലം എല്ലാം കലങ്ങി ഒരു വഴിയാകും ...
പിറ്റേന്ന് രാവിലെ ഞാനും അനില്‍ ചേട്ടനും അയലത്തെ മനോജ്‌ ചേട്ടനും ബൈജുവും പിന്നെ ഉടുവും ( ബൈജുവിന്റെ അനിയന്‍ )
കൂടി ഇറങ്ങി...ഞങ്ങള്‍ മൂനും സൈക്കിള്‍ എടുത്തു കൊണ്ടാണ്...
മനോജ്‌ ചേട്ടന്‍ എന്റെ സൈക്കിള്‍ ചവിട്ടാമെന്നും ഞാന്‍ പിന്നില്‍ കേറിയാല്‍ മതീന്നും പറഞ്ഞു...
(അല്ലെങ്കില്‍ ഞാന്‍ കുഴഞ്ഞെനെ ...)..
ഏതാണ്ട് ഏഴു മണി കഴിഞ്ഞപ്പോഴേക്കും ഞങ്ങള്‍ അത്താഘോഷം നടക്കുന്ന സ്കൂള്‍ മൈതാനത്ത് എത്തി...
ഉത്ഘാടനം ഒക്കെ കഴിഞ്ഞു ടാബ്ലോകള്‍ വരാന്‍ തുടങ്ങിയപ്പോഴേക്കും ഒന്‍പതു മണി കഴിഞ്ഞു...
ഞങ്ങള്‍ അവിടെ റോടരുകിലെ മൂന്നു നില കെട്ടിടത്തിന്റെ മുകളില്‍ കേറി സ്ഥലം പിടിച്ചു ...
എല്ലാരും നോക്കുന്നത് ബാലി - സുഗ്രീവന്‍ സെറ്റപ്പ് എങ്ങനെ ഉണ്ടെന്നു കാണാന്‍ ആണ്..
അങ്ങ് ദൂരെ വളവിലൂടെ ലോറി വരുന്നത് കണ്ടപ്പോഴേക്കും ഞങ്ങള്‍ ആര്‍ത്തു വിളിക്കാന്‍ തുടങ്ങി ..
ദൂരം കുറച്ചേ ഉള്ളെങ്കിലും അത്രേം വരുവാന്‍ ഏതാണ്ട് ഒരു മണിക്കൂര്‍ എടുത്തു ...
അപ്പോഴേക്കും മഴ ചാറാന്‍ തുടങ്ങി...
ഉള്ളില്‍ ഒരു ഞെട്ടല്‍ !..
ശ്രീരാമന്റെ നീലം ... ഹനുമാന്റെ കവിളില്‍ പിടിപ്പിച്ച പപ്പടം ...
എല്ലാം നനഞ്ഞു കുഴയുമല്ലോ ഭഗവാനെ ...
വായനശാലയിലെ ദാസന്‍ ചേട്ടനെ ലോറിയുടെ മുകളില്‍ കണ്ടു...
ദാസന്‍ ചേട്ടന്‍ ആക്രാന്തം കൂടി പടുത്ത വലിച്ചു കെട്ടാന്‍ നോക്കുന്നു !...
അങ്ങനെ ലോറി അനങ്ങി അനങ്ങി ഞങ്ങള്‍ നില്‍ക്കുന്ന സ്ഥലത്ത് വന്നപ്പോള്‍ ...
എല്ലാം മൂടി പടുത്ത മാത്രം ഞങ്ങള്‍ക്ക് കാണാം !..
ശീ .. കഷ്ടം !..
അപ്പൊ തന്നെ കെട്ടിടത്തില്‍ നിന്നും ഇറങ്ങി താഴേക്കു ഓടി..
ആ തിരക്കിനിടക്ക് ചെരുപ്പ് എവിടെയോ പോയി...
ആള്‍ക്കൂട്ടം തിക്കി തിരക്കി നില്‍ക്കുന്നത് കൊണ്ട് ..
പലരുടെയും ചീത്ത വിളികള്‍ കേട്ടിട്ടും ഇടിച്ചു കയറി...
വലിയ ആള്‍ക്കാരുടെ ഇടയിലൂടെ ഇഴഞ്ഞും തിരിഞ്ഞും ടാബ്ലോ കാണാവുന്ന അടുത്ത് എത്തി...
അപ്പോഴേക്കും ബാലി - സുഗ്രീവന്‍ ടാബ്ലോ നീങ്ങി അടുത്ത വളവിലെത്തി..
ഒട്ടും വിടാതെ അതിന്റെ പിന്നാലെ തന്നെ ഓടി...
അങ്ങനെ നോക്കുമ്പോഴുണ്ട്‌ ഹനുമാന്‍ ഒരു പഴം തൊലി ഒരിച്ചു തിന്നാന്‍ നോക്കുന്നു..
കുറച്ചു മാറി ലക്ഷ്മണന്‍ ചായ കുടിക്കുന്നു ...
ശ്രീരാമന്‍ എന്തോ കഴിക്കുന്നുണ്ട് ...
പാവം ബാലി മാത്രം ലോറിയുടെ തട്ടില്‍ കിടക്കുകയാണ് ..
മഴ നനയാതെ പടുത വലിച്ചു കെട്ടിയത് കൊണ്ട് നേരെ നോക്കുന്നവര്‍ക്ക് മാത്രമേ ടാബ്ലോ കാണാന്‍ പറ്റൂ....!
..................
എന്തായാലും ബാലി സുഗ്രീവ യുദ്ധം ടാബ്ലോയില്‍ ഉണ്ടായില്ലെങ്കിലും എല്ലാവരുടെയും ചമ്മല്‍ ഉണ്ടായിരുന്നു...
അന്ന് വൈകീട്ട് ലോറി തിരകെ വന്നപ്പോ വായനശാലയില്‍ ഈ വിഷയം ഒരു ചര്‍ച്ച ആയിരുന്നു !...

Thursday, August 5, 2010

.. കാലനെ....

കാലനെ കാത്തിരിക്കാനുള്ളതല്ലാല്ലോ ...
ഇന്ന് ജീവിതത്തിലെ അവസാന ദിവസം ആണെന്ന് കരുതി ..
നാളെ ചെയ്യാന്‍ വച്ച കാര്യങ്ങള്‍ ഇന്ന് തന്നെ ചെയ്തു തീര്‍ക്കാന്‍ ആയി ...
ദൈവം കാണിച്ച സിഗ്നല്‍ ആണെങ്കിലോ ??
.......
ഈ ആഴ്ചയില്‍ എന്തെങ്കിലും ചെയ്യാന്‍ ഉറപ്പിച്ചിട്ടുന്ടെങ്കില്‍,
അത് ഇന്ന് തന്നെ ചെയ്യൂ...
ഇന്ന് എന്തെങ്കിലും ചെയ്യാന്‍ ഉറപ്പിച്ചിട്ടുന്ടെങ്കില്‍,
അത് ഇപ്പൊ തന്നെ ചെയ്യൂ....
..


നേര്‍ക്കാഴ്ച !

ചേരികളും ദാരിദ്ര്യവും !
ഇതൊരു കുടുംബത്തിലും കാണാവുന്ന ഒരു കാലാന്തരം ...
ഇത് മതില്‍ പ്പുറ കഴ്ച്ചയല്ലാല്ലോ ...
അന്നും നേരെ കാണുന്ന കാഴ്ച തന്നെയല്ലേ ?
സ്വതന്ത്ര ഭാരതത്തിനു (പേരിനു മാത്രമുള്ള) എന്നും നൊമ്പരമേകുന്ന...
നിര്‍വികാരത മൂടുപടമാകിയ സാംസ്‌കാരിക നായകന്മാരുടെ...
എന്നത്തേയും നേര്‍ക്കാഴ്ച !

ഓണം വരവായി....

അങ്ങനെ ഓണം വരവായി.... .
ഇത്തവണത്തെ ഓണവും വീട്ടില്‍ നിന്നും ഒത്തിരി ദൂരെ ....
പൂക്കളവും അത്തച്ചമയവും ഓര്‍മ്മകളില്‍
....

Tuesday, August 3, 2010

Latest Question : >>>> Multiple Choice

Question: How many Emirates are in the United Arab Emirates during the night ????

Answer:
(a) : 4
(b) : 7
(c) : 6
(d) : 8



\/
\/
scroll down for answer : :
\/
\/
:
:


Answer is
(c) : 6

because ....
Sharjah is DARK.... (electricity problem!..) ... and NOT SEEN in the nights ! ! ! ......

Sunday, August 1, 2010

"വ്യഥ" വിട്ടു മാറാത്ത ഒരു വ്യാധി

ജീവിതത്തില്‍ പലതും നഷ്ടപെടുതിയത്തിനു ശേഷമാണ് പലരും പ്രവാസത്തിനു എത്തുന്നത്‌ ...
അത് കൊണ്ട് തന്നെ "വ്യഥ" വിട്ടു മാറാത്ത ഒരു വ്യാധിയായി ഒപ്പം ഉണ്ടാവുകയും ചെയ്യും ..

സൌഹൃദ ദിനം !

സൌഹൃദ ദിനം !
എല്ലാര്‍ക്കും സ്നേഹം നിറഞ്ഞ ആശംസകള്‍ !
ആരോഗ്യവും ആയുസ്സും നല്‍കി ദൈവം അനുഗ്രഹിക്കട്ടെ ! ...

------------------------------------------------------------------------------------
ഒരു സുഹൃത്തിനെ ഓര്‍മ്മിക്കാന്‍ പ്രത്യേകിച്ചൊരു ദിവസം വേണോ ?

Thursday, July 15, 2010

Parents :::

എല്ലാ പിതാക്കന്മാരും ഒരു പോലെ ആഗ്രഹിക്കുന്നത് തന്നെയാണ് തങ്ങളേക്കാള്‍ ഉയര്‍ന്ന നിലയില്‍ അവരവരുടെ മക്കള്‍ എത്തിച്ചേരുക എന്നത്.
അക്കാര്യം ഒരിക്കലും മക്കള്‍ തിരിച്ചറിയാറില്ല എന്നത് വാസ്തവം.
അഥവാ തിരിച്ചറിഞ്ഞാലും അവര്‍ അവരുടെ അടുത്ത തലമുറയെ രൂപപെടുത്തുന്നതും ഏതാണ്ട് ഇതേ പോലെ തന്നെയാവും.
എന്തായാലും മക്കളുടെ തലയില്‍ വരച്ചിരിക്കുന്ന പോലെ തന്നെ അവര്‍ ആയിത്തീരും;
പക്ഷെ അത് കാണാന്‍ യോഗമുള്ള മാതാപിതാക്കള്‍ തുലോം കുറവായിരിക്കും.
----------------------------------------------------------------------------------
മക്കളെ കണ്ടോ മാമ്പൂവു കണ്ടോ കൊതിക്കരുതെന്നു
കാര്‍ന്നോന്മാര് പറഞ്ഞാലും
നമ്മുടെ കൊതി മാറുകയോ മറക്കുകയോ ചെയ്യുമോ ?

Monday, July 5, 2010

മരീചിക

ഹര്‍ത്താല്‍ ആഘോഷം എങ്ങനുണ്ടാരുന്നു ??
ഇവിടെ ദുഫായില്‍ ചൂടും ആവിയും ഒക്കെ ആയി അങ്ങനെ പോവുന്നു..
കാരക്ക (dates fruit) പഴുക്കുന്നതോടൊപ്പം മനുഷ്യന്റെ നെഞ്ചും മനസും ഉരുകുന്ന പോലെ...
മരീചികയെ നോക്കി കൊണ്ട് നല്ലൊരു നാളെയെ പ്രതീക്ഷിക്കം ...

Sunday, July 4, 2010

എല്ലാര്‍ക്കും ഹര്‍ത്താല്‍ ആശംസകള്‍ !

എല്ലാര്‍ക്കും ഹര്‍ത്താല്‍ ആശംസകള്‍ !
പെട്രോള്‍ / ഡീസല്‍ വില കൂടി; ഇനി ഉപ്പു തൊട്ടു കര്‍പ്പൂരം വരെ വില കൂടാനും ഇരിക്കുന്നു ...
കൂടുതല്‍ ടെന്‍ഷന്‍ ആവാതെ
വീണു കിട്ടിയ ഒരു അവധി വീട്ടിലിരുന്നു ആഘോഷിക്കൂ..

Saturday, July 3, 2010

MG Radhakrishnan : condolences

പ്രശസ്ത സംഗീത സംവിധായകനും
ലളിത ഗാനങ്ങളുടെ ജനകീയ ആവിഷ്കാരത്തിന് ചുക്കാന്‍ പിടിച്ച
പ്രമുഖ ഗായകനുമായ
ശ്രീ എം ജി രാധാകൃഷന്‍ ഇഹലോക വാസം വെടിഞ്ഞിരിക്കുന്നു ...
ഇനിയും തീരാത്ത സംഗീത ലോകത്തില്‍ പലതും ബാക്കി വച്ച് കൊണ്ട്..

ആദരാഞ്ജലികള്‍ ! ...


പിണക്കമാണോ എന്നോടിണക്കമാണോ ..
അടുത്ത് വന്നാലും പൊന്നെ ..മടിച്ചു നില്‍ക്കാതെ . .
മിടുക്കി പ്രാവിന്‍ നെഞ്ചിന്‍ മിടുപ്പ് പോലെ ..
തുടുത്തു ചാഞ്ചാടും .. എന്റെ മനസ്സരിഞ്ഞൂടെ ..
കണ്ണുകളില്‍ കുറുംബിന്റെ മിന്നലില്ലേ ..
പൂങ്കുയിലേ കുറുകുന്ന പ്രായമല്ലേ ..
മാനത്തെ അമ്പിളിയായി നീ ഉദിചീലെ ..
മാറത്തെ ചന്ദനമായ് നീ തെളിഞ്ജീലെ ..
കളമൊഴി ...വെറുതെയീ ..കവിളിലീ പരിഭവം ..
പിണക്കമാണോ എന്നോടിണക്കമാണോ ..
അടുത്ത് വന്നാലും പൊന്നെ ..മടിച്ചു നില്‍ക്കാതെ ..

മാമഴ തുള്ളികള്‍ മണിമുത് ചാര്‍തുമീ ..
സുന്ദരി പെന്നാം പൂന്തേന്‍ പുഴയില്‍ ..
താമര തോണിയില്‍ തുഴയുകയാണ് നാം ..
തങ്ക നിലാവിന്‍ തൂവല്‍ തുംബാല്‍ ..
ആയിരം ചിറകുള്ള മോഹങ്ങളേ ..
ആയിരം ചിറകുള്ള മോഹങ്ങളേ ..
അമ്പിളി വെച്ച വിളക്കുമായ്‌ മാനത്തെ അമ്പല കല്പടവില്‍ ..
അന്തിക്കൊരന്ജന താരക പെണ്ണിന്റെ ആതിര പാട്ടുണ്ടോ ..
അറിയുമോ ..ഹ്മ്മം ..വെറുതെയീ ..മ്മം ..
കനവിലീ ..പരിഭവം ..
കളമൊഴി വെറുതെയോ ..കവിളിലെ പരിഭവം ..
പിണക്കമാണോ എന്നോടിണക്കമാണോ ..
അടുത്ത് വന്നാലും പൊന്നെ ..മടിച്ചു നില്‍ക്കാതെ ..
മിടുക്കി പ്രാവിന്‍ നെഞ്ചിന്‍ മിടുപ്പ് പോലെ ..
തുടുത്തു ചാഞ്ചാടും ..എന്റെ മനസ്സരിഞ്ഞൂടെ ..

മോതിരം മാറുവാന്‍ മഴവില്ല് പന്തലില്‍ ..
നാണിച്ചു നില്‍ക്കും മുകിലിനൊരം ..
ആരുടെ നെഞ്ചിലെ ..തകിലടി കേട്ട് ഞാന്‍ ..
തംബുരു മീട്ടും താര ശ്രുതിയില്‍ ..
ആയിരം ചിറകുള്ള സ്വപ്നങ്ങളീ ..
ആയിരം ചിറകുള്ള സ്വപ്നങ്ങളീ ..
മിന്നല്‍ ചിലംബിട്ടു തുള്ളി തുളുമ്പുന്ന തെന്നല്‍ തിടംബുകളീ ..
പൊന്നില താലിയും മാലയും ചേലയും പീലി പുടവയും താ ..
കളമൊഴി വെറുതെയോ ..കവിളിലെ പരിഭവം ..

പിണക്കമാണോ എന്നോടിണക്കമാണോ ..
അടുത്ത് വന്നാലും പൊന്നെ ..മടിച്ചു നില്‍ക്കാതെ ..
മിടുക്കി പ്രാവിന്‍ നെഞ്ചിന്‍ മിടുപ്പ് പോലെ ..
തുടുത്തു ചാഞ്ചാടും ..എന്റെ മനസ്സരിഞ്ഞൂടെ ..
കണ്ണുകളില്‍ കുറുംബിന്റെ മിന്നലില്ലേ ..
പൂങ്കുയിലേ കുറുകുന്ന പ്രായമല്ലേ ..
മാനത്തെ അമ്പിളിയായ് നീ ഉദിചീലെ ..
മാറത്തെ ചന്ദനമായ് നീ തെളിഞ്ജീലെ ..
കളമൊഴി ...വെറുതെയീ .. കവിളിലീ പരിഭവം ..
========================================

എന്റെ പ്രണയത്തിലെങ്ങും നിറഞ്ഞു നിന്ന ഈ സംഗീതം .... ..
ഒരായിരം പ്രണാമം ! !




kadha kyampu

കഥ ക്യാമ്പ് ..
ആധുനികന്മാരുടെ കൂടെ ഞരമ്പുകള്‍ കൂടിയ ഉത്തര ആധുനികന്മാരും വേണ്ടതായിരുന്നു ..
എന്നാലും മാഷേ പോലുള്ളവര്‍ ചെവിക്ക് പിടിക്കാനില്ലരുന്നെങ്കില്‍ ഈ ലോകം എവിടെ ചെന്ന് നിന്നേനെ ?
എല്ലാര്‍ക്കും ഇങ്ങനെ കഥകള്‍ എഴുതാന്‍ മാത്രം അനുഭവങ്ങള്‍ ഉണ്ടാവും . ...

Back to Home












പ്രവാസ ജീവിതം നയിക്കുന്ന ഓരോ വ്യക്തിയും തനിക്കു വരുന്ന നഷ്ടം അറിയുന്നില്ല..
ഈ ചിത്രത്തില്‍ കാണുന്ന സമാധാനം എപ്പോഴേ നമുക്ക് കൈമോശം വന്നിരിക്കുന്നു !...
സമയത്തിനെതിരെ പണത്തിനു വേണ്ടിയുള്ള നെട്ടോട്ടമോടുമ്പോള്‍ ...
കൂടെയുള്ളവരെ ഓര്‍ക്കാനോ അവര്‍ക്ക് വേണ്ടി ചെലവിടാനോ ഇല്ലാത്തതും..
വാര്‍ധക്യ കാലത്തും ആയുധങ്ങളുമായി പറമ്പിലും പാടത്തും പോയി വൈകീട്ട് മടങ്ങുന്ന ഇവരുടെ കൈവശം ഉള്ളതും .. ഈ "സമയം" തന്നെ !
-----

Wednesday, June 30, 2010

ഇന്ത്യ തിളങ്ങുന്നു..

ഇന്ത്യ തിളങ്ങുന്നു..
പൌരന്മാരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും കത്തിച്ചു കൊണ്ട് ഉണ്ടാവുന്ന
എരിതീയില്‍ .. ഇന്ത്യ തിളങ്ങുന്നു ...
തിളങ്ങിയാലും കത്തിയാലും .. കോരന് കഞ്ഞി കുമ്പിളില്‍ തന്നെ? അതോ
ഇനി കുമ്പിളും കൂടി ഇല്ലാതെയോ ?
--

MARUTI 800 >>>

വര്‍ഷങ്ങള്‍ക്കു മുന്‍പ് മാരുതി കമ്പനി തുടങ്ങുന്ന സമയത്ത്
സാധാരണക്കാരന്റെ കയ്യിലൊതുങ്ങുന്ന കാര്‍ എന്നാ ആശയവുമായി
ശ്രീ. സഞ്ജയ്‌ ഗാന്ധിയുടെ സ്വപ്നമാണ് സുസുകി എന്ന ജാപ്പനീസ് വ്യവസായ ഭീമന്മാര്‍
സാക്ഷാല്‍ക്കരിച്ചത് !
അന്നത്തെ ഉപഭോക്താക്കള്‍ക്ക് വേണ്ടി
വെറും എഴുപത്തയ്യായിരം രൂപയ്ക്കു വിതരണം ചെയ്തിരുന്ന ഒരു മോഡല്‍ " മാരുതി DX " , " മാരുതി OX " പലരും മറന്നു കാണും.
അതിനെ കൊന്നു കുഴിച്ചു മൂടിയിട്ടാണ് ഈ മാരുതി 800 വന്നത്.
ഇപ്പൊ അതിനും ഒരു ചരമ ഗീതം !

മാരുതി കുഞ്ഞി കാര്‍ വന്നപ്പോ തന്നെ അടച്ചു പൂട്ടിയ മോഡല്‍ വേറെയും ഉണ്ട്.
ഫിയറ്റ് , സ്റ്റാന്‍ഡേര്‍ഡ് 2000 , മോറിസ് minor ... എല്ലാം ഇക്കൂട്ടത്തില്‍ പെടും...
അവയൊക്കെ ആത്മഹത്യാ കുറിപ്പ് എഴുതിയാരുന്നോ ആവോ ?
-------
നല്ല അവതരണം ...
ആശംസകള്‍

Monday, June 28, 2010

Back to work ... After Holidays...

രണ്ടാഴ്ച നാട്ടില്‍ പോയി...
മഴയൊക്കെ നനഞ്ഞു ...
ഒരു ഹര്‍ത്താലും ആഘോഷിച്ചു ..
തരിച്ചു പോന്നു...
നാട്ടിലെ മഴ ആസ്വദിക്കുന്നവര്‍ക്കും....
മരു ഭൂമിയിലെ കൊടും ചൂട് അനുഭവിക്കുന്നവര്‍ക്കും...
വിശ്രമവും സുഖ നിദ്രയും നല്‍കുന്ന ..
ഒരു ചെറിയ അവധി കൂടി കഴിഞ്ഞു ...

Tuesday, June 8, 2010

vishaasam --

പ്രതികൂല ചിന്തകളെ ഒഴിവാക്കുകയും ..
ഒപ്പം .. അവനവന്റെ കഴിവുകളെ സ്വയം തിരിച്ചറിയുകയും വേണം ..
പ്രവര്‍ത്തനങ്ങള്‍ ശക്തമാവട്ടെ ...
ഇന്ന് ജീവിതത്തിന്റെ അവസാന ദിവസം ആണെന്ന് വിശ്വസിക്കുന്ന രീതിയില്‍ ...
കിട്ടുന്നതില്‍ കൂടുതല്‍ തിരിച്ചു നല്‍കാന്‍ ശീലിക്കാം ..
മറ്റുള്ളവര്‍ക് മാതൃകയാകാന്‍ ശ്രമിക്കാം ...
പ്രതിഫലം പ്രതീക്ഷിക്കാതെ കര്‍മങ്ങള്‍ നടക്കട്ടെ...
.....
കഥകളും കവിതകളും കൂടുതല്‍ വരട്ടെ..

Saturday, June 5, 2010

പ്രകൃതി സ്നേഹത്തിനു ആശംസകള്‍ ...

പ്ലാവും മാവും പുളിയും എല്ലാം നിറഞ്ഞ ഒരു തൊടിയില്‍ പാതി ചെലവഴിച്ച ബാല്യം ...
അത് പോലെ തന്നെ തിങ്ങി നിറഞ്ഞ (മരങ്ങള്‍ക്ക് പകരം കെട്ടിടങ്ങള്‍) ഒരു സ്കൂളില്‍ തീര്‍ന്ന കൌമാരം ...
സിനിമ ശാലകളിലും പാര്‍ക്കുകളിലും കറങ്ങി തിരിഞ്ഞ യുവത്വം ...
പിന്നെ ചുമട് താങ്ങി .. വന്നെത്തിയ ഈ മരുഭൂമിയോ ?...
മണല്‍ കാടുകള്‍ ഉണ്ടെങ്കിലും... പച്ചപ്പ്‌ പടര്‍ത്താന്‍ യത്നിക്കുന്ന ഭരണ കൂടവും ...
വഴിയരുകിലെ പൂന്തോട്ടം പരിരക്ഷിക്കുന്ന ജോലിക്കാരും ...
ഇതെല്ലാം കാണുമ്പോള്‍ മാത്രം തിരിച്ചറിയുന്നതോ ...
നമ്മുടെ നാട് എത്ര അനുഗ്രഹീതം !...
എല്ലാം നല്‍കി ദൈവം അനുഗ്രഹിച്ച ഒരു സ്വര്‍ഗം ...
പ്രകൃതി സ്നേഹത്തിനു ആശംസകള്‍ ...

Thursday, June 3, 2010

Return to Home!

എല്ലാവരും ആഗ്രഹിക്കുന്ന ഒരു തിരിച്ചു പോക്ക് ..
സ്വന്തം ഗ്രാമത്തിലേക്ക് ..
എല്ലാം വിറ്റു എജെന്ടിനു കാശ് കൊടുത്തു പ്രവാസഭൂവിലെത്തിയവരും കാണുന്ന സ്വപ്നം ..
സഹോദരങ്ങളും കൂടെയുണ്ടാവും എന്ന വിശ്വാസം !...
മനസ് തൊട്ടു അറിയുന്നവരാണ് യഥാര്‍ത്ഥ സുഹൃത്തുക്കള്‍ !..
അര്‍ത്ഥ പൂര്‍ണമായ വാക്കുകള്‍ ....

certified mallu !

===
സര്‍റ്റിഫയ്ട് മല്ലു ! തീര്‍ച്ചയായും ....
അമേരികന്‍ പരീക്ഷണമായാലും ...
സ്വന്തം പറമ്പില്‍ തന്നെ ചെയ്തു നോക്കും ...
സൂപ്പര്‍ ! ...

Monday, May 31, 2010

holidays!

പച്ച പനം തത്തയും .. കുളിരരുവികളും .. പൂക്കളുമായി..
മഴയുടെ സംഗീതം ആസ്വദിക്കാന്‍ ...
നല്ലൊരു അവധിക്കാലം ...
വീണ്ടും കാണാം ..
(ഞാനും കുറച്ചു ദിവസം നാട്ടിലുണ്ടാവും ... ജൂണ്‍ പതിനൊന്നു മുതല്‍ ജൂണ്‍ ഇരുപത്തഞ്ചു വരെ ..)

Sunday, May 30, 2010

koottaymakal >>>

സാധാരണയില്‍ കൂടുതലായി മാന്യതയുടെ മുഖം മൂടി അണിഞ്ഞു കൊണ്ടേ ഇങ്ങനെയുള്ള കൂട്ടായ്മകളില്‍ പലരും പ്രത്യക്ഷപെടാരുള്ളത് .
അല്ല എന്ന് തര്‍ക്കിച്ചാലും ഫലത്തില്‍ അത് വേറൊരു മുഖം ആവും കാണിക്കുന്നത് ..
സമൂഹത്തിന്റെ മുന്നില്‍ എന്തൊക്കെ പറഞ്ഞാലും ..
പ്രവര്‍ത്തിയില്‍ കൊണ്ട് വരാന്‍ സാധിക്കുന്ന കാര്യങ്ങള്‍ കുറവായിരിക്കും ..
പിന്നെ ചില സമയത്ത് മലയാളിയുടെ സ്വതവേ ഉള്ള ജാഡ പുറത്തു വരും ..
കൂട്ടായ്മകളുടെ നായകന്മാരും അണിയറ പ്രവര്‍ത്തകരും നിയന്ത്രിക്കുന്നുന്ടെങ്കില്‍ ..
അത് ഒരു നല്ല കര്‍മ മേഖലക്ക് സാധ്യത നല്‍കും ...

Saturday, May 29, 2010

Life Goes on .. and on. ..

ജീവിതത്തിന്റെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി..
അന്യ രാജ്യങ്ങളില്‍ ചേക്കേറിയ ..
ബഹു ഭൂരി പക്ഷം മലയാളികളും ഇപ്പൊ ചെയ്യുന്നത് ഇത് തന്നെ അല്ലെ?
അച്ഛനും അമ്മയും ആഗ്രഹിച്ചാലും സാധ്യമല്ലാത്ത വിധം ആ ദൂരം കൂടിയിരിക്കുന്നു !
ഒന്ന് തിരിഞ്ഞു നോക്കിയാല്‍ ...
മുത്തച്ചന്മാരും മുത്തശ്ശിമാരും എത്രയോ ആഗ്രഹിച്ചിരുന്നു അവരുടെ മക്കളെയും പെരക്കുട്ടികളെയും കാണാന്‍ !
അന്നൊക്കെ "ജോലി" .. "പിള്ളേരുടെ പഠിത്തം" എന്നൊക്കെ പറഞ്ഞു പെട്ടെന്ന് ഓടി പോയിരുന്ന അച്ഛനും അമ്മയും...
അവരുടെ കയ്യില്‍ നിന്നും പിടി വിടുവിച്ചു മുത്തച്ഛന്റെ അടുത്തേക്ക് പാഞ്ഞിരുന്ന കുഞ്ഞുങ്ങള്‍ ...
ചെലപ്പോ വള്ളി ചൂരല്‍ കാണിച്ചു കൂടെ കൊണ്ട് പോയിരുന്ന കാലം ..
അന്നോരിക്കലും ചിന്തിച്ചിട്ട് പോലും ഉണ്ടാവില്ല വരും തലമുറ തങ്ങളേക്കാള്‍ വലിയൊരു വളര്‍ച്ചയിലേക്ക് പോകും എന്ന് ...
ഇപ്പോഴോ.. വര്‍ഷത്തില്‍ ഒന്നോ രണ്ടോ ആഴ്ച മാത്രം കിട്ടുന്ന അവധിയില്‍ ...
നാട്ടില്‍ ചെല്ലുമ്പോള്‍ എന്തൊക്കെയാ ചെയ്യാനുള്ളത് ?
പുതുതായി വാങ്ങാന്‍ ഉദ്ദേശിച്ച ഫ്ലാറ്റിന്റെ അഡ്വാന്‍സ്‌ കൊടുക്കാന്‍ പോകുമോ? ..
അതോ കഴിഞ്ഞ വരവിനിടെയില്‍ വിട്ട വകയിലെ ബാക്കി വാങ്ങിക്കാന്‍ പോകുമോ? ..
അതോ അടുത്തുള്ള അമ്പലത്തിലെ ഉത്സവം നടത്തുമോ? ..
ഇതിനിടെ കണ്ട പഴയ സുഹൃത്തുക്കളുടെ കൂടെ വിരുന്നു ആഘോഷിക്കാതെ എങ്ങനെ ? ...
ഇതെല്ലാം കഴിഞ്ഞിട്ട് അച്ഛന്റെയും അമ്മയുടെയും കൂടെ ഇരുന്നു ഊണ് കഴിക്കാന്‍ സമയം എവിടെ ?...

പഴുത്തു കൊണ്ടിരിക്കുന്ന ഒരു പച്ചിലയുടെ ചപല ചിന്തകള്‍ ഇങ്ങനെ..
പച്ചിലകള്‍ പഴുക്കുമെന്നും.. മറ്റാര്കോ വേണ്ടി ജീവിച്ചു തീര്കരുതെന്നും ഉള്ള ഈ വിലയേറിയ സന്ദേശത്തിന് ..

Friday, May 28, 2010

jeevikkaan . . .

ഉണ്ണാന്‍ വേണ്ടി ജീവിക്കരുത്..
ജീവിക്കാന്‍ വേണ്ടി മാത്രം ഊണ് കഴിക്കണം എന്ന് കാര്‍ന്നോന്മാര് പറയും !
ഇനി അത് കേര്‍ക്കാതെ ഉണ്ടാലോ ?? അജീര്‍ണം വരും ...
ചെലപ്പോ ചിത്രഗുപ്തന്റെ കണക്കു പുസ്തകത്തില്‍ അതും ചേര്‍ത്ത് ...
കണക്കു തീരുന്ന ദിവസം വായിച്ചു കേള്‍പ്പിക്കും !..
എന്ന് വച്ച് നമുക്ക് ഉണ്ണാതിരിക്കാന്‍ പറ്റുമോ??

Saturday, May 22, 2010

മംഗലാപുരം വിമാന ദുരന്തം

സ്വപ്നങ്ങളും പൊതിഞ്ഞു കെട്ടി സ്നേഹിക്കുന്നവരെ കാണാന്‍ വന്നവര്‍..
പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോന്നവര്‍ ..
സ്വന്തം മണ്ണില്‍ കാലു കുത്താന്‍ നിമിഷങ്ങള്‍ മാത്രം ബാകി നിന്നപ്പോള്‍ ..
തീ പിടിക്കുകയാണോ ? അതോ പൈലറ്റ് അശ്രദ്ധ കാണിച്ചോ ?
എങ്ങനെയായാലും ജീവന്‍ നഷ്ടപെട്ടവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും തീരാത്ത വേദന സമ്മാനിച്ച ..
മറ്റൊരു വിമാന ദുരന്തം..
ഈ ദുരന്തത്തില്‍ മരിച്ചവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കാം...
അപകടത്തില്‍ നിന്നും രക്ഷപെട്ടവര്‍ക്ക് ഭീതിയുടെ നാളുകളില്‍ നിന്നും മുക്തി ലഭിക്കട്ടെ എന്നും ....

Sunday, May 16, 2010

poly - tricks!

അരാജക രാഷ്ട്രീയക്കാര്‍ !...
വെളുത്ത കുപ്പായമിട്ട ...
കറുത്ത മനസ്സുള്ള ...
കുടില ബുദ്ധികളായ...
സാധാരണക്കാരന്റെ ചോരയില്‍ നിന്നും ജീവിതം പടുക്കുന്ന...
ഇത്തിള്‍ കണ്ണികള്‍ !...
ഒഴിവാക്കാന്‍ ശ്രമിച്ചാലും സാധിക്കാത്ത വിധം ...
ജന ജീവിതത്തില്‍ സ്വാധീനം സ്ഥാപിച്ചവര്‍ !...
മത സൌഹാര്‍ദ്ദത്തിന്റെ പേര് പറഞ്ഞു, മതങ്ങളെ തമ്മില്‍ തല്ലിക്കുന്ന കോമരങ്ങള്‍ ...
പ്രതികരിക്കാന്‍ വേറെ എന്ത് മാര്‍ഗം?...
ചിന്തകള്‍ വാക്കുകളായി മാറുമ്പോള്‍ ...
നല്ല കവിത ജനിക്കുന്നു..
----
ശക്തമായ പ്രമേയം!
!

Sunday, May 9, 2010

malayaali...

ഇത് ഭാരതീയരുടെ ഒരു പൊതു സ്വഭാവമല്ലേ?
കേരളീയര്‍ മാത്രമല്ല മറ്റെല്ലാവരുടെയും ഭ്രമം ഏതെങ്കിലും ഒരു കൂട്ടത്തിനു മുന്‍പില്‍ തിളങ്ങണം എന്നത് തന്നെ.
കാലാന്തരങ്ങള്‍ മുന്‍പ് ഭാരത സംസ്കാരത്തില്‍ ഉണ്ടായിരുന്ന രാജ ഭരണ സമയത്ത് പോലും..
അന്നത്തെ രാജ്യ സുരക്ഷ മുന്‍ നിര്‍ത്തി ആയിരിക്കണം ആദ്യമായി ഒരു സംഘാടനം നടന്നത്..
നിയമങ്ങളുടെ ചട്ടകൂടിനുള്ളില്‍ നിന്നിരുന്ന ഒരു പടയും പടതലവനും അവരുടെ രാജാവും കൂടിയാല്‍ ഒരു കൊച്ചു രാജ്യം സുരക്ഷിതം ആണെന്ന് കരുതി കാണണം..
മറ്റു നാട്ടു രാജാക്കന്മാര്‍ക്ക് അവരുടെ ശക്തി തെളിയിക്കേണ്ടി വരുന്ന ഘട്ടങ്ങളില്‍ എളുപ്പത്തില്‍ ചെയ്തിരുന്ന കാര്യം തൊട്ടടുത്ത രാജ്യത്തെ പിടിച്ചടക്കുകയായിരുന്നല്ലോ. . .
അങ്ങനെ വളര്‍ന്നു കൊണ്ടിരുന്ന ഓരോ കൊച്ചു നാട്ടു രാജ്യങ്ങളും സ്വന്തം താല്പര്യങ്ങള്‍ക്ക് വേണ്ടി കൃത്യ വിലോപം നടത്തിയപ്പോള്‍ എല്ലാം ആരെങ്കിലുമൊക്കെ പ്രതികരിച്ചിട്ടുണ്ട്..
മുറിച്ചു നീക്കുകയോ വെട്ടി നിരത്തുകയോ ചെയ്തു അങ്ങനെയുള്ള പ്രതികരണങ്ങളെ എല്ലാം അതിക്രമിച്ചു വന്ന ചരിത്രമേ കാണാന്‍ കഴിയുന്നുള്ളൂ.

കീഴടക്കപെട്ട സമൂഹമോ, നാട്ടു രാജാക്കന്മാരോ ഉടന്‍ ചെയ്യുന്നത് സഹായത്തിനു മറ്റു സ്ഥലത്ത് നിന്നും ആള്‍ക്കാരെ കൂട്ടുകയും തോല്പിച്ച ശക്തികള്‍ക്കു എതിരെ യുദ്ധം തുടങ്ങുകയും..
അതിന്റെ അനന്തര ഫലം, വിദേശ ആധിപത്യവും!..
പിന്നെ അവരില്‍ നിന്ന് രക്ഷപ്പെടാന്‍ ഒളിച്ചും തെളിഞ്ഞും സമരം...
നഷ്ടങ്ങളുടെ അവസാനം എല്ലാ നിര്‍ദേശങ്ങളും അംഗീകരിച്ചു കൊണ്ട് ഒരു ഒത്തു തീര്‍പ്പും. .
നിര്‍ദേശങ്ങള്‍ നല്‍കുന്നതോ വിദേശ ശക്തികളും..

ഭാരതം സ്വതന്ത്രമായിട്ട് അര ശതം വര്‍ഷങ്ങളായി എങ്കിലും ഒരു ശരാശരി ഭാരതീയനെ എടുത്താല്‍..
നേരത്തെ അവന്‍ പാട്ടം കൊടുത്തിരുന്നത് രാജാവിന് ആയിരുന്നു....
കൃഷി ചെയ്തിരുന്നെങ്കിലും അതിന്റെ ഫലം നിശ്ചയിച്ചിരുന്നത് രാജാക്കന്മാരോ അവരുടെ പ്രതിനിധികളോ ആയിരിക്കും..
വിദേശ ശക്തികള്‍ ഭരിക്കുമ്പോള്‍ അത് നല്‍കുകയോ, ഭരണതിലുള്ളവരുടെ കുപ്പിടികള്‍ കയറി കൈപ്പട്ടുകയോ ചെയ്തിട്ടുണ്ട്..
എന്നാല്‍ ഇപ്പോഴോ?
കരം നല്‍കുന്നത് സര്‍കാരിന് ... (രാജ്യം പുരോഗമിക്കുവാന്‍ എന്ന് സങ്കല്‍പം!)
പിന്നെയോ? കൃഷി നടത്തി ധന്യ സംഭരണം നടത്തുക എന്നത് അപ്രായോഗികം ആയി മാറി.
അത് കൊണ്ട് കൃഷി സ്ഥലങ്ങള്‍ എല്ലാം തന്നെ രമ്യ ഹര്‍മ്യങ്ങള്‍ നിര്‍മ്മിക്കുവാന്‍ ഉപയോഗിക്കപെടുന്നു..
അക്കാരണത്താല്‍ തന്നെ ഭക്ഷണം ലഭിക്കുന്നതിനു മറ്റു മാര്‍ഗങ്ങള്‍ തേടുന്ന സാഹചര്യം വന്നിരിക്കുന്നു..
അങ്ങനെ നമ്മളെല്ലാം തന്നെ ഉപഭോഗ സമൂഹമായി മാറി കൊണ്ടിരിക്കുന്നു.
ഇത് നോക്കി നില്‍ക്കുന്ന വിദേശ നിര്‍മാതാക്കള്‍ എല്ലാം കൂടി തന്നെ ഭാരതത്തിലേക്ക് കുതിച്ചു ചാട്ടം നടത്തി.

പ്രവാസ ഭൂവിലും ഭാരതീയന്റെ സ്പന്ദനനം തിരിച്ചറിഞ്ഞിരിക്കുന്ന വിദേശ വിപണികള്‍ എല്ലാ വിധ പ്രവര്‍ത്തനങ്ങളും തകര്‍പ്പന്‍ !..
ഒരു കഷണം ഭൂമിയിടെ കച്ചവടം വലിയൊരു ബാധ്യത ആയിരിക്കുന്ന ഇക്കാലത്ത്,
അതെ കഷണം ഭൂമിയില്‍ ബഹുനില കെട്ടിടങ്ങള്‍ നിര്‍മിച്ചു അതിലോരോന്നും വിഭജിച്ചു നല്‍കുന്ന കച്ചവട സാധ്യത കണ്ടെത്തിയത് ആരുടെ ബുദ്ധി??
റിയാല്‍ എസ്റെറെ ഇങ്ങനെ കച്ചവടം നടത്താന്‍ തീരുമാനിച്ചപ്പോ തന്നെ ആദ്യം ചാടി വീണതോ - ഭാരതീയരും!
ലോകത്തിന്റെ ഇതു മൂലയിലും പരസ്യത്തിനു സാധ്യത ഉണ്ടെങ്കില്‍ അവിടെ മലയാളിയുടെ തലച്ചോറ് ഉണ്ടെന്നത് പരമ സത്യം!
അത് കൊണ്ടാണല്ലോ ചന്ദ്രനിലെയും ഭൂമി കഷണിച്ചു വക്കുമ്പോള്‍ അതിന്റെ പങ്കിനും നമ്മള്‍ എത്തിയത്...
പണം ചെലവാക്കാന്‍ ഒരു സാഹചര്യം ഒരുക്കി കൊടുത്താല്‍ മാത്രം മതി, കേരളീയര്‍ പിന്നീട് ആ വിപണി ഏറ്റെടുത്തു കൊള്ളും . .

ഭരണത്തില്‍ സ്വയം പര്യാപ്തത നേടി എന്ന് അഹങ്കരിക്കുന്ന ഭാരതീയന്‍ അറിയുന്നില്ല, തങ്ങളുടെ എല്ലാ സ്വത്വവും മറ്റാര്‍ക്കോ വേണ്ടി പണയം കൊടുത്തിരിക്കുകയാണ് എന്ന് ...
അവനവന്‍ സ്വന്തമായി എന്ത് ചെയ്യണം എന്ന് തീരുമാനിക്കുന്നത് ഇന്ന് ഒരുപാട് വിട്ടുവീഴ്ച്ചകളിലൂടെ ആണ്..
മുന്‍കാലങ്ങളില്‍ തനിക്കു മുന്‍പേ നടന്ന ആളുകള്‍ സഞ്ചരിച്ച വഴിയെ തന്നെ ആണല്ലോ ഇങ്ങനെയുള്ള എല്ലാ സംഘടനകളും പോവുന്നത് എന്നോര്‍ക്കുമ്പോള്‍ സങ്കടം..
വളരാനും പിളരാനും തോന്ന്നുന്നത് സംഘടനകളുടെ ആശയങ്ങള്‍ നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ്.
അത് പോലെ സമൂഹത്തെ നയിക്കുന്നത് ശരിയായ നേതൃത്വം ആണെങ്കില്‍ അണികള്‍ ഇപ്പോഴും കൂടെ തന്നെ ഉണ്ടാവും.


Good Day!

കഴിഞ്ഞ ദിവസങ്ങളില്‍ എന്തെങ്കിലും തെറ്റുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ അത് തിരുത്തുവാന്‍ ഒരു ചാന്‍സ് ദൈവം തരുന്നു!
അത് എല്ലാ വിധത്തിലും ഉപയോഗപ്പെടുത്തുവാന്‍ ...
ശുഭ ദിനം ആശംസിക്കുന്നു!

- - : : : HARTHAAL : : : - -

കേരളം - ഗോഡ്സ് ഓണ്‍ കണ്‍ട്രി ഇപ്പോള്‍ മാറി . . .
ഹര്‍ത്താല്‍ സ്‌ ഓണ്‍ കണ്‍ട്രി ആയികൊണ്ടിരിക്കുന്നു!
എങ്ങനെ പ്രതികരിക്കും??
നിര്‍മാണ വിപണന മേഖലകളില്‍ ശക്തമായി ഹര്‍ത്താല്‍ ആഘോഷിക്കുമ്പോള്‍,
വീണു കിട്ടിയ ഒരു അവധി ദിനം ആഹ്ലാദിക്കുന്ന സാമാന്യ കേരളീയന്‍ ! ....
എന്നാല്‍ എല്ലാ നഗരങ്ങളിലും ഉള്ള കടകളെല്ലാം അടഞ്ഞു കിടക്കുമ്പോള്‍ ...
വേറെ എന്ത് ചെയ്യാന്‍ ...
വാഹനങ്ങളെ ആശ്രയിക്കാതെ പോകാന്‍ പറ്റുന്ന സ്ഥലങ്ങളില്‍ പോകാന്‍ വേണ്ടി ഒരു തിരക്കില്ലാത്ത ദിനം..
പറ്റിയാല്‍ ബന്ധുക്കളുടെ വീടുകളില്‍ പോകാനും സാധിക്കും...
അതുമല്ലെങ്കില്‍ ദേവാലയ, ക്ഷേത്ര ദര്‍ശനത്തിനോ ....
അത് കൊണ്ട് ഇനി ഹര്‍ത്താല്‍ നിര്‍ദ്ദേശം വരുമ്പോള്‍ തന്നെ കേരളീയന് ഇമ്മാതിരി ഒത്തു ചേരലിന് അവസരമുണ്ടാകട്ടെ...
അതുപോലെ തന്നെ ഈ ഹര്‍ത്താലുകള്‍ വാരാന്ത്യതിലോ അല്ലെങ്കില്‍ ആഴ്ച തുടങ്ങുമ്പോള്‍ തന്നെയോ ആയിരുന്നാല്‍ മലയാളിക്ക് സായൂജ്യമാവുമല്ലോ!
---
നിര്‍വികാരത ആഭൂഷണം ആക്കിയ സാധാരണ ഭാരതീയന്റെ വിചാരം മാത്രം!