Sunday, May 31, 2020

black / dark / history repeats!

black / dark / history repeats!

വർണ വെറി ഇത് വരെ മാറിയിട്ടില്ല.
ദുരന്ത കാലത്തു പോലും ജീർണത തല പോകുന്നു.
ധ്വരയുടെ ദുര ~ അടിമ അന്നും ഇന്നും അടിമ.
ലോകത്തിലെ സ്വാതന്ത്ര്യം ഉണ്ട് അന്ന് അവകാശപ്പെടുന്ന രാജ്യത്താണ് ഇത് സംഭവിക്കുന്നത്.

ഭാരതവും മോശമല്ല

Sunday, May 24, 2020

തലമുറകളും പാരമ്പര്യവും

സത്യം! ❤ 
അറിയുന്നില്ലെങ്കിൽ കൂടി നമ്മൾ മുൻതലമുറയിൽ നിന്നും കൈപ്പറ്റിയതൊക്കെ തന്നെ  നമുക്ക് പിന്നാലെ വരുന്ന തലമുറയ്ക് കൈമാറിയേ ദേഹി ദേഹത്തെ പിരിയുന്നുള്ളു.  പാരമ്പര്യം നിലനിൽക്കും. 

Monday, May 18, 2020

ജീവിതനൗക ~ Sindhu Biju's writing


വിവരണങ്ങളിൽ വേദനകളുടെ ആത്മകഥാംശം ചേരുമ്പോൾ ഹൃദ്യമാവുന്ന വായനാനുഭവം. ഇഷ്ടത്തോടെയല്ലെങ്കിലും ബാല്യം ഉപേക്ഷിച്ചു കൗമാരവും, അതിനെ വിട്ട് യൗവനവും ഇനിയും കാത്തു നിൽക്കുന്ന വാർദ്ധക്യവും ജരയും വച്ചു മാറാൻ യയാതിമാരുണ്ടാവില്ല എന്ന സത്യം അറിയുന്നത് വലിയൊരു നോവു തന്നെ.
സിന്ധുവിന്റെ വരികളിൽ നമുക്ക് ഇഷ്ടപ്പെട്ട പലരെയും കാണാം.👌 നന്മകൾ നേരുന്നു.


Happiness is to be celebrated! (even though its painful)

Happiness is to be celebrated! 

(even though its painful)

 Vehicle seen at PH centre.



നേഴ്സ് എന്ന് കേൾക്കുമ്പോൾ തന്നെ ഓർമ്മ വരുന്നത് സ്‌കൂളിൽ ചേർക്കുന്നതിന് മുൻപേ "ബീ. സി. ജി" എടുക്കാൻ കൊണ്ട് പോയപ്പോഴത്തെ ബഹളം ആണ്.  എല്ലാ ചേട്ടന്മാരും ചേച്ചിമാരും സ്‌കൂളിൽ പോകുന്നത് കാണുമ്പോൾ ഉള്ള ഉത്സാഹം ഭയങ്കരമായിരുന്നു.  അത് കൊണ്ട് തന്നെ സ്‌കൂളിൽ ചേർക്കാൻ പോകുന്നു എന്ന് അമ്മ പറഞ്ഞപ്പോൾ എന്തൊക്കെയോ ഉത്സവം നടക്കുന്ന സ്ഥലത്തേക്ക് പോകുന്ന ആവേശം ആയിരുന്നു.
അച്ഛന്റെ കൂടെ അമ്മയും വസ്ത്രങ്ങൾ മാറി തയ്യാറെടുക്കുന്നത് കണ്ടപ്പോൾ പ്രത്യേകിച്ചിരു സംശയവും തോന്നിയില്ല.  ടാക്സി കാർ വരാൻ നോക്കി നിന്ന സമയം സ്‌കൂളിൽ എന്തൊക്കെയായിരിക്കും എന്ന  ആലോചനയായിരുന്നു.

കാറിൽ കയറിയപ്പോഴേക്കും അച്ഛൻ പറഞ്ഞു, "വാക്സിൻ ഇഞ്ചക്ഷൻ എടുത്തതാണോ എന്ന് ചോദിക്കും (ചെലപ്പോ)".
അമ്മയ്ക്ക് എന്തോ ഓർമ്മ വന്ന പോലെ പറഞ്ഞു.  "കഴിഞ്ഞ ആഴ്ച്ച എടുക്കേണ്ടതായിരുന്നു.  എന്തായാലും പോകുന്ന വഴിക്കു തന്നെയല്ലേ ക്ലിനിക്കും, നമുക്ക് ക്ലിനിക്കിൽ കയറിയിട്ട് പോകാം".
സ്‌കൂളിലേക്ക് പോകുന്നതും പ്രതീക്ഷിച്ച് കാറിലിരിക്കുന്ന ഞാൻ  വണ്ടി  നിന്നപ്പോൾ തന്നെ ചോദ്യം തുടങ്ങി.
"ഇവിടെ തന്നെയാണോ സ്‌കൂളും ?"
അച്ഛന്റെ ശബ്ദം കടുത്തതു പോലെ തോന്നി. "ഇവിടെ ഒന്ന് കേറിയിട്ടു സ്‌കൂളിൽ പോകാം".
സ്ഥിരം വരുന്നതായാതു  കൊണ്ട്  കൗണ്ടറിലൊന്നും കൂടുതൽ നിൽക്കേണ്ടി വന്നില്ല.
ഡോക്ടറെ കണ്ട് എന്തൊക്കെയോ എഴുതിപ്പിച്ചു.
"ചെക്കൻ സ്‌കൂളിൽ ചേരാൻ പോകുവാ അല്ലെ ?" എന്ന് എന്നെ നോക്കി ചോദിച്ചു.
പല്ലു കാണിച്ചു ചിരിച്ചതല്ലാതെ ഒന്നും മറുപടി പറഞ്ഞില്ല.
അപ്പോഴേക്കും അമ്മ കയ്യിൽ പിടിച്ചു വലിച്ചു "നഴ്സിംഗ് റൂമിലേക്ക് പോകാം" എന്ന് പറഞ്ഞു.
അന്നത്തെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നേഴ്സ്  മരുന്നുമായി ഇഞ്ചക്ഷൻ എടുക്കാൻ തയ്യാറായിരുന്നു.
"ഇതെന്തിനാ ?  സ്‌കൂളിൽ പോകാൻ സൂചി കൊണ്ട് വരുന്നേ ?"
ആ നേഴ്സ് എന്റെ ചോദ്യങ്ങൾക്കൊന്നും ശ്രദ്ധിക്കാതെ അമ്മയുടെ മടിയിലിരുന്ന എന്റെ ഷർട്ടിന്റെ ബട്ടൺ മാറ്റി വലത്തേ കയ്യുടെ തോൾ ഭാഗത്തു പഞ്ഞി കൊണ്ട് തിരുമ്മി.
നല്ല തണുപ്പ്.  "അങ്ങോട്ട് ഒന്ന് നോക്കിയേ" എന്ന് നേഴ്സ് പറഞ്ഞത് മാത്രമേ ഓർമ്മയുള്ളു. അച്ഛൻ എന്റെ തോളിൽ മുറുകെ പിടിച്ചു, കൈ അനങ്ങാതിരിക്കുവാൻ പിടിച്ച പ്പോൾ ആച്ഛന്റെ കൈ കൊണ്ട് എന്റെ മുഖം മറുവശത്തേക്കു തിരിച്ചതു കൊണ്ട് എന്താണ് സംഭവിക്കുന്നതെന്ന് തീരെ മനസിലായില്ല.
ഉറുമ്പ് കടിച്ച പോലെ തോന്നി, പക്ഷെ കുറെ നേരത്തേക്ക് ആ ഉറുമ്പ് കടിച്ചു പിടിച്ചിരുന്നു എന്നാണ് തോന്നിയത്. വേദന കൂടിയപ്പോൾ എന്റെ വായും അതെ പോലെ തന്നെ തുറന്നു വലിയ വായിലെ കരച്ചിലും.
സാരമില്ല എന്ന് അമ്മ പറയുന്നുണ്ടായിരുന്നു. വീണ്ടും പഞ്ഞി കൊണ്ട് അമർത്തി തിരുമ്മി, നേഴ്സ് അമ്മയോട് പറഞ്ഞു "കുറച്ചു നേരം പഞ്ഞി കൊണ്ട് അമർത്തി പിടിച്ചോളൂ, എന്നിട്ടു പോകാം." 
കുറെ നേരം കഴിഞ്ഞപ്പോൾ തിരുമ്മി കൊണ്ടിരുന്ന പഞ്ഞി കളഞ്ഞു 'അമ്മ പറഞ്ഞു. "മതി മതി, ഇനി വീട്ടി പോയാ മതി"
അച്ഛൻ പറഞ്ഞു "ടാക്സി വെയിറ്റ് ചെയ്യുകയാണ്.  വാ, നമുക്ക്‌ സ്‌കൂളിലും കൂടി പോയിട്ട് വീട്ടിൽ പോകാം."
"ഈ ചെറുക്കന്റെ നിലവിളി നിർത്തുന്നില്ലല്ലോ." പിറുപിറുത്തു കൊണ്ട് അമ്മ എന്നെയും എടുത്തു പിന്നാലെ നടന്നു.
സ്‌കൂളിൽ ചെന്നപ്പോൾ അവിടെ ഇതേ പോലെതന്നെയുള്ള കുറെ പേരുണ്ടായിരുന്നു.  മിക്കവാറും എല്ലാവരും തന്നെ ഇമ്മാതിരി ഇഞ്ചക്ഷൻ എടുത്തിട്ട് വന്നവരെ പോലെ തോന്നി.  പിള്ളേരെല്ലാവരും തന്നെ കരച്ചിലാണ്.
"ദേ, പുതിയ കൂട്ടുകാരരെ ഒക്കെ കാണണ്ടേ" എന്നെ  നിർത്താൻ നോക്കവേ അമ്മ പറയുകയായിരുന്നു.
അപ്പോഴേക്കും ഞങ്ങളോട് കാറിൽ തന്നെ ഇരിക്കാൻ പറഞ്ഞിട്ട്  അച്ഛൻ സ്‌കൂളിലെ ഓഫീസിലാരെയൊക്കെയോ കണ്ടു കുറെ പേപ്പറുകളിലൊക്കെ എഴുതുന്നത് കണ്ടു.
സ്‌കൂൾ  ക്ലെർക്ക്  ചോദിച്ചു, "കുട്ടിയെ കൊണ്ട് വന്നിട്ടില്ലേ?"
അത് കേട്ടപ്പോൾ തന്നെ അച്ഛൻ  കാറിനടുത്തേക്ക് വന്നു ഞങ്ങളോടും ഒപ്പം വരാൻ പറഞ്ഞു.

