Monday, August 27, 2012

ഓണപ്പാട്ടുകള്‍ - ടീവീയില്‍ കണ്ടത് !

പുഞ്ചപ്പാടത്തെ പൊന്‍ കുയിലേ ,
പുന്നാര പ്പാട്ടൊന്നു പാടാമോ ?

അക്കണ്ടം  കണ്ടു ഞാന്‍ ഇക്കണ്ടം കണ്ടു ഞാന്‍ ,
മേലെക്കണ്ടത്തില്‍ ഞാറു നാട്ടു ...

ഞാറു പൊട്ടി കീറി വരുമ്പോള്‍ ..
എന്നാലും തമ്പ്രാനു തീണ്ടാലാണേ ..

നെല്ലായ നെല്ലെല്ലാം കൊയ്ത്തു മെതിച്ചു 
അറ യിലിടുമ്പോള്‍ തീണ്ടലില്ലാ ..

അറകള്‍ തിരിച്ചു പത്തായം നിറച്ചു ..
ഇറങ്ങി വരുമ്പോള്‍ തീണ്ടാലാ ണേ !..

[ഓണപ്പാട്ടുകള്‍ - ടീവീയില്‍ കണ്ടത് ! ]

No comments: