Friday, January 11, 2013

Saturday, January 5, 2013

സംസ്കാരം ഉടലെടുക്കുന്നത് ...


നമ്മുടെ മുന്‍പുള്ള തലമുറകളിലെ എല്ലാവരെയും നമുക്ക് തന്നെ അറിയാന്‍ സാധ്യത തീരെയില്ല.
അത് കൊണ്ടു തന്നെ അവരെ കുറിച്ചുള്ള വിവരങ്ങള്‍ക്ക് ചരിത്രം വായിച്ചു മാത്രമേ പറയാന്‍ കഴിയൂ.
സ്വന്തം മുതു മുത്തച്ഛന്റെ മുത്തച്ചനെ പോലും ചിലപ്പോ നമുക്ക് അറിഞ്ഞില്ലെന്നു വരാം.  
പക്ഷെ അവരുടെയും അവരുടെ മുന്‍ തലമുറകളുടെയും കാര്യങ്ങള്‍ വാമൊഴിയായി (കേട്ടറിവ്) നമ്മിലേക്ക്‌ എത്തി.
ഇങ്ങനെ കെട്ട കാര്യങ്ങള്‍ കൂടുതലും സ്തുതി പാടുന്നവ മാത്രം ആവാം.
ഏതു കാര്യത്തിനായാലും രണ്ടു അഭിപ്രായങ്ങള്‍ എന്നും ഉണ്ടായിട്ടുണ്ട് .
ഭാരതം എന്ന രാജ്യം പല രാജാക്കന്മാരുടെ മത്സരം കൊണ്ടു ശിഥിലമായ അവസ്ഥയില്‍ ,
മറ്റു പല രാജ്യക്കാരുടെ ഭാരണാധികാരികലാലും ഭോഗിക്കപ്പെട്ടു .
അക്കാലങ്ങളിലും വന്നു കയറിയ പല രാജ്യങ്ങളുടെയും 
സംസ്കാരങ്ങള്‍ കൈക്കൊണ്ട നാടാണ് നമ്മുടേത്‌.
എപ്പോഴും നല്ലതിനെ സ്വാംശീകരിക്കുംപോഴും ,
തിന്മയെ തള്ളിക്കളയുംപോഴും പിന്നീടുള്ള തലമുറ ബഹുമാനത്തോടെ 
അത് പിന്തുടര്‍ന്നിട്ടുണ്ട്‌ .

ധനം മനുഷ്യന്റെ ശക്തി കൂട്ടുകയും അവന്റെ അരക്ഷിതാവസ്ഥ ഉണ്ടാക്കുകയും ചെയ്യുന്നു.
പണ്ടു കാലത്ത് രാജാക്കന്മാര്‍ ചെയ്തിരുന്നതും മറ്റൊന്നല്ല .
ആര്‍ക്കും ചോദ്യം ചെയ്യാന്‍ പെട്ടെന്ന് ധൈര്യം ലഭിക്കാത്ത 
"ദൈവ സങ്കല്പം" മുന്നില്‍ നിര്‍ത്തി ഒരു സമൂഹത്തിനെ നയിച്ച ചരിത്രങ്ങളാണ് 
നമ്മള്‍ വായിച്ചിട്ടുള്ളത്.
അത് കൊണ്ടു തന്നെ കൊന്നും കീഴടക്കിയും നേടിയ ധനം മുഴുവനും 
ഒളിപ്പിച്ചു വച്ചത് ക്ഷേത്രങ്ങളില്‍ ആയതില്‍ സംശയം തോന്നേണ്ടതില്ല.

സംസ്കാരം ഉടലെടുക്കുന്നത് സംസര്‍ഗത്തിലൂടെയാണ് .
ശൈശവ ദശയില്‍ ലഭിക്കുന്ന ശിക്ഷണങ്ങളില്‍ കൂടിയും 
ഗുരു കാരണവന്മാരുടെ ദാര്‍ശനിക അനുഗ്രഹങ്ങളിലും 
സര്‍വോപരി സ്വ പ്രയത്നത്തിലും അത് നില നിര്‍ത്തി പോകേണ്ടതും ആണ് .

സ്ത്രീയ്ക്കും പുരുഷനും സമൂഹത്തിലെ സ്ഥാനം ഒന്ന് തന്നെയാണ് എന്ന് 
മനസിലാകുമ്പോള്‍ പരസ്പര ബഹുമാനം നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാവും.
ലൌകിക സുഖങ്ങളെക്കാള്‍ പ്രാധാന്യം ഉള്ള കാര്യങ്ങള്‍ ഒരുപാടു ചെയ്തു തീര്‍ക്കാന്‍ 
നമുക്ക് കിട്ടിയിരിക്കുന്ന ഈ മനുഷ്യ ജന്മം മതിയാവില്ല എന്ന തിരിച്ചറിവ് 
നമ്മുടെ തലമുറയ്ക്ക്   ഉണ്ടായാല്‍ മതി.