Thursday, October 28, 2010

രക്ഷകൻ

പുറത്തു കാവലിനിരിക്കുന്ന ആള്‍ എന്നും രക്ഷിക്കുവാനുണ്ട് എന്ന് വിശ്വസിക്കാം..
പല രൂപത്തില്‍ - ഭിഷഗ്വാരനായും .. മാതാവായും ...
കണ്ണുനീര്‍ തടയുവാനും ആശ്വസിപ്പികാനും ..
വേദനകളില്‍ കൈത്താങ്ങാകുവാനും ..
-

രക്ഷകൻ

ഓരോ ഭാരതീയനും ചിന്തിക്കേണ്ട കാര്യം..

ഭാരത രാജ്യം പെരുമ കേട്ടത് അതിന്റെ പ്രജകളുടെയും ഭരണകര്‍ത്താക്കളുടെയും ആതിഥ്യ മര്യാദകളും സഹാനുഭൂതിയും നന്മയും എല്ലാം ചേര്‍ന്നാണ്.
ഇത്രയും സഹകരണം നല്‍കിയ ഒരു ജന സമൂഹം ഇന്ത്യ ഉപ ഭൂഖണ്ടത്തില്‍ തന്നെയില്ല.
അത് കൊണ്ട് തന്നെയാണല്ലോ ഇന്ത്യന്‍ സംസ്കാരം തന്നെ മറ്റൊരു കൂട്ടം സംസ്കാരങ്ങളെ സ്വാംശീകരിച്ചത് ...
എന്നാല്‍ ഭാരത പുത്രന്റെ ഹൃദയ മിടിപ്പ് തിരിച്ചറിഞ്ഞത് പറങ്കികള്‍ തന്നെ !..
അന്ന് തൊട്ടു ഇന്ന് വരെ തുടരുന്നതും അതെ സ്വഭാവം! ::: ഉപഭോഗ സംസ്കാരം ! . .
ഭാരത പൈതൃകം തന്നെ കച്ചവടം ചെയ്തു സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിച്ച എത്രയോ ഭരണ കര്‍ത്താക്കള്‍ ..
വെറും കച്ചവടത്തിനായി എത്തിയ ഈസ്റ്റ് ഇന്ത്യ കമ്പനി ഭാരതത്തെ അടക്കി ഭരിച്ചു ..
മിടുക്കന്മാര്‍ സമയതിനോത് നിറം മാറി പുംഗവന്മാരായി പോകല്‍ പെറ്റു.
കൂടുതല്‍ പേരും വെറും ഗുമസ്തന്മാരായി കാലക്ഷേപം ചെയ്തു !
നാട് കടന്നാലും ഭാരതീയര്‍ സ്വഭാവത്തില്‍ എന്നും ഒരു നല്ല ഉപഭോക്താവ് മാത്രം ആയിരിക്കാന്‍ ശ്രമിക്കുന്നു.
പൌരസ്ത്യ രാജ്യങ്ങളില്‍ കുടിയേറിയെങ്കിലും സ്വന്തം വരുമാനം ശരിയായി ഉപയോഗിക്കുന്നവര്‍ വളരെ കുറവ് മാത്രം.
മധ്യ പൌരസ്ത്യ ഭാഗങ്ങളില്‍ കഴിയുന്ന പ്രവാസികളും മോശമല്ല.
കാശ് ചെലവാകാന്‍ ഒരു മാര്‍ഗം കാണിച്ചു കൊടുത്താല്‍ മാത്രം മതി -- ഭാരതീയന്‍ രംഗത്തില്‍ കേറി വിളയാടും ! ! ..
ഇതെല്ലാം കണ്ടു നില്‍ക്കുന്ന സായിപ്പിന് കച്ചവടം നടത്താന്‍ ആക്രാന്തം കൂടാതിരിക്കുന്നതെങ്ങനെ ?
സായിപ്പയാലും പറങ്കിയായാലും ഒതുക്കത്തില്‍ ഒരു കളിപ്പാവയെ കിട്ടിയാല്‍ ഒതുക്കത്തില്‍ കാര്യം നടക്കും.
ചെറിയ മീനെ ഇട്ടു കൊടുത്തു വലിയ മീന്‍ പിടിക്കുന്ന ദുഷ്ടന്മാര്‍..
ഒരു അരുന്ധതി ഇങ്ങനെ വിളയാടുവാന്‍ അവസരം നല്കിയതും ഭാരതം തന്നെ...
ഈ പാവ കളിയുടെ അരങ്ങിനു പിന്നില്‍ നിന്ന് ആരോ ചിരിക്കുകയും ഉണ്ടാവും .
നാനാത്വത്തില്‍ ഏകത്വം കാണാന്‍ ആഗ്രഹിച്ച രാഷ്ട്ര പിതാവേ ..
നമ്മുടെ ഏകത്വം ഇപ്പൊ നാനാ തരത്തില്‍ ആയല്ലോ ..
ഏതാണ് ശരി .. ഏതാണ് തെറ്റ് എന്ന് തിരിച്ചറിയാന്‍ -->
ഇനി എന്ന് ഒരു ബുദ്ധനോ ക്രിസ്തുവോ കൃഷ്ണനോ ഗുരുജിയോ പുനര്‍ജനിക്കും?
ഓരോ ഭാരതീയനും ചിന്തിക്കേണ്ട കാര്യം തന്നെ !

ചില വ്യാഴാഴ്ച കളില്‍ ...