സ്‌കൂളിലെ ഹെഡ് മാഷ്  അച്ഛന്റെ സഹപാഠി ആയിരുന്നു എന്ന് തോന്നുന്നു.  അവർ എന്തൊക്കെയോ ഒരുപാട് സംസാരിക്കുന്നുണ്ടായിരുന്നു.  സ്‌കൂൾ അഡ്മിഷൻ റെജിസ്റ്റ റിൽ  പേര് ചേർക്കേണ്ട പ്രായം" ആയിരുന്നു വിഷയം എന്ന് അമ്മ പിന്നീടൊരിക്കൽ പറഞ്ഞു കേട്ടു.  സ്‌കൂളിൽ ചേർക്കുന്നതിന് വേണ്ടി ഏറ്റവും കുറഞ്ഞ പ്രായം ആക്കാൻ വേണ്ടി എനിക്കൊരു "ജന്മ ദിനം" നൽകിയത് ആ ഹെഡ് മാഷ് ആയിരുന്നു എന്ന്.

അങ്ങനെ സ്‌കൂളിൽ ചേരുവാൻ വീട്ടിൽ നിന്നിറങ്ങുമ്പോൾ ഉണ്ടായിരുന്ന ഉത്സാഹമൊന്നും ഇല്ലാതെ സ്‌കൂളിന്റെ മണ്ണിൽ കാല് കുത്തുക പോലും ചെയ്യാതെ (അമ്മയുടെ തോളിൽ നിന്ന് ഇറങ്ങാതെ)  സൂചി കുത്തലിന്റെ പിന്നാലെ തുടങ്ങിയ നിലവിളി നിർത്തിയത് വീട്ടിൽ തിരിച്ച എത്തിയിയപ്പോഴായിരിക്കണം.

അതിനിടെ സ്‌കൂൾ രെജിസ്റ്ററിൽ കയറിപ്പയറ്റിയ ജന്മദിനമാണ് എന്റെ ഔദ്യോഗിക രേഖകളിൽ ഉള്ളത്.  സർക്കാര് ജോലി കിട്ടുകയാണെങ്കിൽ നേരത്തെ കിട്ടട്ടെ എന്ന സാധാരണ മധ്യ വർഗ കുടുംബനാഥന്മാരുടെ ചിന്ത തന്നെയായിരുന്നിരിക്കണം അച്ഛനും അമ്മയ്ക്കും അന്നത്തെ ഹെഡ് മാസ്റ്റർ പറഞ്ഞു കൊടുത്തത്.

സമൂഹ മാധ്യമങ്ങളിലെ പ്രൊഫൈലിൽ  എല്ലാം ജന്മദിനം ആയി കൊടുത്തിരിക്കുന്നത് മെയ് ഇരുപതു എന്ന തീയതി ആണ് - അത് കൊണ്ട് "ഹാപ്പീ ബെർത്ത് ഡേയ് ടൂ മീ ".
Happiness always must be celebrated! 
(even though it's memoirs are painful)

date: 20th May 2020 

Saturday, May 16, 2020

work ~ life balance

ഉച്ചക്ക് ശേഷം മൂന്ന് മണിയാവുമ്പോൾ അടിക്കുന്ന ഫോൺ ബെല്ല് കേട്ടപ്പോൾ ഇത്തിരി ആധിയായി.
ഫോണിന്റെ റിസീവർ എടുത്തപ്പോൾ സ്ഥിരം പരിചയമുള്ള സ്വരം.
"ഇത് കഴിഞ്ഞിട്ട് അവളെ ഞങ്ങളുടെ ഓഫീസിലേക്ക് ഒന്ന് ഡ്രോപ്പ് ചെയ്യണേ, പാർട്ടി ആപ്പീസിന്റെ പിന്നിലെ കെട്ടിടത്തിലെ രണ്ടാമത്തെ നിലയിൽ.  ഹൈവേ യിൽ തന്നെയാ." 
ശരി എന്ന് പറഞ്ഞു റിസീവർ തിരികെവച്ചു.
അവളുടെ കണ്ണുകൾ തിളങ്ങുന്നതും കണ്ടു.  കുറച്ചു നേരം കഴിഞ്ഞു കൊണ്ട് പോയി വിടാമെന്നു പറഞ്ഞത് വിശ്വസിച്ചിട്ടില്ല എന്ന് തോന്നുന്നു.
കെട്ടി മടക്കിയ ഫയലുകൾ അലമാരയിലേക്കു വച്ചിട്ട് വണ്ടിയുടെ താക്കോൽ എടുത്തു.
"തിരിച്ചു വരാറാവുമ്പോൾ വിളിച്ചാൽ മതി, ഞാൻ വന്നു  കൂട്ടികൊണ്ടോവാം."
അവളെയും കൂട്ടി ഓഫീസിൽ നിന്നിറങ്ങി.  വണ്ടിയുമെടുത്തു  ഇടവഴിയിൽ നിന്നും മെയിൻ റോഡിലേക്ക് തിരിയുന്ന വളവിലെ തിരക്ക് കൊണ്ട് പോകേണ്ടതിനു എതിർവശത്തേക്കു തിരിച്ചു.  സർവീസ് റോഡിലൂടെ പോയി ആ പാലത്തിനടിയിലൂടെ ഹൈ വെയിലേക്കു കയറാം.
പാലത്തിനടുത്ത് നിന്ന്  ഹൈവേ യിലേക്ക്  കയറുന്നതു മുതൽ അനവധി പാർട്ടികളുടെ കൊടിമരങ്ങൾ കാണുന്നു.  "ഇതിൽ ഇതിനു പിന്നിലാണ് നിങ്ങളുടെ ഓഫിസ് ?"  അവളോട്‌ ചോദിച്ചു.
"ഇനിയും കുറച്ചു കൂടി പോകട്ടെ" എന്ന് മറുപടി.
അവിടെ അടുത്ത സർവീസ് റോഡിലേക്ക് കയറുമ്പോൾ തന്നെ മൂലയ്ക്കൊരു കെട്ടിടത്തിന്റെ മുന്നിലെ സ്ത്രീജനങ്ങളുടെ കൂട്ടം.  ഇവിടെ തന്നെ!  ഫോൺ വിളിച്ചു പറഞ്ഞ ചേച്ചിയെയും ആ കൂട്ടത്തിൽ കണ്ടു.
വണ്ടി നിർത്തി, ഇറങ്ങുന്നതിനു മുന്നേ അവൾ പറഞ്ഞു "അധികം നേരമൊന്നും ഉണ്ടാവില്ല, ഏറിയാൽ അര മണിക്കൂർ."
"എന്നാൽ ഞാൻ ഈ വാർഫിനടുത്തു ഒരു ഓഫീസിൽ പോയിട്ട് വരാം.  അര മണിക്കൂർ നേരം കൊണ്ട് തിരികെ വരാം" എന്ന് പറഞ്ഞു ഞാൻ വണ്ടി തിരിച്ചു.

Corona ~ Truths

ഇനിയുമൊരു പുലരി വരും
പുതിയൊരറിവ് തരും
ജ്ഞാനിയെന്ന ഭാവം രൂഢമൂലമായാൽ
അത് കൊണ്ട് ഭാവികാലമാകെ
അന്ധകാരമായി ഭവിക്കും എന്ന സത്യം
സ്ഥായിയായിരിക്കേണമേവനും. 
- പ്രതി ~ PrAThI -

Wednesday, May 13, 2020

മലയാളം കമ്മ്യൂണിക്കേഷൻസ് ടീമിന് അഭിനന്ദനങ്ങൾ

കൊറോണ ക്കാലത്ത്  അവശ്യം നാട്ടിലെത്താൻ കഷ്ടപ്പെടുന്ന പ്രവാസികളെ സഹായിക്കാൻ മാതൃകാ പരമായ നടപടി എടുത്തു കൊണ്ട് നേതൃത്വം എങ്ങനെ വേണം എന്ന് പലർക്കും കാണിച്ചു കൊടുക്കുന്ന മലയാളികളുടെ "മമ്മൂക്ക".  മലയാളം കമ്മ്യൂണിക്കേഷൻസ്  ടീമിന് അഭിനന്ദനങ്ങൾ.

അദ്‌ഭുതങ്ങളിലേക്കു നോക്കുമ്പോൾ!

ഓരോ ദിവസവും നൽകാൻ പോകുന്ന അദ്‌ഭുതങ്ങളിലേക്കു നോക്കുമ്പോൾ!


ഭംഗി - ജീവിതം.

നമ്മളിലെ നിറങ്ങളും അവയുടെ സൗന്ദര്യവും തിരിച്ചറിയുവാൻ ഒരായുഷ്കാലം മതിയാവുമോ?
























ഒരുപാട് കാലം കൊണ്ട് മാത്രം അറിയാൻ സാധിക്കുന്നൊരു ഭംഗി - ജീവിതം.

Tuesday, May 12, 2020

ലോക്ക് ഡൌൺ - 2020

12th May 2020
ലോക്ക് ഡൌൺ എന്ന് പറയുന്നില്ലെങ്കിലും അത് പോലെ ഒക്കെ തന്നെ പോകുന്നു.
ഓഫീസിൽ ജോലികൾ കൂടുന്നു.  മോശം പ്രകടനം ഉള്ളവരെ പിരിച്ചു വിടുന്നു,  പുതിയ ആൾക്കാരെ എടുക്കാൻ നിയന്ത്രണം, ശമ്പളം കുറക്കുന്നു അങ്ങനെ പല നടപടികൾ.  ഫാമിലി വീട്ടിൽ നിന്ന് പുറത്തിറങ്ങിയിട്ടു ഒന്നര മാസം ആയി.

