വസ്തുതകളെ വിലയിരുത്തുമ്പോൾ
മതത്തെ മൗലികമായ പരിഗണിച്ച് എന്തു തീരുമാനമെടുത്താലും അതിൽ
വർഗീയതയുടെ അതിപ്രസരം ഉണ്ടാകും.
അങ്ങിനെ ഉരുത്തിരിയുന്ന പല
സംഗതികളും സാഹചര്യങ്ങളുമായി
പൊരുത്തമില്ലാതെ അബദ്ധങ്ങളും
തിരുത്തുവാൻ സാദ്ധ്യമല്ലാത്ത
തെറ്റുകളുമാവാം.
നമ്മുടെ രാജ്യത്ത് പൊതുവില്‍
കേരളം പോലെ ജന സാന്ദ്രത കൂടിയ
പ്രത്യേകിച്ചും മതം എന്ന ശബ്ദത്തിനു
അതിന്റെ ഭാഷാപരമായ അർത്ഥത്തിനേക്കാൾ
സാമുദായിക സ്പർദ്ധ സ്രൃഷ്ടിക്കുന്ന (ജാതിയുടെ / മതത്തിന്റെ)
അർത്ഥത്തിന് സ്ഫോടനാത്മകായ
ശക്തിയുണ്ട്.
സാമുദായിക സമത്വം പ്രസംഗത്തിൽ
മാത്രം നിർത്തി ഒരു ജനതയുടെ
നിസ്സഹായതയെ ചൂഷണം ചെയ്യുന്ന
കൂർമ്മബുദ്ധികളായ ചാണക്യൻമാർ
രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയപ്പോൾ
മുതൽ ഇന്നുവരെ ഇതേ കുടില തന്ത്രങ്ങൾ തുടർന്ന് പോരുന്നു.
Saturday, April 14, 2018
ഇനിയും ?
Subscribe to:
Post Comments (Atom)
No comments:
Post a Comment