ചില വ്യാഴാഴ്ച കളില്‍ ഗ്ലാസ്സുകള്‍ നിറയുകയും ഒഴിയുകയും ഒക്കെയായി അങ്ങനെ പോകൂല്ലേ ?
രാത്രി മഴയോ .. മഞ്ഞോ .. ആവോ ..
മല്ലിക ഷെരാവത് പാമ്പായി വരുന്ന "ഹിസ്സ് " കൂടി ആവുമ്പോ ?
ശുഭ രാത്രി !

കവി അയ്യപന്റെ ആതാവിനു നിത്യ ശാന്തി നേരുന്നു !

എന്തില്‍ നിന്നെല്ലാമോ ഓടിയകന്നു ...
ഒരു മനുഷ്യ ആയുസ് മുഴുവന്‍ ഓടി തീര്‍ത്ത ..
അവസാനം ഒരു നികൃഷ്ട ജീവിയെ പോലെ ..
മരണത്തെ പുല്‍കാന്‍ മാത്രം വിധി ! ..
ഇത് പോലെ എത്ര എത്ര കലാകാരന്മാര്‍ ...
---
കവി അയ്യപന്റെ ആതാവിനു നിത്യ ശാന്തി നേരുന്നു !

സ്വപ്‌നങ്ങള്‍ എപ്പോഴെങ്കിലും മരിക്കുമോ ?

സ്വപ്‌നങ്ങള്‍ എപ്പോഴെങ്കിലും മരിക്കുമോ ?
നമ്മള്‍ ഉള്ള കാലം മുഴുവനും സ്വപ്‌നങ്ങള്‍ നമ്മുടെ കൂടെ ഇല്ലേ ?
സ്വപ്‌നങ്ങള്‍ തീരുന്നത് ഉറക്കം തീരുമ്പോള്‍ മാത്രം..
തുടര്‍ച്ച കാണാന്‍ സാധിക്കാത്ത ഒരു നിസ്സഹായ അവസ്ഥ ! . .
ഇന്നലെ കണ്ട സ്വപ്നം തന്നെ ഇന്നും കാണാന്‍ സാധിച്ചിട്ടുണ്ടോ ?
അത് തന്നെയോ അല്ലെങ്കില്‍ അതിന്റെ ബാക്കിയോ നാളെ കാണാന്‍ സാധിക്കുമോ ?
......
ഏയ്‌ ചുമ്മാ ..

ഉറവ !

ഉറവ ഉള്ള കാലത്തോളം നീര്‍ച്ചാലുകള്‍ക്കും ഭാവിയുണ്ടല്ലോ .

അയ്യനും അയ്യപ്പനും ..

അയ്യനും അയ്യപ്പനും ഇഹലോകം വെടിയുന്നത് ദൈവത്തിന്റെ ദൂരക്കാഴ്ച !
(ദീര്‍ഘ ദൃഷ്ടി !)...
സന്ദേശം കിറു കൃത്യം !
പ്രണാമം

Wednesday, October 27, 2010

സ്കൂളില്‍ കൊണ്ടുപോവാനുള്ള പ്രൊജക്റ്റ്‌-ന്റെ തീം

സ്കൂളില്‍ കൊണ്ടുപോവാനുള്ള പ്രൊജക്റ്റ്‌-ന്റെ തീം --
ട്രെയിന്‍ ദുരന്തവുമായി ഇണക്കിയ ഒരു പ്രേരണാത്മകമായ ഒരു കഥ ..
ഈ ചിത്രം കഥയുടെ ഒരു ഭാഗം മാത്രം ! ..

Sunday, October 24, 2010

വെപഥു !

വെപഥു !
ഭൂമിയില്‍ എന്നും നില നില്‍ക്കുന്ന സത്യം . .
എന്നും ക്ഷമിക്കുവാനും സഹിക്കുവാനും മാത്രം ബാക്കി നില്‍ക്കുന്ന സ്ഥാനം ..
പാഴായാലും ചവറായാലും പോകാന്‍ വേറൊരു ലക്ഷ്യവുമില്ല !.
സ്വയമായാലും കൃതമായാലും സൃഷ്ടമാവുന്ന ശിലകളെയും പേറി ...
ഇനിയും ഭൂമി ആരെയോ കാത്തു നില നില്‍ക്കുന്നു ..
ജീവിതത്തിലെ ഒരു എട് .. ഒരു സത്രം ...


Thursday, October 21, 2010

ഒരു ശബരിമല ദര്‍ശനം

ഒരു ശബരിമല ദര്‍ശനം !...
ചെറുപ്പത്തില്‍ മല ചവിട്ടുമ്പോള്‍ കാട്ടു മൃഗങ്ങളെ കാണും എന്നൊക്കെ പറഞ്ഞിരുന്നു .
പക്ഷെ ഞങ്ങളുടെ വണ്ടി കുറെ നേരം നിര്‍ത്തിയിട്ടിരുന്നത് ഒരു ആന വഴിയില്‍ നിന്നത് കൊണ്ടാണെന്ന് ഡ്രൈവര്‍ ചേട്ടന്‍ പറയുന്നത് കേട്ടു..
ആകപ്പാടെ കണ്ടത് ചുമടും കെട്ടി പോകുന്ന കുറെ കഴുതകളെ ആണ്...
എന്നാലും ശബരിമല ദര്‍ശനം എന്നും പുണ്യം ...
സ്വാമി ശരണം ...

View of Burj al Arab



A view of Burj al Arab from the Palm Jumeirah Crescent

Monday, October 18, 2010

Durga Puja

Durga Puja marks the beginning of the festive season... 
Loaded with fun and celebration. 
It's time to rejoice in the glory and blessings of Maa Durga.
Below link is a greeting for you.... 
http://pradeepdubai.tripod.com/durgapuja.html