Tuesday, August 24, 2010

ആഗ്രഹങ്ങളെല്ലാം തീരുമോ? ..

ആഗ്രഹങ്ങളെല്ലാം തീരുമോ? ..
തീരാത്ത ആഗ്രഹങ്ങള്‍ എത്തിപ്പിടിക്കുവാനുള്ള ....
മനസിന്റെ സഞ്ചാരം, ...
പരിസരം മറന്നു പലതും ചെയ്യിക്കുന്ന അവസ്ഥ ..
സത്യമോ മിഥ്യയോ എന്ന് തിരിച്ചറിയാനാവാത്ത സമയങ്ങള്‍ ..
സങ്കല്‍പ്പങ്ങള്‍ സത്യം തന്നെയായി തീരട്ടെ എന്ന് പ്രത്യാശിക്കാം ...
----

Sunday, August 22, 2010

Onam 2010! . .

സുന്ദരമായ നമ്മുടെ നാട് ...
കൊയ്ത്തു കഴിഞ്ഞ നെല്‍പ്പാടങ്ങളും
പുഴകളും, പൂക്കളും...
അത്തപ്പൂക്കളവും, അത്തച്ചമയവും...
വാഴയിലയിലെ സദ്യയും ...
ഓണക്കളികളും, വള്ളം കളിയും ..
എല്ലാം ഓര്‍മ്മകളില്‍ നമുക്ക് മാത്രം സ്വന്തം ! ....
നിറപറയും നിലവിളക്കും തുമ്പ പൂക്കളും ഒരു പിടി നല്ല ഓര്‍മകളും മനസ്സില്‍ നിറച്ചു ...
ഒരിക്കല്‍ കൂടി ഓണം വന്നെത്തി !
വീടിന്റെ ഒരുപാട് ദൂരെ...
ദുബായില്‍ നിന്നും..
എല്ലാര്‍ക്കും ഒത്തിരി സ്നേഹത്തോടെ. ...
ഹൃദയം നിറഞ്ഞ ...
ഓണാശംസകള്‍ !

Wednesday, August 18, 2010

ആനയായാലും ആളായാലും ...

ആന ഇരുന്നാലും ചെരിഞ്ഞാലും ലക്ഷങ്ങള്‍ എന്ന് പറയുമായിരുന്നു ...
ഇപ്പൊ ആനയായാലും ആളായാലും ...
ദീപസ്തംഭം മഹാശ്ചര്യം !
നമുക്കും കിട്ടണം * * * * * * * ! . .

Thursday, August 12, 2010

ഓണം !

ഓണം !
വളരെ നല്ല സ്മരണകള്‍ !
പൂക്കളവും പൂവിളിയും ആര്‍പ്പും ..
അത് കേട്ടുണരുന്ന പത്തു ദിവസങ്ങള്‍ ..
മുറ്റത്തെ പൂക്കളം ഓരോ ദിവസവും കൂടുതല്‍ സുന്ദരമാക്കാന്‍
അയലത്തുള്ള പറമ്പുകളില്‍ കേറിയിറങ്ങി ..
പൂച്ചപ്പൂവും, ചെത്തിയും, ബെന്ദിപ്പൂവും എല്ലാം പൂക്കുടയില്‍ പെറുക്കി നിറക്കുന്നതിനിടെ
ഗൃഹനാഥന്റെ ശകാരങ്ങള്‍ ആര് കേള്‍ക്കാന്‍ ?
ഓണത്ത്തപ്പനെയും ത്രിക്കാക്കരയപ്പനെയും കളിമണ്ണ് കൊണ്ട് ചമച്ചു
പൂക്കളം ഭംഗിയാക്കുന്ന ദിവസങ്ങള്‍ !
എല്ലാം ഓര്‍ക്കുമ്പോള്‍ മനസ്സില്‍ കുളിരേകുന്ന ഒരു ഭൂതകാലം ....
.....
ഇന്നോ... ക്ഷിപ്രനേരം കൊണ്ട് തയ്യാറാവുന്ന പൂക്കളവും
എന്തിനു സദ്യയും പയസവുമെല്ലാം പാക്കറ്റുകളില്‍....
പക്ഷെ അങ്ങനെ വിളമ്പുന്ന സദ്യയില്‍ ..
അമ്മയുടെയും മുതശ്ശിമാരുടെയും സ്നേഹം ഉണ്ടോ ?
എന്നാലും അവധിക്കാലത്ത്‌ മക്കളും പേരക്കിടാങ്ങളും വരും എന്ന് കരുതി കാത്തിരിക്കുന്ന ..
ഓരോ അമ്മൂമ്മമാരെയും മതാപിതാക്കന്മാരെയും ഓര്‍ക്കാം...
മനസ് കൊണ്ടെങ്കിലും അവര്‍ക്കെല്ലാം ഓണക്കോടികള്‍ നല്‍കാം ..
ഒപ്പമിരുന്നു ഒരു ഓണസദ്യ ഉണ്ണുന്നത് ഇനിയെന്ന് ??
-------
വീണ്ടും അങ്ങനെയൊരു ഓണ അവധിയിലേക്ക് പോകാന്‍ ...
എന്നും അങ്ങനെ ഒരു കുട്ടിയായിരുന്നാല്‍ മതിയാരുന്നു ...

