Monday, May 31, 2010

holidays!

പച്ച പനം തത്തയും .. കുളിരരുവികളും .. പൂക്കളുമായി..
മഴയുടെ സംഗീതം ആസ്വദിക്കാന്‍ ...
നല്ലൊരു അവധിക്കാലം ...
വീണ്ടും കാണാം ..
(ഞാനും കുറച്ചു ദിവസം നാട്ടിലുണ്ടാവും ... ജൂണ്‍ പതിനൊന്നു മുതല്‍ ജൂണ്‍ ഇരുപത്തഞ്ചു വരെ ..)

Sunday, May 30, 2010

koottaymakal >>>

സാധാരണയില്‍ കൂടുതലായി മാന്യതയുടെ മുഖം മൂടി അണിഞ്ഞു കൊണ്ടേ ഇങ്ങനെയുള്ള കൂട്ടായ്മകളില്‍ പലരും പ്രത്യക്ഷപെടാരുള്ളത് .
അല്ല എന്ന് തര്‍ക്കിച്ചാലും ഫലത്തില്‍ അത് വേറൊരു മുഖം ആവും കാണിക്കുന്നത് ..
സമൂഹത്തിന്റെ മുന്നില്‍ എന്തൊക്കെ പറഞ്ഞാലും ..
പ്രവര്‍ത്തിയില്‍ കൊണ്ട് വരാന്‍ സാധിക്കുന്ന കാര്യങ്ങള്‍ കുറവായിരിക്കും ..
പിന്നെ ചില സമയത്ത് മലയാളിയുടെ സ്വതവേ ഉള്ള ജാഡ പുറത്തു വരും ..
കൂട്ടായ്മകളുടെ നായകന്മാരും അണിയറ പ്രവര്‍ത്തകരും നിയന്ത്രിക്കുന്നുന്ടെങ്കില്‍ ..
അത് ഒരു നല്ല കര്‍മ മേഖലക്ക് സാധ്യത നല്‍കും ...

Saturday, May 29, 2010

Life Goes on .. and on. ..

ജീവിതത്തിന്റെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി..
അന്യ രാജ്യങ്ങളില്‍ ചേക്കേറിയ ..
ബഹു ഭൂരി പക്ഷം മലയാളികളും ഇപ്പൊ ചെയ്യുന്നത് ഇത് തന്നെ അല്ലെ?
അച്ഛനും അമ്മയും ആഗ്രഹിച്ചാലും സാധ്യമല്ലാത്ത വിധം ആ ദൂരം കൂടിയിരിക്കുന്നു !
ഒന്ന് തിരിഞ്ഞു നോക്കിയാല്‍ ...
മുത്തച്ചന്മാരും മുത്തശ്ശിമാരും എത്രയോ ആഗ്രഹിച്ചിരുന്നു അവരുടെ മക്കളെയും പെരക്കുട്ടികളെയും കാണാന്‍ !
അന്നൊക്കെ "ജോലി" .. "പിള്ളേരുടെ പഠിത്തം" എന്നൊക്കെ പറഞ്ഞു പെട്ടെന്ന് ഓടി പോയിരുന്ന അച്ഛനും അമ്മയും...
അവരുടെ കയ്യില്‍ നിന്നും പിടി വിടുവിച്ചു മുത്തച്ഛന്റെ അടുത്തേക്ക് പാഞ്ഞിരുന്ന കുഞ്ഞുങ്ങള്‍ ...
ചെലപ്പോ വള്ളി ചൂരല്‍ കാണിച്ചു കൂടെ കൊണ്ട് പോയിരുന്ന കാലം ..
അന്നോരിക്കലും ചിന്തിച്ചിട്ട് പോലും ഉണ്ടാവില്ല വരും തലമുറ തങ്ങളേക്കാള്‍ വലിയൊരു വളര്‍ച്ചയിലേക്ക് പോകും എന്ന് ...
ഇപ്പോഴോ.. വര്‍ഷത്തില്‍ ഒന്നോ രണ്ടോ ആഴ്ച മാത്രം കിട്ടുന്ന അവധിയില്‍ ...
നാട്ടില്‍ ചെല്ലുമ്പോള്‍ എന്തൊക്കെയാ ചെയ്യാനുള്ളത് ?
പുതുതായി വാങ്ങാന്‍ ഉദ്ദേശിച്ച ഫ്ലാറ്റിന്റെ അഡ്വാന്‍സ്‌ കൊടുക്കാന്‍ പോകുമോ? ..
അതോ കഴിഞ്ഞ വരവിനിടെയില്‍ വിട്ട വകയിലെ ബാക്കി വാങ്ങിക്കാന്‍ പോകുമോ? ..
അതോ അടുത്തുള്ള അമ്പലത്തിലെ ഉത്സവം നടത്തുമോ? ..
ഇതിനിടെ കണ്ട പഴയ സുഹൃത്തുക്കളുടെ കൂടെ വിരുന്നു ആഘോഷിക്കാതെ എങ്ങനെ ? ...
ഇതെല്ലാം കഴിഞ്ഞിട്ട് അച്ഛന്റെയും അമ്മയുടെയും കൂടെ ഇരുന്നു ഊണ് കഴിക്കാന്‍ സമയം എവിടെ ?...

പഴുത്തു കൊണ്ടിരിക്കുന്ന ഒരു പച്ചിലയുടെ ചപല ചിന്തകള്‍ ഇങ്ങനെ..
പച്ചിലകള്‍ പഴുക്കുമെന്നും.. മറ്റാര്കോ വേണ്ടി ജീവിച്ചു തീര്കരുതെന്നും ഉള്ള ഈ വിലയേറിയ സന്ദേശത്തിന് ..

Friday, May 28, 2010

jeevikkaan . . .

ഉണ്ണാന്‍ വേണ്ടി ജീവിക്കരുത്..
ജീവിക്കാന്‍ വേണ്ടി മാത്രം ഊണ് കഴിക്കണം എന്ന് കാര്‍ന്നോന്മാര് പറയും !
ഇനി അത് കേര്‍ക്കാതെ ഉണ്ടാലോ ?? അജീര്‍ണം വരും ...
ചെലപ്പോ ചിത്രഗുപ്തന്റെ കണക്കു പുസ്തകത്തില്‍ അതും ചേര്‍ത്ത് ...
കണക്കു തീരുന്ന ദിവസം വായിച്ചു കേള്‍പ്പിക്കും !..
എന്ന് വച്ച് നമുക്ക് ഉണ്ണാതിരിക്കാന്‍ പറ്റുമോ??

Saturday, May 22, 2010

മംഗലാപുരം വിമാന ദുരന്തം

സ്വപ്നങ്ങളും പൊതിഞ്ഞു കെട്ടി സ്നേഹിക്കുന്നവരെ കാണാന്‍ വന്നവര്‍..
പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോന്നവര്‍ ..
സ്വന്തം മണ്ണില്‍ കാലു കുത്താന്‍ നിമിഷങ്ങള്‍ മാത്രം ബാകി നിന്നപ്പോള്‍ ..
തീ പിടിക്കുകയാണോ ? അതോ പൈലറ്റ് അശ്രദ്ധ കാണിച്ചോ ?
എങ്ങനെയായാലും ജീവന്‍ നഷ്ടപെട്ടവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും തീരാത്ത വേദന സമ്മാനിച്ച ..
മറ്റൊരു വിമാന ദുരന്തം..
ഈ ദുരന്തത്തില്‍ മരിച്ചവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കാം...
അപകടത്തില്‍ നിന്നും രക്ഷപെട്ടവര്‍ക്ക് ഭീതിയുടെ നാളുകളില്‍ നിന്നും മുക്തി ലഭിക്കട്ടെ എന്നും ....

Sunday, May 16, 2010

poly - tricks!

അരാജക രാഷ്ട്രീയക്കാര്‍ !...
വെളുത്ത കുപ്പായമിട്ട ...
കറുത്ത മനസ്സുള്ള ...
കുടില ബുദ്ധികളായ...
സാധാരണക്കാരന്റെ ചോരയില്‍ നിന്നും ജീവിതം പടുക്കുന്ന...
ഇത്തിള്‍ കണ്ണികള്‍ !...
ഒഴിവാക്കാന്‍ ശ്രമിച്ചാലും സാധിക്കാത്ത വിധം ...
ജന ജീവിതത്തില്‍ സ്വാധീനം സ്ഥാപിച്ചവര്‍ !...
മത സൌഹാര്‍ദ്ദത്തിന്റെ പേര് പറഞ്ഞു, മതങ്ങളെ തമ്മില്‍ തല്ലിക്കുന്ന കോമരങ്ങള്‍ ...
പ്രതികരിക്കാന്‍ വേറെ എന്ത് മാര്‍ഗം?...
ചിന്തകള്‍ വാക്കുകളായി മാറുമ്പോള്‍ ...
നല്ല കവിത ജനിക്കുന്നു..
----
ശക്തമായ പ്രമേയം!
!

Sunday, May 9, 2010

malayaali...

ഇത് ഭാരതീയരുടെ ഒരു പൊതു സ്വഭാവമല്ലേ?
കേരളീയര്‍ മാത്രമല്ല മറ്റെല്ലാവരുടെയും ഭ്രമം ഏതെങ്കിലും ഒരു കൂട്ടത്തിനു മുന്‍പില്‍ തിളങ്ങണം എന്നത് തന്നെ.
കാലാന്തരങ്ങള്‍ മുന്‍പ് ഭാരത സംസ്കാരത്തില്‍ ഉണ്ടായിരുന്ന രാജ ഭരണ സമയത്ത് പോലും..
അന്നത്തെ രാജ്യ സുരക്ഷ മുന്‍ നിര്‍ത്തി ആയിരിക്കണം ആദ്യമായി ഒരു സംഘാടനം നടന്നത്..
നിയമങ്ങളുടെ ചട്ടകൂടിനുള്ളില്‍ നിന്നിരുന്ന ഒരു പടയും പടതലവനും അവരുടെ രാജാവും കൂടിയാല്‍ ഒരു കൊച്ചു രാജ്യം സുരക്ഷിതം ആണെന്ന് കരുതി കാണണം..
മറ്റു നാട്ടു രാജാക്കന്മാര്‍ക്ക് അവരുടെ ശക്തി തെളിയിക്കേണ്ടി വരുന്ന ഘട്ടങ്ങളില്‍ എളുപ്പത്തില്‍ ചെയ്തിരുന്ന കാര്യം തൊട്ടടുത്ത രാജ്യത്തെ പിടിച്ചടക്കുകയായിരുന്നല്ലോ. . .
അങ്ങനെ വളര്‍ന്നു കൊണ്ടിരുന്ന ഓരോ കൊച്ചു നാട്ടു രാജ്യങ്ങളും സ്വന്തം താല്പര്യങ്ങള്‍ക്ക് വേണ്ടി കൃത്യ വിലോപം നടത്തിയപ്പോള്‍ എല്ലാം ആരെങ്കിലുമൊക്കെ പ്രതികരിച്ചിട്ടുണ്ട്..
മുറിച്ചു നീക്കുകയോ വെട്ടി നിരത്തുകയോ ചെയ്തു അങ്ങനെയുള്ള പ്രതികരണങ്ങളെ എല്ലാം അതിക്രമിച്ചു വന്ന ചരിത്രമേ കാണാന്‍ കഴിയുന്നുള്ളൂ.

കീഴടക്കപെട്ട സമൂഹമോ, നാട്ടു രാജാക്കന്മാരോ ഉടന്‍ ചെയ്യുന്നത് സഹായത്തിനു മറ്റു സ്ഥലത്ത് നിന്നും ആള്‍ക്കാരെ കൂട്ടുകയും തോല്പിച്ച ശക്തികള്‍ക്കു എതിരെ യുദ്ധം തുടങ്ങുകയും..
അതിന്റെ അനന്തര ഫലം, വിദേശ ആധിപത്യവും!..
പിന്നെ അവരില്‍ നിന്ന് രക്ഷപ്പെടാന്‍ ഒളിച്ചും തെളിഞ്ഞും സമരം...
നഷ്ടങ്ങളുടെ അവസാനം എല്ലാ നിര്‍ദേശങ്ങളും അംഗീകരിച്ചു കൊണ്ട് ഒരു ഒത്തു തീര്‍പ്പും. .
നിര്‍ദേശങ്ങള്‍ നല്‍കുന്നതോ വിദേശ ശക്തികളും..

ഭാരതം സ്വതന്ത്രമായിട്ട് അര ശതം വര്‍ഷങ്ങളായി എങ്കിലും ഒരു ശരാശരി ഭാരതീയനെ എടുത്താല്‍..
നേരത്തെ അവന്‍ പാട്ടം കൊടുത്തിരുന്നത് രാജാവിന് ആയിരുന്നു....
കൃഷി ചെയ്തിരുന്നെങ്കിലും അതിന്റെ ഫലം നിശ്ചയിച്ചിരുന്നത് രാജാക്കന്മാരോ അവരുടെ പ്രതിനിധികളോ ആയിരിക്കും..
വിദേശ ശക്തികള്‍ ഭരിക്കുമ്പോള്‍ അത് നല്‍കുകയോ, ഭരണതിലുള്ളവരുടെ കുപ്പിടികള്‍ കയറി കൈപ്പട്ടുകയോ ചെയ്തിട്ടുണ്ട്..
എന്നാല്‍ ഇപ്പോഴോ?
കരം നല്‍കുന്നത് സര്‍കാരിന് ... (രാജ്യം പുരോഗമിക്കുവാന്‍ എന്ന് സങ്കല്‍പം!)
പിന്നെയോ? കൃഷി നടത്തി ധന്യ സംഭരണം നടത്തുക എന്നത് അപ്രായോഗികം ആയി മാറി.
അത് കൊണ്ട് കൃഷി സ്ഥലങ്ങള്‍ എല്ലാം തന്നെ രമ്യ ഹര്‍മ്യങ്ങള്‍ നിര്‍മ്മിക്കുവാന്‍ ഉപയോഗിക്കപെടുന്നു..
അക്കാരണത്താല്‍ തന്നെ ഭക്ഷണം ലഭിക്കുന്നതിനു മറ്റു മാര്‍ഗങ്ങള്‍ തേടുന്ന സാഹചര്യം വന്നിരിക്കുന്നു..
അങ്ങനെ നമ്മളെല്ലാം തന്നെ ഉപഭോഗ സമൂഹമായി മാറി കൊണ്ടിരിക്കുന്നു.
ഇത് നോക്കി നില്‍ക്കുന്ന വിദേശ നിര്‍മാതാക്കള്‍ എല്ലാം കൂടി തന്നെ ഭാരതത്തിലേക്ക് കുതിച്ചു ചാട്ടം നടത്തി.

പ്രവാസ ഭൂവിലും ഭാരതീയന്റെ സ്പന്ദനനം തിരിച്ചറിഞ്ഞിരിക്കുന്ന വിദേശ വിപണികള്‍ എല്ലാ വിധ പ്രവര്‍ത്തനങ്ങളും തകര്‍പ്പന്‍ !..
ഒരു കഷണം ഭൂമിയിടെ കച്ചവടം വലിയൊരു ബാധ്യത ആയിരിക്കുന്ന ഇക്കാലത്ത്,
അതെ കഷണം ഭൂമിയില്‍ ബഹുനില കെട്ടിടങ്ങള്‍ നിര്‍മിച്ചു അതിലോരോന്നും വിഭജിച്ചു നല്‍കുന്ന കച്ചവട സാധ്യത കണ്ടെത്തിയത് ആരുടെ ബുദ്ധി??
റിയാല്‍ എസ്റെറെ ഇങ്ങനെ കച്ചവടം നടത്താന്‍ തീരുമാനിച്ചപ്പോ തന്നെ ആദ്യം ചാടി വീണതോ - ഭാരതീയരും!
ലോകത്തിന്റെ ഇതു മൂലയിലും പരസ്യത്തിനു സാധ്യത ഉണ്ടെങ്കില്‍ അവിടെ മലയാളിയുടെ തലച്ചോറ് ഉണ്ടെന്നത് പരമ സത്യം!
അത് കൊണ്ടാണല്ലോ ചന്ദ്രനിലെയും ഭൂമി കഷണിച്ചു വക്കുമ്പോള്‍ അതിന്റെ പങ്കിനും നമ്മള്‍ എത്തിയത്...
പണം ചെലവാക്കാന്‍ ഒരു സാഹചര്യം ഒരുക്കി കൊടുത്താല്‍ മാത്രം മതി, കേരളീയര്‍ പിന്നീട് ആ വിപണി ഏറ്റെടുത്തു കൊള്ളും . .

ഭരണത്തില്‍ സ്വയം പര്യാപ്തത നേടി എന്ന് അഹങ്കരിക്കുന്ന ഭാരതീയന്‍ അറിയുന്നില്ല, തങ്ങളുടെ എല്ലാ സ്വത്വവും മറ്റാര്‍ക്കോ വേണ്ടി പണയം കൊടുത്തിരിക്കുകയാണ് എന്ന് ...
അവനവന്‍ സ്വന്തമായി എന്ത് ചെയ്യണം എന്ന് തീരുമാനിക്കുന്നത് ഇന്ന് ഒരുപാട് വിട്ടുവീഴ്ച്ചകളിലൂടെ ആണ്..
മുന്‍കാലങ്ങളില്‍ തനിക്കു മുന്‍പേ നടന്ന ആളുകള്‍ സഞ്ചരിച്ച വഴിയെ തന്നെ ആണല്ലോ ഇങ്ങനെയുള്ള എല്ലാ സംഘടനകളും പോവുന്നത് എന്നോര്‍ക്കുമ്പോള്‍ സങ്കടം..
വളരാനും പിളരാനും തോന്ന്നുന്നത് സംഘടനകളുടെ ആശയങ്ങള്‍ നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ്.
അത് പോലെ സമൂഹത്തെ നയിക്കുന്നത് ശരിയായ നേതൃത്വം ആണെങ്കില്‍ അണികള്‍ ഇപ്പോഴും കൂടെ തന്നെ ഉണ്ടാവും.


Good Day!

കഴിഞ്ഞ ദിവസങ്ങളില്‍ എന്തെങ്കിലും തെറ്റുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ അത് തിരുത്തുവാന്‍ ഒരു ചാന്‍സ് ദൈവം തരുന്നു!
അത് എല്ലാ വിധത്തിലും ഉപയോഗപ്പെടുത്തുവാന്‍ ...
ശുഭ ദിനം ആശംസിക്കുന്നു!

- - : : : HARTHAAL : : : - -

കേരളം - ഗോഡ്സ് ഓണ്‍ കണ്‍ട്രി ഇപ്പോള്‍ മാറി . . .
ഹര്‍ത്താല്‍ സ്‌ ഓണ്‍ കണ്‍ട്രി ആയികൊണ്ടിരിക്കുന്നു!
എങ്ങനെ പ്രതികരിക്കും??
നിര്‍മാണ വിപണന മേഖലകളില്‍ ശക്തമായി ഹര്‍ത്താല്‍ ആഘോഷിക്കുമ്പോള്‍,
വീണു കിട്ടിയ ഒരു അവധി ദിനം ആഹ്ലാദിക്കുന്ന സാമാന്യ കേരളീയന്‍ ! ....
എന്നാല്‍ എല്ലാ നഗരങ്ങളിലും ഉള്ള കടകളെല്ലാം അടഞ്ഞു കിടക്കുമ്പോള്‍ ...
വേറെ എന്ത് ചെയ്യാന്‍ ...
വാഹനങ്ങളെ ആശ്രയിക്കാതെ പോകാന്‍ പറ്റുന്ന സ്ഥലങ്ങളില്‍ പോകാന്‍ വേണ്ടി ഒരു തിരക്കില്ലാത്ത ദിനം..
പറ്റിയാല്‍ ബന്ധുക്കളുടെ വീടുകളില്‍ പോകാനും സാധിക്കും...
അതുമല്ലെങ്കില്‍ ദേവാലയ, ക്ഷേത്ര ദര്‍ശനത്തിനോ ....
അത് കൊണ്ട് ഇനി ഹര്‍ത്താല്‍ നിര്‍ദ്ദേശം വരുമ്പോള്‍ തന്നെ കേരളീയന് ഇമ്മാതിരി ഒത്തു ചേരലിന് അവസരമുണ്ടാകട്ടെ...
അതുപോലെ തന്നെ ഈ ഹര്‍ത്താലുകള്‍ വാരാന്ത്യതിലോ അല്ലെങ്കില്‍ ആഴ്ച തുടങ്ങുമ്പോള്‍ തന്നെയോ ആയിരുന്നാല്‍ മലയാളിക്ക് സായൂജ്യമാവുമല്ലോ!
---
നിര്‍വികാരത ആഭൂഷണം ആക്കിയ സാധാരണ ഭാരതീയന്റെ വിചാരം മാത്രം!

"മാതൃ ദിനം"

നമ്മുടെ സംസ്കാരം നഷ്ടപ്പെടാതിരിക്കാന്‍ വരും തലമുറയെ ഓര്‍മപ്പെടുത്തുന്ന ഒരു ദിവസം ആയി കാണാവുന്നതല്ലേ?
ഒരു ആയുഷ്കാലം മുഴുവന്‍ മക്കള്‍ക്ക്‌ വേണ്ടി കഷ്ടപ്പെട്ട മാതാവിനെ എപ്പോഴും ഓര്‍ക്കുന്നതും പരിചരിക്കുന്നതും തന്നെയാണ് നല്ല സന്താനങ്ങളുടെ ലക്ഷണം.
പ്രവാസികളില്‍ എത്ര പേര്‍ക്ക് ഇതിനുള്ള ഭാഗ്യം ഉണ്ട് എന്ന് പറയാനാവില്ല!
ആഴ്ചയിലൊരിക്കല്‍ ഉള്ള ഫോണ്‍ വിളികളില്‍ മാത്രം ഒതുങ്ങുന്ന വികാരം!!...
സ്നേഹം ഉള്ളവര്‍ക്ക് അത് പ്രകടിപ്പിക്കാന്‍ അവസരങ്ങള്‍ കിട്ടും...
ഒരു പടിഞ്ഞാറന്‍ അഭിനയത്തെ സ്വന്തമാക്കാന്‍ ശ്രമിക്കുന്ന പുതിയ തലമുറയുടെ പ്രകടനം മാത്രമല്ലേ ഈ "മാതൃ ദിനം" ??
...

Saturday, May 8, 2010

time management!

അച്ഛന്റെയും അമ്മയുടെയും അടി കൊണ്ട് (വള്ളി ചൂരല്‍ കൊണ്ട്) വളര്‍ന്നാല്‍ ടൈം മാനേജ്‌മന്റ്‌ ഒക്കെ തനിയെ ആയിക്കോളും.
അന്ന് അടി കൊള്ളുമ്പോള്‍ അതിന്റെ കാരണം അറിയില്ലാരുന്നു ..
ഇപ്പൊ തിരിഞ്ഞു നോക്കുമ്പോ അന്ന് കിട്ടിയ അടിയുടെ ഗുണം തിരിച്ചറിയുന്നു...
അന്ന് അച്ഛന്‍ പറഞ്ഞിരുന്ന കാര്യം ഇപ്പോഴും ഓര്‍ക്കുന്നു "ഒരു ദിവസം ഇരുപത്തിനാല് മണിക്കൂര്‍ മാത്രമേ ഉള്ളു!".....

The PEN

പേനയിലെ മഷി തീരുന്നതിനു മുന്‍പ് നല്ലത് മാത്രം എഴുതുവാന്‍ കഴിഞ്ഞെങ്കില്‍ !..
------
ഗാന്ധിജിയുടെ മൂന്നു കുരങ്ങന്മാരെ ഓര്‍ത്താല്‍...
നല്ലത് മാത്രം കാണുക (ആവശ്യമില്ലാത്തത് കാണാതിരിക്കുക.. )
നല്ലത് മാത്രം പറയുക (ആവശ്യമില്ലാത്തത് പറയാതിരിക്കുക . )
നല്ലത് മാത്രം കേള്‍ക്കുക ((ആവശ്യമില്ലാത്തത് കേള്‍ക്കാതിരിക്കുക .. )
---
എത്ര നല്ല ലോകം!

Wednesday, May 5, 2010

pranayam

പ്രളയം ആയാലും പേമാരി ആയാലും..
പിന്നെ ഇന്ന് പെയ്യുന്ന നൂലുമഴ ആയാലും..
പ്രണയത്തെ കൊല്ലുക തന്നെ ചെയ്യുമോ???
അല്ലായിരുന്നെങ്കില്‍ ദാഹിച്ചു ചാരമായ പ്രേമവും വീണ്ടുമ ജീവന്‍ വച്ച് വരുമായിരുന്നല്ലോ...
മരണാനന്തര ജീവിതത്തിലോ?
അവിടെയും പ്രണയം ഉണ്ടാവണമല്ലോ...
-----
അസൂയാലുക്കളില്ലാത്ത പ്രണയത്തിനു ജീവന്‍ നല്‍കുന്ന ഒരു നല്ല ഭാവിക്ക് വേണ്ടി കാത്തിരിക്കാം..

pravasam

ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ചുമട് താങ്ങി കാലം കഴിക്കുന്ന എല്ലാ പ്രവാസികളുടെയും ഹൃദയം തൊട്ടറിയുന്ന ചിന്തകള്‍!
ചുമട്ടുകൂലിയോ പ്രയത്നത്തിന്റെ ഫലമോ ഒന്നിനും തികയാതെ വരുന്ന സാഹചര്യം!..
താന്‍ സ്നേഹിക്കുന്നവരുടെ സൌഖ്യത്തിനു വേണ്ടി എല്ലാ ത്യാഗവും അനുഷ്ടിക്കുന്ന ഓരോ തൊഴിലാളിയും അറിയാതെ എത്തിപെടുന്ന അന്ത്യവും..
ഇതെല്ലാം കഴിഞ്ഞു എന്ന് ജീവിക്കും എന്ന് കരുതി ആയുസ്സ് തീരുന്ന സ്നേഹവും!
-----
ഒരു പുനര്‍ ചിന്തനം ആവശ്യമായിരിക്കുന്നു..

Tuesday, May 4, 2010

പ്രവാസികളിലെ ബഹുഭൂരിപക്ഷം

പ്രവാസികളിലെ ബഹുഭൂരിപക്ഷം പുരുഷന്മാരും നാട്ടിലുള്ള ഭാര്യയ്ക്കും കുടുംബത്തിനും വേണ്ടി ജീവിതം ഹോമിക്കുന്ന സത്യം ആരും കാണുന്നില്ലേ ?
വേഴ്ച്ചയ്കുള്ള യന്ത്രം ആയി സ്വയം അധപതിക്കാന്‍ മാത്രം ഉള്ളതാണോ സ്ത്രീ?
അമ്മയും ചേച്ചിയും അനിയത്തിയും അമ്മൂമ്മയും അമ്മായിയും എല്ലാം സ്ത്രീകള്‍ തന്നെയല്ലേ?
ആദാമിന് സ്വന്തം വാരിയെല്ലിനെ എടുത്തു തുണ നല്‍കിയപ്പോ ദൈവം എന്ത് വിചാരിച്ചു??
വേഴ്ച ഒരു പ്രപഞ്ച സത്യം ആയിരിക്കുമ്പോള്‍ അതിനെ പറ്റി പരിതപിക്കാന്‍ മാത്രം എന്ത്?..

kopam...

ഇത്രയും വിരോധം ആരോട്?
ജീവിതം അത്രയും വിരക്തി തോന്നാന്‍ മാത്രം ഇല്ലാല്ലോ..
സംഘര്‍ഷങ്ങള്‍ മടുപ്പിക്കുമെങ്കിലും അവയുടെ പാഠങ്ങള്‍ ഏപ്പോഴും നല്ലതിന് തന്നെ ആയിരിക്കും ...

മഴ...

മഴ...
നനഞ്ഞു ഈറനാവുന്ന ഒരു പ്രത്യേക അനുഭവം!
കര്‍ണാകടോരമായ ഇടിവെട്ടും മിന്നലും നിറഞ്ഞു പേടിപ്പെടുത്തുന്ന ...
ചെലപ്പോള്‍ പ്രളയം വരെ എത്തിച്ചേരാവുന്ന ...
പ്രകൃതിയുടെ ഒരു നടനം..
പലപ്പോഴും ഇങ്ങനെയുള്ള അലങ്കാരങ്ങള്‍ നമ്മുടെ ജീവിതനാടകത്തിലെ ഓരോ അങ്കങ്ങള്‍ക്കും സാക്ഷികളാവുന്നു....
-----
നഷ്ടങ്ങള്‍ ഏപ്പോഴും വേദനയോടെ മാത്രമേ ഓര്‍മ്മിക്കാന്‍ പറ്റൂ..
എങ്കിലും തുടര്‍ന്നുള്ള യാത്രയിലെക്ക് ശക്തി തരുവാന്‍ സര്‍വെശ്വരനോട് പ്രാര്‍ത്ഥിക്കാം...

<<< AMMA >>>

സ്നേഹം എന്ന വികാരത്തിന്റെ അര്‍ത്ഥപൂര്‍ണമായ രൂപം "അമ്മ" തന്നെയല്ലേ!
വേദനകളില്‍ സന്ത്വനമേകുവാനും... കണ്ണീരോപ്പനും..
സഹനത്തിന്റെ അങ്ങേയറ്റം വരെ പോവേണ്ടി വന്നാലും ക്ഷമയോടെ പരിശ്രമിക്കുന്ന..
വരും തലമുറയുടെ സുരക്ഷിതത്വത്തിന് വേണ്ടി എന്തും ത്യജിക്കുകയും... ഒപ്പം പുഞ്ചിരിക്കുകയും ചെയ്യുന്ന..
തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സൌമ്യമായി എല്ലാ കാര്യങ്ങളിലും ഇടപെടുന്ന ...
ദൈവ തുല്യമായ ആ പരിവേഷം...
---- ---- ----
ഒരു കയറ്റത്തിന് പകരം ഒരു ഇറക്കം ഇപ്പോഴും ഉണ്ടാവും..
അത് പോലെ സ്നേഹം നിറഞ്ഞിരിക്കുന്ന മനസിന്‌ ഈശ്വരന്റെ അദ്രിശ്യമായ അനുഗ്രഹം ഏപ്പോഴും കൂടെയുണ്ടാവും ! ...
പല രൂപത്തില്‍.. പല ഭാവത്തില്‍...
സ്നേഹത്തിന്റെ ഈ തിരിച്ചറിവിന് ഒരായിരം പ്രണാമം!...

chooral : : - -

അതെ അച്ഛന്റെ ഓരോ വാക്കുകളും ചൂരലിനെക്കള്‍
ഒരായിരം ഇരട്ടി ശക്തിയുള്ളതാനെന്നു തിരിച്ചറിവ് ...
അന്ന് കിട്ടിയ ചൂരല്‍ കഷായത്തിന്റെ ഫലമാണല്ലോ ഇന്നിവിടെ എഴുതാന്‍ ആധാരം!
അച്ഛന്‍ ചൊല്ലിതന്നതോരോന്നും നല്ലതിനാണെന്ന് അറിയുന്നത് പലപ്പോഴും വൈകിയാണല്ലോ!
അത് കൊണ്ട് തന്നെ കുടിലര്‍ക്കു ദണ്ഢനമൊന്നേകിടാന്‍ അതെ ചൂരല്‍ പോലുള്ള വാക്കുകള്‍ തിരയുന്നതും..
-----

ലാവ!!!

