Friday, April 8, 2011

ഇന്നത്തെ രാഷ്ട്രീയം !


കേരളത്തിന്റെ രൂപീകരണത്തിന് ശേഷം നിലവില്‍ വന്ന എല്ലാ ഗവര്‍ന്മേന്റുകളിലും  കേരളത്തിലെ ജനത വളരെ പ്രതീക്ഷകള്‍ വച്ചിരുന്നു.  പക്ഷെ ജനാധിപത്യതിനേക്കാള്‍ ബ്യൂറോക്രസിക്ക്  മുന്‍തൂക്കം കൊടുത്തിരുന്ന ഈ സംസ്ഥാനത് പുരോഗമനപരമായ പല കാര്യങ്ങളും തടസ്സപ്പെട്ടത് വെറും നിസ്സാര കാരണങ്ങള്‍ കൊണ്ട് മാത്രം ആണ്.
എല്ലാവരും സ്വന്തം താല്പര്യം മാത്രം നോക്കുന്നത് കൊണ്ട് വികസനം ചുരുക്കം ചില വ്യക്തികളിലോ അല്ലെങ്കില്‍ വിരലിലെണ്ണാവുന്ന പ്രദേശങ്ങളിലോ മാത്രമായി തീരുന്നു. 
വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ട് വന്നു എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഒന്ന് തിരിഞ്ഞു നോക്കിയാല്‍ ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ പണ്ട് മുണ്ടശ്ശേരി മാസ്റ്റര്‍ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന കാലത്ത് തന്നെ പ്ലാനിംഗ്  കമ്മീഷനില്‍ പ്രസ്താവിച്ച കാര്യങ്ങള്‍ ഒക്കെയാണ്.  
ചൈന മോഡല്‍ വിപ്ലവം എന്നാ പേരില്‍ പണ്ട്  പ്രീ ഡിഗ്രി ബോര്‍ഡ്‌  വേര്‍തിരിക്കാന്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി കടലാസുകള്‍ നീക്കം തുടങ്ങിയപ്പോള്‍ തന്നെ ഗവര്‍ന്മേന്ടു മാറി.  ശേഷം വന്ന ഗവര്‍ന്മേന്റ്റ്‌ കൂടുതല്‍ പ്രൈവറ്റ് കോളേജുകള്‍ക്ക്‌ പ്രീ ഡിഗ്രി സംവിധാനതിനു അനുമതി നല്‍കി കീശ വലുതാക്കി.  എന്നാല്‍ ഇപ്പൊ അതെ കാര്യം തന്നെ പ്ലസ്‌ ടൂ എന്നാ പേരില്‍ നിലവില്‍ വന്നൂ.  എന്തെ ഒത്രയും വൈകിയത് ??  പത്തു പതിനഞ്ചു   കൊല്ലം മുന്‍പ് വരേണ്ടിയിരുന്ന ഈ വിപ്ലവം  ഇന്ന് കാനുമ്പോള്‍  പഴയ കഞ്ഞി പോലെ ആയില്ലേ ??
വെറും കടലാസു കാരണങ്ങള്‍ കൊണ്ട് വൈകിയ കാര്യങ്ങള്‍ ഗവര്‍ന്മേന്റുകള്‍ മാറുന്നത് കൊണ്ട് നടപ്പിലാവാതെ പോകുകയല്ലേ ?
ജനങ്ങളുടെ ഭാഗമായ സിനിമാ പ്രവര്‍ത്തകര്‍ക്കും ഇതേ പോലെ പല കാര്യങ്ങളിലും പ്രതികരിക്കാന്‍ അവകാശമുണ്ടല്ലോ. അതിനു വേണ്ടി അവരുടെ തന്നെ കൂട്ടായ്മ ഉണ്ടാക്കിയെങ്കിലും അതിനും ഇപ്പൊ കൂടുതല്‍ ഗ്രൂപ്പുകള്‍ ആയിപ്പോയി.  ഇനി നല്ല വെളിച്ചതെക്ക് വരനമെന്കില്‍ പാര്‍ടിയുടെ കൂടെ തന്നെ വരണം.  അതു കൊണ്ട് അവരുടെ രാഷ്ട്രീയ പ്രവേശനതിനെ തെറ്റ് പറയാന്‍ പറ്റില്ല.  നേരത്തെ പറ്റി രൂപീകരിച്ചു വിജയം നേടിയ എംജീആര്‍  / ജയ ലളിത തുടങ്ങിയവരുടെ സാന്നിദ്യവും ഉണ്ടല്ലോ.
----
ഇത് എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രം.  ഞാന്‍ ഇപ്പോഴും ഒരു ഇടത് പക്ഷ ചിന്താഗതിക്കാരന്‍ ആണ്.

No comments: