അബുഷാഗരയിലെ പൂച്ചകൾ
രാവിലെ നടക്കാനിറങ്ങുമ്പോൾ ഓരോ മൂലയിൽ നിന്നും പല ശൈലിയിലും പല രീതിയിലുള്ള പൂച്ചകൾ ചാടി വീഴാറുണ്ട് ചില വാഹനങ്ങളുടെ മുകളിൽ കിടന്നുറങ്ങി തമ്മിൽ കടിപിടി കൂടി നടക്കാൻ വരുന്ന ആൾക്കാരെ കാണുമ്പോൾ അവരുടെ നോട്ടം കണ്ടു പലരും പേടിച്ച് മാറി നടക്കാറുണ്ട്.
രാവിലെ കാർ സ്റ്റാർട്ട് ചെയ്യുവാൻ ശ്രമിക്കുന്നതിനു മുൻപ് ചുറ്റും നടന്നു നോക്കണം എന്ന് വലിയ കമ്പനികൾ അടക്കം പരിശീലനം കൊടുക്കുന്നതിന്റെ കാരണം ഈ പൂച്ചയെ കാണുമ്പോൾ മനസിലാവും. നമ്മൾ കാറിന്റെ ഡോർ തുറക്കുമ്പോളാവും അതിന്റെ അടിയിൽ നിന്നോ (ചിലപ്പോൾ ടയറുകളുടെ ഇടയിൽ നിന്നും, ചിലപ്പോൾ ബൊണറ്റിൽ നിന്നും) വാലും ഉയർത്തി രോമങ്ങളെല്ലാം വിശറി പോലെ ആട്ടി ഒരു ചാട്ടം!
പള്ളിയിലെ പരാർത്ഥന സമയത്തു പള്ളിയുടെ ഇറയത്തു പ്രാർത്ഥന നടത്തുന്നത് പോലെ ഉറങ്ങുന്ന "മടിയൻ സ്വർണ പൂച്ച". ആൾകാർ ഓടിച്ചു വിടുന്നതിനു മുൻപേ തന്നെ സ്വയം മാറി പോകുന്നത് ഇവന്റെ ശീലമാണ്.
പള്ളിയുടെ അരികിലെ കഫെറ്റീരിയാ യുടെ ചുമതലയുള്ള വാല് മുറിഞ്ഞ "മുറി ചെവിയൻ" പൂച്ച. സ്വന്തം കയ്യിലിരുപ്പ് കൊണ്ടാവണം വാലും ചെവിയും മുറിഞ്ഞത്. കാറ്റേ തുറക്കാൻ ആള് വരുന്നത് വരെ സ്ഥാപനത്തിന്റെ സുരക്ഷാപ്രവർത്തനനം സ്വന്തമായി ചെയ്യുന്ന ഒരു നിസ്വാർത്ഥ സേവകൻ. കടക്കാരനും അവിടത്തെ കസ്റ്റമർ എല്ലാവരും തന്നെ ഈ കഥാ പാത്രത്തെ ശരിക്കും അറിയുന്നവരാണ്.
കറുപ്പും വെളുപ്പും ഇടഞ്ഞ നിറമുള്ള പൂ പോലെ വാലുള്ള "പൂവാലൻ" പൂച്ചയും ചാരത്തിൽ ചാടിയ പുള്ളി പുലിയുടെ നിറമുള്ള വാല് മുറിഞ്ഞ "മുറിവാലൻ" പൂച്ചയും എന്തോ കാര്യമായ ചർച്ചകൾ നടക്കുന്നുണ്ട്. അരികെ പോകുന്ന ഒരാളെയും അവർ ശ്രദ്ധിക്കുന്നു പോലുമില്ല.
കാറിൽ സൺറൂഫ് ഉണ്ടായിട്ടു കാര്യമില്ല, രാവിലത്തെ തണുപ്പ് മാറണമെങ്കിൽ ഉദയസൂര്യന്റെ കിരണങ്ങൾ ഏൽക്കണം എന്ന് കാണിച്ചു തരുന്ന "ബുദ്ധിമാൻ" പൂച്ച. അവന്റെ കിടപ്പു തന്നെ കാറിന്റെ മുകളിൽ ആണ്.
No comments:
Post a Comment