ദേശീയ സുരക്ഷ എന്ന കാരണം പറഞ്ഞു സംസ്ഥാനത്തുള്ള പോലീസിനെ മുഴുവന്‍ പേടിപ്പിച്ചു വച്ചിരിക്കുകയാവും. പിന്നെ കേരളത്തിലെ പോലീസ് സേനയില്‍ പ്രധാന സ്ഥാനമുള്ള കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസും കേരള ഹൈക്കൊടതിയും എല്ലാം കൂടി ഒരേ സ്ഥലത്ത് തന്നെയാണല്ലോ. അത് കൊണ്ട് തന്നെ ഒരു "വി ഐ പി" വരുന്നു എന്ന് കേള്‍ക്കുമ്പോ തന്നെ മൊത്തം പോലീസുകാര്‍ക്കും ടെന്‍ഷന്‍ ആയിരിക്കും. പിന്നെ വെറുതെ ഒരു ഓല പ്പടക്കം പൊട്ടിയാലും അതിനു ബോംബിന്റെ പ്രതീതിയുണ്ടാവും. "എന്തിനാ വെറുതെ വയ്യാവേലി മേടിച്ചു തലേ വെക്കുന്നെ " എന്ന് കരുതീട്ടാവും ഇക്കാണായ ജനങ്ങളെ മുഴുവന്‍ കഷ്ടതിലാക്കാന്‍ ഒരു ഗതാഗത നിയന്ത്രണം !..
----
വോട് ചെയ്താലും ഇല്ലെങ്കിലും പാവം പൊതുജനം ഇത് സഹിക്കണ്ടേ ?..
----
വോട് ചെയ്താലും ഇല്ലെങ്കിലും പാവം പൊതുജനം ഇത് സഹിക്കണ്ടേ ?..
1 comment:
ഈ ബഹറിനില്‍ ഭരണാധികാരികള്‍ റോഡില്‍ക്കൂടി യാത്ര ചെയ്യുന്നതെന്ത് മാതൃകാപരം!!! രണ്ട് ബൈക്ക് പോലീസ് പൈലറ്റ് ആയി ചെന്ന് ഓരോ സിഗ്നലും അടയ്ക്കും. കൂടിയാല്‍ മൂന്ന് മിനിറ്റ്. കോണ്‍വോയ് കടന്നു പോകും പൈലറ്റ് അടുത്ത സിഗ്നലിലേയ്ക്ക്.
Post a Comment