Thursday, July 15, 2010

Parents :::

എല്ലാ പിതാക്കന്മാരും ഒരു പോലെ ആഗ്രഹിക്കുന്നത് തന്നെയാണ് തങ്ങളേക്കാള്‍ ഉയര്‍ന്ന നിലയില്‍ അവരവരുടെ മക്കള്‍ എത്തിച്ചേരുക എന്നത്.
അക്കാര്യം ഒരിക്കലും മക്കള്‍ തിരിച്ചറിയാറില്ല എന്നത് വാസ്തവം.
അഥവാ തിരിച്ചറിഞ്ഞാലും അവര്‍ അവരുടെ അടുത്ത തലമുറയെ രൂപപെടുത്തുന്നതും ഏതാണ്ട് ഇതേ പോലെ തന്നെയാവും.
എന്തായാലും മക്കളുടെ തലയില്‍ വരച്ചിരിക്കുന്ന പോലെ തന്നെ അവര്‍ ആയിത്തീരും;
പക്ഷെ അത് കാണാന്‍ യോഗമുള്ള മാതാപിതാക്കള്‍ തുലോം കുറവായിരിക്കും.
----------------------------------------------------------------------------------
മക്കളെ കണ്ടോ മാമ്പൂവു കണ്ടോ കൊതിക്കരുതെന്നു
കാര്‍ന്നോന്മാര് പറഞ്ഞാലും
നമ്മുടെ കൊതി മാറുകയോ മറക്കുകയോ ചെയ്യുമോ ?

Monday, July 5, 2010

മരീചിക

ഹര്‍ത്താല്‍ ആഘോഷം എങ്ങനുണ്ടാരുന്നു ??
ഇവിടെ ദുഫായില്‍ ചൂടും ആവിയും ഒക്കെ ആയി അങ്ങനെ പോവുന്നു..
കാരക്ക (dates fruit) പഴുക്കുന്നതോടൊപ്പം മനുഷ്യന്റെ നെഞ്ചും മനസും ഉരുകുന്ന പോലെ...
മരീചികയെ നോക്കി കൊണ്ട് നല്ലൊരു നാളെയെ പ്രതീക്ഷിക്കം ...

Sunday, July 4, 2010

എല്ലാര്‍ക്കും ഹര്‍ത്താല്‍ ആശംസകള്‍ !

എല്ലാര്‍ക്കും ഹര്‍ത്താല്‍ ആശംസകള്‍ !
പെട്രോള്‍ / ഡീസല്‍ വില കൂടി; ഇനി ഉപ്പു തൊട്ടു കര്‍പ്പൂരം വരെ വില കൂടാനും ഇരിക്കുന്നു ...
കൂടുതല്‍ ടെന്‍ഷന്‍ ആവാതെ
വീണു കിട്ടിയ ഒരു അവധി വീട്ടിലിരുന്നു ആഘോഷിക്കൂ..

Saturday, July 3, 2010

MG Radhakrishnan : condolences

പ്രശസ്ത സംഗീത സംവിധായകനും
ലളിത ഗാനങ്ങളുടെ ജനകീയ ആവിഷ്കാരത്തിന് ചുക്കാന്‍ പിടിച്ച
പ്രമുഖ ഗായകനുമായ
ശ്രീ എം ജി രാധാകൃഷന്‍ ഇഹലോക വാസം വെടിഞ്ഞിരിക്കുന്നു ...
ഇനിയും തീരാത്ത സംഗീത ലോകത്തില്‍ പലതും ബാക്കി വച്ച് കൊണ്ട്..

ആദരാഞ്ജലികള്‍ ! ...


പിണക്കമാണോ എന്നോടിണക്കമാണോ ..
അടുത്ത് വന്നാലും പൊന്നെ ..മടിച്ചു നില്‍ക്കാതെ . .
മിടുക്കി പ്രാവിന്‍ നെഞ്ചിന്‍ മിടുപ്പ് പോലെ ..
തുടുത്തു ചാഞ്ചാടും .. എന്റെ മനസ്സരിഞ്ഞൂടെ ..
കണ്ണുകളില്‍ കുറുംബിന്റെ മിന്നലില്ലേ ..
പൂങ്കുയിലേ കുറുകുന്ന പ്രായമല്ലേ ..
മാനത്തെ അമ്പിളിയായി നീ ഉദിചീലെ ..
മാറത്തെ ചന്ദനമായ് നീ തെളിഞ്ജീലെ ..
കളമൊഴി ...വെറുതെയീ ..കവിളിലീ പരിഭവം ..
പിണക്കമാണോ എന്നോടിണക്കമാണോ ..
അടുത്ത് വന്നാലും പൊന്നെ ..മടിച്ചു നില്‍ക്കാതെ ..

