Sunday, April 24, 2011

Sai Baba : God ? or human ?

ദൈവങ്ങളെ ആളുകള്‍ക്കടുത്തേക്ക് 
എത്തിക്കാന്‍ ശ്രമിച്ച നല്ല മനസ് ...


സായിബാബ എന്നാ മനുഷ്യന്റെ 
ദേഹി ദേഹത്തെ വിട്ടോഴിഞ്ഞിരിക്കുന്നു .


അദ്ദേഹത്തിന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു .

Saturday, April 23, 2011

Happy Easter !


സഹനത്തിന്റെ, സ്നേഹത്തിന്റെ, ത്യാഗത്തിന്റെ തിരിച്ചറിവിന്റെ ഉയിര്‍ത്തെഴുന്നെല്പ്പു ...
നീതിയുടെ തുലാസില്‍ എപ്പോഴും സത്യത്തിനു തന്നെ തൂക്കം കൂടുതല്‍ !
അത് കൊണ്ട് തന്നെയല്ലേ ഒറ്റിക്കൊടുത്തു നേടിയ 
മുപ്പതു വെള്ളിക്കാശുകള്‍
അനുഭവിക്കാന്‍ യോഗമില്ലാതെ 
യൂദാ സ്വയം മരണം വരിച്ചത് ...

എല്ലാ സുഹൃത്തുക്കള്‍ക്കും
ഈസ്റര്‍ ആശംസകള്‍ !... 

Wednesday, April 20, 2011

ഉറുമി സില്‍മ ...


ഉറുമി സില്‍മ അവതരണത്തിലൂടെ തുറന്നു കാണിച്ച ഇരുണ്ട സത്യങ്ങള്‍ !..
രാഷ്ട്രീയ ഹിജഡകളുടെ അധിനിവേശങ്ങളിലും കോളനി രൂപീകരണത്തിലും അധികാരം സ്ഥാപിചെടുക്കുന്നതിനിടെ ഉണ്ടായ ഗുണങ്ങള്‍ മാത്രം കണ്ട ജനതയ്ക്കു സ്വത്വം നഷ്ടപ്പെടുന്നത് തിരിച്ചറിയുന്നില്ലേ ?..

എന്നും കോമരം തുള്ളാന്‍ മാത്രം നില്‍ക്കുന്ന നാട്ടരചന്മാരും അവരുടെ ശിങ്കിടികളും ചമയ്ക്കുന്ന കൊലാഹലതിനിടെ ഒരു കേള് നായനാരോ വോവ്വ്വാലിയോ അറിയപ്പെടാതെ പോയല്ലോ.

മരിക്കാന്‍ മടിയില്ലെന്കിലും രാജ്യത്തിന്റെ നാശം ആഗ്രഹിക്കാത്ത ഒരു പ്രജ മാത്രമായിരുന്നിട്ട് പ്രത്യേകിച്ചൊന്നുമില്ല.

കൊല്ലങ്ങളെത്ര കഴിഞ്ഞാലും അടിമത്വം വീണ്ടും തുടരുന്നു.
ഇനിയൊരു ഗാന്ധിയോ, സുഭാഷ്‌ ചന്ദ്ര ബോസോ വീണ്ടും അവതരിക്കുമോ ?..

Thursday, April 14, 2011

വീണതും വിദ്യയാക്കി ...


വീണതും വിദ്യയാക്കി ചക്ക കുഴയുന്ന പോലെയുള്ള പ്രകടനങ്ങള്‍ ചുരുക്കം ചില മിടുക്കന്മാരുക്ക് മാത്രം സാധിക്കുന്നതാണ്.  പ്രധാനമായത് ഇങ്ങനെ കീഴ്മേല്‍ ചാടുന്നവരെ ഭാഗ്യം കൂടെ നിന്ന് സഹായിക്കും എന്നതാണ്.
ഇലക്ഷനില്‍ ആയാലും സംഭവം വ്യത്യസ്തമല്ല.
എന്തൊക്കെ ഭാവനകളും അഭിനയങ്ങലുമാണ് കാണാന്‍ സാധിച്ചത് !
ഇനി വോട്ടെണ്ണല്‍ തീരുംബോലെക്കും വേറെ എന്തൊക്കെ കാണാന്‍ ഇരിക്കുന്നു ..
..
വിഷു ആശംസകളോടെ ...

ഗായിക ചിത്രയുടെ മകള്‍ നീന്തല്‍ക്കുളത്തില്‍ വീണു മരിച്ചു


ഗായിക ചിത്രയുടെ മകള്‍ നീന്തല്‍ക്കുളത്തില്‍ വീണു മരിച്ചു
ദുബായ്: ഗായിക കെ.എസ്. ചിത്രയുടെ മകള്‍ നന്ദന (8) ദുബായില്‍ നീന്തല്‍ക്കുളത്തില്‍ വീണ്മരിച്ചു. എമിറേറ്റ്‌സ് ഹില്‍സിലുള്ള വില്ലയിലെ നീന്തല്‍ക്കുളത്തിലാണ് അപകടമുണ്ടായത്. ദുബായില്‍ സ്‌റ്റേജ് ഷോയില്‍ പങ്കെടുക്കാനാണ് ചിത്ര കുടുംബത്തോടൊപ്പം ദുബായിലെത്തിയത്. വിവാഹം കഴിഞ്ഞ് 15 വര്‍ഷത്തിനുശേഷമാണ് ചിത്ര നന്ദനയ്ക്ക് ജന്മം നല്‍കിയത്.

ആദരാഞ്ജലികള്‍ !
ശ്രീമതി.ചിത്രയ്ക്കും കുടുംബത്തിന് നഷ്ടത്തിന്റെ വേദനയില്‍ നിന്നും മുക്തി നേടാന്‍ ദൈവം ശക്തി നല്‍കട്ടെ എന്ന് പ്രാര്‍ഥിക്കാം..

Sunday, April 10, 2011

ലോക്പാല്‍ ബില്‍ വരട്ടെ !


അഴികള്‍ക്കിടയിലൂടെ ചാടുന്ന വിദ്യ വശമാക്കിയവര്‍ കൂടുതല്ലുള്ള നമ്മുടെ നാട്ടില്‍ 
അഴിമതി രഹിതം എന്നൊന്ന് ചിന്തിക്കാന്‍ പറ്റുമോ ?
ഇപ്പറഞ്ഞ നിയമവും ചട്ടവും എല്ലാം കൂട്ടി ആരെങ്കിലും പിടിയിലായാലോ,
നിമിഷ മാത്രയില്‍ അവരൊക്കെ പൂര്‍വാധികം ശക്തിയില്‍ 
കൂടുതല്‍ അഴിമതിയുമായി രംഗത്തുണ്ടാവും ...
നിയമങ്ങള്‍ കൂടുതല്‍ പഠനങള്‍ കഴിയും തോറും 
അവയെ തന്ത്രപരമായി എങ്ങനെ ലങ്ഘനങ്ങള്‍ നടത്താം എന്നും കൂടെ 
മനസിലാക്കി ആണ് വരുന്നത് .
ഉദ്യോഗസ്ഥന്മാര്‍ മാത്രമാണോ നിയമ ലങ്ഘനങ്ങള്‍ നടത്തുന്നത് ?
ലൈസന്‍സിന്സില്ലാതെ വണ്ടിയോടിച്ചാല്‍ പിടിക്കുന്ന പോലീസിനു 
കൈമടക്ക് കൊടുത്തു ഒതുക്കാന്‍ ശീലിക്കുന്തോറും 
ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് പ്രചോദനം കൂടുകയല്ലേ ?
---
ലോക്പാല്‍ ബില്‍ വരട്ടെ !
ആശംസകള്‍ !

Friday, April 8, 2011

ഇന്നത്തെ രാഷ്ട്രീയം !


