Monday, May 19, 2025

Crossing another Year of thankfullness!

 20 May 1972 ~ 20 May 2025

ഒരു വർഷം കൂടി കടന്നു പോകുന്നു.  ഔദ്യോഗിക രേഖകളിൽ പ്രായം എന്ന ചതുരത്തിൽ ഒരക്കം കൂടി. 

സംഭവബഹുലമല്ലെങ്കിലും അല്ലലുകൾക്കിടയിലും ചില ചെറിയ സന്തോഷങ്ങൾ നൽകിയ വർഷം.

സ്വപ്നങ്ങൾക്ക് ചിറകുകൾ മുളയ്ക്കുന്ന ദുഫായ്, മണൽ പരപ്പുകളിൽ സ്വർഗ്ഗ സമാനമായ രമ്യ ഹർമ്യങ്ങളും പച്ച പരവതാനികളും നിറയ്ക്കുമ്പോൾ അവയുടെയോക്കു അയല്വക്കങ്ങളിൽ എങ്കിലും പോയി എത്തി നോക്കണ്ടെ?

"കേട്ടുര റിസേർവ്" പുതിയ സ്ഥലത്തേക്ക് മാറ്റുന്നതിനു മുൻപ് അവരുടെ പഴയ ആപ്പീസുകളും പ്രചാരണ സാമഗ്രികളും സൂക്ഷിച്ചിരുന്ന സ്ഥലത്തേക്ക് ഒരു ദിവസം.  വാഹനങ്ങളിലെ രാജാവായ "റോൾസ് റോയ്‌സ്" - നൊപ്പം ഒരു പടം.  ഇനി എന്നെങ്കിലും ഇത് കയ്യിൽ വന്നാലോ?  [സ്വപ്നം കാണുന്നതിന് ചെലവൊന്നുമില്ലല്ലോ ]


അക്രിലിക് പെയിന്റ് ഉപയോഗിച്ച് ടീ ഷർട്ടിൽ കടുവയുടെ രേഖാചിത്രം.  ആദിതിനു വേണ്ടി.


പത്തു പതിനഞ്ചു വർഷത്തോളം താമസിച്ചിരുന്ന സ്ഥലത്തു നിന്നും ഒരു മാറ്റം.  ആറു മാസത്തോളം നടത്തിയ അന്വേഷണങ്ങളും വിവിധ ക്രമമാറ്റങ്ങളും സംയോജനങ്ങളും താരതമ്യം ചെയ്ത ശേഷം എടുത്ത ഒരു തീരുമാനം.  പണ്ട് വെറും മൂന്നു വർഷം ജോലി ചെയ്തു കടങ്ങൾ തീർത്തു ചെറിയൊരു സമ്പാദ്യം ഉണ്ടാക്കി മടങ്ങണം എന്ന് കരുതി പ്രവാസത്തിലേക്കു കാൽ വയ്ച്ചതാണ്.  ചെലവുകൾക്കൊരു കുറവുമില്ല, തിരക്കുകൾ കൂട്ടുകയും ചെയ്തിരിക്കുന്നു.  


വെറുമൊരു സൂട്ട് കെയ്‌സുമായി വന്നതാണ്.  പലപ്പോഴായി വാങ്ങിക്കൂട്ടിയ പലതും കളഞ്ഞിട്ടു  പോലും മൂന്ന് ടൺ ലോറിയിൽ പട്ടാണികൾ ഇടിച്ചു നിറച്ചാണ് സാധനങ്ങൾ  കയറ്റിയത്.  കയറ്റിറക്കു പയ്യന്മാർ സാധനങ്ങൾ നശിപ്പിക്കാതെ ഇരിക്കാൻ അവർക്കു വയറു നിറയെ ബിരിയാണിയും മേടിച്ചു കൊടുത്തു. 



നമ്മൾ  ഏതു കുടുംബത്തിൽ നിന്നും വന്നു എന്നതിനേക്കാൾ പ്രാധാന്യം നമ്മൾ നിർമ്മിക്കുന്ന കുടുംബത്തിനാണ്  എന്നൊരു ലോക സത്യം തിരിച്ചറിയുന്നത് ഇങ്ങനത്തെ സാഹചര്യങ്ങളിലാണ്.  

മറ്റാരും കൂടെയില്ലാത്ത ഒരു പാല് കാച്ചൽ.  കുടുംബാംഗങ്ങളുടെ മുഖത്തെ സന്തോഷം കാണുന്നതൊരു ആനന്ദം.


പ്രിയ പുത്രൻ അരവിന്ദ് പഠിച്ച ഒരു സർട്ടിഫിക്കറ്റു സ്വീകരിക്കുന്നതിന്റെ സന്തോഷം.

അപ്രതീക്ഷിതമായ ഒരു മല കയറ്റം.  "മായപ്പൊത്ത്" എന്നൊരു റിസോർട്, അതിനെ ചുറ്റിപ്പറ്റി ഭംഗിയായി നിൽക്കുന്ന പ്രകൃതി രമണി.  മൊബൈൽ ശല്യങ്ങളില്ലാതെ ഒരു മുഴുവൻ ദിവസം.

ഫോണിൽ കൂടി അലറാതെ ഒരു ദിവസം ചെലവഴിക്കാൻ അവസരം നൽകിയ അൻപുള്ള സഹോദരർകൾക്കും അവരുടെ കുടുംബങ്ങൾക്കും ഒത്തിരി നന്ദിയും സ്നേഹവും.

ഒരു മലയാളിയുടെ സ്വഭാവം. കൽപ്പാടുകൾ (കല്ല് കൊണ്ട് വരഞ്ഞത് ) അവശേഷിപ്പിക്കുന്നു.

മായപ്പൊത്തിലെ നീന്തൽ കുളം.  ഇത് ചെറുത്.
വലിയൊരു കുളം നിറയെ മീനുകളുമൊക്കെയായി വേറെ ഉണ്ട്.

ഇടുക്കി അണക്കെട്ട്.  വിദ്യാലയത്തിൽ നിന്നുള്ള വിനോദ യാത്രകളിൽ പങ്കെടുക്കാൻ സാധിച്ചിട്ടില്ലാത്തതു കൊണ്ട് ഇത് വരെ കാണാൻ കഴിഞ്ഞിട്ടില്ലായിരുന്നു.

മായപ്പൊത്തിലേക്കുള്ള യാത്രയിൽ കണ്ട കാഴ്ചകൾ.  കുളമാവ് ജല സംഭരണി - ഒരു ദൂരക്കാഴ്ച 


സേവന വാരത്തോട് അനുബന്ധിച്ചു കേന്ദ്ര സർക്കാരിന്റെ നടപടികളിൽ പങ്കു ചേരുന്നതിനു കിട്ടിയ സർട്ടിഫികറ്റ്. 

ജോലി ചെയ്യുന്ന സ്ഥാപനത്തിന് കിട്ടിയ അനുമോദനങ്ങൾ സ്ഥാപനത്തിന്റെ ഉടമയോടൊപ്പം വാങ്ങിക്കുവാൻ നിൽക്കേണ്ടി വന്ന സന്ദർഭം. 

ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പുതിയൊരു ആപ്പീസ്.  സഹപ്രവർത്തകരുടെയും സ്ഥാപന ഉടമയുടെയും ഒന്നൊന്നര വർഷത്തെ പ്രയത്നത്തിന്റെയും സമയത്തിന്റെയും പണത്തിന്റെയും നിക്ഷേപം.

അൻപ് സഹോദരർകൾക്കൊപ്പം ഒരു വിഷു ആഘോഷം.

നാട്ടിൽ പഠിച്ചിരുന്ന സ്‌കൂളിലെ സഹപാഠി ( ചോറ്റാനിക്കര 1987GHSSSC പൂർവ വിദ്യാർത്ഥി കൂട്ടായ്മ) ജോളി ദുഫായ് സന്ദർശിച്ചപ്പോൾ.  അവരുടെ യാത്രാ സംഘം താമസിച്ചിരുന്ന സ്ഥലത്തു പോയി കണ്ടപ്പോൾ.

ദിവസേനയുള്ള നടപ്പു (പുലർ കാല വ്യായാമം) തുടരുന്നു.  ഒരു വർഷം മുന്നേ വാങ്ങിയ ചെരുപ്പ് (വോക്കിങ് ഷൂ) തേഞ്ഞു തീരാറായപ്പോൾ.  
സ്വന്തമായിട്ട് എന്തെങ്കിലും ചെയ്യുമ്പോൾ ആരും പ്രോത്സാഹിപ്പിക്കാനില്ലെങ്കിൽ സ്വന്തമായിട്ട് തന്നെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കണം എന്നത് വളരെ പ്രധാനം ആണ്.  


അത് പോലെ തന്നെ ദൗത്യത്തിൽ സ്വയം പ്രചോദിതരായി തുടരാനും ചില സമ്മാനങ്ങൾ നല്ലതാണ്.  
അങ്ങനെ നോം നമുക്ക് തന്നെ സമ്മാനിച്ച പുതിയൊരു ജോടി ചെരുപ്പുകൾ !


പുതിയ താമസ സ്ഥലത്തെ റമദാൻ കാഴ്ചകൾ.  റമദാൻ നോമ്പ് തുറക്കുന്നതിനു മുൻപുള്ള  പീരങ്കി മുഴങ്ങുന്നത്  വാസൽ വില്ലേജിൽ നിന്നും. 

വാസൽ കമ്യൂണിറ്റിയിലെ ഓർമ്മിക്കാൻ ഒരു സുഹുർ പരിപാടികൾ. 
മാൻഡലിൻ എന്ന വാദ്യോപകരണം ഉപയോഗിച്ച്  ഒരു എമിറാത്തി സ്വദേശിയുടെ  പ്രകടനം

WETEX പ്രദർശനം.  വൈദ്യുത വാഹനങ്ങൾ.  ലോകത്തു നിന്നുള്ള ഭൂരിഭാഗം നിർമ്മാതാക്കളും പങ്കാളികൾ ആയ ഒരു സംഭവം.

ഷെയ്ഖ സായിദ് ഫെസ്റ്റിവൽ അബുദാബി (2024~2025)

സമ്മാനങ്ങൾ ഇപ്പോഴും മധുരം, സന്തോഷം.  പുതുവത്സരാശംസകൾ പുഷ്പങ്ങളും ഒക്കെയായി.  ഒത്തിരി നന്ദി !

ദൈവം സമ്പത്ത് നൽകുകയും ദരിദ്രരെ സഹായിക്കുകയും ചെയ്യുന്നു.
ആവശ്യമുള്ളപ്പോൾ മറ്റുള്ളവരെ സഹായിക്കാൻ ദൈവം നിങ്ങളിലൂടെ പ്രവർത്തിക്കുന്നു.  നമ്മിലൂടെ മറ്റുള്ളവരിലേക്ക് ഒഴുകാനും നമ്മെ അവന്റെ സ്നേഹത്തിന്റെ ഉപകരണങ്ങളായി ഉപയോഗിക്കാനും, അവർക്ക് അവന്റെ കൈകളും കാലുകളും ആകാനും ദൈവം ആഗ്രഹിക്കുന്നു.
ഒരു ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവര്ത്തകര്ക്ക് എന്റെ എളിയ സംഭാവന നൽകുന്നു. 

ദുബായിൽ സിഗ്ന ഇൻഷുറൻസ് സംഘടിപ്പിച്ച റൺ ഫോർ ഹെൽത്തിൽ പങ്കെടുക്കുന്നു.  കുട്ടികൾ  (ആദിത്തും അരവിന്ദും) ക്കൊപ്പം അമ്പിളിയും സജീവമായി പങ്കെടു ത്തതിൽ അതിയായ സന്തോഷം.

ഇരുപതു വർഷത്തിലേറെയായുള്ള സേവനത്തിനു ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും സർട്ടീക്കറ്റു (മാത്രം)  കിട്ടിയപ്പോൾ. 


ജോലി ചെയ്യുന്ന സ്ഥാപനത്തിലെ തൊഴിലാളികൾക്ക് അവാർഡും, സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും കൊടുക്കുന്നതിനുള്ള  വിശിഷ്ടഅതിഥികളിൽ അമ്പിളിയും ചേർന്നപ്പോൾ.


സ്വഭാവത്തിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടായോ എന്ന് ഇനിയും അറിയില്ല.
ചിലപ്പോൾ കൂടെ നിൽക്കുന്നവർക്ക് അറിയാമായിരിക്കും.

എന്റെ ഏതെങ്കിലും പ്രവർത്തികൾ ആർകെങ്കിലും സഹായമായിട്ടുണ്ടെങ്കിൽ അതി ധന്യനായി.

അത്യാവശ്യ സമയത്ത് എന്നെ സഹായിക്കാൻ നിന്ന എല്ലാവർക്കും നന്ദി.

നീർക്കുമിളകളിലെ അദ്‌ഭുതങ്ങൾ നോക്കി നിൽക്കുന്ന കൗതുകത്തോടെ എന്നിലെ കുട്ടി ഇപ്പോഴും !

Happy Birthday to Mee!

Tuesday, May 13, 2025

ഗൗരവത്തിന്റെ മഞ്ഞുകട്ട

 എതിരെ വരുന്നയാൾ ഒട്ടും പരിചയമില്ലാത്ത വ്യക്തിയാണെങ്കിലും 

മുഖാമുഖം നോക്കി ഒന്ന് പുഞ്ചിരിച്ചാൽ 

അതുവരെ ആ മുഖത്തുണ്ടായിരുന്ന

ഗൗരവത്തിന്റെ മഞ്ഞുകട്ട ഉരുകി പോകുന്നത് കാണാം!

തിരികെ ഒരു മന്ദസ്മിതം ലഭിച്ചാൽ 

തീർച്ചയായും നിങ്ങളുടെ നിങ്ങളുടെ പ്രവൃത്തി 

വളരെ ശ്രേഷ്ഠവും അനുഗ്രഹീതവുമാണ് എന്ന് മനസിലാക്കാം.

Monday, May 12, 2025

Sundays' nap ~ ഞായറാഴ്ചകളിലെ ഉച്ചയുറക്കം

 Sundays' nap ~ ഞായറാഴ്ചകളിലെ ഉച്ചയുറക്കം 

ഞായറാഴ്ചകളിലെ ഉച്ചമയക്കം 

ചോറ്റാനിക്കരയിലെ വിദ്യാലയത്തിന്റെയും അതിനടുത്ത ഭാഗങ്ങളിലുമായി സാമാന്യം ഭേദപ്പെട്ട ജനത്തിരക്ക് ഉണ്ടായിരുന്നു.  കുടുംബത്തിനൊപ്പം പച്ചക്കറികളും പലവ്യഞ്ജനങ്ങളും വാങ്ങി തിരികെ വീട്ടിലേക്കു പോകാൻ ഒരുങ്ങുകയായിരുന്നു.  സഞ്ചികളും തൂക്കി നടപ്പു ബുദ്ധിമുട്ടായതു കൊണ്ട് ഓട്ടോറിക്ഷ കിട്ടുമോ എന്ന് നോക്കുമ്പോഴേക്കും അച്ഛൻ ഒരു ഓട്ടോയിൽ കയറി ഇരുന്നു കഴിഞ്ഞു.  യാത്രക്കാരൻ കയറിയപ്പോ തന്നെ ഓട്ടോ നീങ്ങിക്കഴിഞ്ഞു.  

വേറൊരു ഓട്ടോ അതിന്റ വരിയിൽ നിന്നും മുന്നോട്ടു വരുന്നു.  കൈ കാണിച്ച ഓട്ടോ ഓടിക്കുന്നയാളെ കണ്ടപ്പോ അല്പം മുഖ പരിചയം തോന്നി.  കുടുംബം ആദ്യം തന്നെ ഓട്ടോയിൽ കയറി. പിന്നാലെ കുട്ടികളും ഒപ്പം ഞാനും  കയറി.  പോകേണ്ട സ്ഥലം പറഞ്ഞു.  ഓട്ടോ മുന്നോട്ടു നീങ്ങി.

എല്ലാ ഓട്ടോക്കാരുടെയും  സ്വഭാവം പോലെ നമ്മൾ കയറിയ ഓട്ടോ പെട്ടെന്നൊരു വട്ടം തിരിയൽ.  ഒരു മാതിരി ഞെട്ടി തരിച്ചു നോക്കുമ്പോൾ ഒരു ആണവണ്ടിയെയാണ് മുന്നിൽ കാണുന്നത്.  തൊട്ടു- തൊട്ടില്ല എന്നാ മട്ടിൽ തിരിഞ്ഞ ഓട്ടോ വേറൊരു ഇടവഴിയിലേക്ക് കയറി.  ആനവണ്ടി ഓടിച്ചിരുന്നയാൾ വായ് നിറയെ ചീത്ത വിളിക്കുന്നുണ്ടായിരുന്നു.   

ഇത്രയും ഒച്ചപ്പാടെല്ലാംആയപ്പോഴേക്കും ഉറക്കമുണർന്നു!!!




:::: ഞായറാഴ്ചത്തെ ഉച്ച മയക്കത്തിന്റെ ഒരു ഭാഗം ::::


Art is ?? കല എന്നത്

Art is not about perferction or praise

its about discovering who you are,

letting your soul breathe

and growing through every beautiful mistakes 

and honest attempts.

Find the joy in simply creating

and you will find yourself!


കല എന്നത് പ്രശംസയെക്കുറിച്ചോ പ്രശംസയെക്കുറിച്ചോ അല്ല

നിങ്ങൾ ആരാണെന്ന് കണ്ടെത്തുന്നതിനെക്കുറിച്ചാണ്,

നിങ്ങളുടെ ആത്മാവിനെ ശ്വസിക്കാൻ വിടുന്നതിനെക്കുറിച്ചാണ്

മനോഹരമായ എല്ലാ തെറ്റുകളിലൂടെയും വളരുന്നതിനെക്കുറിച്ചാണ്

സത്യസന്ധമായ ശ്രമങ്ങളെക്കുറിച്ചും.

സൃഷ്ടികളിൽ സന്തോഷം കണ്ടെത്തുക

അപ്പോൾ നിങ്ങൾ നിങ്ങളെത്തന്നെ കണ്ടെത്തും!

Wednesday, March 26, 2025

മനുഷ്യരും മൃഗങ്ങളും

വിവേചനബുദ്ധിയും പൊരുത്തപ്പെടാനുള്ള കഴിവുമാണ് മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ. മൃഗങ്ങൾ ഋതുക്കൾക്കനുസരിച്ച് സ്വഭാവത്തിൽ മാറ്റം വരുത്തുമ്പോൾ, മനുഷ്യർ സാഹചര്യങ്ങൾക്കനുസരിച്ച് മാറുന്നു.

Wednesday, March 12, 2025

വെങ്കല മണി


വിശാല മനസ്സുള്ള ഹൃദയങ്ങളും വെങ്കല മണിയും ഒരു തുറന്ന പുസ്തകം പോലെ തോന്നിയേക്കാം. 
എന്നാൽ ആരെങ്കിലും ആ മണി മോഷ്ടിക്കുമ്പോൾ എന്ത് സംഭവിക്കും? 
അങ്ങനെയല്ലേ ആളുകൾ കഠിന ഹൃദയന്മാരാകുന്നത്. 

Monday, March 10, 2025

കേൾവി

👌കേൾക്കാൻ ശ്രമിച്ചാൽ, 
❤️ ആ കേൾവി ഒരു വ്യക്തിയുടെയെങ്കിലും
 മനസിലെ ഭാരം കുറയ്ക്കുവാൻ
 സഹായമായേക്കാം.
[ഡെന്നീസിന്റെ പോസ്റ്റിൽ ചെയ്ത കമന്റ്.]