Sundays' nap ~ ഞായറാഴ്ചകളിലെ ഉച്ചയുറക്കം
ഞായറാഴ്ചകളിലെ ഉച്ചമയക്കം
ചോറ്റാനിക്കരയിലെ വിദ്യാലയത്തിന്റെയും അതിനടുത്ത ഭാഗങ്ങളിലുമായി സാമാന്യം ഭേദപ്പെട്ട ജനത്തിരക്ക് ഉണ്ടായിരുന്നു. കുടുംബത്തിനൊപ്പം പച്ചക്കറികളും പലവ്യഞ്ജനങ്ങളും വാങ്ങി തിരികെ വീട്ടിലേക്കു പോകാൻ ഒരുങ്ങുകയായിരുന്നു. സഞ്ചികളും തൂക്കി നടപ്പു ബുദ്ധിമുട്ടായതു കൊണ്ട് ഓട്ടോറിക്ഷ കിട്ടുമോ എന്ന് നോക്കുമ്പോഴേക്കും അച്ഛൻ ഒരു ഓട്ടോയിൽ കയറി ഇരുന്നു കഴിഞ്ഞു. യാത്രക്കാരൻ കയറിയപ്പോ തന്നെ ഓട്ടോ നീങ്ങിക്കഴിഞ്ഞു.
വേറൊരു ഓട്ടോ അതിന്റ വരിയിൽ നിന്നും മുന്നോട്ടു വരുന്നു. കൈ കാണിച്ച ഓട്ടോ ഓടിക്കുന്നയാളെ കണ്ടപ്പോ അല്പം മുഖ പരിചയം തോന്നി. കുടുംബം ആദ്യം തന്നെ ഓട്ടോയിൽ കയറി. പിന്നാലെ കുട്ടികളും ഒപ്പം ഞാനും കയറി. പോകേണ്ട സ്ഥലം പറഞ്ഞു. ഓട്ടോ മുന്നോട്ടു നീങ്ങി.
എല്ലാ ഓട്ടോക്കാരുടെയും സ്വഭാവം പോലെ നമ്മൾ കയറിയ ഓട്ടോ പെട്ടെന്നൊരു വട്ടം തിരിയൽ. ഒരു മാതിരി ഞെട്ടി തരിച്ചു നോക്കുമ്പോൾ ഒരു ആണവണ്ടിയെയാണ് മുന്നിൽ കാണുന്നത്. തൊട്ടു- തൊട്ടില്ല എന്നാ മട്ടിൽ തിരിഞ്ഞ ഓട്ടോ വേറൊരു ഇടവഴിയിലേക്ക് കയറി. ആനവണ്ടി ഓടിച്ചിരുന്നയാൾ വായ് നിറയെ ചീത്ത വിളിക്കുന്നുണ്ടായിരുന്നു.
ഇത്രയും ഒച്ചപ്പാടെല്ലാംആയപ്പോഴേക്കും ഉറക്കമുണർന്നു!!!
:::: ഞായറാഴ്ചത്തെ ഉച്ച മയക്കത്തിന്റെ ഒരു ഭാഗം ::::
No comments:
Post a Comment