Wednesday, April 24, 2024

BUNKART - Albaina

 

Comment posted in Vineeth's FB post.

https://www.facebook.com/oruyathrikan/posts/pfbid032J3U2Msu8J6kzUpbAFMt4L5M3ok6X9xnmj4mfTHq84K4rbGVQFXzy4vq8jZJdp9Vl


സ്വേച്ഛാധിപതികൾ എപ്പോഴും വീഴുന്നു. 

അത് ചരിത്രമാണ്. 

അവരുടെ കാഴ്ചകൾക്ക് കീഴിലുള്ള എല്ലാം നിയന്ത്രിക്കുന്നതിൽ അവർ വ്യഗ്രത കാണിക്കുകയും കൂടുതൽ കൂടുതൽ ക്രൂരമായ രീതികൾ ഉപയോഗിക്കുകയും ചെയ്യുന്നു. 

അധികാരം നഷ്ടപ്പെടുമോ എന്ന ഭയം ഇവരെ അന്ധരാക്കും. 

❤️നന്ദി വിനീത്, വായനക്കാരൻ നേരിൽ കാണുന്നതു പോലെയുള്ള ഈ വിവരണത്തിന്.

Tuesday, April 23, 2024

ശുഭാപ്തി വിശ്വാസം - being positive in uncertain conditions!

 പ്രജകളുടെ സമ്മതിദാന പ്രക്രിയയുടെ ഫലം എന്താകുമെന്ന് കാത്തിരിക്കുന്ന പ്രജാപതി. 

ശുഭാപ്തി വിശ്വാസം ?











അനിശ്ചിതാവസ്ഥയിൽ ശുഭപ്രതീക്ഷയോടെ ഇരിക്കുക 

Monday, April 22, 2024

Kids ~ Children / Childhood

❤️നമ്മൾ അവരെ വളർത്തുന്നു എന്നു പറയുന്നതിനേക്കാൾ ശരി "അവരോടൊപ്പം നമ്മളും വളരാൻ ശ്രമിക്കുന്നു" എന്നതല്ലേ? ✨️

Monday, April 15, 2024

ESP = അതി മാനുഷിക സിദ്ധി

 ഭൂലോക  ഗോളവും  ഒരുളുന്നു (തിരിയുന്നു)-

വെന്നു തിരിച്ചറിയുകയും 

അതിനൊപ്പം ഉരുളൻ ശീലിച്ചു -

വെന്നാൽ ചലനങ്ങളെല്ലാം 

നേർക്കാഴ്ചയാവും വിധം 

കരണ - കാരണങ്ങളിൽ നിന്ന് 

ഉയർന്നു നിൽക്കുകയും ചെയ്യുമ്പോൾ 

കാലത്തിനെയും  ദിശയെയും 

സംബന്ധിച്ച വിശദമായ 

ഗ്രാഹ്യം* ലഭിച്ചേക്കാം.

ഭാവി കാണുന്നതിനുള്ള ഒരു സാധ്യത !

~ അഥവാ ~ അതി മാനുഷിക സിദ്ധി 


[* = അതീന്ദ്രിയ ജ്ഞാനം]

Monday, March 4, 2024

Read - Reading

 


കുഞ്ഞുണ്ണി മാഷ് പറയുന്ന പോലെ;

വായിച്ചാൽ വിളയും, വായിച്ചില്ലെങ്കിൽ വളയും. എങ്ങനെയായാലും വികൃതികൾ കുറയരുത്. 🧞🧞‍♂️🧜🏃🏃🏃

Wednesday, February 7, 2024

Daily Sketches | ദിനവരകൾ

Daily Sketches | ദിനവരകൾ 

കിളി പറന്നുവോ?

ചെവിയിൽ ചെമ്പരത്തിയോ?

വളയവും കൊളുത്തുകളും തികയാതെയോ?
ചിന്ത്യമിനിയുമിനിയും















നടക്കാനൊരു കാരണം
അലയാനൊരു വാരിധി
ഇതൊന്നുമില്ലെങ്കിലും
ചിന്തകൾക്കൊരു പഞ്ഞവുമില്ല.












എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും
അവിടൊക്കെ പ്രശ്നങ്ങൾ സങ്കീർണ്ണം,
ചുമടിന്റെ ഭാരമുണ്ടോ കുറയുന്നൂ,
നടന്നിട്ടും തീരാത്ത ദൂരമിനിയും ബാക്കി!




















വയ്യാവേലി വഴിയേ വന്നു കെറും
എന്നറിയാമായിരുന്നെങ്കിൽ
പാദരക്ഷകളെടുക്കേണ്ടതായിരുന്നൂ,
ഇനിയിതൊക്കെ ചവിട്ടാതെങ്ങനെ ?