Tuesday, August 28, 2012

തിരുവോണം !..


തിരുവോണം !..
അത്തം കഴിഞ്ഞു പത്ത് നാള്‍ ആയ 
തിരുവോണം ഇന്ന്..
മാവേലിയെ (മഹാ ബലി ചക്രവര്‍ത്തിയെ ) വരവേല്‍ക്കാന്‍ 
മാലോകരെല്ലാരും ഒരുങ്ങുന്ന ദിവസം ..
കള്ള പ്പറയോ,  ചെറുനാഴിയോ...
പൊളി വചനമോ  അല്പം പോലും ഇല്ലാതിരുന്ന 
നല്ല കാലത്തിന്റെ സ്മരണ 
നില നിര്‍ത്തുവാന്‍ പുതിയ തലമുറയ്ക്ക് 
നല്ലൊരു ഗുണ പാഠം കണ്ടു വളരുവാന്‍ 
ഓണാ ഘോഷങ്ങള്‍ക്കു  കഴിയട്ടെ ..
ഇന്നത്തെ പൂക്കളങ്ങള്‍ക്ക് 
നിറ ങ്ങളെ ക്കാള്‍ പ്രാധാന്യം 
പ്രതീകങ്ങള്‍ ക്കാണ് ..
ഓണത്തപ്പന്റെ മണ്ണില്‍ തീര്‍ത്ത ശില്പങ്ങളും 


തുമ്പയും ചെത്തിയും  കുരുത്തോലകളും കൊണ്ടുള്ള മാലകളും
ആര്‍പ്പുവിളികളോടെ  സ്വീകരണവും ..
തൃക്കാക്കരയപ്പനെ വരവേറ്റു 
ഇലയട കൊണ്ട് നേദ്യവും... തുടര്‍ന്നു 
ഓണ സദ്യക്ക് ഒരുക്കങ്ങള്‍ തുടങ്ങുന്നു ....
എല്ലാര്‍ക്കും ഐശ്വര്യ സമ്പൂര്‍ണ്ണമായ 
തിരുവോണാ ശംസകള്‍ !..
  

1 comment:

ajith said...

തിരുവോണാശംസകള്‍