വര്‍ഷങ്ങള്‍ ഇത്രയും കഴിഞ്ഞിട്ടും അതിനു വല്ല മാറ്റവും ഉണ്ടോ ?
മതങ്ങള്‍ മുന്‍ നിര്‍ത്തി കൊണ്ടുള്ള വൈകൃതങ്ങള്‍ ഇപ്പോഴും തുടരുന്നതോടൊപ്പം ..
സാമൂഹ്യ വിരുദ്ധ ചിന്തകളും വര്‍ദ്ധിച്ചിരിക്കുന്നു ..
ആശയ ദാരിദ്ര്യവും പ്രത്യയ ശാസ്ത്രങ്ങളുടെ അതി പ്രസരവും ചേര്‍ന്ന്
ഇപ്പോഴത്തെ തലമുറയെ മറ്റാരുടെയെങ്കിലും ചൂണ്ടുവിരലുകള്‍ക്ക് ചേര്‍ന്ന്
നൃത്തം ചവിട്ടാന്‍ പ്രേരിപ്പിച്ചിരിക്കുന്നു!
സാങ്കേതിക ജ്ഞാനം വളര്‍ന്നെങ്കിലും
അവയുടെ ശുദ്ധവും സുതാര്യവുമായ ഉപയോഗത്തെക്കാള്‍
ആരുടെയെങ്കിലും ബലഹീനതകളെ മുതലെടുക്കുവാന്‍ മാത്രം ശ്രമിക്കുന്നു!
കാര്യ പ്രാപ്തി നേടുന്നതിനു മുന്‍പ് തന്നെ അര്‍ഹമല്ലാത്ത ധന ധാന്യാദികള്‍
കൈവശമാകുമ്പോള്‍ ഉണ്ടാവുന്ന ആത്മ സംതൃപ്തി, വരും തലമുറയെ
ചപലവും ശിഥിലവും ആയ സമൂഹമായി തീര്‍ക്കുന്നു.
സ്വദേശത്തെ വവിധ്യ രീതികളില്‍ സ്വയം പര്യാപ്തമാക്കാന്‍ പോരുന്ന
സ്ഥാവര സാധ്യതകളെ വേണ്ട രീതിയില്‍ ഉപയോഗിച്ചിരുന്നെങ്കില്‍
ദൈവത്തിന്‍റെ സ്വന്തം നാട് തീര്‍ത്തും അര്‍ത്ഥ പൂര്‍ണം ആയേനെ !
പരശു രാമന്‍ പണ്ട് മഴു എടുത്തു എറിഞ്ഞപ്പം
എന്തൊക്കെയോ വിചാരിച്ചിരുന്നു ....
ഇനി ചെലപ്പോ കലിയുഗത്തില്‍
അതെ മഴു തിരിച്ചൊരു ഏറു കൊടുക്കാനും മതി !
No comments:
Post a Comment