Sunday, May 10, 2020

Mother's day @ 2020

പതിവിൽ കൂടുതൽ പരിഗണന കാണുമ്പോൾ അമ്മയുടെ ഭാവം ഓർത്തുള്ള ഭയവും സങ്കോചവും ഒഴിഞ്ഞു  ഇനി എന്ന് എന്ന് ആലോചിക്കുകയാവും എല്ലാ മക്കളും.  മക്കളുടെ സ്വപ്നങ്ങൾക്ക് വേണ്ടി സ്വന്തം ആഗ്രഹങ്ങൾ ത്യജിക്കുന്ന അമ്മമാർ.

FB post by Anju Punnath

Sunday, May 3, 2020

നൂറു ദിന വരകൾ - കോവിഡ് കാലത്ത് സാമൂഹ്യ ബോധവൽക്കരണം

നൂറു ദിന വരകൾ -  കോവിഡ് കാലത്ത് സാമൂഹ്യ ബോധവൽക്കരണം - കലാകാരന്മാരുടെ ഭാഗത്തു നിന്ന്.

.

പകർച്ചവ്യാധി പടരാതിരിക്കാൻ ലോകമെമ്പാടുമുള്ള ആളുകൾ വീട്ടിൽ തന്നെ തുടരാൻ നിർബന്ധിതരാകുമ്പോൾ, സൃഷ്ടിപരമായ പല മനസ്സുകൾക്കും അവരുടെ കഴിവുകൾ പ്രയോഗിക്കാൻ മതിയായ സമയം ലഭിക്കും. അതുപോലെ തന്നെ, അവരുടെ അഭിനിവേശം വീണ്ടും കണ്ടുപിടിക്കാനും ലോകം സാധാരണ നിലയിലേക്ക് വരുമ്പോൾ നന്നായി ഉപയോഗപ്പെടുത്താനും ഇത് സഹായിക്കും.

അത്തരം സൃഷ്ടിപരമായ രീതികൾ അവലംബിക്കുകയാണെങ്കിൽ, സാഹചര്യം ആവശ്യപ്പെടുന്നതനുസരിച്ച് മറ്റുള്ളവരെ പിന്തുടരാനോ മാനസികാവസ്ഥ മാറ്റാനോ സമൂഹത്തിന് മൂല്യം നൽകാം.  കലാകാരന്മാർക്കും ഇവിടെ ഒരു പ്രധാന പങ്കുണ്ട്. ഒരു ചിത്രം കാഴ്ചക്കാരിൽ നിന്ന് കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റുന്നതിനാൽ, ധാരാളം വാക്കുകൾ വളരെയധികം പരിശ്രമിച്ച് വ്യാപിപ്പിക്കും; ഒരേ സന്ദേശം മറ്റൊരു വീക്ഷണകോണിൽ ആശയവിനിമയം നടത്തുന്നതിന് ആർട്ടിസ്റ്റുകൾക്ക് മികച്ച ഒരു വശമുണ്ട്.

ഒരു പ്രൊഫഷണൽ ആർട്ടിസ്റ്റ്, ക്രിയേറ്റീവ് ആർട്ട് ഡയറക്ടർ, ഫോട്ടോഗ്രാഫർ, ബ്ലോഗർ, മൂവീ പോസ്റ്റർ ഡിസൈനർ  എന്നനിലയിൽ ശ്രെദ്ധ പതിപ്പിച്ച  നന്ദകുമാറാണ് , 100 ദിവസം തുടർച്ചയായി സ്കെച്ച് ചെയ്യാമെന്ന ആശയവുമായി മുന്നോട്ട് വന്നത്.

2019 ൽ ഇത് ഫേസ്ബുക്കിൽ ഒരു വെല്ലുവിളിയായി കണക്കാക്കപ്പെട്ടു. പുതുവത്സരം ആരംഭിക്കുമ്പോൾ വിവിധ കലാകാരന്മാരും കലാപ്രേമികളും നന്ദകുമാറിനെ പിൻതുടർന്നു.  അവവരുടെ കഴിവുകൾ വിവിധ സങ്കേതങ്ങളും മാധ്യമങ്ങളും ഉപയോഗിച്ച്    സൃഷ്ടിക്കുകയും അവരവരുടെ  ഫേസ്ബുക്ക് പ്രൊഫൈലിൽ ഒരു അദ്വിതീയ ഹാഷ്‌ടാഗ് ഉപയോഗിച്ച് പോസ്റ്റുചെയ്യുകയും ചെയ്തു.  അങ്ങനെ മറ്റ് കലാകാരന്മാർക്കും ഒരു അപ്‌ഡേറ്റ് ലഭിക്കുകയും ചെയ്തു. 

