Sunday, August 29, 2021

നടന്നിട്ടും നടന്നിട്ടും തീരാത്ത ദൂരം.

 നടന്നിട്ടും നടന്നിട്ടും തീരാത്ത ദൂരം.   

ചൂട് കൊണ്ടോ വ്യായാമത്തിന്റെ ആധിക്യം കൊണ്ടോ വിയർത്തു കുളിച്ചിരിക്കുന്നു.

കണങ്കാലുകൾ പഞ്ഞി പോലെയാവുന്നു 

തൊണ്ട വരളുന്നു,

വായിൽ പത വന്നു നിറയുന്നു, 

കണ്ണുകളിൽ ഇരുട്ട് നിറയുന്നു,

കാൽ മുട്ടുകൾ ഭാരം താങ്ങാനാവാത്ത പോലെ,

നടപ്പാതയുടെ അരികിലെ കമ്പിയിൽ 

പിടിച്ചു നിൽക്കാൻ പറ്റുമോ? 

കൈ നീട്ടി പിടിക്കുവാൻ 

തുടങ്ങുമ്പോഴേക്കും പിന്നോട്ട് ചരിഞ്ഞു 

തല ഇടിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നതിനിടെ 

കാലുകൾ കുഴഞ്ഞു ഭൂമിയിലേക്ക് ഇരുന്നു.

അപ്പോഴേക്കും ആകമാനം കറുപ്പ് നിറഞ്ഞിരിക്കുന്നു.

നിസ്സംഗതയുടെ ഇടവേള.

വീണ്ടും കണ്ണുകൾ തുറക്കാൻ ശ്രമിക്കുമ്പോൾ 

മൊത്തം ഒരു തണവ് , 

കാഴ്ചകൾ മടങ്ങി വരുന്നു.

ശ്വാസ നിശ്വാസം സാധാരണ വേഗത്തിൽ എത്തി.

വീണ്ടും നടപ്പു തുടരാൻ എഴുന്നേൽക്കുന്നു.


സംഭവിച്ചതെന്ത് എന്ന് വീണ്ടും ആലോചിക്കാൻ മുതിരുന്നില്ല.

നിരീക്ഷണങ്ങൾ !

നിരീക്ഷണങ്ങൾ !

നിങ്ങളുടെ ചിന്തകൾ നിരീക്ഷിക്കുക, അവ നിങ്ങളുടെ വാക്കുകളായിത്തീരും;

നിങ്ങളുടെ വാക്കുകൾ ശ്രദ്ധിക്കുക, അവ നിങ്ങളുടെ പ്രവൃത്തികളായിത്തീരും;

നിങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുക, അവ നിങ്ങളുടെ ശീലങ്ങളായിത്തീരും;

നിങ്ങളുടെ ശീലങ്ങൾ നിരീക്ഷിക്കുക, അവ നിങ്ങളുടെ സ്വഭാവമായിത്തീരും;

നിങ്ങളുടെ സ്വഭാവം നിരീക്ഷിക്കുക, അത് നിങ്ങളുടെ സംസ്കാരമായി മാറും ,

നിങ്ങളുടെ സംസ്കാരം നിരീക്ഷിക്കുക, അത് നിങ്ങളുടെ വിധിയായി മാറുന്നു. 

: Ancient philosophy ~ valid as long as life remains.


Wednesday, August 25, 2021

ആവേശകരമായ നടത്തം വെല്ലുവിളി ~ inspirational walking challenge

ആവേശകരമായ നടത്തം വെല്ലുവിളി.

ആഗസ്ത് ഇരുപത്തഞ്ചാം തിയതി നോക്കുമ്പോൾ, നടപ്പു ഒരു ആവേശമായി മാറിയിട്ട്  ഏതാണ്ട് ഒരു വർഷം ആവുന്നു.   രണ്ടായിരത്തി ഇരുപതാമണ്ട് സെപ്തംബർ മാസം ആണ് നടപ്പു ചാലഞ്ച് പ്രഖ്യാപിക്കുന്നത്.  നടക്കുന്നത്തിന്റെ അളവ് (കാലടികളുടെ എണ്ണം = ദൂരം) സൂക്ഷിക്കാൻ വേണ്ടി സാംസങ് ഹെൽത്ത് ആപ്പ് ആണ് ഉപയോഗിച്ചത്.  ഗ്ലോബൽ ചാലഞ്ചുകളുടെ കൂട്ടത്തിൽ "ടൊമാറ്റോ ചാലഞ്ച്‌" കണ്ടെങ്കിലും മാസം പകുതി കഴിഞ്ഞതിനു ശേഷം (21-ആം തിയതി ) നടപ്പു തുടങ്ങിയത് കൊണ്ട് അതിലേക്കു കൂടുതൽ ഒന്നും ചെയ്തില്ല.

ഒക്ടോബർ മാസം "അവോക്കാഡോ ചാലഞ്ച് " മുതൽ ജോയിൻ ചെയ്തു.  അങ്ങനെ ഇത് വരെ മൂന്നു ചലഞ്ചുകൾ  (അവോക്കാഡോ, മൂൺലൈറ്റ്, സ്നോ )   രണ്ടായിരത്തി ഇരുപതിലും,  എട്ടു ചാലഞ്ചുകൾ ( ഇഗ്‌ളൂ, സ്‌പാ, ജങ്കിൾ, ഡെസേർട്, ഗാലക്സി ഇന്ത്യൻ എക്സ് പേഡിഷൻ, ലാവെൻഡർ, ബ്രോക്കോലി, ബീച്ച് ) രണ്ടായിരത്തി ഇരുപത്തി ഒന്നിലും വിജയകരമായി പൂർത്തീകരിക്കാൻ സാധിച്ചു.  ഈ മാസം "ഗ്രീൻ ടീ, സ്ട്രോങ്ങർ ടുഗെതർ" എന്നീ രണ്ട് ചാലഞ്ചുകൾ ഇപ്പോഴും തുടരുന്നു.  

ഇതുവരെ എത്ര കിലോമീറ്ററുകൾ നടന്നു എന്ന് നോക്കിയാൽ വിശ്വാസം വരാത്തത് പോലെ~!
2,417,758 steps ==> 3531.970 kms.



2021 August - Green Tea Challenge : 304071 steps so far.  
2021 August (Olympics time) #stronger together challenge : 411483 steps so far!



Three challenges in 2020,

8 challenges in year 2021 so far,



 Avocado challenge = 394455 steps.

Moonlight Challenge  = 373613 steps.

 Snow Challenge = 357036 steps 


Igloo Challenge = 258905 steps

Spa Challenge = 249536 steps 

 Jungle Challenge = 307820 steps 

Desert Challenge = 276704 steps 

Galaxy India Exploration Challenge = 254047 steps 

 Lavender Challenge = 290899 steps 

Broccoli Challenge =  278725 steps

 Beach Challenge = 396491 steps.





Friday, August 13, 2021

അത്തം പത്ത് ഓണം.

അത്തം പത്ത് ഓണം. മുക്കൂറ്റിപ്പൊന്നെടുത്തണിഞ്ഞു തുമ്പപ്പൂവും ചെത്തിയും മന്ദാരവുമടങ്ങിയ പുഷ്പങ്ങളാലാലങ്കരിച്ച പത്ത് ദിവസങ്ങളുടെ ആഘോഷം. കർക്കടകക്കാലത്തിലെ കുറവുകളെല്ലാം മറന്നു പുതിയ വർഷത്തിലേക്കു ശുഭാപ്തിയോടെ ഉറ്റു നോക്കുന്ന മലയാളി. ആർപ്പുവിളികളുടെ ആവേശത്തിലോളമിട്ടു വള്ളം കളികളുടെയും പുലികളിയുടെയുമൊപ്പം എല്ലാർക്കും ഓണാശംസകൾ !