അവന്റെ ജീവന് അവിടെയായിരുന്നു...
താഴിട്ടു പൂട്ടിയ വാതിലുകള്‍ക്ക് മുന്പില് ഇനി അവന് മാത്രമായി..
തോരാത്ത മഴയത്തും മനസ്സിലേക്ക് ഒഴുകിയെത്തിയ ഓര്‍മ്മകള്‍!
കുസൃതികള്‍ കിന്നരിച്ച ബാല്യവും ..
നൊമ്പരങ്ങള്‍ ഈറനണിയിച്ച കൌമാരവും ..
അവിടെയായിരുന്നു !
സ്നേഹത്തിന്റെ ശുദ്ധവായു നിറഞ്ഞ
ആ എകാന്തങ്ങള്‍ ഇനി മൂക സാക്ഷികള്‍.
കാലം കണ്ണീര് നനച്ച നിമിഷങ്ങള്‍..
ശാശ്വതമാകാന്‍ കൊതിയ്ക്കാത്ത
പരിഭവങ്ങള്‍ ഒളിപ്പിയ്ക്കാന്‍
വാര്‍ധക്യത്തിന് കൂട്ടായി
മറവിയിലേക്കൊരു യാത്ര!
ജീവിതത്തിന്റെ നിസ്സഹായതയില്‍..
ഒഴിഞ്ഞു പോകുന്ന നന്മയെ ..
ഒഴിഞ്ഞു പോകുന്ന നന്മയെ ..
നെഞ്ചോടു ചേര്‍ക്കാന്‍..
ഒരു നാള് വരും.
അത് വരേയ്ക്കും നടന്നകാലണം.
അരികിലായൊരു ജന്മത്തിന് ..
കനലുമായി തിരിച്ചു വരവിനായി.
3 comments:
മറവിയിലേയ്ക്കൊരു യാത്ര കഴിഞ്ഞ്..കനലുമായി തിരിച്ചുവരട്ടെ
"ജീവിതത്തിന്റെ നിസ്സഹായതയില്‍..
ഒഴിഞ്ഞു പോകുന്ന നന്മയെ ..
നെഞ്ചോടു ചേര്‍ക്കാന്‍..
ഒരു നാള് വരും."
നല്ല വരികള്‍...
ആശയ സംപുഷ്ട്ടമായ വരികള്‍
Post a Comment