സാന്മാര്‍ഗിക ബോധം രൂപപ്പെടുന്നത് ഒരു വ്യക്തി വളര്‍ന്നു വന്ന സാഹചര്യങ്ങളിലൂടെ ആണ്.
മറ്റൊരാള്‍ ചൂണ്ടി കാണിക്കുന്നത് വരെ സ്വന്തം തീരുമാനം ശരി തന്നെയാണെന്ന് നിര്‍ബന്ധമായി കരുതുന്നവരാണ് നമ്മള്‍ എല്ലാവരും തന്നെ. ശീലങ്ങള്‍ ഒരു പരിധി വരെ മാറ്റാന്‍ സമൂഹത്തിനു സാധിക്കും; പക്ഷെ ഒരുവന്റെ സ്വഭാവം മാറാന്‍ സാധ്യതയില്ലാ. കാരണം ജന്മം മുതല്‍ അവനവന്‍ കണ്ട് വളര്‍ ന്ന എല്ലാത്തിനോടും പ്രതികരിക്കാനോ സ്വീകരിക്കാനോ പ്രയത്നിച്ചു വ്യക്തി രൂപീകരണം പ്രാപിക്കുന്നു.
അത് കൊണ്ട് സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്നത് വഴി മറ്റൊരാളുടെ സ്വത്വതിനെ ഹനിക്കുന്നുണ്ടോ എന്ന് ആരും ആലോചിക്കാറില്ല . ഇതിനു ശരിയായ നിയന്ത്രണം നല്‍കി നേരായ ശീലങ്ങള്‍ സ്വീകരിക്കാന്‍ പ്രേരിപ്പിക്കേണ്ടത് വീട്ടിലുള്ളവര്‍ തന്നെയാണ് .
വില്ലില്‍ നിന്നും തൊടുത്ത് വിട്ട അമ്പുകള്‍ പോലെ തീവ്രമായിരിക്കും ഉരുവിട്ട ഓരോ വാക്കുകളും.
കയ്യില്‍ നിന്ന് പോയ കല്ലുകള്‍ ലക്‌ഷ്യം തെറ്റിയാല്‍ അവിചാരിതമായ പലതും സംഭവിക്കുന്നത് പോലെ ദുഷ്കരമായ അവസ്ഥകള്‍ക്ക് അനവസരത്തിലെ ഓരോ വാക്കുകളും വാചകങ്ങളും വഴിയൊരുക്കുന്നു !
സ്വയം നിയന്ത്രിച്ചാല്‍ ഒരു പരിധി വരെ പരിഹാരങ്ങള്‍ ഉണ്ടായേക്കും.
-----
No comments:
Post a Comment