കേരളത്തിന്റെ രൂപീകരണത്തിന് ശേഷം നിലവില്‍ വന്ന എല്ലാ ഗവര്‍ന്മേന്റുകളിലും  കേരളത്തിലെ ജനത വളരെ പ്രതീക്ഷകള്‍ വച്ചിരുന്നു.  പക്ഷെ ജനാധിപത്യതിനേക്കാള്‍ ബ്യൂറോക്രസിക്ക്  മുന്‍തൂക്കം കൊടുത്തിരുന്ന ഈ സംസ്ഥാനത് പുരോഗമനപരമായ പല കാര്യങ്ങളും തടസ്സപ്പെട്ടത് വെറും നിസ്സാര കാരണങ്ങള്‍ കൊണ്ട് മാത്രം ആണ്.
എല്ലാവരും സ്വന്തം താല്പര്യം മാത്രം നോക്കുന്നത് കൊണ്ട് വികസനം ചുരുക്കം ചില വ്യക്തികളിലോ അല്ലെങ്കില്‍ വിരലിലെണ്ണാവുന്ന പ്രദേശങ്ങളിലോ മാത്രമായി തീരുന്നു. 
വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ട് വന്നു എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഒന്ന് തിരിഞ്ഞു നോക്കിയാല്‍ ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ പണ്ട് മുണ്ടശ്ശേരി മാസ്റ്റര്‍ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന കാലത്ത് തന്നെ പ്ലാനിംഗ്  കമ്മീഷനില്‍ പ്രസ്താവിച്ച കാര്യങ്ങള്‍ ഒക്കെയാണ്.  
ചൈന മോഡല്‍ വിപ്ലവം എന്നാ പേരില്‍ പണ്ട്  പ്രീ ഡിഗ്രി ബോര്‍ഡ്‌  വേര്‍തിരിക്കാന്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി കടലാസുകള്‍ നീക്കം തുടങ്ങിയപ്പോള്‍ തന്നെ ഗവര്‍ന്മേന്ടു മാറി.  ശേഷം വന്ന ഗവര്‍ന്മേന്റ്റ്‌ കൂടുതല്‍ പ്രൈവറ്റ് കോളേജുകള്‍ക്ക്‌ പ്രീ ഡിഗ്രി സംവിധാനതിനു അനുമതി നല്‍കി കീശ വലുതാക്കി.  എന്നാല്‍ ഇപ്പൊ അതെ കാര്യം തന്നെ പ്ലസ്‌ ടൂ എന്നാ പേരില്‍ നിലവില്‍ വന്നൂ.  എന്തെ ഒത്രയും വൈകിയത് ??  പത്തു പതിനഞ്ചു   കൊല്ലം മുന്‍പ് വരേണ്ടിയിരുന്ന ഈ വിപ്ലവം  ഇന്ന് കാനുമ്പോള്‍  പഴയ കഞ്ഞി പോലെ ആയില്ലേ ??
വെറും കടലാസു കാരണങ്ങള്‍ കൊണ്ട് വൈകിയ കാര്യങ്ങള്‍ ഗവര്‍ന്മേന്റുകള്‍ മാറുന്നത് കൊണ്ട് നടപ്പിലാവാതെ പോകുകയല്ലേ ?
ജനങ്ങളുടെ ഭാഗമായ സിനിമാ പ്രവര്‍ത്തകര്‍ക്കും ഇതേ പോലെ പല കാര്യങ്ങളിലും പ്രതികരിക്കാന്‍ അവകാശമുണ്ടല്ലോ. അതിനു വേണ്ടി അവരുടെ തന്നെ കൂട്ടായ്മ ഉണ്ടാക്കിയെങ്കിലും അതിനും ഇപ്പൊ കൂടുതല്‍ ഗ്രൂപ്പുകള്‍ ആയിപ്പോയി.  ഇനി നല്ല വെളിച്ചതെക്ക് വരനമെന്കില്‍ പാര്‍ടിയുടെ കൂടെ തന്നെ വരണം.  അതു കൊണ്ട് അവരുടെ രാഷ്ട്രീയ പ്രവേശനതിനെ തെറ്റ് പറയാന്‍ പറ്റില്ല.  നേരത്തെ പറ്റി രൂപീകരിച്ചു വിജയം നേടിയ എംജീആര്‍  / ജയ ലളിത തുടങ്ങിയവരുടെ സാന്നിദ്യവും ഉണ്ടല്ലോ.
----
ഇത് എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രം.  ഞാന്‍ ഇപ്പോഴും ഒരു ഇടത് പക്ഷ ചിന്താഗതിക്കാരന്‍ ആണ്.

