ഒരു എലിയന്‍
അവധിയ്ക്ക് നാട്ടില്‍ മുത്തച്ച്ചന്റെയും അമ്മമ്മയുടെയും അടുത്ത് പോയപ്പോ കുട്ടികള്‍ക്ക് അദ്ഭുതം ഉണ്ടാക്കുന്ന ഒരു പക്ഷിയെ കണ്ടിരുന്നു.
രണ്ടാം ക്ലാസ്സുകാരന്‍ ഓടി വന്നു പറഞ്ഞു "അച്ചാ ദേ അവിടെ ഒരു എലിയന്‍ !"
കാണാന്‍ ആയി ഓടി ചെന്നപ്പോഴേക്കും അവരുടെ എലിയന്‍ പറന്നു പോയിരുന്നു.
എല്ലാ കുട്ടികളും കൂടി ഒച്ചയുണ്ടാക്കി അതിനെ പേടിപ്പിച്ചു!!
മുത്തച്ച്ചന്‍ ഇതിനിടെയില്‍ അവന്റെ ഫോട്ടോ തന്റെ മൊബൈലില്‍ എടുത്തിരുന്നു.
ആ ഫോട്ടോ കണ്ടപ്പോള്‍ ഞാനും ചിരിച്ചു പോയി.
കിട്ടിയിരുന്നെങ്കില്‍ കുറെ ദുട്ടുകള്‍ തടഞ്ഞേനെ !
വെള്ളി മൂങ്ങ ഒക്കെ നല്ല ഡിമാണ്ട് ഉണ്ടായിരുന്ന സമയം...
No comments:
Post a Comment