നടന്നിട്ടും നടന്നിട്ടും തീരാത്ത ദൂരം.
ചൂട് കൊണ്ടോ വ്യായാമത്തിന്റെ ആധിക്യം കൊണ്ടോ വിയർത്തു കുളിച്ചിരിക്കുന്നു.
കണങ്കാലുകൾ പഞ്ഞി പോലെയാവുന്നു
തൊണ്ട വരളുന്നു,
വായിൽ പത വന്നു നിറയുന്നു,
കണ്ണുകളിൽ ഇരുട്ട് നിറയുന്നു,
കാൽ മുട്ടുകൾ ഭാരം താങ്ങാനാവാത്ത പോലെ,
നടപ്പാതയുടെ അരികിലെ കമ്പിയിൽ
പിടിച്ചു നിൽക്കാൻ പറ്റുമോ?
കൈ നീട്ടി പിടിക്കുവാൻ
തുടങ്ങുമ്പോഴേക്കും പിന്നോട്ട് ചരിഞ്ഞു
തല ഇടിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നതിനിടെ
കാലുകൾ കുഴഞ്ഞു ഭൂമിയിലേക്ക് ഇരുന്നു.
അപ്പോഴേക്കും ആകമാനം കറുപ്പ് നിറഞ്ഞിരിക്കുന്നു.
നിസ്സംഗതയുടെ ഇടവേള.
വീണ്ടും കണ്ണുകൾ തുറക്കാൻ ശ്രമിക്കുമ്പോൾ
മൊത്തം ഒരു തണവ് ,
കാഴ്ചകൾ മടങ്ങി വരുന്നു.
ശ്വാസ നിശ്വാസം സാധാരണ വേഗത്തിൽ എത്തി.
വീണ്ടും നടപ്പു തുടരാൻ എഴുന്നേൽക്കുന്നു.
സംഭവിച്ചതെന്ത് എന്ന് വീണ്ടും ആലോചിക്കാൻ മുതിരുന്നില്ല.
2 comments:
നല്ല രചന. ഇനിയും പ്രതീക്ഷിക്കുന്നു... ആശംസകൾ.....
Dhruvakanth, വായനയ്ക്കും നല്ല വാക്കുകൾക്കും നന്ദി.
Post a Comment