ജൂലൈ 24 ആം തീയതി അമ്മയുടെ അസ്ഥിസഞ്ചയനം
തിരുവില്വാമല ഐവർമഠം കോരപ്പത്ത് ട്രസ്റ്റ് കേന്ദ്രം
നിളാതീരത്ത്
സഞ്ചയനത്തിനുള്ള കാര്യങ്ങൾ ഏർപ്പാട് ചെയ്തിരുന്നു. രാവിലെ 5 മണിക്ക് എത്തണം എന്ന് പറഞ്ഞത്. അതിനു കണക്കാക്കി മുറിയിൽ നിന്നും ഇറങ്ങി. സഹോദരിയും കുട്ടികളും അവിടെ എത്തിയിരുന്നു.
സൂര്യോദയ ശേഷമേ ചടങ്ങുകൾ നടക്കൂ എന്ന് ഓഫീസിൽ നിന്ന പറഞ്ഞത് കൊണ്ട് 6 മണി വരെ അവിടെ വെയിറ്റ് ചെയ്തു.
ആറുമണിയായപ്പോൾ ഒരു കർമ്മി വന്നു.
കിണ്ടിയും നൽകി പുഴയിൽ കുളിച്ച് കിണ്ടിയിൽ ജലം നിറച്ചു വരാൻ പറഞ്ഞു. കൂടെയുള്ളവർ തലയിൽ വെള്ളം തളിച്ചാൽ മതി എന്നും പറഞ്ഞു.
ഭാരതപ്പുഴയിൽ മൂന്നുതവണ മുങ്ങി കിണ്ടിയിൽ ജലവും നിറച്ച് ചിതയുടെ അടുത്തേക്ക് എത്തി.
കിണ്ടി ഭൂമിയിൽ വെച്ചു.
കർമ്മം ചെയ്യുന്നതിനുള്ള പ്രാർത്ഥനകളുടെ കാര്യങ്ങൾ പറഞ്ഞു.
ചിതയുടെ ഒരുവശത്തിരുന്ന് കഴിഞ്ഞു മൂന്നു ഭാഗങ്ങളിൽ നിന്ന് [ശിരസ്സ്, അരഭാഗം, പാദം]
അസ്ഥികൾ എടുക്കുന്നതിനുള്ള ഉപദേശങ്ങൾ.
മരിച്ചയാളുടെ മക്കളും
മക്കളുടെ മക്കളും എല്ലാവരും തൊട്ടു നിന്ന്
ഓരോ ഭാഗങ്ങളിലെയും എടുത്തതിനുശേഷം എല്ലാം കർമ്മം ചെയ്യുന്നവർക്കും അസ്ഥികൾ എടുക്കാനുള്ള അവസരം കിട്ടുന്ന രീതിയിൽ കർമ്മി വ്യക്തമായിട്ട് പ്രാർത്ഥനകൾ നല്ല രീതിയിൽ പറഞ്ഞു നൽകി. വിവരങ്ങൾ സൂര്യഭഗവാൻ, വെളിച്ചം, വിളക്ക് എല്ലാം അമ്മയ്ക്ക് മോക്ഷം കിട്ടുന്നതിനു വേണ്ടി പ്രാർത്ഥിച്ചു വേണ്ടി.
അസ്ഥികൾ ശുദ്ധി
ചെയ്തത്
തീർത്ഥത്തിലും, ഗോമൂത്രത്തിലും, പാലിലും,
പിന്നീട്
ചിതയിൽ തീർത്ഥം തളിച്ചു.
തീർത്ഥം തളിച്ചു കൊണ്ട് മൂന്ന് പ്രദക്ഷിണം വച്ചു.
നവധാന്യങ്ങൾ വിതറി.
വീണ്ടും നവധാന്യങ്ങൾ മണ്ണിൽ ശരിക്കും മിക്സ് ചെയ്യുന്നതിനു വേണ്ടി ഇളക്കി കൊടുത്തു. അതിനുശേഷം
മൂന്നു തവണ പ്രദക്ഷിണം.
കൈക്കോട്ട് എടുത്തു,
സഞ്ജയന ത്തിനുശേഷം
കുഴിക്കുവാൻ, വാഴ വെക്കുന്ന സങ്കല്പം.
അതു കഴിഞ്ഞു
കുടഞ്ഞ് എല്ലാവരും കീഴിലുണ്ടായിരുന്ന ബാക്കി ജലം വ്യക്തമായിട്ട് ചെരിച്ച്
ഭൂമി തൊട്ട് നമസ്കാരം ചെയ്തു സഞ്ചയനം ചടങ്ങുകൾ പൂർത്തിയായി.
കർമിക്ക് ദക്ഷിണനൽകി.
സഹായിക്കും ദക്ഷിണ നൽകി.
അസ്ഥികൾ എടുത്ത കുടം കെടാ വിളക്കിനു മുൻപിൽ വെക്കാൻ ഓഫീസിലേക്ക് എത്തിക്കാൻ പറഞ്ഞു.