Monday, June 27, 2016

ഹരി ജീവിക്കും, ഓർമ്മകളിലൂടെ....

ഇന്നത്തെ പ്രഭാതം നൽകിയ വിങ്ങുന്ന സത്യം.  പരാജിതൻ എന്ന് സ്വയം വിളിക്കുമ്പോഴും
ഇദ്ദേഹത്തിൻെറ സഹനശക്തിക്ക് മുന്നിൽ 
വിധി പോലും പരാജിതനായി എന്ന് 
വിശ്വസിക്കാനാണ് എനിക്കിഷ്ടം.
ഹരി ജീവിക്കും, ഓർമ്മകളിലൂടെ....

Monday, June 6, 2016

ജീവിതം യാഥാര്‍ത്ഥമാക്കുന്ന മരണം.

ജീവിതം യാഥാര്‍ത്ഥമാക്കുന്ന മരണം.

വിദ്യാലയ / കലാലയ ജീവിതത്തില്‍ പല സമയങ്ങളിലെ
കൂട്ടുകെട്ടുകളും സാഹചര്യങ്ങളും
ഒരുപാടു വൈകൃതങ്ങള്‍ സൃഷ്ടിക്കുന്ന
ദുരവസ്ഥ എന്നും ഉണ്ടായിട്ടുണ്ട്.
വായനകള്‍ മനസിന്റെ സഞ്ചാരങ്ങളെ
ഏറെ നിയന്ത്രിക്കുന്നത്‌ കൊണ്ടു
പുസ്തകങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍
ശരിയായ ഉപദേശങ്ങള്‍ ലഭ്യമല്ലെങ്കില്‍
യുവ തലമുറ എത്തിപ്പെടുന്ന
മേഖല ഒരു പക്ഷെ ആര്‍മാദത്തിന്റെയും
ചില നിമിഷങ്ങളില്‍ ഉന്‍മാദത്തിന്റെയും
മാത്രമാവും.
അപ്രായോഗിക രാഷ്ട്രീയമായാലും
ക്രിയാത്മകവും സര്‍ഗ സൃഷ്ടികളുടെ മേളനമായാലും
സൌഹൃദങ്ങലുടെ  അവസ്ഥകള്‍
എല്ലാ പ്രവര്‍ത്തനങ്ങളിലും
പ്രതിഫലിക്കുന്നത് സാധാരണയാണ്.
യൌവന ചാപല്യങ്ങളില്‍ (ചപലത ബാല്യത്തില്‍ മാത്രമാണോ)
അഥവാ ധാര്‍ഷ്ട്യങ്ങളില്‍ നഷ്ടങ്ങള്‍ ഉണ്ടാവുന്നത്
സ്വയം സഹിക്കേണ്ടി വരുക ആരുടെയും ബാധ്യതയാവില്ല.
പോരുതാത്തവര്‍ ഭീരുത്വം ധരിച്ച
നപുംസകങ്ങള്‍ ആണെന്ന്‍ ആരോപിച്ച്
ലോകം മാറ്റി മരിക്കാന്‍ ശ്രമിക്കുന്ന
പുതു തലമുറ.
മാറ്റങ്ങള്‍ എന്നും നല്ലതിന് തന്നെയെങ്കിലും
അടിച്ചമര്‍ത്തലുകളെ എതിര്‍ക്കുന്ന ശീലം
ആദ്യമേ തല പോക്കുന്നത് കൊണ്ടു
എല്ലാത്തിനോടും വൈരുദ്ധ്യാത്മകമായി
പ്രതികരിക്കുവാന്‍ വെമ്പുന്ന മനസ്.
സ്വപ്‌നങ്ങള്‍ കാണാന്‍ കൊതിക്കുമ്പോള്‍
ദിവസേന കലുഷിതമായ
മനോവ്യാപാരങ്ങള്‍ വിവിധങ്ങളായ
നിറങ്ങളില്‍ നടന വിസ്മയങ്ങള്‍
ഉപചാരങ്ങളില്ലാതെ  തയ്യാറാക്കുന്നു.
നേതാവിന് വേണ്ടി സ്തുതി പാടുവാനോ
പിന്നണികള്‍ക്ക് വേണ്ടി സ്തുത്യര്‍ഹമായി
പ്രവര്‍ത്തിക്കുമ്പോഴും ലഭിക്കുന്ന പ്രതിഫലം
പ്രതീക്ഷിക്കാതിരുന്നാല്‍ അത്രയും നന്ന്.
അതിജീവനത്തിന്റെ സൂത്രവാക്യങ്ങള്‍
ഉപദേശിക്കാന്‍ ഇത് വരെയും
ഒരു സര്‍വകലാശാലകളും സാധ്യത
നല്‍കിയിട്ടില്ല.
പ്രകൊപിതരായ പുസ്തകപ്പുഴുക്കളെ നിര്‍മ്മിച്ച്‌
കലുഷിതമായ സമൂഹത്തിലേക്ക്
തുറന്നു വിടുന്ന വിദ്യാഭ്യാസ വ്യവസായം
എന്ത് സമാധാനം നല്‍കും ?

അഭ്യസിച്ച വിദ്യകള്‍ ബൌധിക വളര്‍ച്ച
നല്‍കിയോ എന്ന് നിശ്ചയമില്ലാതെ
പ്രായോഗിക പരിശീലനത്തിന്
സങ്കേതങ്ങള്‍ അന്വേഷിച്ചു
തളര്‍ന്നു കഴിയുമ്പോള്‍
ഉറങ്ങിക്കിടന്നിരുന്ന ചാപല്യവും ധാര്‍ഷ്ട്യവും
യുവത്വത്തിനെ വികല ചിന്തകളിലേക്ക്
വിരല്‍ ചൂണ്ടുന്നു.
മുന്നിലെ തടസ്സങ്ങളെയും വിഘ്നങ്ങളേയും
മറികടക്കാന്‍ ശ്രമിക്കാതെ
പഴയ ചിന്താഗതികള്‍ക്ക് പിന്നാലെ.
സമൂഹത്തിന്റെ ചൂഷണങ്ങളും
ബാധ്യതകലുടെ ഭാരവും താങ്ങാവുന്നതിലേറെ
ആവുമ്പോള്‍ ഉണ്ടാവുന്ന ദീനത.
വേറിട്ട് ചിന്തിക്കുന്ന സമയം
എല്ലാ ഒത്തുതീര്‍പ്പുകള്‍ക്കും അടിയറവു
പറഞ്ഞു കൊണ്ടു കീഴടങ്ങി ഒഴുക്കിനൊത്ത്
നീന്തുവാന്‍ തുടങ്ങുമ്പോള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാവുമോ ?

ജീവിതം ഒരു ഭീരു വിനെ പ്പോലെ
എല്ലാ വിട്ടുവീഴ്ച്ചകളോടെയും കീഴ്പെട്ടു
തീര്‍ക്കുവാന്‍ താല്‍പര്യമില്ലാതെ
ആത്മാഹുതി ചെയ്യുന്ന ധീരന്‍ !...

ഒടുവില്‍ ആ ജഡത്തിനു സമീപം ചുറ്റും നിന്നവരോ ?
ജനനം മുതല്‍ മരിക്കാന്‍ തീരുമാനിക്കുന്നതു വരെ
കണ്ടിരുന്ന സ്വപ്‌നങ്ങള്‍,
ജീവിതം തയ്യാറാക്കി വച്ചിരുന്ന കിരീടങ്ങള്‍,
പിന്തുടരാന്‍ വേണ്ടി എത്തിയിരുന്ന അണികള്‍,
ഒരു കൈ നീട്ടിയിരുന്നെങ്കില്‍ എത്തി പിടിക്കാമായിരുന്ന
അനേകം അവസരങ്ങള്‍...
ഇതെല്ലാം യഥാര്‍ത്ഥമാക്കുവാന്‍ വേണ്ടിയിരുന്ന
ശരീരവും മനസും വെറുമൊരു ജഡമായി
അതിനു ചുറ്റും മിഴിനീരുകള്‍ ആയി
കനവുകളും.  
 
ഇങ്ങനെ ആരാണ് ധൈര്യം പ്രകടമാക്കുന്നത് ?
ജീവിതത്തെ നേരിടുന്നവരോ ?
ഒഴുക്കിനൊപ്പം പോകുവാനും
മറികടക്കുവാനും തയ്യാറായവരോ ?