മാമഴ തുള്ളികള്‍ മണിമുത് ചാര്‍തുമീ ..
സുന്ദരി പെന്നാം പൂന്തേന്‍ പുഴയില്‍ ..
താമര തോണിയില്‍ തുഴയുകയാണ് നാം ..
തങ്ക നിലാവിന്‍ തൂവല്‍ തുംബാല്‍ ..
ആയിരം ചിറകുള്ള മോഹങ്ങളേ ..
ആയിരം ചിറകുള്ള മോഹങ്ങളേ ..
അമ്പിളി വെച്ച വിളക്കുമായ്‌ മാനത്തെ അമ്പല കല്പടവില്‍ ..
അന്തിക്കൊരന്ജന താരക പെണ്ണിന്റെ ആതിര പാട്ടുണ്ടോ ..
അറിയുമോ ..ഹ്മ്മം ..വെറുതെയീ ..മ്മം ..
കനവിലീ ..പരിഭവം ..
കളമൊഴി വെറുതെയോ ..കവിളിലെ പരിഭവം ..
പിണക്കമാണോ എന്നോടിണക്കമാണോ ..
അടുത്ത് വന്നാലും പൊന്നെ ..മടിച്ചു നില്‍ക്കാതെ ..
മിടുക്കി പ്രാവിന്‍ നെഞ്ചിന്‍ മിടുപ്പ് പോലെ ..
തുടുത്തു ചാഞ്ചാടും ..എന്റെ മനസ്സരിഞ്ഞൂടെ ..

മോതിരം മാറുവാന്‍ മഴവില്ല് പന്തലില്‍ ..
നാണിച്ചു നില്‍ക്കും മുകിലിനൊരം ..
ആരുടെ നെഞ്ചിലെ ..തകിലടി കേട്ട് ഞാന്‍ ..
തംബുരു മീട്ടും താര ശ്രുതിയില്‍ ..
ആയിരം ചിറകുള്ള സ്വപ്നങ്ങളീ ..
ആയിരം ചിറകുള്ള സ്വപ്നങ്ങളീ ..
മിന്നല്‍ ചിലംബിട്ടു തുള്ളി തുളുമ്പുന്ന തെന്നല്‍ തിടംബുകളീ ..
പൊന്നില താലിയും മാലയും ചേലയും പീലി പുടവയും താ ..
കളമൊഴി വെറുതെയോ ..കവിളിലെ പരിഭവം ..

പിണക്കമാണോ എന്നോടിണക്കമാണോ ..
അടുത്ത് വന്നാലും പൊന്നെ ..മടിച്ചു നില്‍ക്കാതെ ..
മിടുക്കി പ്രാവിന്‍ നെഞ്ചിന്‍ മിടുപ്പ് പോലെ ..
തുടുത്തു ചാഞ്ചാടും ..എന്റെ മനസ്സരിഞ്ഞൂടെ ..
കണ്ണുകളില്‍ കുറുംബിന്റെ മിന്നലില്ലേ ..
പൂങ്കുയിലേ കുറുകുന്ന പ്രായമല്ലേ ..
മാനത്തെ അമ്പിളിയായ് നീ ഉദിചീലെ ..
മാറത്തെ ചന്ദനമായ് നീ തെളിഞ്ജീലെ ..
കളമൊഴി ...വെറുതെയീ .. കവിളിലീ പരിഭവം ..
========================================

എന്റെ പ്രണയത്തിലെങ്ങും നിറഞ്ഞു നിന്ന ഈ സംഗീതം .... ..
ഒരായിരം പ്രണാമം ! !
kadha kyampu

കഥ ക്യാമ്പ് ..
ആധുനികന്മാരുടെ കൂടെ ഞരമ്പുകള്‍ കൂടിയ ഉത്തര ആധുനികന്മാരും വേണ്ടതായിരുന്നു ..
എന്നാലും മാഷേ പോലുള്ളവര്‍ ചെവിക്ക് പിടിക്കാനില്ലരുന്നെങ്കില്‍ ഈ ലോകം എവിടെ ചെന്ന് നിന്നേനെ ?
എല്ലാര്‍ക്കും ഇങ്ങനെ കഥകള്‍ എഴുതാന്‍ മാത്രം അനുഭവങ്ങള്‍ ഉണ്ടാവും . ...

Back to Home
പ്രവാസ ജീവിതം നയിക്കുന്ന ഓരോ വ്യക്തിയും തനിക്കു വരുന്ന നഷ്ടം അറിയുന്നില്ല..
ഈ ചിത്രത്തില്‍ കാണുന്ന സമാധാനം എപ്പോഴേ നമുക്ക് കൈമോശം വന്നിരിക്കുന്നു !...
സമയത്തിനെതിരെ പണത്തിനു വേണ്ടിയുള്ള നെട്ടോട്ടമോടുമ്പോള്‍ ...
കൂടെയുള്ളവരെ ഓര്‍ക്കാനോ അവര്‍ക്ക് വേണ്ടി ചെലവിടാനോ ഇല്ലാത്തതും..
വാര്‍ധക്യ കാലത്തും ആയുധങ്ങളുമായി പറമ്പിലും പാടത്തും പോയി വൈകീട്ട് മടങ്ങുന്ന ഇവരുടെ കൈവശം ഉള്ളതും .. ഈ "സമയം" തന്നെ !
-----