Thursday, April 7, 2011

മുഖ്യമന്ത്രി


ഇനീം ഒരിക്കല്‍ കൂടി മുഖ്യമന്ത്രി ആയാല്‍ എന്താ കുഴപ്പം? 
അടിക്കാന്‍ അറിയുന്നവന്റെ കയ്യില്‍ വടി കൊടുത്താല്‍ പോരെ ...
ഒരു നല്ല നേതാവിന് എല്ലാം സാധ്യമാവുന്നത് അങ്ങനെയാണല്ലോ..
കാര്യങ്ങള്‍ ചിട്ട പോലെ നടപ്പിലാക്കാന്‍ കഴിവുള്ള ഉദ്യോഗസ്ഥന്മാരും
അവരെ നയിക്കാന്‍ നല്ല തന്ത്രങ്ങളറിയുന്ന മന്ത്രിമാരും ഉണ്ടെങ്കില്‍ 
പുഷ്പം പോലെ കാര്യങ്ങള്‍ നടത്തും ...
----
മ്മടെ വി എസ്സ് സഖാവേ ...

ഗതാഗത നിയന്ത്രണം !..

ദേശീയ സുരക്ഷ എന്ന കാരണം പറഞ്ഞു സംസ്ഥാനത്തുള്ള പോലീസിനെ മുഴുവന്‍ പേടിപ്പിച്ചു വച്ചിരിക്കുകയാവും. പിന്നെ കേരളത്തിലെ പോലീസ് സേനയില്‍  പ്രധാന സ്ഥാനമുള്ള കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസും കേരള ഹൈക്കൊടതിയും എല്ലാം കൂടി ഒരേ സ്ഥലത്ത് തന്നെയാണല്ലോ. അത് കൊണ്ട് തന്നെ ഒരു "വി ഐ പി" വരുന്നു എന്ന് കേള്‍ക്കുമ്പോ തന്നെ  മൊത്തം പോലീസുകാര്‍ക്കും ടെന്‍ഷന്‍ ആയിരിക്കും. പിന്നെ വെറുതെ ഒരു ഓല പ്പടക്കം പൊട്ടിയാലും അതിനു ബോംബിന്റെ പ്രതീതിയുണ്ടാവും.  "എന്തിനാ വെറുതെ വയ്യാവേലി മേടിച്ചു തലേ വെക്കുന്നെ "  എന്ന് കരുതീട്ടാവും ഇക്കാണായ ജനങ്ങളെ മുഴുവന്‍ കഷ്ടതിലാക്കാന്‍ ഒരു ഗതാഗത നിയന്ത്രണം !..
----
വോട്  ചെയ്താലും ഇല്ലെങ്കിലും പാവം പൊതുജനം ഇത് സഹിക്കണ്ടേ ?.. 

Tuesday, April 5, 2011

അതിരാത്രം : മാജിക്‌ ?

അതിരാത്രം !


കുറെ പേര്‍ കൂടിയിരുന്നു തീ കത്തിച്ച് പുകച്ചത് കൊണ്ട് മഴ പെയ്യുമോ ?
അങ്ങനാണേല്‍ കാട്ട് തീ പിടിച്ചു എത്ര തവണ പുകഞ്ഞതാ കേരളത്തിലെ പല സ്ഥലങ്ങളും ...