ലാവ!!!
പുതിയ കൃഷി തുടങ്ങാന്‍ ഈ ലാവയോഴുകിയ ഭൂമി പാകമാകുന്നു...
ദൈവം തമ്പുരാന്‍ അറിഞ്ഞു നല്‍കിയ ശാപമോ? അതോ അനുഗ്രഹമോ?
കാലങ്ങളായി പ്രകൃതിയുടെ സന്തുലനതിനെതിരെയുള്ള മനുഷ്യന്റെ സമരത്തിന്‌
ഭൂമി തന്റെ ഗര്‍ഭത്തില്‍ നിന്നും തരുന്ന വ്യക്തമായ മറുപടിയോ? ....
കാലം തരുന്നത് കൈ നീട്ടി വാങ്ങാന്‍ അല്ലാതെ നിവൃത്തിയില്ലാത്ത മനുഷ്യന്‍ !..

swapnam : : - - -

നല്‍കാം നിനക്കെന്റെ ഹൃദയം
അതില്‍ സ്നേഹം പകര്‍ന്നു നീ തരുമോ...
>>>
ആഗ്രഹങ്ങള്‍ തീരാതിരിക്കുമ്പോള്‍..
സ്വപ്നങ്ങളുടെ തരാട്ടില്‍
ജീവിച്ചു തീര്‍കുവാന്‍ മോഹം...

Reality Show - SMS >> Mobile

ശീ..... മൊബൈല്‍ ആയിരുന്നോ??
എന്തൊക്കെ വിചാരിച്ചു!...
എസ് എം എസ് അയക്കുന്ന അത്രയും ദുരിതം വേറെ ഉണ്ടോ?
അതും റിയാലിടി ഷോ നടക്കുന്ന ദിവസങ്ങളില്‍...
ആ മൊബൈലിനെ കൊണ്ട് പറ്റുമായിരുന്നെങ്കില്‍ അറിയാവുന്ന ചീത്ത എല്ലാം വിളിച്ചേനെ!
----
മൊബൈല്‍ കവിത

pottan

കണ്ണുകള്‍ തുറന്നു കാഴ്ച കാണുന്നവന്‍ = പൊട്ടന്‍
ചെവികള്‍ തുറന്നു കേള്‍വി കേള്‍ക്കുന്നവന്‍ = പൊട്ടന്‍
ഉറക്കെ പ്രതികരിക്കുന്നവന്‍ = പൊട്ടന്‍
കാലങ്ങളായി സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു സത്യം !

Monday, May 3, 2010

different languages ??

ഗാന്ധിജി അദ്ദേഹത്തിന്റെ ഒരായുസ്സ് കൊണ്ട് ഇന്ത്യ മുഴുവനും ഉള്ള ആളുകളെ ഒരുമിച്ചു നിറുത്താന്‍ ശ്രമിച്ചു..
അന്നത്തെ ബ്രിട്ടീഷ്‌ ഭരണകര്‍ത്താക്കള്‍ ചെയ്യാന്‍ ശ്രമിച്ചതോ??
പണ്ട് ദൈവം ആലോചിച്ചത് പോലെ തന്നെ!
എല്ലാവരെയും വേറെ വേറെ ചിന്തിക്കാന്‍ പഠിപ്പിച്ചു..
അത് കൊണ്ട് ഉണ്ടായതോ??
പറയാന്‍ എളുപ്പം "നാനാത്വത്തില്‍ എകത്വം" .. ഫലത്തിലോ
ഇന്ത്യന്‍ യൂണിയന്‍ ഓഫ് സ്റ്റേറ്റ് സ' ആണെങ്കില്‍ കൂടി
അതാകെ ചളുങ്ങി കുഴഞ്ഞ രീതിയിലും!
------
കുട്ടനങ്കിളിന്റെ കഥ നന്നായിട്ടുണ്ട്...
കൂടുതല്‍ കഥകള്‍ പ്രതീക്ഷിക്കുന്നു..

-- :: no hard feelings! : : --

വരരുചി പണ്ട് പറയിയോടു പറഞ്ഞ പോലെ..
വാ കീറിയിട്ടുണ്ടെങ്കില്‍ ഇലയും ഉണ്ടാകും...
അത് തിരഞ്ഞു പിടിക്ക്കണം...
ഇപ്പോളത്തെ ഇല വിരിചിരിക്കുന്നത് പ്രവസഭൂവില്‍..
ഇനി ഇവിടുന്നു തിരികെ പോവുമ്പോള്‍ അന്നേരം നോക്കിയാല്‍ പോരെ?

-- :: no hard feelings! : : --

Generation GAP ?

Generation GAP ?
പുതിയ തലമുറയുടെ, സ്വാതന്ത്ര്യത്തെ പറ്റിയുള്ള ധാരണകള്‍ തെറ്റുകളിലേക്ക് എത്തിച്ചേരുന്നു!
ആരെയാണ് കുറ്റം പറയുക?
മാതാപിതാക്കന്മാരുടെ ചിന്തകള്‍ ശരിയാണെന്ന് അംഗീകരിക്കാം.. പക്ഷെ അതേ രീതിയില്‍ അവര്‍ അവരുടെ അച്ഛനമ്മമാരെ പറ്റി ചിന്തിച്ചിരുന്നോ ?
സമൂഹം പടിഞ്ഞാറന്‍ രീതികളിലേക്ക് പോകുന്തോറും കുടുംബങ്ങളിലെ കൂട്ടായ്മ കുറഞ്ഞു വരുന്നു...
അവനവന്റെ കുഞ്ഞുങ്ങളെ പറ്റി ഒന്നും തീരുമാനിക്കാന്‍ സ്വാതന്ത്ര്യമില്ലാതെ ഇപ്പോഴത്തെ തലമുറക്ക് ഒന്നും ചെയ്യാനാവില്ല..

M A D

- - : : M A D : : - -
അറിവ് മൂത്ത് ജ്ഞാനമാകുന്നു ...
പിന്നെ
ജ്ഞാനം മൂത്താലോ?
അത് വട്ടായി പരിണമിക്കുന്നു!
- - - - - - -
വായിച്ചു വായിച്ചു വട്ടായോ?
അതോ
എഴുതി എഴുതി വട്ടായോ?
.....
ദേഷ്യപെടണ്ടാ ട്ടോ....

Parents >>>

Parents : : - -
നൂറായിരം പ്രശ്നങ്ങളും അതിലോരോന്നും കൂലങ്കഷമായി പരിശോധിച്ചു പരിഹാരങ്ങളും കണ്ടെത്തി..
മാലോകര്‍ക്ക് എപ്പോഴും കൈത്താങ്ങായി നടക്കുന്നതിനിടെയും...
മക്കളുടെ സ്കൂളിലെ ഫീസ്‌ കൊടുക്കുവാനും, പുസ്തകം മേടിക്കാനും ഉപേക്ഷ കാണിക്കാതെ ....
വീട്ടിലേക്കുള്ള എല്ലാ സാധനങ്ങളും കടയില്‍ നിന്നും വാങ്ങിച്ചു കൊണ്ട് വരുകയും ....
സിനിമ കാണാനും പാര്‍കില്‍ കൊണ്ട് പോവാനും ഒപ്പം കൂടുന്ന ...
അച്ഛനോട്... വളര്നതിനു ശേഷം ഒരിക്കല്‍ പോലും എന്തെങ്കിലും ആവശ്യത്തിനല്ലാതെ സംസാരിക്കാത്ത മക്കള്‍ ....
മക്കള്‍ക് ചെറിയ ജലദോഷം വന്നാല്‍ പേടിക്കുന്ന മാതപിതാകള്‍....
അവരുടെ മക്കള്‍ പ്രയമായിക്കഴിഞ്ഞപ്പോള്‍ ...
ഒരു നടുവേദന വന്നാല്‍ അതും മക്കളെ അറിയിക്കാതെ സ്വയം സഹിക്കുന്ന അച്ഛനമ്മമാര്‍!..
--- --- ---
ഇന്ന് ഒരു ഇമെയില്‍ വരാന്‍ വൈകിയാലോ മറുപടി അയക്കാന്‍ താമസിച്ചാലോ സെക്രട്ടറിയെ ശകാരിക്കുന്ന അഭിനവ ബോസ്സുമാര്‍...
ട്രാഫിക്കില്‍ കിടന്നു വൈകുന്ന ഓരോ മിനിട്ടും കൊണ്ട് ഉണ്ടാകാവുന്ന നഷ്ടങ്ങള്‍ കണക്കു കൂട്ടുന്നതിനിറെ അച്ഛന്റെയും അമ്മയുടെയും കാര്യം ആര് നോക്കാന്‍??
ഇനി നാളെ ഇവരുടെ മക്കള്‍ ഇവരോടും ഇത് തന്നെയല്ലേ ചെയ്യുക??
--- --- ---
അതിജീവനത്തിനു അത്യന്താധുനിക സൌകര്യങ്ങളുടെ ശീതളിമയില്‍ ഒരു ബിസിനസ്‌ കൊണ്ട് പോവാന്‍ ഇത്രയും ബുദ്ധിമുട്ട് തോന്നുമ്പോള്‍...
എണ്ണി ചുട്ട അപ്പം പോലെ ശമ്പളം വാങ്ങി ഒരു വീടും വീട്ടിലെ എല്ലാ കാര്യങ്ങളും കൂടാതെ മാലോകരുടെ കാര്യങ്ങളും നോക്കി നടത്തിയിരുന്ന ആ അച്ഛന്‍ അല്ലെ യഥാര്‍ത്ഥ മാനേജര്‍?
നോക്കി പഠിക്കാന്‍ ഒരുപാടുള്ളത് സ്വന്തം പിതാവില്‍ നിന്ന് തന്നെയല്ലേ?
......
ഇനിയും വൈകിയിട്ടില്ലാതവര്‍ക്ക് വേണ്ടി.