അത് കൊണ്ട് തന്നെ മനുഷ്യന് മറ്റു ജീവജാലങ്ങളെക്കാള്‍ ബുദ്ധിയും ശക്തിയും കൂടുതല്‍ ഉണ്ട്..
എന്ത് കാരണം കൊണ്ട് തന്നെ ആണെങ്കിലും കഴിവുകള്‍ ലഭിക്കുന്നത് അതിനോടൊപ്പം ചെയ്തു തീര്‍ക്കാനുള്ള ഉത്തരവാദിത്വങ്ങല്കൊപ്പമാണ്.
മുന്‍ തലമുറ എങ്ങനെ ചിന്തിച്ചു എന്നതിനെ വില വയ്കാതെ,
തനിക്കു എന്താണ് ഇപ്പോഴത്തെ ആവശ്യം എന്നത് മാത്രം നോക്കുന്നവരാണ് മനുഷ്യരില്‍ കൂടുതലും..
അപ്പോള്‍ തങ്ങളുടെ അടുത്ത തലമുറയും അതെ പോലെ ചിന്തിക്കും എന്ന് ആരും കരുതുകയില്ല....
അവനവന്റെ കാര്യം മാത്രം നോക്കുമ്പോള്‍ ഓര്‍ക്കേണ്ട കാര്യം പലതുണ്ട് ..
കാലം കടന്നു പോകുമ്പോള്‍, നമ്മുടെ തലമുറ ചെയ്ത പല കാര്യങ്ങളും തെറ്റായിരുന്നു എന്ന തിരിച്ചറിവ് ...
സത്യത്തെ നോക്കിക്കാണുന്ന സമയം ഒറ്റയ്കാണല്ലോ എന്ന ഭീകരമായ അവസ്ഥ ...
അടുത്ത തലമുറ അവരുടെ കാര്യങ്ങള്‍ നോക്കുമ്പോള്‍ അതിനെ പരിതപിക്കാനല്ലാതെ മറ്റൊന്നും സാധിക്കാത്ത നിസ്സഹായത !..
അത് കൊണ്ട് അവകാശങ്ങലെക്കാള്‍ .. കടമകളെ കുറിച്ചാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത് ..
--------------------
എന്റേത് മാത്രമായ അഭിപ്രായം..
ഇങ്ങനെ ഒരു ചിന്ത ഇപ്പോഴും നല്ലത് ..
No comments:
Post a Comment