Wednesday, August 29, 2012

Onam 2012

എല്ലാ വര്‍ഷത്തെയും പോലെ ഇത്തവണയും 
ഓണം പ്രവാസത്തിലാണ് ..
നാട്ടിലെ വീട്ടു മുറ്റത്ത് സഹോദരിയുടെ പുത്രിയും ഞങ്ങളുടെ അമ്മയും കൂടി 
ഒരുക്കിയ പൂക്കളങ്ങളുടെ മൊബൈല്‍ ചിത്രങ്ങള്‍
കണ്ടു കൊണ്ട്
മനസ് നിറയെ ഓണാഘോഷങ്ങളും 
ആര്‍പ്പുവിളികളുമായി ഒരു ഓണം കൂടി വിട വാങ്ങുന്നു..

എല്ലാ സുഹൃത്തുക്കള്‍ക്കും 
ഹൃദയം നിറഞ്ഞ ഓണാശംസകള്‍ 

Tuesday, August 28, 2012

തിരുവോണം !..


തിരുവോണം !..
അത്തം കഴിഞ്ഞു പത്ത് നാള്‍ ആയ 
തിരുവോണം ഇന്ന്..
മാവേലിയെ (മഹാ ബലി ചക്രവര്‍ത്തിയെ ) വരവേല്‍ക്കാന്‍ 
മാലോകരെല്ലാരും ഒരുങ്ങുന്ന ദിവസം ..
കള്ള പ്പറയോ,  ചെറുനാഴിയോ...
പൊളി വചനമോ  അല്പം പോലും ഇല്ലാതിരുന്ന 
നല്ല കാലത്തിന്റെ സ്മരണ 
നില നിര്‍ത്തുവാന്‍ പുതിയ തലമുറയ്ക്ക് 
നല്ലൊരു ഗുണ പാഠം കണ്ടു വളരുവാന്‍ 
ഓണാ ഘോഷങ്ങള്‍ക്കു  കഴിയട്ടെ ..
ഇന്നത്തെ പൂക്കളങ്ങള്‍ക്ക് 
നിറ ങ്ങളെ ക്കാള്‍ പ്രാധാന്യം 
പ്രതീകങ്ങള്‍ ക്കാണ് ..
ഓണത്തപ്പന്റെ മണ്ണില്‍ തീര്‍ത്ത ശില്പങ്ങളും 


തുമ്പയും ചെത്തിയും  കുരുത്തോലകളും കൊണ്ടുള്ള മാലകളും
ആര്‍പ്പുവിളികളോടെ  സ്വീകരണവും ..
തൃക്കാക്കരയപ്പനെ വരവേറ്റു 
ഇലയട കൊണ്ട് നേദ്യവും... തുടര്‍ന്നു 
ഓണ സദ്യക്ക് ഒരുക്കങ്ങള്‍ തുടങ്ങുന്നു ....
എല്ലാര്‍ക്കും ഐശ്വര്യ സമ്പൂര്‍ണ്ണമായ 
തിരുവോണാ ശംസകള്‍ !..
  

Monday, August 27, 2012

ഓണപ്പാട്ടുകള്‍ - ടീവീയില്‍ കണ്ടത് !

പുഞ്ചപ്പാടത്തെ പൊന്‍ കുയിലേ ,
പുന്നാര പ്പാട്ടൊന്നു പാടാമോ ?

അക്കണ്ടം  കണ്ടു ഞാന്‍ ഇക്കണ്ടം കണ്ടു ഞാന്‍ ,
മേലെക്കണ്ടത്തില്‍ ഞാറു നാട്ടു ...

ഞാറു പൊട്ടി കീറി വരുമ്പോള്‍ ..
എന്നാലും തമ്പ്രാനു തീണ്ടാലാണേ ..

നെല്ലായ നെല്ലെല്ലാം കൊയ്ത്തു മെതിച്ചു 
അറ യിലിടുമ്പോള്‍ തീണ്ടലില്ലാ ..

അറകള്‍ തിരിച്ചു പത്തായം നിറച്ചു ..
ഇറങ്ങി വരുമ്പോള്‍ തീണ്ടാലാ ണേ !..

[ഓണപ്പാട്ടുകള്‍ - ടീവീയില്‍ കണ്ടത് ! ]

അത്തം കഴിഞ്ഞു എട്ടാം നാള്‍ ഇന്ന് .. പൂരാടം ..

അത്തം കഴിഞ്ഞു എട്ടാം നാള്‍ ഇന്ന് .. 
പൂരാടം ...
പക്ഷെ ഈ വര്‍ഷം ഇന്നത്തെ ദിവസം 
രണ്ടു നാളുകള്‍ ഒരുമിച്ചു വരുന്നു!...

തുളസിക്കതിരുകളും തുമ്പപ്പൂവും കൂടാതെ
ചെമ്പരത്തി പൂക്കള്‍,
വയലറ്റ് കോളാമ്പി പൂക്കള്‍,
രാജമല്ലി (കൃഷ്ണ കിരീടം) ഇതളുകള്‍,
മുക്കൂറ്റി പ്പൂക്കളും കതിരുകളും,
മന്ദാരപ്പൂക്കളും 
വെള്ള നിറമുള്ള ഗന്ധരാജ പുഷ്പങ്ങളും 
ഇന്ന് വൃത്തങ്ങളായി തന്നെ ഒരു പൂക്കളം !..

Sunday, August 26, 2012

ഇന്ന് മൂലം നാള്‍ ..

ഇന്ന് മൂലം നാള്‍ ..
ഓണം വരാന്‍ ഒരു മൂലം വേണം എന്ന് പറയും!..
തുമ്പപ്പൂവും  തുളസിയും കൂടാതെ...
കോളാമ്പി പ്പൂക്കലുറെ ഇതളുകളും..
ശങ്ഖു പുഷ് പത്തിന്റെയും..
കൃഷ്ണ കിരീടം എന്ന് വിളിക്കുന്ന പൂക്കളുടെ 
ഇതളുകളും ..
മന്ദാരവും മഞ്ഞ പ്പൂക്കളും.. 
ഒപ്പം വാടാ മല്ലിയും ചേര്‍ത്ത് ..
വൃത്ത ത്തിനെ ത്രികോണ ആകൃതിയില്‍ തിരിച്ചു 
ഒരുക്കിയ പൂക്കളം ...

Saturday, August 25, 2012

ഇന്ന് തൃക്കേട്ട നാള്‍ .. (കേട്ട എന്നും പറയും ..)

ഇന്ന് തൃക്കേട്ട നാള്‍ .. (കേട്ട എന്നും പറയും ..)
പതിവ് പോലെ തുമ്പ പ്പൂവും 
തുളസിയും ഉണ്ട്..
നിറങ്ങള്‍ക്ക് ആയി, 
മുക്കൂറ്റി പ്പൂകള്‍ അതിന്റെ കതിരുകളോടൊപ്പം 
കടും ചുവപ്പ് ചെമ്പരത്തി,
മഞ്ഞ കോളാമ്പി പ്പൂക്കള്‍,
ഓറഞ്ച്  നിറമുള്ള (യെല്ലോ കോസ്മോസ്) പൂക്കള്‍..
വരികളായി ഇടുന്നതിനു പകരം 
വൃത്താകൃതിയെ വരകള്‍ മോണ്ട് മുറിച്ച പോലെ  

(ഒരു ചേഞ്ച്‌ ..)  

ഇന്ന് അനിഴം നാള്‍ .

ഇന്ന് അനിഴം നാള്‍ ...
തുമ്പയും തുളസിയും ആദ്യം,
ചെറിയ ചെമ്പരത്തി ഇതളുകള്‍ കൊണ്ട് ഒരു നിര.. 
മുക്കൂറ്റിയും വടാമാള്ളിയും അടുത്ത നിര..
ചുറ്റും രാജമല്ലി പ്പോക്കള്‍ കൊണ്ട് ആരു അലങ്കാരം കൂടി..

(നാളെ മുതല്‍ കളി മണ്ണ്  കൊണ്ടു തറ ഇട്ടു 
അതില്‍ ചാണകം മെഴുകി വേണം പൂക്കളമിടാന്‍ ..)

Thursday, August 23, 2012

പൂക്കളം വിശാഖം നാള്‍

ഇന്ന് വിശാഖം നാള്‍ !..
പതിവ് പോലെ തുമ്പപ്പൂവും  
തുളസി ക്കതിരുകളും കൊണ്ട് രണ്ടു വരി..
മുക്കൂറ്റിപ്പൂവുകള്‍ കൊണ്ടുള്ള വരികളുടെ കൂടെ
കോളാമ്പി പ്പൂക്കളും  വാടാമല്ലിയും ചേര്‍ത്ത് നാലാമത്തെ നിര...
 

മുക്കൂറ്റി


ചോതി നാള്‍
തുമ്പയും തുളസിയും 
ഒപ്പം മുക്കൂറ്റിയും ചേര്‍ത്ത് ..
മൂന്നു വലയം പൂക്കളം  ഇന്ന്..

Wednesday, August 22, 2012

ചിത്തിര നാള്‍ .


ചിത്തിര നാള്‍ .. 
ഇന്ന് പൂക്കളമിടുമ്പോള്‍ തുമ്പ പൂക്കളും
അതിനു ചുറ്റും തുളസിയിലകള്‍ കൊണ്ട് ഒരു വട്ടം ചേരുമ്പോള്‍ 
രണ്ടാം ദിവസത്തെ കളമായി...
ചാറ്റല്‍ മഴ നനയാതെ ഒരു കുടയും ആവാം ..

Tuesday, August 21, 2012

Kingfisher doing fishing!

പൊന്മാന്‍ മീന്‍ പിടിക്കുന്നത് കണ്ടോ ?

ഒരു എലിയന്‍

ഒരു എലിയന്‍
അവധിയ്ക്ക് നാട്ടില്‍ മുത്തച്ച്ചന്റെയും അമ്മമ്മയുടെയും അടുത്ത് പോയപ്പോ കുട്ടികള്‍ക്ക് അദ്ഭുതം ഉണ്ടാക്കുന്ന ഒരു പക്ഷിയെ കണ്ടിരുന്നു.
രണ്ടാം ക്ലാസ്സുകാരന്‍ ഓടി വന്നു പറഞ്ഞു "അച്ചാ ദേ അവിടെ ഒരു എലിയന്‍ !"
കാണാന്‍ ആയി ഓടി ചെന്നപ്പോഴേക്കും അവരുടെ എലിയന്‍ പറന്നു പോയിരുന്നു.
എല്ലാ കുട്ടികളും കൂടി ഒച്ചയുണ്ടാക്കി അതിനെ പേടിപ്പിച്ചു!!
മുത്തച്ച്ചന്‍ ഇതിനിടെയില്‍ അവന്റെ ഫോട്ടോ തന്റെ മൊബൈലില്‍ എടുത്തിരുന്നു.

ആ ഫോട്ടോ കണ്ടപ്പോള്‍ ഞാനും ചിരിച്ചു പോയി.
കിട്ടിയിരുന്നെങ്കില്‍ കുറെ ദുട്ടുകള്‍ തടഞ്ഞേനെ !
വെള്ളി മൂങ്ങ ഒക്കെ നല്ല ഡിമാണ്ട്  ഉണ്ടായിരുന്ന സമയം...

Monday, August 20, 2012

Butterflies!... (but ur fly - ing!...)

ഇതാണ്  ക്രോണിക്  ബാച്ചിലര്‍ ബട്ടര്‍ ഫ്ളൈ....

ഇത് ജെന്റില്‍മാന്‍ ബട്ടര്‍ ഫ്ളൈ... 

ആവശ്യം ഉള്ള കാര്യം മാത്രം ..

ഇവനാണ് പൂവാലന്‍ ബട്ടര്‍ ഫ്ളൈ... 

നില്ല് ഒന്ന് പറഞ്ഞോട്ടെ ...

എനിക്ക്.. ഒരു ... ... ...

ഞാന്‍ ഒന്ന് തൊട്ടോട്ടെ ?

ഒറ്റ തവണ ?

ഛീ... പോടാ ...

ഹേയ് .. അങ്ങനെ പറയല്ലേ ..


നമുക്ക് മാത്രമായി ഒരു.... 


ഞാന്‍ പോകുവാ.. 

ഞാനും കൂടെ വരാം.. 

എന്നെ വിടൂ... 

ശേ ... മാറൂ.. ആരെങ്കിലും കാണും ...

ഇവിടെ നമ്മള്‍ അല്ലാതെ ആരും ഇല്ലാ... 

എന്നാലും.. ഇതൊന്നും വേണ്ട. ...

അയ്യോ.. വേണ്ട... 

അരുത്.. വേണ്ട... 

എന്നാലും ... വേണ്ടായിരുന്നു ..

?? .. ?? .. ???