ഇത് ഭാരതീയരുടെ ഒരു പൊതു സ്വഭാവമല്ലേ?
കേരളീയര്‍ മാത്രമല്ല മറ്റെല്ലാവരുടെയും ഭ്രമം ഏതെങ്കിലും ഒരു കൂട്ടത്തിനു മുന്പില് തിളങ്ങണം എന്നത് തന്നെ.
കാലാന്തരങ്ങള്‍ മുന്‍പ് ഭാരത സംസ്കാരത്തില്‍ ഉണ്ടായിരുന്ന രാജ ഭരണ സമയത്ത് പോലും..
അന്നത്തെ രാജ്യ സുരക്ഷ മുന്‍ നിര്‍ത്തി ആയിരിക്കണം ആദ്യമായി ഒരു സംഘാടനം നടന്നത്..
നിയമങ്ങളുടെ ചട്ടകൂടിനുള്ളില്‍ നിന്നിരുന്ന ഒരു പടയും പടതലവനും അവരുടെ രാജാവും കൂടിയാല്‍ ഒരു കൊച്ചു രാജ്യം സുരക്ഷിതം ആണെന്ന് കരുതി കാണണം..
മറ്റു നാട്ടു രാജാക്കന്മാര്ക്ക് അവരുടെ ശക്തി തെളിയിക്കേണ്ടി വരുന്ന ഘട്ടങ്ങളില്‍ എളുപ്പത്തില്‍ ചെയ്തിരുന്ന കാര്യം തൊട്ടടുത്ത രാജ്യത്തെ പിടിച്ചടക്കുകയായിരുന്നല്ലോ. . .
അങ്ങനെ വളര്‍ന്നു കൊണ്ടിരുന്ന ഓരോ കൊച്ചു നാട്ടു രാജ്യങ്ങളും സ്വന്തം താല്പര്യങ്ങള്ക്ക് വേണ്ടി കൃത്യ വിലോപം നടത്തിയപ്പോള്‍ എല്ലാം ആരെങ്കിലുമൊക്കെ പ്രതികരിച്ചിട്ടുണ്ട്..
മുറിച്ചു നീക്കുകയോ വെട്ടി നിരത്തുകയോ ചെയ്തു അങ്ങനെയുള്ള പ്രതികരണങ്ങളെ എല്ലാം അതിക്രമിച്ചു വന്ന ചരിത്രമേ കാണാന്‍ കഴിയുന്നുള്ളൂ.
കീഴടക്കപെട്ട സമൂഹമോ, നാട്ടു രാജാക്കന്മാരോ ഉടന്‍ ചെയ്യുന്നത് സഹായത്തിനു മറ്റു സ്ഥലത്ത് നിന്നും ആള്‍ക്കാരെ കൂട്ടുകയും തോല്പിച്ച ശക്തികള്‍ക്കു എതിരെ യുദ്ധം തുടങ്ങുകയും..
അതിന്റെ അനന്തര ഫലം, വിദേശ ആധിപത്യവും!..
പിന്നെ അവരില്‍ നിന്ന് രക്ഷപ്പെടാന്‍ ഒളിച്ചും തെളിഞ്ഞും സമരം...
നഷ്ടങ്ങളുടെ അവസാനം എല്ലാ നിര്‍ദേശങ്ങളും അംഗീകരിച്ചു കൊണ്ട് ഒരു ഒത്തു തീര്‍പ്പും. .
നിര്‍ദേശങ്ങള്‍ നല്കുന്നതോ വിദേശ ശക്തികളും..
ഭാരതം സ്വതന്ത്രമായിട്ട് അര ശതം വര്‍ഷങ്ങളായി എങ്കിലും ഒരു ശരാശരി ഭാരതീയനെ എടുത്താല്‍..
നേരത്തെ അവന് പാട്ടം കൊടുത്തിരുന്നത് രാജാവിന് ആയിരുന്നു....
കൃഷി ചെയ്തിരുന്നെങ്കിലും അതിന്റെ ഫലം നിശ്ചയിച്ചിരുന്നത് രാജാക്കന്മാരോ അവരുടെ പ്രതിനിധികളോ ആയിരിക്കും..
വിദേശ ശക്തികള്‍ ഭരിക്കുമ്പോള്‍ അത് നല്‍കുകയോ, ഭരണതിലുള്ളവരുടെ കുപ്പിടികള്‍ കയറി കൈപ്പട്ടുകയോ ചെയ്തിട്ടുണ്ട്..
എന്നാല്‍ ഇപ്പോഴോ?
കരം നല്‍കുന്നത് സര്‍കാരിന് ... (രാജ്യം പുരോഗമിക്കുവാന്‍ എന്ന് സങ്കല്പം!)
പിന്നെയോ? കൃഷി നടത്തി ധന്യ സംഭരണം നടത്തുക എന്നത് അപ്രായോഗികം ആയി മാറി.
അത് കൊണ്ട് കൃഷി സ്ഥലങ്ങള്‍ എല്ലാം തന്നെ രമ്യ ഹര്‍മ്യങ്ങള്‍ നിര്‍മ്മിക്കുവാന്‍ ഉപയോഗിക്കപെടുന്നു..
അക്കാരണത്താല്‍ തന്നെ ഭക്ഷണം ലഭിക്കുന്നതിനു മറ്റു മാര്‍ഗങ്ങള്‍ തേടുന്ന സാഹചര്യം വന്നിരിക്കുന്നു..
അങ്ങനെ നമ്മളെല്ലാം തന്നെ ഉപഭോഗ സമൂഹമായി മാറി കൊണ്ടിരിക്കുന്നു.
ഇത് നോക്കി നില്ക്കുന്ന വിദേശ നിര്‍മാതാക്കള്‍ എല്ലാം കൂടി തന്നെ ഭാരതത്തിലേക്ക് കുതിച്ചു ചാട്ടം നടത്തി.
പ്രവാസ ഭൂവിലും ഭാരതീയന്റെ സ്പന്ദനനം തിരിച്ചറിഞ്ഞിരിക്കുന്ന വിദേശ വിപണികള്‍ എല്ലാ വിധ പ്രവര്‍ത്തനങ്ങളും തകര്‍പ്പന്‍ !..
ഒരു കഷണം ഭൂമിയിടെ കച്ചവടം വലിയൊരു ബാധ്യത ആയിരിക്കുന്ന ഇക്കാലത്ത്,
അതെ കഷണം ഭൂമിയില്‍ ബഹുനില കെട്ടിടങ്ങള്‍ നിര്‍മിച്ചു അതിലോരോന്നും വിഭജിച്ചു നല്കുന്ന കച്ചവട സാധ്യത കണ്ടെത്തിയത് ആരുടെ ബുദ്ധി??
റിയാല്‍ എസ്റെറെ ഇങ്ങനെ കച്ചവടം നടത്താന്‍ തീരുമാനിച്ചപ്പോ തന്നെ ആദ്യം ചാടി വീണതോ - ഭാരതീയരും!
ലോകത്തിന്റെ ഇതു മൂലയിലും പരസ്യത്തിനു സാധ്യത ഉണ്ടെങ്കില്‍ അവിടെ മലയാളിയുടെ തലച്ചോറ് ഉണ്ടെന്നത് പരമ സത്യം!
അത് കൊണ്ടാണല്ലോ ചന്ദ്രനിലെയും ഭൂമി കഷണിച്ചു വക്കുമ്പോള്‍ അതിന്റെ പങ്കിനും നമ്മള് എത്തിയത്...
പണം ചെലവാക്കാന്‍ ഒരു സാഹചര്യം ഒരുക്കി കൊടുത്താല്‍ മാത്രം മതി, കേരളീയര്‍ പിന്നീട് ആ വിപണി ഏറ്റെടുത്തു കൊള്ളും . .
ഭരണത്തില്‍ സ്വയം പര്യാപ്തത നേടി എന്ന് അഹങ്കരിക്കുന്ന ഭാരതീയന് അറിയുന്നില്ല, തങ്ങളുടെ എല്ലാ സ്വത്വവും മറ്റാര്‍ക്കോ വേണ്ടി പണയം കൊടുത്തിരിക്കുകയാണ് എന്ന് ...
അവനവന് സ്വന്തമായി എന്ത് ചെയ്യണം എന്ന് തീരുമാനിക്കുന്നത് ഇന്ന് ഒരുപാട് വിട്ടുവീഴ്ച്ചകളിലൂടെ ആണ്..
മുന്‍കാലങ്ങളില്‍ തനിക്കു മുന്‍പേ നടന്ന ആളുകള്‍ സഞ്ചരിച്ച വഴിയെ തന്നെ ആണല്ലോ ഇങ്ങനെയുള്ള എല്ലാ സംഘടനകളും പോവുന്നത് എന്നോര്‍ക്കുമ്പോള്‍ സങ്കടം..
വളരാനും പിളരാനും തോന്ന്നുന്നത് സംഘടനകളുടെ ആശയങ്ങള്‍ നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ്.
അത് പോലെ സമൂഹത്തെ നയിക്കുന്നത് ശരിയായ നേതൃത്വം ആണെങ്കില്‍ അണികള്‍ ഇപ്പോഴും കൂടെ തന്നെ ഉണ്ടാവും.
3 comments:
ഏത് ചുക്കിനും ചുണ്ണാമ്പിനും മലയാളി ഉണ്ടല്ലൊ......
യഥാ രാജാ തഥാ പ്രജാ...മൂല്യവത്തായ ഒരു
സമൂഹനിര്‍മിതിയുടെ പുന:സൃഷ്ടിക്ക് നേതൃത്വം
വഹിക്കാന്‍ കഴിയുമ്പോഴേ നമുക്ക് മോചനമുള്ളു !
.മലയാളി........ ആരാണയാള്‍?
Post a Comment