Thursday, December 29, 2011

Happy New Year 2012


Drop the last year into the silent limbo of the past…
The Old Year has gone…

Let the dead past bury its own dead…
Let it go, for it was imperfect, and thank God that it can go…
The New Year has taken possession of the clock of time…
All hail the duties and possibilities of the coming twelve months!

Wish you and your loved ones a Blessed and Grace-filled HAPPY NEW YEAR!..

With a great start for January...
Lots of Luv for February
Inner Peace for March
No Worries for April
Lots of Fun for May
Full Of Joy in June to November
And Happy Holidays in December....

Saturday, November 19, 2011

social networking sites | facebook....

ഫെസ്ബുക്കിൽ കണ്ട ഒരു പൊസ്റ്റ്...

> > അപ്പൊ ഇനി ഒന്നും നോക്കാനോ കാണാനോ പാടില്ലേ?
ഇങ്ങനെ പരസ്യം കൊടുത്തിട്ടു തന്നെ അല്ലെ  മ്മടെ തീയറ്റ്രിൽ ക്രിഷ്ണനും രാധയും ഓടീതു?

Sunday, October 30, 2011

TM Jacob : Parliamentarian gained respect from opposition too.


Condolences to Mr. TM Jacob (1950 ~ 2011)..


Minister/ parliamentarian who wished to revolutionize his domain!
- Separate the Pre Degree from College curriculum (Chinese model)
- Potable Water network scheme - Japanese model
- Development of Roads - Chinese / Canadian model
- Food & Consumables distribution with improved economy (1kg rice @ Rs.1/-)

Tuesday, September 27, 2011

പത്ര ഏജന്റുമാരുടെ സമരം - salute to chithrakaran



ഹ്സ്കൈളിൽ വേനലവധിക്കാലത്തു ഞാനും പത്രമിടാൻ പൊവുമായിരുന്നു. നൂറു പത്രം ക്രുത്യമായി വിതരണം ചെയ്താൽ രണ്ടര രൂപ ദിവസെന തരുമായിരുന്ന പത്രമുത്തശ്ശിയുടെ ഏജന്റ്.  പട്ടികളുള്ള വീട്ടിൽ പത്രം കൊണ്ടു പൊകാൻ ഇത്തിരി പേടി ഉണ്ടായിരുന്നു എങ്കിലും  സൈക്കിൾ ചവിട്ടി പലപ്പൊഴും രക്ഷ്പെട്ടിരുന്നു.  ഇന്നത്തെ പോലെ ഗേറ്റിൽ പി വി സി പൈപ്പു വച്ചു അതിന്റെ ഉള്ളിൽ പത്രം നനയാതെ വക്കുന്ന സൂത്രം ഒന്നും അന്നു കണ്ടിട്ടില്ല.
---
http://chithrakarans.blogspot.com/2011/09/blog-post_25.html

[പത്ര ഏജന്റുമാരുടെ സമരം നാം ശ്രദ്ധിച്ചുവോ ? - link of chithrakaran's post]



ദുബായിൽ എത്തിയതിനു ശേഷം പത്രം വായന തന്നെ കുറഞ്ഞു.
പത്രവിതരണക്കാരുടെ പ്രതിഷെധം ചൂണ്ടിക്കാട്ടുകയും ഈ സന്ദേശം നൽകിയതിനും സല്യുട്ട് !...

Monday, September 19, 2011

ശരിയോ തെറ്റോ ?..


ജീവിതം ഒന്നു തന്നെ.  സ്വാതന്ത്ര്യം കൂടുകയും കറയുകയും ചെയ്യുന്നു.
ഒരു പുരുഷന്റെ സുവർണ കാലം അവനു സമ്പാദ്യം നൽകുന്ന (വരുമാന മാർഗം) ജോലി കിട്ടിയതിനു ശേഷം അവന്റെ വിവാഹം ആവുന്നതു വരെ മാത്രം!
...
അതു പൊലെ ഒരു സ്ത്രീയുടെ നല്ല സമയം അവളുടെ വിവാഹത്തിനു ശേഷം ആദ്യത്തെ കുട്ടി ജനിക്കുന്നതു വരെയും !...
[ആരും തല്ലണ്ടാ.. ഞാൻ പൊയി]

Thursday, September 15, 2011

കണ്ണൂർ മീറ്റ് ലിങ്ക്സ്

http://mini-minilokam.blogspot.com/2011/09/blog-post.html

http://rkdrtirur.blogspot.com/2011/09/blog-post_11.html

http://rejipvm.blogspot.com/2011/09/blog-post_12.html

http://vidhuchoprascolumn.blogspot.com/2011/09/blog-post_12.html

http://ponmalakkaran.blogspot.com/2011/09/blog-post.html

http://viswamanavikamvayanasala.blogspot.com/2011/09/blog-post_13.html

http://commentjar.blogspot.com/2011/09/blog-post.html

Wednesday, September 7, 2011

10th Anniversary [10th September 2001]

ഇണക്കവും പിണക്കങ്ങളുമായി അങ്ങനെ പത്തു വർഷങ്ങൾ കഴിയുന്നു, ഈ സെപ്റ്റംബെർ പത്തിനു!...
ദൈവാനുഗ്രഹം.. ഒപ്പം രണ്ട് കുട്ട്യൊളും !..

ർമ്മകൾ തിരിയെ പൊകുന്നു...
http://ambipradeep.tripod.com

പ്രദീപ് , അമ്പിളിയൊടും ഒപ്പം അരവിന്ദും ആദിത്തും ...

Friday, August 19, 2011

ധര്‍മ സമരത്തിന്‌ എല്ലാ ആശംസകളും .

ഗാന്ധിജി പ്രകടിപ്പിച്ച ആശയങ്ങളോട് അനുഭാവം കാണിച്ച എത്ര പേര് നമ്മളില്‍ കാണും?
സ്വാതന്ത്ര്യം നേടിയിട്ടു ആറ്  ദശകം കഴിഞ്ഞിട്ടും നേടാത്ത തിരിച്ചറിവ് 
ഇന്ന് അണ്ണാ ഹസാരെ കാണിച്ച വഴിയിലൂടെ നേടുമോ ?
എന്ടോ സല്‍ഫാന് എതിരെ നമ്മള്‍ എല്ലാം അഭിപ്രായ സമീകരണം നടത്തിയെങ്കിലും 
ഭാരത സര്‍ക്കാര്‍ എടുത്ത നിലപാടോ ?
പ്രതികരണ ശേഷി നഷ്ടമായ ഒരു ജനത ഉള്ളത് കൊണ്ടാണല്ലോ 
ഭാരതം അന്നും  ഇന്നും ഒരേ പോലെ സ്ഥിതമായത്.
--
ധര്‍മ സമരത്തിന്‌ എല്ലാ ആശംസകളും .
Read the blog of KPS
http://kpsukumaran.blogspot.com/2011/08/blog-post_20.html

Monday, August 15, 2011

മടങ്ങുമോ, ഈ യാത്രയ്ക്ക് ശേഷം ?

അവന്റെ ജീവന്‍ അവിടെയായിരുന്നു...
താഴിട്ടു പൂട്ടിയ വാതിലുകള്‍ക്ക് മുന്‍പില്‍ ഇനി അവന്‍ മാത്രമായി..
തോരാത്ത മഴയത്തും മനസ്സിലേക്ക് ഒഴുകിയെത്തിയ ഓര്‍മ്മകള്‍!
കുസൃതികള്‍ കിന്നരിച്ച ബാല്യവും ..
നൊമ്പരങ്ങള്‍ ഈറനണിയിച്ച   കൌമാരവും ..
അവിടെയായിരുന്നു !
സ്നേഹത്തിന്റെ ശുദ്ധവായു നിറഞ്ഞ 
ആ എകാന്തങ്ങള്‍ ഇനി മൂക സാക്ഷികള്‍.
കാലം കണ്ണീര്‍ നനച്ച നിമിഷങ്ങള്‍..
ശാശ്വതമാകാന്‍ കൊതിയ്ക്കാത്ത 
പരിഭവങ്ങള്‍ ഒളിപ്പിയ്ക്കാന്‍ 
വാര്‍ധക്യത്തിന് കൂട്ടായി 
മറവിയിലേക്കൊരു യാത്ര! 
ജീവിതത്തിന്റെ നിസ്സഹായതയില്‍..
ഒഴിഞ്ഞു പോകുന്ന നന്മയെ ..
നെഞ്ചോടു ചേര്‍ക്കാന്‍..
ഒരു നാള്‍ വരും.
അത് വരേയ്ക്കും നടന്നകാലണം.
അരികിലായൊരു ജന്മത്തിന്‍ ..
കനലുമായി തിരിച്ചു വരവിനായി.

മരണാനന്തരം


മരണം സംഭവിച്ച പുരുഷനെ കബറടക്കാനായി അംഗശുദ്ധി വരുത്തൽ നടത്തിയതിനുശേഷം ഭാര്യ സ്പർശിക്കുകയാണെങ്കിൽ പ്രസ്തുത അംഗശുദ്ധി നഷ്ടപ്പെടുമോ?

മരിച്ചയാള്‍ തന്നെ എണീറ്റ്‌ പോയി കുളിക്കില്ലാല്ലോ.
അതോണ്ട് ചുറ്റും കൂടി നിക്കണ ജനങ്ങള്‍ ജഡം നനച്ചു കുളിപ്പിക്കുന്നു.
പക്ഷെ മരിച്ച ആളുടെ ബന്ധുക്കളും സ്നേഹിതരും എല്ലാം കണ്ടതിനു ശേഷം മാത്രം
ദേഹം മറവു ചെയ്യാന്‍ തയ്യാറാകുന്നു എന്നായിരിക്കണം സങ്കല്‍പം.
അപ്പൊ മരിച്ച ആളുടെ ഭാര്യയും അവസാനമായി കണ്ടിരിക്കും എന്നത് വാസ്തവം.
ഇനി എന്തെങ്കിലും കാരണത്താല്‍ ഭാര്യയ്ക് വരാന്‍ സാധിച്ചില്ല അല്ലെങ്കില്‍
അവസാനമായി കാണാന്‍ കഴിഞ്ഞില്ല എങ്കില്‍ അത് കഷ്ടം തന്നെ.
സാധാരണയായി ചുറ്റുവട്ടത്തുള്ള കേമന്മാര്‍ (സമുദായ നേതാക്കള്‍)
ചാടിക്കേറി തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ആണ് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാവുന്നത്.
വിദേശത്ത് ജോലി ചെയ്യുന്നവര്‍ മടങ്ങി വരുന്നത് വരെ ശീതീകരിച്ച ശവപ്പെട്ടിയില്‍ സൂക്ഷിച്ച സംഭവങ്ങളും ഉണ്ടല്ലോ.
പിന്നെ ചടങ്ങുകള്‍ സമുദായങ്ങളുടെ രീതികള്‍ അനുസരിച്ച്  മാറിയേക്കാം.

എന്തായാലും അവസാന ദര്‍ശനം നല്‍കി പ്രാര്‍ഥനകള്‍ക്ക് അവസരം നല്‍കുക എന്നത് മരിച്ച ആളുടെ അവകാശം (the Last Sacrifice) തന്നെ ..

കടപ്പാട് :
https://profiles.google.com/aqua.saarangi/posts/XK2H5LeHj4Q
[ post from Agneya Femina.]



Monday, July 18, 2011

ജീവിത ദുഖങ്ങളും സുഖങ്ങളും ..

ജീവിതത്തിലെ ദുഖങ്ങളില്‍ നിന്നും ഒളിച്ച് 
ഓടുവാന്‍ തുടങ്ങിയാല്‍ അത് ചെന്നെത്തുന്നത്  നാശത്തില്‍ തന്നെ.
നാശത്തിന്റെ അന്ത്യത്തില്‍ എരിയുന്ന 
ചിതയ്ക്ക് ചുറ്റും നില്‍ക്കുന്നവരുടെ 
കണ്ണിലേയും മനസിലെയും 
നനവിനെ കാണാതെ മറ്റേതോ ലോകത്തേക്ക് 
പോയതുകൊണ്ട് ജീവിത ദുഃഖങ്ങള്‍ ഒന്നും ഒഴിവായി പോകുന്നില്ലാ.
വേദനകള്‍ കടന്നു വേണമല്ലോ സുദിനങ്ങള്‍ വരാന്‍.
വേദനകളെ മുഖാമുഖ കാണുമ്പോഴും
അവയ്ക്ക് നേരെ മന്ദഹസിക്കാന്‍ ശീലിച്ചാല്‍ 
ദുഖവും നാശവും ഒരു പരിധി വരെ ദൂരത്ത് മാറി നില്‍ക്കും.
സ്ഥാവരമായ ഒന്നും തന്നെ അനശ്വരമാണെന്നു പറയാന്‍ വയ്യ.
എന്നാല്‍ ശുഷ്കമായ ജീവിതത്തില്‍ ചെയ്ത ഒരു സത്കര്‍മ്മം 
ഒരു വ്യക്തിയെ എക്കാലവും സമൂഹത്തില്‍ സ്മരണീയനാക്കി നിര്‍ത്തും .



Tuesday, July 5, 2011

നിധി കിട്ടിയേ ! ....


പണ്ട് ഭരിച്ചിരുന്ന നാട്ടു രാജാക്കന്മാര്‍ സ്വന്തമാക്കാന്‍ ശ്രമിച്ച പണവും പണ്ടങ്ങളും കളവു പോകാതെ ഒളിച്ചു വച്ച സ്ഥലങ്ങള്‍ ഇനി എത്രയോ ഉണ്ടാവും?
മറ്റാര്‍ക്കും കൊടുക്കാതെ വച്ച് സ്വന്തം ആയുസ് തീര്‍ന്നിട്ടും സ്വയം ഉപയോഗിക്കാന്‍ ആവാതെ ഇരുന്ന്‍ നിധിയുടെ രൂപത്തില്‍ കണ്ടെത്തിയോ?
സ്വര്‍ണവും രത്നങ്ങളും ഒക്കെ വല്ല കരുതല്‍ ധനവും ആക്കി വച്ച് ദേശീയ ബാങ്കില്‍ നിന്നും ധനസമാഹരണം നടത്തിയാല്‍ നാട് നന്നാവും.
ഇത്രേം നാളും ഭരിച്ച അരചന്മാരും കിങ്കരന്‍മാരും ചെയ്യാത്തത് ഇപ്പോഴത്തെ പുംഗവന്മാര്‍  ചെയ്യുമോ ആവോ?

കോരന് പിന്നേം കുമ്പിളില്‍ തന്നെ ......

Saturday, July 2, 2011

Bombay - March 12


















ഭാവാഭിനയത്തിന്റെ പരകായ പ്രവേശങ്ങള്‍ ..
Posted by Picasa

Thursday, May 26, 2011

ജാതിപ്പേര്

പത്താം ക്ലാസ് പരൂഷ എഴുതാന്‍
ക്ലാസ് ടീച്ചര്‍ എസ്  എസ് എല്‍ സീ ബുക്കിലെ കോളത്തില്‍
ഇപ്പോഴും ജാതിപ്പേര്  ചെര്‍ക്കുന്നുണ്ടോ ആവോ ?
എത്ര വിപ്ലവം നടത്തിയാലും
ജാതിയും മതവും സമൂഹത്തിന്റെ ഭാഗമായി തന്നെ നില്‍ക്കും.

Thursday, May 19, 2011

Salim Kumar - Good Actor


സലിം കുമാറിന് അഭിനന്ദനങ്ങള്‍ !
Posted by Picasa

Tuesday, May 17, 2011

"ജാതി" തിരിച്ചുള്ള അവലോകനം


എന്തൊക്കെ ചെയ്താലും "ജാതി" തിരിച്ചുള്ള അവലോകനം ലോകത് നിന്നും മാറില്ല എന്ന് തോന്നുന്നു.  ദൈവം സൃഷ്ടിച്ച രണ്ടു ജാതികള്‍ (ആണും പെണ്ണും) മാത്രമേ ഉള്ളു എന്നാണു ഞാന്‍ കരുതിയിരുന്നത്. അത് കൊണ്ട് തന്നെ കുടുംബത്തെ കാര്‍ന്നോമ്മാ ര്‍ക്ക് ചതുര്‍ഥി നല്‍കിയിരുന്ന ദര്‍ശനം ആയിരുന്നു എന്റേത്.  പക്ഷെ കേരളം വിട്ടു വടക്കോട്ട് പോയപ്പോ അവിടേം ജാതി ചോദിക്കല്‍ കുറവൊന്നുമില്ല.
ആദ്യം കണ്ട വിദ്വാന്‍ ചോദിക്കുന്നു ...
"ആപ് കാ നാം ? "
പേര് പറഞ്ഞു ... "പ്രദീപ്‌"
ഉടനെ അടുത്ത ചോദ്യം .. "പ്രദീപ്‌ ..... ???"
എനിക്ക് മനസിലായില്ല, [അദ്യേം ചോദിച്ചത് എന്താ മുഴുവന്‍ പേര് എന്നാണു.. ?? ]
പിന്നെയും അതേ ചോദ്യം "ആപ് കാ നാം പ്രദീപ്‌ .. ടാകുര്‍ ? മി ന്ഗ്ളെ ? ... ജാദവ്‌ ?? "
ഗതി കേട്ട് അതും പറയേണ്ടി വന്നു !
അന്നേരം ആ പുങ്ങവന്റെ കമന്റ്‌..
"ഓ മദ്രാസീ ??? "
എനിക്ക് തികട്ടി വന്നത് "@#$#%$&%&^*(%^&" 

അതിനു ശേഷം ഗള്‍ഫിലേക്ക് പോയപ്പോ ഇതിലും വലിയ കുരിശു ഉണ്ടാവും എന്ന് വിചാരിച്ചില്ല.

ഖത്തറില്‍ ഒരു "ഇ പീ സീ കോണ്‍ട്രാക്ടിംഗ്" കമ്പനിയില്‍ ജോയിനിംഗ് റിപ്പോര്‍ട്ട്‌ ചെയ്യാന്‍ പോയപ്പോ അവിടത്തെ കണ്‍സ്ട്രക്ഷന്‍ മാനേജര്‍ (ബ്രിട്ടീഷ്‌ ) പേര് ചോദിച്ചു.  പേര് മാത്രം പറഞ്ഞപ്പോ അയാളും ഇതേ ചോദ്യം.
അപ്പൊ ഞാന്‍ അയാളുടെ പേര് ചോദിച്ചു.
"ബ്രയന്‍ വൂട്പെക്കെര്‍ " എന്നായിരുന്നു അയാള്‍ പറഞ്ഞത്.
എനിക്കത് ശരിക്കങ്ങോട്ടു ദഹിച്ചില്ല.
അതിന്റെ അര്‍ഥം അയാളുടെ കുടുംബം മുഴുവന്‍ മരംകൊത്തികള്‍ [woodpecker = മരംകൊത്തി] ആയിരുന്നു എന്നാണോ?
പക്ഷെ എന്റെ മുഴുവന്‍ പേര് പറഞ്ഞപ്പോ സായിപ്പ് പറഞ്ഞു..
"ഓ ഓ ഐ നോ.. ഐ ഹാട് എ ബാറ്ച്ച്മാറെ വിത്ത്‌ സെയിം നെയിം !" ... 
പിന്നീട് ഉണ്ടായിരുന്ന സൌഹൃദ സംഭാഷണങ്ങളില്‍ ഒക്കെ സായിപ്പ് അവരുടെ പേരുകള്‍ എങ്ങനെയാണ് തിരഞ്ഞെടുക്കുന്നത് എന്നൊക്കെ പറയുമായിരുന്നു.

മലയാളികള്‍ (ഒരു പക്ഷെ ഇന്ത്യക്കാര്‍ പൊതുവിലും) പേരിടുമ്പോള്‍ അച്ഛന്റെ പേര് ചേര്‍ക്കും (അമ്മയുടെ പേരല്ല).  എന്നാല്‍ ഇതേ വിദ്വേഷം സായിപ്പുമാര്‍ക്കും ഉണ്ട്. മറ്റൊരു രീതിയില്‍ .
പേരിനൊപ്പം അമ്മയുടെ കുടുംബ പേരിനു ശേഷം അച്ഛന്റെ പേര് !..
ഒരു കണക്കിന് ഇത് കൂടുതല്‍ വൈകൃതം അല്ലെ?



 

Sunday, May 15, 2011

ദൈവം !


സ്വപ്നങ്ങള്‍ക്ക് ചിറകു വയ്ക്കാന്‍ 
സാധിച്ചാല്‍ പുതിയ മേച്ചില്‍ പുറങ്ങളിലേക്ക്  
ആ ചിറകിലേറി പോകാം..
സ്വപ്നത്തിലെങ്കിലും ആ യാത്രയില്‍ കാണുന്നവ
ലക്ഷ്യങ്ങളുടെ കൂടെ കൂട്ടിയിടണം.

അവനവന്‍ സ്വയം തിരിച്ചറിയുമ്പോള്‍
എവിടെയും പ്രാര്‍ത്ഥിക്കുവാന്‍ കഴിയും..
സ്വന്തം കഴിവുകളില്‍ വിശ്വാസവും
ആഗ്രഹങ്ങളെക്കാള്‍ അവയില്‍ എത്തിപ്പിടിക്കാനുള്ള
പ്രവര്‍ത്തനങ്ങളും ഇളകാത്ത മനസും
ഒന്നിച്ചു നിന്നാല്‍ ദൈവം അവന്റെ കൂടെ തന്നെ ഉണ്ടാവും..


അങ്ങനെയെങ്കില്‍ താന്‍ പാതിയും 
പിന്നെ ദൈവത്തിന്റെ പാതിയും കൂടിചേര്‍ന്ന് 
അവനോന്റെ കാര്യോം നടക്കും.



Sunday, May 8, 2011

ഗാന്ധിജിയുടെ കുരങ്ങന്മാരെ ..


ഈ കുരങ്ങന്മാരുടെ പ്രതിമയ്ക്ക് ഇങ്ങനെയും പറയാമോ?
" എനിക്കിഷ്ടമില്ലാത്തതോന്നും ഞാന്‍ കേള്‍ക്കില്ല ...
   [എന്റെ ഇഷ്ടം മാത്രം നിങ്ങള്‍  കേട്ടാല്‍ മതി ]..
  എനിക്കിഷ്ടമില്ലാത്തതോന്നും ഞാന്‍ കാണില്ല ...
    [എന്റെ ഇഷ്ടം മാത്രം നിങ്ങള്‍ കണ്ടാല്‍ മതി ]..
 എനിക്കിഷ്ടമില്ലാത്തതോന്നും ഞാന്‍ മിണ്ടില്ല ...
   [എന്റെ ഇഷ്ടം മാത്രം നിങ്ങള്‍ പറഞ്ഞാല്‍ മതി ].. "
സ്വാര്‍ത്ഥ്മോഹികളുടെ  ഇന്നത്തെ ലോകം 
ഗാന്ധിജിയുടെ കുരങ്ങന്മാരെയും തല തിരിച്ചു വായിക്കുന്നു ...

അവഗണനയുടെ സന്തതികള്‍


നഗരജീവികള്‍ ഗ്രാമഭംഗിയെ പറ്റിയും ..
ഗ്രാമീണര്‍ നഗര സൌഭാഗ്യങ്ങളെ പറ്റിയും
സ്വപ്നങ്ങള്‍ കാണുമ്പോള്‍ ..
ഒന്നിനെ പറ്റിയും ഒന്നും ഓര്‍ക്കാന്‍
സ്വാതന്ത്ര്യമില്ലാത്ത ചേരി നിവാസികള്‍
എന്നും അവഗണനയുടെ സന്തതികള്‍ ...
---

Sunday, April 24, 2011

Sai Baba : God ? or human ?

ദൈവങ്ങളെ ആളുകള്‍ക്കടുത്തേക്ക് 
എത്തിക്കാന്‍ ശ്രമിച്ച നല്ല മനസ് ...


സായിബാബ എന്നാ മനുഷ്യന്റെ 
ദേഹി ദേഹത്തെ വിട്ടോഴിഞ്ഞിരിക്കുന്നു .


അദ്ദേഹത്തിന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു .

Saturday, April 23, 2011

Happy Easter !


സഹനത്തിന്റെ, സ്നേഹത്തിന്റെ, ത്യാഗത്തിന്റെ തിരിച്ചറിവിന്റെ ഉയിര്‍ത്തെഴുന്നെല്പ്പു ...
നീതിയുടെ തുലാസില്‍ എപ്പോഴും സത്യത്തിനു തന്നെ തൂക്കം കൂടുതല്‍ !
അത് കൊണ്ട് തന്നെയല്ലേ ഒറ്റിക്കൊടുത്തു നേടിയ 
മുപ്പതു വെള്ളിക്കാശുകള്‍
അനുഭവിക്കാന്‍ യോഗമില്ലാതെ 
യൂദാ സ്വയം മരണം വരിച്ചത് ...

എല്ലാ സുഹൃത്തുക്കള്‍ക്കും
ഈസ്റര്‍ ആശംസകള്‍ !... 

Wednesday, April 20, 2011

ഉറുമി സില്‍മ ...


ഉറുമി സില്‍മ അവതരണത്തിലൂടെ തുറന്നു കാണിച്ച ഇരുണ്ട സത്യങ്ങള്‍ !..
രാഷ്ട്രീയ ഹിജഡകളുടെ അധിനിവേശങ്ങളിലും കോളനി രൂപീകരണത്തിലും അധികാരം സ്ഥാപിചെടുക്കുന്നതിനിടെ ഉണ്ടായ ഗുണങ്ങള്‍ മാത്രം കണ്ട ജനതയ്ക്കു സ്വത്വം നഷ്ടപ്പെടുന്നത് തിരിച്ചറിയുന്നില്ലേ ?..

എന്നും കോമരം തുള്ളാന്‍ മാത്രം നില്‍ക്കുന്ന നാട്ടരചന്മാരും അവരുടെ ശിങ്കിടികളും ചമയ്ക്കുന്ന കൊലാഹലതിനിടെ ഒരു കേള് നായനാരോ വോവ്വ്വാലിയോ അറിയപ്പെടാതെ പോയല്ലോ.

മരിക്കാന്‍ മടിയില്ലെന്കിലും രാജ്യത്തിന്റെ നാശം ആഗ്രഹിക്കാത്ത ഒരു പ്രജ മാത്രമായിരുന്നിട്ട് പ്രത്യേകിച്ചൊന്നുമില്ല.

കൊല്ലങ്ങളെത്ര കഴിഞ്ഞാലും അടിമത്വം വീണ്ടും തുടരുന്നു.
ഇനിയൊരു ഗാന്ധിയോ, സുഭാഷ്‌ ചന്ദ്ര ബോസോ വീണ്ടും അവതരിക്കുമോ ?..

Thursday, April 14, 2011

വീണതും വിദ്യയാക്കി ...


വീണതും വിദ്യയാക്കി ചക്ക കുഴയുന്ന പോലെയുള്ള പ്രകടനങ്ങള്‍ ചുരുക്കം ചില മിടുക്കന്മാരുക്ക് മാത്രം സാധിക്കുന്നതാണ്.  പ്രധാനമായത് ഇങ്ങനെ കീഴ്മേല്‍ ചാടുന്നവരെ ഭാഗ്യം കൂടെ നിന്ന് സഹായിക്കും എന്നതാണ്.
ഇലക്ഷനില്‍ ആയാലും സംഭവം വ്യത്യസ്തമല്ല.
എന്തൊക്കെ ഭാവനകളും അഭിനയങ്ങലുമാണ് കാണാന്‍ സാധിച്ചത് !
ഇനി വോട്ടെണ്ണല്‍ തീരുംബോലെക്കും വേറെ എന്തൊക്കെ കാണാന്‍ ഇരിക്കുന്നു ..
..
വിഷു ആശംസകളോടെ ...

ഗായിക ചിത്രയുടെ മകള്‍ നീന്തല്‍ക്കുളത്തില്‍ വീണു മരിച്ചു


ഗായിക ചിത്രയുടെ മകള്‍ നീന്തല്‍ക്കുളത്തില്‍ വീണു മരിച്ചു
ദുബായ്: ഗായിക കെ.എസ്. ചിത്രയുടെ മകള്‍ നന്ദന (8) ദുബായില്‍ നീന്തല്‍ക്കുളത്തില്‍ വീണ്മരിച്ചു. എമിറേറ്റ്‌സ് ഹില്‍സിലുള്ള വില്ലയിലെ നീന്തല്‍ക്കുളത്തിലാണ് അപകടമുണ്ടായത്. ദുബായില്‍ സ്‌റ്റേജ് ഷോയില്‍ പങ്കെടുക്കാനാണ് ചിത്ര കുടുംബത്തോടൊപ്പം ദുബായിലെത്തിയത്. വിവാഹം കഴിഞ്ഞ് 15 വര്‍ഷത്തിനുശേഷമാണ് ചിത്ര നന്ദനയ്ക്ക് ജന്മം നല്‍കിയത്.

ആദരാഞ്ജലികള്‍ !
ശ്രീമതി.ചിത്രയ്ക്കും കുടുംബത്തിന് നഷ്ടത്തിന്റെ വേദനയില്‍ നിന്നും മുക്തി നേടാന്‍ ദൈവം ശക്തി നല്‍കട്ടെ എന്ന് പ്രാര്‍ഥിക്കാം..

Sunday, April 10, 2011

ലോക്പാല്‍ ബില്‍ വരട്ടെ !


അഴികള്‍ക്കിടയിലൂടെ ചാടുന്ന വിദ്യ വശമാക്കിയവര്‍ കൂടുതല്ലുള്ള നമ്മുടെ നാട്ടില്‍ 
അഴിമതി രഹിതം എന്നൊന്ന് ചിന്തിക്കാന്‍ പറ്റുമോ ?
ഇപ്പറഞ്ഞ നിയമവും ചട്ടവും എല്ലാം കൂട്ടി ആരെങ്കിലും പിടിയിലായാലോ,
നിമിഷ മാത്രയില്‍ അവരൊക്കെ പൂര്‍വാധികം ശക്തിയില്‍ 
കൂടുതല്‍ അഴിമതിയുമായി രംഗത്തുണ്ടാവും ...
നിയമങ്ങള്‍ കൂടുതല്‍ പഠനങള്‍ കഴിയും തോറും 
അവയെ തന്ത്രപരമായി എങ്ങനെ ലങ്ഘനങ്ങള്‍ നടത്താം എന്നും കൂടെ 
മനസിലാക്കി ആണ് വരുന്നത് .
ഉദ്യോഗസ്ഥന്മാര്‍ മാത്രമാണോ നിയമ ലങ്ഘനങ്ങള്‍ നടത്തുന്നത് ?
ലൈസന്‍സിന്സില്ലാതെ വണ്ടിയോടിച്ചാല്‍ പിടിക്കുന്ന പോലീസിനു 
കൈമടക്ക് കൊടുത്തു ഒതുക്കാന്‍ ശീലിക്കുന്തോറും 
ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് പ്രചോദനം കൂടുകയല്ലേ ?
---
ലോക്പാല്‍ ബില്‍ വരട്ടെ !
ആശംസകള്‍ !

Friday, April 8, 2011

ഇന്നത്തെ രാഷ്ട്രീയം !


കേരളത്തിന്റെ രൂപീകരണത്തിന് ശേഷം നിലവില്‍ വന്ന എല്ലാ ഗവര്‍ന്മേന്റുകളിലും  കേരളത്തിലെ ജനത വളരെ പ്രതീക്ഷകള്‍ വച്ചിരുന്നു.  പക്ഷെ ജനാധിപത്യതിനേക്കാള്‍ ബ്യൂറോക്രസിക്ക്  മുന്‍തൂക്കം കൊടുത്തിരുന്ന ഈ സംസ്ഥാനത് പുരോഗമനപരമായ പല കാര്യങ്ങളും തടസ്സപ്പെട്ടത് വെറും നിസ്സാര കാരണങ്ങള്‍ കൊണ്ട് മാത്രം ആണ്.
എല്ലാവരും സ്വന്തം താല്പര്യം മാത്രം നോക്കുന്നത് കൊണ്ട് വികസനം ചുരുക്കം ചില വ്യക്തികളിലോ അല്ലെങ്കില്‍ വിരലിലെണ്ണാവുന്ന പ്രദേശങ്ങളിലോ മാത്രമായി തീരുന്നു. 
വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ട് വന്നു എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഒന്ന് തിരിഞ്ഞു നോക്കിയാല്‍ ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ പണ്ട് മുണ്ടശ്ശേരി മാസ്റ്റര്‍ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന കാലത്ത് തന്നെ പ്ലാനിംഗ്  കമ്മീഷനില്‍ പ്രസ്താവിച്ച കാര്യങ്ങള്‍ ഒക്കെയാണ്.  
ചൈന മോഡല്‍ വിപ്ലവം എന്നാ പേരില്‍ പണ്ട്  പ്രീ ഡിഗ്രി ബോര്‍ഡ്‌  വേര്‍തിരിക്കാന്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി കടലാസുകള്‍ നീക്കം തുടങ്ങിയപ്പോള്‍ തന്നെ ഗവര്‍ന്മേന്ടു മാറി.  ശേഷം വന്ന ഗവര്‍ന്മേന്റ്റ്‌ കൂടുതല്‍ പ്രൈവറ്റ് കോളേജുകള്‍ക്ക്‌ പ്രീ ഡിഗ്രി സംവിധാനതിനു അനുമതി നല്‍കി കീശ വലുതാക്കി.  എന്നാല്‍ ഇപ്പൊ അതെ കാര്യം തന്നെ പ്ലസ്‌ ടൂ എന്നാ പേരില്‍ നിലവില്‍ വന്നൂ.  എന്തെ ഒത്രയും വൈകിയത് ??  പത്തു പതിനഞ്ചു   കൊല്ലം മുന്‍പ് വരേണ്ടിയിരുന്ന ഈ വിപ്ലവം  ഇന്ന് കാനുമ്പോള്‍  പഴയ കഞ്ഞി പോലെ ആയില്ലേ ??
വെറും കടലാസു കാരണങ്ങള്‍ കൊണ്ട് വൈകിയ കാര്യങ്ങള്‍ ഗവര്‍ന്മേന്റുകള്‍ മാറുന്നത് കൊണ്ട് നടപ്പിലാവാതെ പോകുകയല്ലേ ?
ജനങ്ങളുടെ ഭാഗമായ സിനിമാ പ്രവര്‍ത്തകര്‍ക്കും ഇതേ പോലെ പല കാര്യങ്ങളിലും പ്രതികരിക്കാന്‍ അവകാശമുണ്ടല്ലോ. അതിനു വേണ്ടി അവരുടെ തന്നെ കൂട്ടായ്മ ഉണ്ടാക്കിയെങ്കിലും അതിനും ഇപ്പൊ കൂടുതല്‍ ഗ്രൂപ്പുകള്‍ ആയിപ്പോയി.  ഇനി നല്ല വെളിച്ചതെക്ക് വരനമെന്കില്‍ പാര്‍ടിയുടെ കൂടെ തന്നെ വരണം.  അതു കൊണ്ട് അവരുടെ രാഷ്ട്രീയ പ്രവേശനതിനെ തെറ്റ് പറയാന്‍ പറ്റില്ല.  നേരത്തെ പറ്റി രൂപീകരിച്ചു വിജയം നേടിയ എംജീആര്‍  / ജയ ലളിത തുടങ്ങിയവരുടെ സാന്നിദ്യവും ഉണ്ടല്ലോ.
----
ഇത് എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രം.  ഞാന്‍ ഇപ്പോഴും ഒരു ഇടത് പക്ഷ ചിന്താഗതിക്കാരന്‍ ആണ്.

Thursday, April 7, 2011

മുഖ്യമന്ത്രി


ഇനീം ഒരിക്കല്‍ കൂടി മുഖ്യമന്ത്രി ആയാല്‍ എന്താ കുഴപ്പം? 
അടിക്കാന്‍ അറിയുന്നവന്റെ കയ്യില്‍ വടി കൊടുത്താല്‍ പോരെ ...
ഒരു നല്ല നേതാവിന് എല്ലാം സാധ്യമാവുന്നത് അങ്ങനെയാണല്ലോ..
കാര്യങ്ങള്‍ ചിട്ട പോലെ നടപ്പിലാക്കാന്‍ കഴിവുള്ള ഉദ്യോഗസ്ഥന്മാരും
അവരെ നയിക്കാന്‍ നല്ല തന്ത്രങ്ങളറിയുന്ന മന്ത്രിമാരും ഉണ്ടെങ്കില്‍ 
പുഷ്പം പോലെ കാര്യങ്ങള്‍ നടത്തും ...
----
മ്മടെ വി എസ്സ് സഖാവേ ...

ഗതാഗത നിയന്ത്രണം !..

ദേശീയ സുരക്ഷ എന്ന കാരണം പറഞ്ഞു സംസ്ഥാനത്തുള്ള പോലീസിനെ മുഴുവന്‍ പേടിപ്പിച്ചു വച്ചിരിക്കുകയാവും. പിന്നെ കേരളത്തിലെ പോലീസ് സേനയില്‍  പ്രധാന സ്ഥാനമുള്ള കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസും കേരള ഹൈക്കൊടതിയും എല്ലാം കൂടി ഒരേ സ്ഥലത്ത് തന്നെയാണല്ലോ. അത് കൊണ്ട് തന്നെ ഒരു "വി ഐ പി" വരുന്നു എന്ന് കേള്‍ക്കുമ്പോ തന്നെ  മൊത്തം പോലീസുകാര്‍ക്കും ടെന്‍ഷന്‍ ആയിരിക്കും. പിന്നെ വെറുതെ ഒരു ഓല പ്പടക്കം പൊട്ടിയാലും അതിനു ബോംബിന്റെ പ്രതീതിയുണ്ടാവും.  "എന്തിനാ വെറുതെ വയ്യാവേലി മേടിച്ചു തലേ വെക്കുന്നെ "  എന്ന് കരുതീട്ടാവും ഇക്കാണായ ജനങ്ങളെ മുഴുവന്‍ കഷ്ടതിലാക്കാന്‍ ഒരു ഗതാഗത നിയന്ത്രണം !..
----
വോട്  ചെയ്താലും ഇല്ലെങ്കിലും പാവം പൊതുജനം ഇത് സഹിക്കണ്ടേ ?.. 

Tuesday, April 5, 2011

അതിരാത്രം : മാജിക്‌ ?

അതിരാത്രം !


കുറെ പേര്‍ കൂടിയിരുന്നു തീ കത്തിച്ച് പുകച്ചത് കൊണ്ട് മഴ പെയ്യുമോ ?
അങ്ങനാണേല്‍ കാട്ട് തീ പിടിച്ചു എത്ര തവണ പുകഞ്ഞതാ കേരളത്തിലെ പല സ്ഥലങ്ങളും ...

അല്ലെ ഞാനൊന്നും പറഞ്ഞില്ലേ .... വാര്‍ത്ത തകര്‍ത്തു നടന്നോട്ടെ !

പേപ്പര്‍ പാക്കിംഗ് സിന്ദാബാദ്‌ !..


പേപ്പര്‍ പാക്കിംഗ് സിന്ദാബാദ്‌ !..
പ്ലാസ്റ്റിക്‌ ഉപയോഗം കുറക്കുകയും അതിനു പകരം
ന്യൂസ്‌ പേപ്പര്‍ ഒക്കെ ആവശ്യം പോലെ ഉപയോഗിക്കാമല്ലോ ...
പണ്ട് സ്കൂളില്‍ "വര്‍ക്ക്‌ എക്സ്പീരിയന്‍സ്" പീരീഡ്‌ ചെയ്തോണ്ടിരുന്ന പോലെ ...
ന്യൂസ്‌ പേപ്പര്‍ , മാസിക , വാരികകള്‍ ഒക്കെ ശേഖരിച്ചു മൈദാ പശ കൊണ്ട് ഒട്ടിച്ചു പാക്കെറ്റുകള് ഉണ്ടാക്കി വിതരണം ചെയ്യാം...
വന്‍തോതില്‍ പേപ്പര്‍ പാക്കറ്റ്  നിര്‍മാണവും  അവയുടെ പുനരുപയോഗത്തിന്റെ സാധ്യതകളും...
നല്ല ഒരു തൊഴില്‍ മേഘലയും തുറന്നു കിട്ടും .

"just forget the play after the game,.. practice for the next game!..."


Team India has won the ICC world cup 2011.  We should be proud, especially when a keralite had a participation...
Sreeshanth is a good player; needs little more maturity.  In the past there were other players from Kerala who got selected in Indian team, but "they were not so lucky" or "they were not so blessed with chances" like Sreeshanth.
------ 
ultimately its game.. and to be considered as sportive..
------
as Cheema Okeri (ex player of FC Cochin football team) says...
"just forget the play after the game,.. practice for the next game!..."

Monday, April 4, 2011

ഓര്‍മ്മക്കുറിപ്പ്‌ -


ഓര്‍മ്മക്കുറിപ്പ്‌
---
എല്‍ പീ സ്കൂളിലെ സ്കോളര്‍ഷിപ്പ് പരീക്ഷക്ക്‌ "ഒരു ക്രിക്കറ്റ്‌ താരത്തിന്റെ പേര് തെരഞ്ഞെടുക്കുക" എന്നാ ചോദ്യത്തിന് നേരെ അന്തം വിട്ടിരുന്നപ്പോ തൊട്ടടുത്തിരുന്ന അപ്പര്‍ പ്രൈമറി സ്കോളര്‍ഷിപ്പിന് എഴുതിക്കൊണ്ടിരുന്ന ചേച്ചി പറഞ്ഞു തന്നു "ഗവാസ്കര്‍ ! .."
അങ്ങനെ ആദ്യമായി അറിഞ്ഞ ക്രിക്കറ്റ് ആവേശം അസരുദ്ദിന്‍ / ജടെജ / ഹാന്‍സെ ക്രോനിയ വിവാദങ്ങളോടെ ഒരു മാതിരി തണുത്തു പോയതാ.  പിന്നെ ഇക്കഴിഞ്ഞ ക്വാര്‍ട്ടര്‍ കഴിഞ്ഞപ്പോഴേക്കും വീണ്ടും ... അത് പിന്നെ ആപ്പീസിലെ കോണ്‍ഫറന്‍സ് ഹാളില്‍ ടീവീ ട്യൂണര്‍ (പീ സീ) വഴി പ്രോജെക്ടര്‍ ഒക്കെ വച്ച് തകര്‍ത്തു !...
കപ്പു കിട്ടിയതോ അതിലേറെ സന്തോഷം !...

Wednesday, March 30, 2011

കൊച്ച് കൊച്ച് സന്തോഷങ്ങളും .. ചെറു നൊമ്പരങ്ങളും ...


ചേച്ചിമാരു കല്ല്‌ കളിക്കുമ്പോള്‍ കൂടെ കൂട്ടാത്തത്തിനു വലിയ ഒച്ചയില്‍ കരഞ്ഞതോ ??..
ആക്കണ്ട പാട വരമ്പത്തെ നീര്‍ച്ചാലില്‍ ഇറങ്ങിയതിനു ചേച്ചി നുള്ളിയതോ ?? 
വീട്ടിചെച്ന്നു പരാതി പറയുമ്പോ അമ്മയുടെ പുന്നാര മുത്തം !.. 

മറക്കാന്‍ പറ്റാത്ത ഒരായിരം കൊച്ച് കൊച്ച് സന്തോഷങ്ങളും .. ചെറു നൊമ്പരങ്ങളും ...


Tuesday, March 29, 2011

സ്നേഹം കൊടുക്കാതിരുന്നാല്‍


സ്നേഹം കൊടുക്കാതിരുന്നാല്‍ പിന്നെ അതിനു അര്‍ത്ഥമില്ലാ !
തിരിച്ചു കിട്ടും എന്ന് കരുതി സ്നേഹം പങ്കു വയ്കാതിരുന്നാല്‍ ..
പിന്നീടൊരു നിരാശയ്ക്ക് ഇടയില്ലാ.
-

Saturday, March 26, 2011

മനസ് ...


മനസ് ... താളം തെറ്റിയാലും ഇല്ലെങ്കിലും ആര്‍ക്കും പിടി കൊടുക്കാത്ത ഒരു പ്രതിഭാസം !
ഇരുട്ടിന്റെ ആത്മാവിലെ വേലായുധന്‍ കുട്ടി ഇങ്ങനെ തന്നെ ആയിരിക്കും വിചാരിച്ചിരുന്നത് ...
വേറെയും എത്രയോ പേര്‍ ചങ്ങലക്കുള്ളില്‍ കിടന്നത് ... 
ഇപ്പോഴും കിടക്കുന്നത് ...

Thursday, March 24, 2011

ഉരുവിട്ട ഓരോ വാക്കുകളും ...


സാന്മാര്‍ഗിക ബോധം രൂപപ്പെടുന്നത് ഒരു വ്യക്തി വളര്‍ന്നു വന്ന സാഹചര്യങ്ങളിലൂടെ ആണ്.
മറ്റൊരാള്‍ ചൂണ്ടി കാണിക്കുന്നത് വരെ സ്വന്തം തീരുമാനം ശരി തന്നെയാണെന്ന് നിര്‍ബന്ധമായി കരുതുന്നവരാണ് നമ്മള്‍ എല്ലാവരും തന്നെ.  ശീലങ്ങള്‍ ഒരു പരിധി വരെ മാറ്റാന്‍ സമൂഹത്തിനു സാധിക്കും; പക്ഷെ ഒരുവന്റെ സ്വഭാവം മാറാന്‍ സാധ്യതയില്ലാ. കാരണം ജന്മം മുതല്‍ അവനവന്‍ കണ്ട് വളര്‍ ന്ന എല്ലാത്തിനോടും പ്രതികരിക്കാനോ സ്വീകരിക്കാനോ പ്രയത്നിച്ചു വ്യക്തി രൂപീകരണം പ്രാപിക്കുന്നു.  
അത് കൊണ്ട് സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്നത് വഴി മറ്റൊരാളുടെ സ്വത്വതിനെ ഹനിക്കുന്നുണ്ടോ എന്ന് ആരും ആലോചിക്കാറില്ല .  ഇതിനു ശരിയായ നിയന്ത്രണം നല്‍കി നേരായ ശീലങ്ങള്‍ സ്വീകരിക്കാന്‍ പ്രേരിപ്പിക്കേണ്ടത് വീട്ടിലുള്ളവര്‍ തന്നെയാണ് .
വില്ലില്‍ നിന്നും തൊടുത്ത് വിട്ട  അമ്പുകള്‍ പോലെ തീവ്രമായിരിക്കും ഉരുവിട്ട ഓരോ വാക്കുകളും.
കയ്യില്‍ നിന്ന് പോയ കല്ലുകള്‍ ലക്‌ഷ്യം തെറ്റിയാല്‍ അവിചാരിതമായ പലതും സംഭവിക്കുന്നത് പോലെ ദുഷ്കരമായ അവസ്ഥകള്‍ക്ക്  അനവസരത്തിലെ ഓരോ വാക്കുകളും വാചകങ്ങളും വഴിയൊരുക്കുന്നു !
സ്വയം നിയന്ത്രിച്ചാല്‍ ഒരു പരിധി വരെ പരിഹാരങ്ങള്‍ ഉണ്ടായേക്കും.
-----

ഈശ്വരന്‍ നല്‍കിയ സുവര്‍ണ അവസരം !


ഈശ്വരന്‍ നല്‍കിയ സുവര്‍ണ അവസരം തന്നെ ജീവിതം .... 
സുഖങ്ങള്‍ക്കു വേണ്ടി കേഴുമ്പോള്‍ ... 
സഹനത്തിനുള്ള കഴിവുകളും ഒപ്പം ഒരു കൂട്ടം ഭാരങ്ങളും നല്‍കി, ...
മറ്റ് ജീവ ജാലങ്ങലെക്കാള്‍ ബുദ്ധിയും വിവേകവും നല്‍കി ...
അത് നല്ലത് മാത്രം തിരിച്ചറിയാനും ..
സഹജീവികളുടെ ദുഃഖങ്ങള്‍ അറിഞ്ഞു പെരുമാറാനും ....
പക്ഷെ എല്ലാ സുഖങ്ങള്‍ക്കും ഒപ്പം കിട്ടിയ "ദുര" മാറ്റാന്‍ , 
ഉപായങ്ങള്‍ ഒന്നും മനുഷ്യന് കൊടുത്തില്ല !.. ..
അങ്ങനെ ജീവിതം മരീചിക ആയി തീരുമ്പോഴും ...
ശുഭാപ്തി വിശ്വാസവും , നിര്‍ത്താത്ത പരിശ്രമവും ..
നമ്മളെ ലക്ഷ്യങ്ങളില്‍ എത്തിക്കുക തന്നെ ചെയ്യും ...

Monday, February 21, 2011

മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന അമ്മ

മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന അമ്മ !...
ആദരാഞ്ജലികള്‍ ..