100 ദിവസത്തെ എഫ് ബീ ചലഞ്ചിൽ 50 ഓളം പേർ സ്ഥിരമായി തങ്ങളുടെ കലാസൃഷ്ടികൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും നിരവധി മാധ്യമങ്ങൾ ഇവന്റ് വിജയകരമാണെന്ന് രേഖപ്പെടുത്തുകയും ചെയ്തു.

ഈ വർഷം (2019 ഡിസംബർ അവസാനത്തിൽ) നന്ദകുമാർ വീണ്ടും  ഇതേ വെല്ലുവിളിക്ക് തുടക്കമിട്ടു.  മുമ്പ് പങ്കെടുത്ത എല്ലാ ഫേസ്ബുക്ക് സുഹൃത്തുക്കളും ചലഞ്ച് സ്വീകാര്യത കാണിച്ചു. എന്നാൽ ഈ വർഷം നടപ്പാക്കലിൽ മികച്ച ഒരു  മാറ്റമുണ്ടായിരുന്നു.  കലാസൃഷ്ടികൾ ഒരിടത്ത് നിലനിർത്തുന്നതിനും വിവിധ പങ്കാളികളുടെ ചിത്രങ്ങൾ ദിവസേന  ശേഖരിക്കുന്നതിനുമായി ഒരു എക്സ്ക്ലൂസീവ് ഫേസ്ബുക്ക് പേജ് സൃഷ്ടിക്കുന്നതിന് കുറച്ച് അംഗങ്ങളെ തിരഞ്ഞെടുത്തു. പങ്കെടുക്കുന്നവർ നടത്തിയ കലാസൃഷ്‌ടികൾ അപ്‌ലോഡുചെയ്യുന്നതിലൂടെ ദൈനംദിന പേജ് അപ്‌ഡേറ്റുകൾ നടത്തി. ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്, 125 ൽ അധികം പേർ ഇത്തവണ വെല്ലുവിളി ഏറ്റെടുക്കാൻ താൽപര്യം പ്രകടിപ്പിച്ചു.

2020 ചലഞ്ചിൽ തീം അടിസ്ഥാനമാക്കിയുള്ള സ്കെച്ചുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്, പങ്കെടുത്ത എല്ലാവരിൽ നിന്നും മികച്ച പ്രതികരണങ്ങൾ ലഭിച്ചു. വനിതാ ദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയവ ഈ വർഷം നടത്തിയ തീമുകളായിരുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉടൻ തന്നെ COVID19 ലോക്ക് ഡൌൺ  പ്രഖ്യാപിച്ചപ്പോൾ ഈയൊരു ചലഞ്ച് തൽക്കാലം  നിർത്തിവയ്ക്കണമോ എന്നൊരു സംശയം പല ഭാഗത്തു നിന്നും വന്നപ്പോൾ ചലഞ്ചിനെ 'കൊറോണ  വൈറസ് അവയർനെസ്സ് ക്യാപയിൻ' എന്ന നിലയിൽ കോവിഡ് പ്രതിരോധ പ്രവര്തനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്ന വെല്ലുവിളിയായി വിപുലപ്പെടുത്തുകയാണ് ചെയ്തത്.  COVID19 ബോധവൽക്കരണ കാമ്പെയ്‌നെ അടിസ്ഥാനമാക്കി അവരുടെ വിവര-ചിത്ര-ദൃശ്യ കലാസൃഷ്ടികൾ നിർമ്മിക്കാൻ പങ്കെടുക്കുന്നവരെ പ്രോത്സാഹിപ്പിച്ചു.  ഈ കമ്മ്യൂണിറ്റി ലക്ഷ്യത്തിലേക്കുള്ള പ്രകടനമായി പങ്കെടുക്കുന്നവരുടെ കലാസൃഷ്ടികളുടെ ഒരു ശേഖരം ഇത് നൽകി.