Monday, May 6, 2019

പരീക്ഷാ വിജയം

സ്വന്തം മക്കൾ തങ്ങളേക്കാൾ മുന്നിലെത്തണമെന്നു എല്ലാ മാതാപിതാക്കളും സ്വാഭാവികമായും ആഗ്രഹിക്കും.
നമ്മുടെ അച്ഛനമ്മമാരും ആഗ്രഹിച്ചിട്ടുണ്ടാവും, അവരുടെ പ്രതീക്ഷയ്‌ക്കൊത്തു ഉയർന്നോ എന്നത് ആലോചിക്കേണ്ട വസ്തുതയാണ്.  എങ്കിലും നമ്മുടെ മക്കൾ എല്ലാവരും തന്നെ നമ്മളെക്കാൾ നല്ല നിലയിൽ പരീക്ഷാ വിജയം നേടി എന്നതിൽ ഞാനും (ഞങ്ങളുടെ മോൻ അരവിന്ദും CBSE Grade 10 score 94%)  നിങ്ങളോടൊപ്പം അഭിമാനിക്കുന്നു.  എല്ലാ കുഞ്ഞുങ്ങൾക്കും അവരുടെ പിന്നാലെ ഉറക്കമിളച്ചു പിന്തുണ നൽകിയ എല്ലാ അമ്മമാർക്കും ഒരായിരം അഭിനന്ദനങ്ങൾ. 🏆👏👏👏👏 ഈ വിജയങ്ങൾ കുട്ടികളുടെ മുന്നോട്ടുള്ള യാത്രയ്ക്ക് മികച്ച അടിത്തറ  നൽകട്ടെ.
06 May 2019

No comments: