Tuesday, June 29, 2021

സീതക്കുട്ടി യാത്രയായി

 ചോറ്റാനിക്കരക്കാരുടെ സ്വന്തമായിരുന്ന സീതക്കുട്ടി യാത്രയായി.



ഞങ്ങൾ ചോറ്റാനിക്കര വന്നു താമസം തുടങ്ങുന്ന കാലം മുതൽ അമ്പലത്തിലെ ആന എന്നതിലുപരി 

മിക്കവാറും എല്ലാ വീടുകളിലും സ്ഥിരം സന്ദർശകയും ആർക്കും പേടിയില്ലാതെ തന്നെ ശർക്കരയും പഴവുമൊക്കെ നേരിട്ട് തുമ്പിക്കയ്യിൽ കൊടുക്കാവുന്നത്ര ശാന്ത സ്വഭാവവും ഉള്ള  കൊമ്പില്ലാത്ത ആന.

വീട്ടുമുറ്റത്തേക്കു ചാഞ്ഞു നിൽക്കുന്ന തെങ്ങോലകൾ എങ്ങനെ വെട്ടും എന്ന് ആലോചിക്കുന്ന സമയം കൃത്യമായി അറിഞ്ഞ പോലെ ചങ്ങലയും കിലുക്കി വരുന്ന സീതക്കുട്ടി.  തേങ്ങയോ ശർക്കരയോ കിട്ടാൻ വേണ്ടി വാതിലിനകത്തേക്കു തുമ്പിക്കൈ നീട്ടുന്ന  കറുത്ത കുറുമ്പി.  ചില ദിവസങ്ങളിൽ പറമ്പ് നനയ്ക്കുന്നതിനു കിണറ്റിൽ നിന്നും മോട്ടോർ പമ്പ് വഴി വരുന്ന വെള്ളം തുമ്പിക്കയ്യിലെടുത്തു ദേഹത്തൊഴിച്ചു അവൾ ശബ്ദമുണ്ടാക്കുന്നതു കാണാൻ തന്നെ ഒരാവേശം ആയിരുന്നു.  ബാല്യവും കൗമാരവും ഒരുപോലെ ഓർമ്മയിൽ നിൽക്കുന്ന നനുത്ത അനുഭവം.

ഇതിനു മുൻപ ത്തെ അവധിക്കാലത്തും അമ്പലത്തിൽ പോയപ്പോൾ ആനയെ തളച്ചിരുന്ന സ്ഥലത്തു പോയി സീതക്കുട്ടിയെ (പ്രായാധിക്യമോ ആരോഗ്യ പ്രശ്നങ്ങളോ ആയി ചികിത്സ ആയിരുന്നു എന്ന് അറിഞ്ഞു) കണ്ടിരുന്നു. 


പ്രണാമം.

No comments: