സ്വപ്നങ്ങള്‍ക്ക് ചിറകു വയ്ക്കാന്‍
സാധിച്ചാല്‍ പുതിയ മേച്ചില്‍ പുറങ്ങളിലേക്ക്
ആ ചിറകിലേറി പോകാം..
സ്വപ്നത്തിലെങ്കിലും ആ യാത്രയില്‍ കാണുന്നവ
ലക്ഷ്യങ്ങളുടെ കൂടെ കൂട്ടിയിടണം.
അവനവന്‍ സ്വയം തിരിച്ചറിയുമ്പോള്‍
എവിടെയും പ്രാര്‍ത്ഥിക്കുവാന്‍ കഴിയും..
സ്വന്തം കഴിവുകളില്‍ വിശ്വാസവും
ആഗ്രഹങ്ങളെക്കാള്‍ അവയില്‍ എത്തിപ്പിടിക്കാനുള്ള
പ്രവര്‍ത്തനങ്ങളും ഇളകാത്ത മനസും
ഒന്നിച്ചു നിന്നാല്‍ ദൈവം അവന്റെ കൂടെ തന്നെ ഉണ്ടാവും..
അങ്ങനെയെങ്കില്‍ താന്‍ പാതിയും
പിന്നെ ദൈവത്തിന്റെ പാതിയും കൂടിചേര്‍ന്ന്
അവനോന്റെ കാര്യോം നടക്കും.
4 comments:
ശരിയാ... ആഗ്രഹങ്ങളെക്കാള്‍, അവയില്‍ എത്തിപ്പിടിക്കാനുള്ള പ്രവര്‍ത്തനങ്ങളും ഇളകാത്ത
മനസും ഉണ്ടെങ്കില്‍ ദൈവം നമ്മുടെ കൂടെ തന്നെ
ഉണ്ടാവും..
സ്വപ്നങ്ങള്‍ക്ക് ചിറകു വയ്ക്കാന്‍
സാധിച്ചാല്‍ പുതിയ മേച്ചില്‍ പുറങ്ങളിലേക്ക്
ആ ചിറകിലേറി പോകാം..
സ്വപ്നത്തിലെങ്കിലും ആ യാത്രയില്‍ കാണുന്നവ
ലക്ഷ്യങ്ങളുടെ കൂടെ കൂട്ടിയിടണം.
ഹൃദയസ്പർശം
വിക്രുതികള്‍ കണ്ടതിപ്പോള്‍ മാത്രമാ... എത്തിപ്പിടിയ്ക്കുവതൊക്കെയും ഞാനെന്‍റെ വെള്ളത്തുണിയില്‍ പൊതിഞ്ഞു വെയ്ക്കും... എന്നു പറഞ്ഞിട്ടുണ്ട് ഒരു മഹാകവി.... നന്നായിട്ടുണ്ട് പ്രതീപേട്ടാ....
അവനവന്റെ കാര്യവും നടക്കട്ടെ!!!
Post a Comment