ഭക്ഷ്യസുരക്ഷ ബില്ലിനു ഒരു വിയോജനക്കുറിപ്പ് ..
http://www.kpsukumaran.com/2013/08/blog-post_27.html
കെ പി എസ് വിവരിച്ച കാര്യങ്ങളോട് നൂറു ശതമാനം യോജിക്കുന്നു.
ഒരു രൂപയ്ക്കു അരി കൊടുത്തപ്പോഴും അതിന്റെ ശരിയായ ഉപഭോക്താക്കൾക്ക് (മൂ ന്നിൽ രണ്ടു ഭാഗം ജനം) പലപ്പോഴും പ്രയോജനപ്പെട്ടില്ല. ഭക്ഷ്യ ധാന്യങ്ങൾ റേഷൻ കടകളിൽ നിന്നും അപ്രത്യക്ഷമായ സംഭവങ്ങളും ഉണ്ടായി!
ഇപ്പോൾ തന്നെ കേരളത്തിൽ കൃഷി ചെയ്യാൻ ജോലിക്കാര്ക്ക് താല്പര്യം ഇല്ല. വാർക്ക / റോഡു പണികൾ ഒക്കെ ആയി കൂടുതൽ പേരും ഒഴിവായി പോവും. അത് കൊണ്ട് തന്നെ അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ നാനൂറും അഞ്ഞൂറും രൂപ വരെ ദിവസക്കൂലിക്ക് വരുന്നു. അവർ കൃഷിയിൽ താല്പര്യം ഇല്ലാത്തവരും.
നിർമ്മാണ പ്രവർത്തനങ്ങളോ നാണ്യവിളകളോ ഉല്പാദനം വർദ്ധിപ്പിക്കാതെ ഭക്ഷ്യ സുരക്ഷ എങ്ങനെ പ്രാബല്യത്തിൽ വരും ?
No comments:
Post a Comment