ഉച്ചക്ക് ശേഷം മൂന്ന് മണിയാവുമ്പോൾ അടിക്കുന്ന ഫോൺ ബെല്ല് കേട്ടപ്പോൾ ഇത്തിരി ആധിയായി.
ഫോണിന്റെ റിസീവർ എടുത്തപ്പോൾ സ്ഥിരം പരിചയമുള്ള സ്വരം.
"ഇത് കഴിഞ്ഞിട്ട് അവളെ ഞങ്ങളുടെ ഓഫീസിലേക്ക് ഒന്ന് ഡ്രോപ്പ് ചെയ്യണേ, പാർട്ടി ആപ്പീസിന്റെ പിന്നിലെ കെട്ടിടത്തിലെ രണ്ടാമത്തെ നിലയിൽ. ഹൈവേ യിൽ തന്നെയാ."
ശരി എന്ന് പറഞ്ഞു റിസീവർ തിരികെവച്ചു.
അവളുടെ കണ്ണുകൾ തിളങ്ങുന്നതും കണ്ടു. കുറച്ചു നേരം കഴിഞ്ഞു കൊണ്ട് പോയി വിടാമെന്നു പറഞ്ഞത് വിശ്വസിച്ചിട്ടില്ല എന്ന് തോന്നുന്നു.
കെട്ടി മടക്കിയ ഫയലുകൾ അലമാരയിലേക്കു വച്ചിട്ട് വണ്ടിയുടെ താക്കോൽ എടുത്തു.
"തിരിച്ചു വരാറാവുമ്പോൾ വിളിച്ചാൽ മതി, ഞാൻ വന്നു കൂട്ടികൊണ്ടോവാം."
അവളെയും കൂട്ടി ഓഫീസിൽ നിന്നിറങ്ങി. വണ്ടിയുമെടുത്തു ഇടവഴിയിൽ നിന്നും മെയിൻ റോഡിലേക്ക് തിരിയുന്ന വളവിലെ തിരക്ക് കൊണ്ട് പോകേണ്ടതിനു എതിർവശത്തേക്കു തിരിച്ചു. സർവീസ് റോഡിലൂടെ പോയി ആ പാലത്തിനടിയിലൂടെ ഹൈ വെയിലേക്കു കയറാം.
പാലത്തിനടുത്ത് നിന്ന് ഹൈവേ യിലേക്ക് കയറുന്നതു മുതൽ അനവധി പാർട്ടികളുടെ കൊടിമരങ്ങൾ കാണുന്നു. "ഇതിൽ ഇതിനു പിന്നിലാണ് നിങ്ങളുടെ ഓഫിസ് ?" അവളോട് ചോദിച്ചു.
"ഇനിയും കുറച്ചു കൂടി പോകട്ടെ" എന്ന് മറുപടി.
അവിടെ അടുത്ത സർവീസ് റോഡിലേക്ക് കയറുമ്പോൾ തന്നെ മൂലയ്ക്കൊരു കെട്ടിടത്തിന്റെ മുന്നിലെ സ്ത്രീജനങ്ങളുടെ കൂട്ടം. ഇവിടെ തന്നെ! ഫോൺ വിളിച്ചു പറഞ്ഞ ചേച്ചിയെയും ആ കൂട്ടത്തിൽ കണ്ടു.
വണ്ടി നിർത്തി, ഇറങ്ങുന്നതിനു മുന്നേ അവൾ പറഞ്ഞു "അധികം നേരമൊന്നും ഉണ്ടാവില്ല, ഏറിയാൽ അര മണിക്കൂർ."
"എന്നാൽ ഞാൻ ഈ വാർഫിനടുത്തു ഒരു ഓഫീസിൽ പോയിട്ട് വരാം. അര മണിക്കൂർ നേരം കൊണ്ട് തിരികെ വരാം" എന്ന് പറഞ്ഞു ഞാൻ വണ്ടി തിരിച്ചു.

No comments:
Post a Comment