Monday, October 12, 2020

Politics >>>>

വർഷങ്ങളായി നടക്കുന്ന (ഭരണപക്ഷവും പ്രതിപക്ഷവും നിഷ്കു പാർട്ടികളും അറിഞ്ഞു കൊണ്ട്) ഒരു സംഭവം, ഇലക്ഷൻ അടുക്കുന്ന സമയമായതു കൊണ്ട് എല്ലാരും കേറി ചൊറിയുന്നു.  ചെന്നൈയിലെ കസ്റ്റംസ് ചീഫ് അറിയാതെ ഇന്ത്യയിലെ ഒരു എയർപോർട്ടിലൂടെയും / സീ പോർട്ടിലൂടെയും ബാഗേജ് (അക്കമ്പനീഡ് / കാബിൻ / പാസഞ്ചർ) കടക്കുകയില്ല, പിടിച്ചിട്ടുണ്ടെങ്കിൽ അതു വീതം വയ്പിലെ കശപിശ കൊണ്ട് മാത്രം! “ലോഹം” സിനിമ = 👌
നമ്മക്ക് ചുമ്മാ ചർച്ചിച്ച് സമയം കളയാം


സത്യസന്ധരായ ഉദ്യോഗസ്ഥന്മാർ വന്നതുകൊണ്ട്, കേന്ദ്ര മന്ത്രാലയത്തിന്റെ പിന്തുണയോടെ

“സർക്കാർ ജോലി ~ ഡിപ്ളോമാറ്റ്” സർക്കാരിനേക്കാൾ വലിയ കീറാമുട്ടിയാണ്.  മന്ത്രാലയത്തിന്റെ കാര്യം ഒന്നുമല്ല.  ഏതെങ്കിലും എംബസിയിൽ സത്യസന്ധൻമാരുണ്ടോ? പുതിയ അപ്പോയിന്റ്മെന്റുകൾ ഒരു വർഷം കൊണ്ട് ചെന്നിടത്തെ ശീലത്തിനൊത്തു പോകും.  അവിടെ കൊടിയുടെ നിറത്തിന് പ്രസക്തിയില്ല. അറബിപ്പൊന്നു തന്നെയാണ് ഭാരതത്തിലെ രാഷ്ട്രീയം ഏത് വേണം  എന്ന് തീരുമാനിക്കുന്നത്.🧞‍♂️

പണ്ട് ഒരു ചൊല്ലുണ്ടായിരുന്നു.  “പേർഷ്യയിൽ പണിയെടുത്താൽ കൈ നിറയെ പൊന്നു കിട്ടും, പക്ഷെ അത്രയും പൊന്നു കൊടുത്താൽ ഉരിയരി പേർഷ്യയിൽ കിട്ടില്ല.”  ഇന്നും ഈ മണൽക്കാട്ടിൽ അരി ഉൽപാദിപ്പിക്കാത്തതു കൊണ്ട് നമ്മുടെ നാട്ടിൽ നിന്നും ഇച്ചിരിയെങ്കിലും ഇവിടേക്കു വരും.  അതും കൂടി കഴിഞ്ഞാൽ അറബിയുടെ തനിനിറം കാണാം.  അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യയിലെ പെട്രോൾ വില നിയന്ത്രിക്കുന്നതിൽ അറബ് രാജ്യങ്ങൾ പങ്കെടുക്കും.  ഇപ്പോഴത്തെ രാഷ്ട്രീയം ആ വഴിക്കോട്ടാണ് പോകുന്നത്.

No comments: