Tuesday, May 17, 2011

"ജാതി" തിരിച്ചുള്ള അവലോകനം


എന്തൊക്കെ ചെയ്താലും "ജാതി" തിരിച്ചുള്ള അവലോകനം ലോകത് നിന്നും മാറില്ല എന്ന് തോന്നുന്നു.  ദൈവം സൃഷ്ടിച്ച രണ്ടു ജാതികള്‍ (ആണും പെണ്ണും) മാത്രമേ ഉള്ളു എന്നാണു ഞാന്‍ കരുതിയിരുന്നത്. അത് കൊണ്ട് തന്നെ കുടുംബത്തെ കാര്‍ന്നോമ്മാ ര്‍ക്ക് ചതുര്‍ഥി നല്‍കിയിരുന്ന ദര്‍ശനം ആയിരുന്നു എന്റേത്.  പക്ഷെ കേരളം വിട്ടു വടക്കോട്ട് പോയപ്പോ അവിടേം ജാതി ചോദിക്കല്‍ കുറവൊന്നുമില്ല.
ആദ്യം കണ്ട വിദ്വാന്‍ ചോദിക്കുന്നു ...
"ആപ് കാ നാം ? "
പേര് പറഞ്ഞു ... "പ്രദീപ്‌"
ഉടനെ അടുത്ത ചോദ്യം .. "പ്രദീപ്‌ ..... ???"
എനിക്ക് മനസിലായില്ല, [അദ്യേം ചോദിച്ചത് എന്താ മുഴുവന്‍ പേര് എന്നാണു.. ?? ]
പിന്നെയും അതേ ചോദ്യം "ആപ് കാ നാം പ്രദീപ്‌ .. ടാകുര്‍ ? മി ന്ഗ്ളെ ? ... ജാദവ്‌ ?? "
ഗതി കേട്ട് അതും പറയേണ്ടി വന്നു !
അന്നേരം ആ പുങ്ങവന്റെ കമന്റ്‌..
"ഓ മദ്രാസീ ??? "
എനിക്ക് തികട്ടി വന്നത് "@#$#%$&%&^*(%^&" 

അതിനു ശേഷം ഗള്‍ഫിലേക്ക് പോയപ്പോ ഇതിലും വലിയ കുരിശു ഉണ്ടാവും എന്ന് വിചാരിച്ചില്ല.

ഖത്തറില്‍ ഒരു "ഇ പീ സീ കോണ്‍ട്രാക്ടിംഗ്" കമ്പനിയില്‍ ജോയിനിംഗ് റിപ്പോര്‍ട്ട്‌ ചെയ്യാന്‍ പോയപ്പോ അവിടത്തെ കണ്‍സ്ട്രക്ഷന്‍ മാനേജര്‍ (ബ്രിട്ടീഷ്‌ ) പേര് ചോദിച്ചു.  പേര് മാത്രം പറഞ്ഞപ്പോ അയാളും ഇതേ ചോദ്യം.
അപ്പൊ ഞാന്‍ അയാളുടെ പേര് ചോദിച്ചു.
"ബ്രയന്‍ വൂട്പെക്കെര്‍ " എന്നായിരുന്നു അയാള്‍ പറഞ്ഞത്.
എനിക്കത് ശരിക്കങ്ങോട്ടു ദഹിച്ചില്ല.
അതിന്റെ അര്‍ഥം അയാളുടെ കുടുംബം മുഴുവന്‍ മരംകൊത്തികള്‍ [woodpecker = മരംകൊത്തി] ആയിരുന്നു എന്നാണോ?
പക്ഷെ എന്റെ മുഴുവന്‍ പേര് പറഞ്ഞപ്പോ സായിപ്പ് പറഞ്ഞു..
"ഓ ഓ ഐ നോ.. ഐ ഹാട് എ ബാറ്ച്ച്മാറെ വിത്ത്‌ സെയിം നെയിം !" ... 
പിന്നീട് ഉണ്ടായിരുന്ന സൌഹൃദ സംഭാഷണങ്ങളില്‍ ഒക്കെ സായിപ്പ് അവരുടെ പേരുകള്‍ എങ്ങനെയാണ് തിരഞ്ഞെടുക്കുന്നത് എന്നൊക്കെ പറയുമായിരുന്നു.

മലയാളികള്‍ (ഒരു പക്ഷെ ഇന്ത്യക്കാര്‍ പൊതുവിലും) പേരിടുമ്പോള്‍ അച്ഛന്റെ പേര് ചേര്‍ക്കും (അമ്മയുടെ പേരല്ല).  എന്നാല്‍ ഇതേ വിദ്വേഷം സായിപ്പുമാര്‍ക്കും ഉണ്ട്. മറ്റൊരു രീതിയില്‍ .
പേരിനൊപ്പം അമ്മയുടെ കുടുംബ പേരിനു ശേഷം അച്ഛന്റെ പേര് !..
ഒരു കണക്കിന് ഇത് കൂടുതല്‍ വൈകൃതം അല്ലെ?



 

3 comments:

Lipi Ranju said...

ശരിയാ, "ജാതി" തിരിച്ചുള്ള അവലോകനം കേരളത്തില്‍ മാത്രമല്ല...
അത് ഒരിക്കലും മാറുമെന്നും തോന്നുന്നില്ല !
നല്ല പോസ്റ്റ്‌ , അഭിനന്ദനങ്ങള്‍ ...

ചന്തു നായർ said...

ജാതി ചോദിക്കരുത്, പറയരുത്.... എന്നൊക്കെ ചൊല്ലാൻ കൊള്ളാം...പക്ഷേ കാര്യത്തോടടുക്കുമ്പോഴാണ് കഥ മാറുന്നത്..ഒന്നാം ക്ലാസ്സിൽ ചേരുന്നത് മുതൽ കല്ല്യാണം കഴിക്കുന്നത് വരേയും... എന്തിൻ മരണപത്രം വാങ്ങുന്നതുവരേക്കും നമ്മ്അൾക്ക് മുൻപിൽ ആ ‘കോളം” തുറിച്ച് നോക്കി നിൽക്കും.. ആ നിൽ‌പ്പിൽ നിന്നുമൊക്കെ രക്ഷപ്പെടാനായിരിക്കും... എന്റെ മാതാപിതാക്കൾ എന്റെ പേരറ്റത്ത് ഒരു വാൽ ചേർത്തത്.... പിന്നെ വാലിലാണോ കാര്യം മനസ്സിൽ നിന്നും അതങ്ങ് എടുത്ത് കളഞ്ഞാൽ പോരെ?

ajith said...

ഒരു പേരിലെന്തിരിക്കുന്നു എന്ന് പേരെടുത്ത ഒരാള്‍ ചോദിച്ചിട്ടുണ്ട്.