അല്ലെ ഞാനൊന്നും പറഞ്ഞില്ലേ .... വാര്‍ത്ത തകര്‍ത്തു നടന്നോട്ടെ !

പേപ്പര്‍ പാക്കിംഗ് സിന്ദാബാദ്‌ !..


പേപ്പര്‍ പാക്കിംഗ് സിന്ദാബാദ്‌ !..
പ്ലാസ്റ്റിക്‌ ഉപയോഗം കുറക്കുകയും അതിനു പകരം
ന്യൂസ്‌ പേപ്പര്‍ ഒക്കെ ആവശ്യം പോലെ ഉപയോഗിക്കാമല്ലോ ...
പണ്ട് സ്കൂളില്‍ "വര്‍ക്ക്‌ എക്സ്പീരിയന്‍സ്" പീരീഡ്‌ ചെയ്തോണ്ടിരുന്ന പോലെ ...
ന്യൂസ്‌ പേപ്പര്‍ , മാസിക , വാരികകള്‍ ഒക്കെ ശേഖരിച്ചു മൈദാ പശ കൊണ്ട് ഒട്ടിച്ചു പാക്കെറ്റുകള് ഉണ്ടാക്കി വിതരണം ചെയ്യാം...
വന്‍തോതില്‍ പേപ്പര്‍ പാക്കറ്റ്  നിര്‍മാണവും  അവയുടെ പുനരുപയോഗത്തിന്റെ സാധ്യതകളും...
നല്ല ഒരു തൊഴില്‍ മേഘലയും തുറന്നു കിട്ടും .

"just forget the play after the game,.. practice for the next game!..."


Team India has won the ICC world cup 2011.  We should be proud, especially when a keralite had a participation...
Sreeshanth is a good player; needs little more maturity.  In the past there were other players from Kerala who got selected in Indian team, but "they were not so lucky" or "they were not so blessed with chances" like Sreeshanth.
------ 
ultimately its game.. and to be considered as sportive..
------
as Cheema Okeri (ex player of FC Cochin football team) says...
"just forget the play after the game,.. practice for the next game!..."

Monday, April 4, 2011

ഓര്‍മ്മക്കുറിപ്പ്‌ -


ഓര്‍മ്മക്കുറിപ്പ്‌
---
എല്‍ പീ സ്കൂളിലെ സ്കോളര്‍ഷിപ്പ് പരീക്ഷക്ക്‌ "ഒരു ക്രിക്കറ്റ്‌ താരത്തിന്റെ പേര് തെരഞ്ഞെടുക്കുക" എന്നാ ചോദ്യത്തിന് നേരെ അന്തം വിട്ടിരുന്നപ്പോ തൊട്ടടുത്തിരുന്ന അപ്പര്‍ പ്രൈമറി സ്കോളര്‍ഷിപ്പിന് എഴുതിക്കൊണ്ടിരുന്ന ചേച്ചി പറഞ്ഞു തന്നു "ഗവാസ്കര്‍ ! .."
അങ്ങനെ ആദ്യമായി അറിഞ്ഞ ക്രിക്കറ്റ് ആവേശം അസരുദ്ദിന്‍ / ജടെജ / ഹാന്‍സെ ക്രോനിയ വിവാദങ്ങളോടെ ഒരു മാതിരി തണുത്തു പോയതാ.  പിന്നെ ഇക്കഴിഞ്ഞ ക്വാര്‍ട്ടര്‍ കഴിഞ്ഞപ്പോഴേക്കും വീണ്ടും ... അത് പിന്നെ ആപ്പീസിലെ കോണ്‍ഫറന്‍സ് ഹാളില്‍ ടീവീ ട്യൂണര്‍ (പീ സീ) വഴി പ്രോജെക്ടര്‍ ഒക്കെ വച്ച് തകര്‍ത്തു !...
കപ്പു കിട്ടിയതോ അതിലേറെ സന്തോഷം !...