Friday, April 12, 2013

വീണ്ടുമൊരു വിഷു !


മഞ്ഞ കസവണിഞ്ഞ കണികൊന്നയുടെ ചാരുതയിൽ...
കൈനീട്ടവും കാർവർണ്ണന്റെ പുഞ്ചിരിയും പേറി വീണ്ടും ഒരു  വിഷു പുലരി കൂടി വരവായി
മനസ്സിൽ സുഖമുള്ള നിമിഷങ്ങളും  നിറമുള്ള സ്വപ്നങ്ങളും നനവാർന്ന ഓര്മകളും സമ്മാനിക്കാൻ  വീണ്ടുമൊരു  വിഷു !

കൊന്നപ്പൂവിന്റെ  നൈർമല്യവും മീനച്ചൂടിൽ  കുളിർമയുമേകി വന്നെത്തി വീണ്ടുമൊരു
ദര്ശന പുണ്യത്തിന്റെ ഐശ്വര്യമായ  വിഷുദിനം  എല്ലാ  മലയാളികൾക്കും
സമ്പൽ  സമൃദ്ധിയും ഐശ്വര്യവും  നിറഞ്ഞ  നല്ല  വിഷു  കാലം  ആശംസിക്കുന്നു .

കൈ  നിറയെ  കൊന്നപ്പൂവും നിറപറയും  നിലവിളക്കും മനസ്  നിറയെ  സ്നേഹവുമായി  വിഷുവിനെ വരവെല്ക്കാം

ഭദ്ര ദീപത്തിനു  മുന്നിൽ നിന്ന്
ഭഗവാനെ  കണി കാണുമ്പോൾ മനസ്സിൽ
നന്മയുടെ  കണികൊന്ന  പൂത്തു നില്കും ,
വർഷം  മുഴുവൻ  അത്  വാടാതിരിക്കട്ടെ !...

No comments: