Monday, October 28, 2019

നീതി ലഭിക്കാൻ നീ തീയാകേണ്ടി വന്നാൽ



ചന്ദ്രനിലും ചൊവ്വയിലും പോകാൻ വേണ്ട വിദ്യാഭ്യാസവും
നാടാകെ വികസനവും നേടിയെന്നു മേനി പറയുമ്പോഴും
സംസ്കാരം നഷ്ടപ്പെട്ട കിരാതന്മാരായി
ഭാവിയുടെ വാഗ്ദാനങ്ങളെ പിച്ചിക്കീറി ചിഹ്നം വിളിക്കുമ്പോൾ
നിയന്ത്രിക്കേണ്ട നിയമ വ്യവസ്ഥ തന്നെ മൗനം പാലിക്കുന്ന
സുരക്ഷാ ചുമതലയുള്ളവർ നിഷ്ക്രിയരായി നോക്കി നിൽക്കുമ്പോൾ
പ്രതികരിക്കാൻ നിർബന്ധിതരാവുന്ന നിസ്സഹായർ,
അബലകളെന്നു കരുതരുത്, കൈയിൽ കിട്ടുന്ന ആയുധമെടുത്താൽ
നീതി ലഭിക്കാൻ നീ തീയാകേണ്ടി വന്നാൽ വിപ്ലവം തന്നെയുണ്ടാകും.