Wednesday, August 11, 2010

ജയ്‌ ജവാന്‍ !... ജയ്‌ കിസാന്‍ ! ..

തൊഴിലിന്റെ മാന്യതയെ ഓര്‍ത്തു വിലപിക്കുന്ന സമൂഹത്തിനു വിജയകരമായ ജീവിതം സ്വപ്നം കാണാന്‍ പോലും കഴിയില്ല..
അതിന്റെ പരിണത ഫലങ്ങളിലോന്നു ദാരിദ്ര്യവും !
എന്നാല്‍ ഇതേ തൊഴിലാളികള്‍ കേരളത്തിന്റെ അതിര്‍ത്തി കടന്നാലോ ?
ഇത്രയും കാര്യ പ്രസക്തിയുള്ള വേറൊരു തൊഴിലാളി സമൂഹം വേറെ ഉണ്ടാവില്ല !
ഇതേ കഴിവുകള്‍ സ്വന്തം രാജ്യത്തിന് വേണ്ടി ഉപയോഗിക്കുമോ ?
അപ്പോളേക്കും വൈറ്റ് കോളര്‍ ഈഗോ തല പോക്കും !..
എന്തിനു .. അവധിക്കു നാട്ടില്‍ പോകുന്നു എല്ലാ പ്രവാസികളും ചെയ്യുന്നതോ ?..
നാട്ടിലെ കുറവുകളെ പട്ടി കുറ്റം പറയുക മാത്രം ...
ഇങ്ങനെ സമൂഹം പുരോഗമിക്കുമ്പോഴാണ് പണമുള്ളവനും പനമില്ലാതവനും തമ്മിലുള്ള അകലം കൂടുന്നതും....
ദരിദ്രന്മാര്‍ കൂടുതല്‍ ദാരിദ്രതയിലെക്കും ... ധനവാന്മാര്‍ കൂടുതല്‍ ധനികതയിലെക്കും എത്തുന്നു ...
അതിനെ മുതലെടുക്കാന്‍ ഭരണകൂടം നിലനില്‍ക്കുന്ന കാലത്തോളം രാജ്യം ഇങ്ങനെ തന്നെ തുടരും ...
ജനസന്ഖ്യയിലെതടക്കം മുന്നോക്കം നില്‍ക്കുന്ന ഭാരത പൌരന്മാര്‍ക്ക് നന്മ വരട്ടെ എന്ന് പ്രാര്‍ഥിക്കാം...
സ്വാതന്ത്ര്യം കിട്ടിയിട്ട് ഇത് അറുപത്തി മൂന്നാമത്തെ വര്ഷം !
രാജ്യം കൂടുതല്‍ ശക്തി നേടട്ടെ !
ജയ്‌ ജവാന്‍ !... ജയ്‌ കിസാന്‍ ! ..

മനുഷ്യ ജന്മം അപൂര്‍വ ഭാഗ്യം !

അനേകം ജന്മങ്ങള്‍ക്ക് ശേഷം കിട്ടുന്ന മനുഷ്യ ജന്മം അപൂര്‍വ ഭാഗ്യം എന്ന് പറയാറുണ്ട്‌ ..
അത് കൊണ്ട് തന്നെ മനുഷ്യന് മറ്റു ജീവജാലങ്ങളെക്കാള്‍ ബുദ്ധിയും ശക്തിയും കൂടുതല്‍ ഉണ്ട്..
എന്ത് കാരണം കൊണ്ട് തന്നെ ആണെങ്കിലും കഴിവുകള്‍ ലഭിക്കുന്നത് അതിനോടൊപ്പം ചെയ്തു തീര്‍ക്കാനുള്ള ഉത്തരവാദിത്വങ്ങല്കൊപ്പമാണ്.
മുന്‍ തലമുറ എങ്ങനെ ചിന്തിച്ചു എന്നതിനെ വില വയ്കാതെ,
തനിക്കു എന്താണ് ഇപ്പോഴത്തെ ആവശ്യം എന്നത് മാത്രം നോക്കുന്നവരാണ് മനുഷ്യരില്‍ കൂടുതലും..
അപ്പോള്‍ തങ്ങളുടെ അടുത്ത തലമുറയും അതെ പോലെ ചിന്തിക്കും എന്ന് ആരും കരുതുകയില്ല....
അവനവന്റെ കാര്യം മാത്രം നോക്കുമ്പോള്‍ ഓര്‍ക്കേണ്ട കാര്യം പലതുണ്ട് ..
കാലം കടന്നു പോകുമ്പോള്‍, നമ്മുടെ തലമുറ ചെയ്ത പല കാര്യങ്ങളും തെറ്റായിരുന്നു എന്ന തിരിച്ചറിവ് ...
സത്യത്തെ നോക്കിക്കാണുന്ന സമയം ഒറ്റയ്കാണല്ലോ എന്ന ഭീകരമായ അവസ്ഥ ...
അടുത്ത തലമുറ അവരുടെ കാര്യങ്ങള്‍ നോക്കുമ്പോള്‍ അതിനെ പരിതപിക്കാനല്ലാതെ മറ്റൊന്നും സാധിക്കാത്ത നിസ്സഹായത !..
അത് കൊണ്ട് അവകാശങ്ങലെക്കാള്‍ .. കടമകളെ കുറിച്ചാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത് ..
--------------------
എന്റേത് മാത്രമായ അഭിപ്രായം..
ഇങ്ങനെ ഒരു ചിന്ത ഇപ്പോഴും നല്ലത് ..

Monday, August 9, 2010

മനസിലെ ഒരു അത്താഘോഷം !

ഓണം ...
പൂവിളികളുടെയും പൂക്കലങ്ങളുടെയും മധുര സ്മരണകള്‍ ഉണര്‍ത്തുന്ന ..
മലയാളിയുടെ മാത്രമായ ഒരു ആഘോഷം, ആഹ്ലാദം, ആവേശം ഒപ്പം ഇത്തിരി അഹങ്കാരം കൂടി ...
...
മനസ് പിന്നോട്ട് പോയത് കുറെ നാളുകള്‍ (വര്‍ഷങ്ങള്‍ ) മുന്പെക്ക്...
സ്കൂള്‍ ഓണാവധിക്ക് അടച്ചപ്പോള്‍ ഉണ്ടാവുന്ന തിമിര്‍പ്പ് ..
പുസ്തക സഞ്ചി വലിച്ചു ഒരേറു കൊടുത്തു പറമ്പിലേക്ക് ഓട്ടം ..
മൂവാണ്ടന്‍ മാവിലേക്ക്‌ കയറിട്ടു ഉണ്ടാക്കിയ ഊഞ്ഞാല്‍ ...
അങ്ങനെ മാവില്‍ കയറി ഇരിക്കുമ്പോളാണ് ശശി ചേട്ടന്‍ അത്ത ചമയത്തിന്റെ കാര്യം പറയുന്നത് ..
നാളെയാണ് തൃപ്പൂണ്ത്തറ അത്തചമയം എന്ന്!
സ്കൂള്‍ അവധി തുടങ്ങിയതിനാല്‍...
ഇനി പഠിക്കാന്‍ ഇത്തിരി വൈകിയാലും വഴക്ക് കേള്‍ക്കണ്ട...
അത് കൊണ്ട് അത്തച്ചമയം കാണാന്‍ പോകാം എന്ന് തന്നെ വിചാരിച്ചു...
അച്ഛനോടും അമ്മയോടും പതുക്കെ കാര്യം അവതരിപ്പിച്ചു..
അവിടന്ന് അനുവാദം കിട്ടിയപ്പോ തന്നെ തുള്ളിച്ചാടി...
നാളെ രാവിലെ തന്നെ പോകണോ അതോ ഇപ്പൊ തന്നെ പോയാലോ എന്ന് വരെ ആലോചിച്ചു ...
അത്തച്ച്ചമയത്തിനു ടാബ്ലോ പോകുന്നുണ്ടെന്ന് അറിഞ്ഞത് അന്ന് വൈകിട്ട് ആണ്. ഉടനെ അങ്ങോട്ട്‌ ഓടി...
രാവിലെ തന്നെ അതാഗോഷം തുടങ്ങുന്നത് കൊണ്ട് തലേന്ന് തന്നെ ടാബ്ലോ ഒക്കെ ഒരുക്കി....
പങ്കെടുക്കുന്ന എല്ലാ കലാകാരന്മാരും അത്താഘോഷ വേദിയുടെ അടുത്ത് തന്നെ രാത്രിയിലെ തയ്യാറായി നില്‍ക്കാറുണ്ട് ...
ഞങ്ങളുടെ ഗ്രാമത്തിലെ വായനശാല വകയായി അന്ന് "ബാലി സുഗ്രീവ യുദ്ധം " ആയിരുന്നു ടാബ്ലോ യുടെ തീം .
കുറെ നേരം അവിടെ മേക്കപ്പ് ചെയ്യുന്ന മുറിയില്‍ പോയി നോക്കി നിന്നൂ....
ദേഹം മുഴുവന്‍ നീലം മുക്കിയ ഒരു ചേട്ടന്‍ അമ്പും വില്ലും ആയി നില്‍ക്കുന്നുണ്ട് ..
അത് .. ശ്രീരാമന്‍ തയ്യാറായി നില്‍കുകയാണ്‌ .
വേറൊരു ആള്‍ വായില്‍ പപ്പടവും കടലാസും തിരുകി ... കവിള്‍ ഒക്കെ വീര്‍പ്പിച്ചു നില്‍ക്കുന്നുണ്ട് ..
അപ്പൊ അനില്‍ ചേട്ടന്‍ പറഞ്ഞു.. ആ നില്‍ക്കുന്നത് ബാലി ആണ് എന്ന്...
ബാലി ചേട്ടന്‍ അങ്ങനെ മസിലൊക്കെ പെരുപ്പിച്ചു നില്‍ക്കുമ്പോ
വേറൊരു ചേട്ടന്‍ കാവി മുണ്ടും ഒക്കെ ഉടുത്ത്‌ തലമുടി ഉചിയിലാക്കി കെട്ടി വക്കുന്നു...
അത് ലക്ഷ്മണന്‍ ആയിരിക്കണമല്ലോ ...
ഇനി രണ്ടു പേര്‍ കൂടി ഉണ്ടല്ലോ ..
അതില്‍ ഒരാളെ നമ്മള്‍ ശരിക്ക് അറിയുന്നതാണല്ലോ ....
മരം വെട്ടാന്‍ വരുന്ന കുഞ്ഞേട്ടന്‍ !.. കുഞ്ഞേട്ടന്റെ വേഷം എന്താണാവോ ?
നോക്കി കൊണ്ടിരുന്നപ്പോ തന്നെ കുഞ്ഞേട്ടന്റെ ഭാവം ഒക്കെ മാറി...
വായില്‍ പപ്പടവും കടലാസും ഉള്ളത് കൊണ്ട് ചേട്ടന് മിണ്ടാന്‍ മേലാ !
എന്നാലും കണ്ണുരുട്ടി കാണിക്കുന്നുട്‌... കുഞ്ഞേട്ടന്റെ മേക്കപ്പ് തീര്‍ന്നു...
വാലും ഒക്കെ ഫിറ്റ് ചെയ്തപ്പോ ശരിക്കും ഒരു ഹനുമാന്‍ തന്നെ!
അല്ലെങ്കിലും വലിയ വ്യത്യാസം ഒന്നും ഇല്ലാരുന്നു !...
പിന്നെയുണ്ടായിരുന്ന ആള്‍ സുഗ്രീവന്റെ വേഷം....
ടാബ്ലോ തയ്യാറായി എല്ലാരും ലോറിയില്‍ കയറാന്‍ തുടങ്ങി ..
കാടും മരങ്ങളും ഒക്കെ പിടിപ്പിച്ചാണ് ലോറിയുടെ ഗെറ്റപ്പ്.
ശ്രീരാമനും, ലക്ഷ്മണനും, ബാലി - സുഗ്രീവ - ഹനുമാന്‍ മാരും ലോറിയുടെ പെട്ടിയിലേക്ക് കേറി.
എല്ലാരുടെയും പുറമേ ടാര്‍പായ കൊണ്ട് മൂടി... ഇല്ലെങ്കില്‍ കഷ്ടകാലത്തിനു മഴ പെയ്താലോ ?
ശ്രീരാമന്റെ നീലം എല്ലാം കലങ്ങി ഒരു വഴിയാകും ...
പിറ്റേന്ന് രാവിലെ ഞാനും അനില്‍ ചേട്ടനും അയലത്തെ മനോജ്‌ ചേട്ടനും ബൈജുവും പിന്നെ ഉടുവും ( ബൈജുവിന്റെ അനിയന്‍ )
കൂടി ഇറങ്ങി...ഞങ്ങള്‍ മൂനും സൈക്കിള്‍ എടുത്തു കൊണ്ടാണ്...
മനോജ്‌ ചേട്ടന്‍ എന്റെ സൈക്കിള്‍ ചവിട്ടാമെന്നും ഞാന്‍ പിന്നില്‍ കേറിയാല്‍ മതീന്നും പറഞ്ഞു...
(അല്ലെങ്കില്‍ ഞാന്‍ കുഴഞ്ഞെനെ ...)..
ഏതാണ്ട് ഏഴു മണി കഴിഞ്ഞപ്പോഴേക്കും ഞങ്ങള്‍ അത്താഘോഷം നടക്കുന്ന സ്കൂള്‍ മൈതാനത്ത് എത്തി...
ഉത്ഘാടനം ഒക്കെ കഴിഞ്ഞു ടാബ്ലോകള്‍ വരാന്‍ തുടങ്ങിയപ്പോഴേക്കും ഒന്‍പതു മണി കഴിഞ്ഞു...
ഞങ്ങള്‍ അവിടെ റോടരുകിലെ മൂന്നു നില കെട്ടിടത്തിന്റെ മുകളില്‍ കേറി സ്ഥലം പിടിച്ചു ...
എല്ലാരും നോക്കുന്നത് ബാലി - സുഗ്രീവന്‍ സെറ്റപ്പ് എങ്ങനെ ഉണ്ടെന്നു കാണാന്‍ ആണ്..
അങ്ങ് ദൂരെ വളവിലൂടെ ലോറി വരുന്നത് കണ്ടപ്പോഴേക്കും ഞങ്ങള്‍ ആര്‍ത്തു വിളിക്കാന്‍ തുടങ്ങി ..
ദൂരം കുറച്ചേ ഉള്ളെങ്കിലും അത്രേം വരുവാന്‍ ഏതാണ്ട് ഒരു മണിക്കൂര്‍ എടുത്തു ...
അപ്പോഴേക്കും മഴ ചാറാന്‍ തുടങ്ങി...
ഉള്ളില്‍ ഒരു ഞെട്ടല്‍ !..
ശ്രീരാമന്റെ നീലം ... ഹനുമാന്റെ കവിളില്‍ പിടിപ്പിച്ച പപ്പടം ...
എല്ലാം നനഞ്ഞു കുഴയുമല്ലോ ഭഗവാനെ ...
വായനശാലയിലെ ദാസന്‍ ചേട്ടനെ ലോറിയുടെ മുകളില്‍ കണ്ടു...
ദാസന്‍ ചേട്ടന്‍ ആക്രാന്തം കൂടി പടുത്ത വലിച്ചു കെട്ടാന്‍ നോക്കുന്നു !...
അങ്ങനെ ലോറി അനങ്ങി അനങ്ങി ഞങ്ങള്‍ നില്‍ക്കുന്ന സ്ഥലത്ത് വന്നപ്പോള്‍ ...
എല്ലാം മൂടി പടുത്ത മാത്രം ഞങ്ങള്‍ക്ക് കാണാം !..
ശീ .. കഷ്ടം !..
അപ്പൊ തന്നെ കെട്ടിടത്തില്‍ നിന്നും ഇറങ്ങി താഴേക്കു ഓടി..
ആ തിരക്കിനിടക്ക് ചെരുപ്പ് എവിടെയോ പോയി...
ആള്‍ക്കൂട്ടം തിക്കി തിരക്കി നില്‍ക്കുന്നത് കൊണ്ട് ..
പലരുടെയും ചീത്ത വിളികള്‍ കേട്ടിട്ടും ഇടിച്ചു കയറി...
വലിയ ആള്‍ക്കാരുടെ ഇടയിലൂടെ ഇഴഞ്ഞും തിരിഞ്ഞും ടാബ്ലോ കാണാവുന്ന അടുത്ത് എത്തി...
അപ്പോഴേക്കും ബാലി - സുഗ്രീവന്‍ ടാബ്ലോ നീങ്ങി അടുത്ത വളവിലെത്തി..
ഒട്ടും വിടാതെ അതിന്റെ പിന്നാലെ തന്നെ ഓടി...
അങ്ങനെ നോക്കുമ്പോഴുണ്ട്‌ ഹനുമാന്‍ ഒരു പഴം തൊലി ഒരിച്ചു തിന്നാന്‍ നോക്കുന്നു..
കുറച്ചു മാറി ലക്ഷ്മണന്‍ ചായ കുടിക്കുന്നു ...
ശ്രീരാമന്‍ എന്തോ കഴിക്കുന്നുണ്ട് ...
പാവം ബാലി മാത്രം ലോറിയുടെ തട്ടില്‍ കിടക്കുകയാണ് ..
മഴ നനയാതെ പടുത വലിച്ചു കെട്ടിയത് കൊണ്ട് നേരെ നോക്കുന്നവര്‍ക്ക് മാത്രമേ ടാബ്ലോ കാണാന്‍ പറ്റൂ....!
..................
എന്തായാലും ബാലി സുഗ്രീവ യുദ്ധം ടാബ്ലോയില്‍ ഉണ്ടായില്ലെങ്കിലും എല്ലാവരുടെയും ചമ്മല്‍ ഉണ്ടായിരുന്നു...
അന്ന് വൈകീട്ട് ലോറി തിരകെ വന്നപ്പോ വായനശാലയില്‍ ഈ വിഷയം ഒരു ചര്‍ച്ച ആയിരുന്നു !...

Thursday, August 5, 2010

.. കാലനെ....

കാലനെ കാത്തിരിക്കാനുള്ളതല്ലാല്ലോ ...
ഇന്ന് ജീവിതത്തിലെ അവസാന ദിവസം ആണെന്ന് കരുതി ..
നാളെ ചെയ്യാന്‍ വച്ച കാര്യങ്ങള്‍ ഇന്ന് തന്നെ ചെയ്തു തീര്‍ക്കാന്‍ ആയി ...
ദൈവം കാണിച്ച സിഗ്നല്‍ ആണെങ്കിലോ ??
.......
ഈ ആഴ്ചയില്‍ എന്തെങ്കിലും ചെയ്യാന്‍ ഉറപ്പിച്ചിട്ടുന്ടെങ്കില്‍,
അത് ഇന്ന് തന്നെ ചെയ്യൂ...
ഇന്ന് എന്തെങ്കിലും ചെയ്യാന്‍ ഉറപ്പിച്ചിട്ടുന്ടെങ്കില്‍,
അത് ഇപ്പൊ തന്നെ ചെയ്യൂ....
..


നേര്‍ക്കാഴ്ച !

ചേരികളും ദാരിദ്ര്യവും !
ഇതൊരു കുടുംബത്തിലും കാണാവുന്ന ഒരു കാലാന്തരം ...
ഇത് മതില്‍ പ്പുറ കഴ്ച്ചയല്ലാല്ലോ ...
അന്നും നേരെ കാണുന്ന കാഴ്ച തന്നെയല്ലേ ?
സ്വതന്ത്ര ഭാരതത്തിനു (പേരിനു മാത്രമുള്ള) എന്നും നൊമ്പരമേകുന്ന...
നിര്‍വികാരത മൂടുപടമാകിയ സാംസ്‌കാരിക നായകന്മാരുടെ...
എന്നത്തേയും നേര്‍ക്കാഴ്ച !

ഓണം വരവായി....

അങ്ങനെ ഓണം വരവായി.... .
ഇത്തവണത്തെ ഓണവും വീട്ടില്‍ നിന്നും ഒത്തിരി ദൂരെ ....
പൂക്കളവും അത്തച്ചമയവും ഓര്‍മ്മകളില്‍
....

Tuesday, August 3, 2010

Latest Question : >>>> Multiple Choice

Question: How many Emirates are in the United Arab Emirates during the night ????

Answer:
(a) : 4
(b) : 7
(c) : 6
(d) : 8\/
\/
scroll down for answer : :
\/
\/
:
:


Answer is
(c) : 6

because ....
Sharjah is DARK.... (electricity problem!..) ... and NOT SEEN in the nights ! ! ! ......

Sunday, August 1, 2010

"വ്യഥ" വിട്ടു മാറാത്ത ഒരു വ്യാധി

ജീവിതത്തില്‍ പലതും നഷ്ടപെടുതിയത്തിനു ശേഷമാണ് പലരും പ്രവാസത്തിനു എത്തുന്നത്‌ ...
അത് കൊണ്ട് തന്നെ "വ്യഥ" വിട്ടു മാറാത്ത ഒരു വ്യാധിയായി ഒപ്പം ഉണ്ടാവുകയും ചെയ്യും ..

സൌഹൃദ ദിനം !

സൌഹൃദ ദിനം !
എല്ലാര്‍ക്കും സ്നേഹം നിറഞ്ഞ ആശംസകള്‍ !
ആരോഗ്യവും ആയുസ്സും നല്‍കി ദൈവം അനുഗ്രഹിക്കട്ടെ ! ...

------------------------------------------------------------------------------------
ഒരു സുഹൃത്തിനെ ഓര്‍മ്മിക്കാന്‍ പ്രത്യേകിച്ചൊരു ദിവസം വേണോ ?