Saturday, May 29, 2010

Life Goes on .. and on. ..

ജീവിതത്തിന്റെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി..
അന്യ രാജ്യങ്ങളില്‍ ചേക്കേറിയ ..
ബഹു ഭൂരി പക്ഷം മലയാളികളും ഇപ്പൊ ചെയ്യുന്നത് ഇത് തന്നെ അല്ലെ?
അച്ഛനും അമ്മയും ആഗ്രഹിച്ചാലും സാധ്യമല്ലാത്ത വിധം ആ ദൂരം കൂടിയിരിക്കുന്നു !
ഒന്ന് തിരിഞ്ഞു നോക്കിയാല്‍ ...
മുത്തച്ചന്മാരും മുത്തശ്ശിമാരും എത്രയോ ആഗ്രഹിച്ചിരുന്നു അവരുടെ മക്കളെയും പെരക്കുട്ടികളെയും കാണാന്‍ !
അന്നൊക്കെ "ജോലി" .. "പിള്ളേരുടെ പഠിത്തം" എന്നൊക്കെ പറഞ്ഞു പെട്ടെന്ന് ഓടി പോയിരുന്ന അച്ഛനും അമ്മയും...
അവരുടെ കയ്യില്‍ നിന്നും പിടി വിടുവിച്ചു മുത്തച്ഛന്റെ അടുത്തേക്ക് പാഞ്ഞിരുന്ന കുഞ്ഞുങ്ങള്‍ ...
ചെലപ്പോ വള്ളി ചൂരല്‍ കാണിച്ചു കൂടെ കൊണ്ട് പോയിരുന്ന കാലം ..
അന്നോരിക്കലും ചിന്തിച്ചിട്ട് പോലും ഉണ്ടാവില്ല വരും തലമുറ തങ്ങളേക്കാള്‍ വലിയൊരു വളര്‍ച്ചയിലേക്ക് പോകും എന്ന് ...
ഇപ്പോഴോ.. വര്‍ഷത്തില്‍ ഒന്നോ രണ്ടോ ആഴ്ച മാത്രം കിട്ടുന്ന അവധിയില്‍ ...
നാട്ടില്‍ ചെല്ലുമ്പോള്‍ എന്തൊക്കെയാ ചെയ്യാനുള്ളത് ?
പുതുതായി വാങ്ങാന്‍ ഉദ്ദേശിച്ച ഫ്ലാറ്റിന്റെ അഡ്വാന്‍സ്‌ കൊടുക്കാന്‍ പോകുമോ? ..
അതോ കഴിഞ്ഞ വരവിനിടെയില്‍ വിട്ട വകയിലെ ബാക്കി വാങ്ങിക്കാന്‍ പോകുമോ? ..
അതോ അടുത്തുള്ള അമ്പലത്തിലെ ഉത്സവം നടത്തുമോ? ..
ഇതിനിടെ കണ്ട പഴയ സുഹൃത്തുക്കളുടെ കൂടെ വിരുന്നു ആഘോഷിക്കാതെ എങ്ങനെ ? ...
ഇതെല്ലാം കഴിഞ്ഞിട്ട് അച്ഛന്റെയും അമ്മയുടെയും കൂടെ ഇരുന്നു ഊണ് കഴിക്കാന്‍ സമയം എവിടെ ?...

പഴുത്തു കൊണ്ടിരിക്കുന്ന ഒരു പച്ചിലയുടെ ചപല ചിന്തകള്‍ ഇങ്ങനെ..
പച്ചിലകള്‍ പഴുക്കുമെന്നും.. മറ്റാര്കോ വേണ്ടി ജീവിച്ചു തീര്കരുതെന്നും ഉള്ള ഈ വിലയേറിയ സന്ദേശത്തിന് ..