എല്ലാ സന്തോഷ സന്താപ അവസരങ്ങളിലും
കൂടെ തന്നെ നിൽക്കുന്ന കൂട്ടുകാരൻ.
ഒരിക്കലും വിട്ടു പോവില്ല എന്നുറപ്പുള്ള
പിരിയാത്ത ഒരേ ഒരു സുഹൃത്ത് - നിഴൽ
എല്ലാ സന്തോഷ സന്താപ അവസരങ്ങളിലും
കൂടെ തന്നെ നിൽക്കുന്ന കൂട്ടുകാരൻ.
ഒരിക്കലും വിട്ടു പോവില്ല എന്നുറപ്പുള്ള
പിരിയാത്ത ഒരേ ഒരു സുഹൃത്ത് - നിഴൽ
After EOL = End Of Line ~ Life ? | മരണത്തിനു ശേഷം എന്ത് ?
ഫേസ്ബുക്കിൽ വായിച്ച ഒരു എഴുത്ത് - "മരണത്തിനു ശേഷം എന്ത് പറ്റുന്നു ? എവിടേക്കു പോകുന്നു"
വസ്തുതാപരമായി ചിന്തിക്കുമ്പോൾ ഇത് മരിച്ചയാളെ ഒരിക്കലും ബാധിക്കുന്ന കാര്യമല്ല. പരേതനെ ആശ്രയിക്കുന്ന ആൾക്കാരെ ബാധിക്കുന്ന കാര്യമല്ലേ ?
ഒന്ന് കൂടി ഇരുത്തി ആലോചിച്ചാൽ,
മരണം എന്നത് എന്താണ് ?
ദേഹി ദേഹത്തെ വിട്ടു പോകുന്നു എന്ന് താത്വികമായി പറയാം.
പക്ഷെ അതിനേക്കാൾ ഭയാനകമായ ഒരു അവസ്ഥ "മറവി" അല്ലെ?
ഉറക്കം ഉണർന്നു എഴുന്നേൽക്കുമ്പോൾ കഴിഞ്ഞ കാര്യങ്ങൾ ഒന്നും തന്നെ ഓർക്കാൻ സാധിക്കുന്നില്ല എങ്കിലോ?
"ഗജിനി" സിനിമ പോലെ താത്കാലിക മറവി, അല്ലെങ്കിൽ അതിനേക്കാൾ ഭീകരമായാൽ ?
കൈകാലുകളുടെ ചലനത്തിനും നടക്കുന്നതിനും ആരോഗ്യം ഉണ്ടെങ്കിലും എതിരെ വരുന്ന ആളെ കാഴ്ചയുണ്ടെങ്കിലും തിരിച്ചറിയാൻ സാധിച്ചില്ലെങ്കിൽ വളരെ ബുദ്ധിമുട്ടും.
ഉറങ്ങുന്നതിനു മുൻപുള്ള കാര്യങ്ങളെല്ലാം ഓർത്തെടുക്കാൻ സാധിക്കുന്നത് തന്നെ നല്ല ആരോഗ്യ ലക്ഷണം ആയി കാണേണ്ടി വരും.
ജീവിതാന്ത്യവും ജീവനാന്ത്യവും തമ്മിലുള്ള വ്യത്യാസം നോക്കണേ !
Election Bubbles!
മഹത്വവൽക്കരിച്ച അഴിമതിയുടെ സമുദ്രത്തിൽ നീരാട്ട് നടത്തുന്ന രാജാവിന്
സ്തുതികൾ പാടുന്ന അണികൾ കൂടെയുള്ളപ്പോൾ
തിരഞ്ഞെടുപ്പിലെ പ്രചാരണങ്ങൾക്കിടയിൽ നൽകുന്ന വാഗ്‌ദാനങ്ങൾ
സോപ്പ് കുമിളകൾ പോലെയുള്ള വെറും പ്രലോഭനങ്ങൾ മാത്രമാകുമെന്നു
തിരിച്ചറിയാൻ സാധിക്കുന്നവർ ഉണ്ടോ ?
ഒന്നാം ക്ലാസ്സിലെ അധ്യാപകൻ
നൽകിയ ജനനത്തീയതി ആശംസകൾ
ഗ്രൂപ്പിലും നേരിട്ടും മെസഞ്ജറിലും
ഫേസ് ബുക്കിലൂടെയും അറിയിച്ച
എല്ലാ സുഹൃത്തുക്കൾക്കും
ഹൃദയം നിറഞ്ഞ നന്ദി 💓
സസ്നേഹം- പ്രതി ~aka~Pradeep
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന
Facebook-ലെ 65 സുഹൃത്തുക്കൾക്കും ജന്മദിനാശംസകൾ നേരുന്നു
ഗംഭീരമായ ഒരു ജന്മദിനം ആശംസിക്കുന്നു
ഞങ്ങളുടെ കോളേജ് ജീവിതത്തിൻ്റെ രണ്ടാം വർഷം മുതൽ സഹപാഠി.
ഏതൊരു നീതിയുക്തമായ കാരണങ്ങൾക്കും ശക്തമായി നിലകൊണ്ട ഒരു വ്യക്തി.
യാതൊരു അഹങ്കാരവുമില്ലാതെ സുഹൃത്തുക്കളുടെ ശൃംഖലയിൽ തടസ്സങ്ങളില്ലാതെ ഒത്തുചേരുന്നു.
സഖാക്കളോടും സഹപ്രവർത്തകരോടും എപ്പോഴും വിശ്വസ്തത പുലർത്തുന്നു.
ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും സമയപരിധി പാലിക്കാനും മതിയായ ആവേശം.
ഞങ്ങളുടെ കോളേജ് സുഹൃത്ത്,
സഖാവ്,
മുൻ തൊഴിലുടമകളിലെ സഹപ്രവർത്തകൻ,
പ്രവർത്തനങ്ങളിൽ പങ്കാളി,
ഒരു യഥാർത്ഥ സഹോദരനെ പോലെ,
ഒരു യഥാർത്ഥ ബഡ്ഡി ജോഡി;
സുഹൃത്തേ, സമാധാനത്തിൽ വിശ്രമിക്കാൻ നിങ്ങൾ വളരെ നേരത്തെ പോയി.
സഞ്ജു, നിന്നെ എന്നും മിസ് ചെയ്യും.
Classmate since the second year of our college life.
One individual who stood strong for any righteous causes.
Seamlessly blending among network of friends without any ego.
always loyal to comrades and an coworkers.
Passionate enough to shoulder responsibilities and meeting deadlines.
our college mate,
comrade,
colleague in previous employers,
partner in actions,
like a true brother,
a real buddy pair;
gone too long.
whenever I visited home, you were away at work, but always told over the phone that we shall meet soon.
while you visited my place, we spoke over phone but could not meet due to clash in your schedules; you told we shall meet soon.
later when I needed help, you dropped all your works and reached at the spot!
still you didn't wait to meet.
"sorry" or "thank you" were never between us!
buddy, you left too early to Rest In Peace.
Sanju, you will always be missed.
Comment posted in Vineeth's FB post.
സ്വേച്ഛാധിപതികൾ എപ്പോഴും വീഴുന്നു.
അത് ചരിത്രമാണ്.
അവരുടെ കാഴ്ചകൾക്ക് കീഴിലുള്ള എല്ലാം നിയന്ത്രിക്കുന്നതിൽ അവർ വ്യഗ്രത കാണിക്കുകയും കൂടുതൽ കൂടുതൽ ക്രൂരമായ രീതികൾ ഉപയോഗിക്കുകയും ചെയ്യുന്നു.
അധികാരം നഷ്ടപ്പെടുമോ എന്ന ഭയം ഇവരെ അന്ധരാക്കും.
❤️നന്ദി വിനീത്, വായനക്കാരൻ നേരിൽ കാണുന്നതു പോലെയുള്ള ഈ വിവരണത്തിന്.
പ്രജകളുടെ സമ്മതിദാന പ്രക്രിയയുടെ ഫലം എന്താകുമെന്ന് കാത്തിരിക്കുന്ന പ്രജാപതി.
ശുഭാപ്തി വിശ്വാസം ?
അനിശ്ചിതാവസ്ഥയിൽ ശുഭപ്രതീക്ഷയോടെ ഇരിക്കുക
ഭൂലോക ഗോളവും ഒരുളുന്നു (തിരിയുന്നു)-
വെന്നു തിരിച്ചറിയുകയും
അതിനൊപ്പം ഉരുളൻ ശീലിച്ചു -
വെന്നാൽ ചലനങ്ങളെല്ലാം
നേർക്കാഴ്ചയാവും വിധം
കരണ - കാരണങ്ങളിൽ നിന്ന്
ഉയർന്നു നിൽക്കുകയും ചെയ്യുമ്പോൾ
കാലത്തിനെയും ദിശയെയും
സംബന്ധിച്ച വിശദമായ
ഗ്രാഹ്യം* ലഭിച്ചേക്കാം.
ഭാവി കാണുന്നതിനുള്ള ഒരു സാധ്യത !
~ അഥവാ ~ അതി മാനുഷിക സിദ്ധി
[* = അതീന്ദ്രിയ ജ്ഞാനം]
കുഞ്ഞുണ്ണി മാഷ് പറയുന്ന പോലെ;
വായിച്ചാൽ വിളയും, വായിച്ചില്ലെങ്കിൽ വളയും. എങ്ങനെയായാലും വികൃതികൾ കുറയരുത്. 🧞🧞♂️🧜🏃🏃🏃
കിളി പറന്നുവോ?
ചെവിയിൽ ചെമ്പരത്തിയോ?