ഭരണത്തിലെ പരിഷ്കാരമാണ് പേര് മാറ്റൽ (അഗ്നിവീർ / അഗ്നി പഥ് ).
പലർക്കും ഓർമ്മയുണ്ടോ എന്നറിയില്ല ആര്മിയിലേക്കു യുവാക്കളെ ചേർക്കുന്നതിന്റെ ഭാഗമായിട്ടാണ് കപിൽ ദേവിനെ ടെറിട്ടോറിയൽ ആർമിയിലെ കമ്മീഷൻഡ് ഓഫിസറാക്കി ആദ്യം പ്രൊമോഷൻ നടത്തിയത്.
വീട്ടുകാരുടെ ഇമോഷണൽ ബ്ലാക്‌മെയിൽ കൊണ്ട് ആരെങ്കിലും ആർമിയോ നേവിയോ എയർ ഫോഴ്‌സോ തിരഞ്ഞെടുക്കുമോ ?
നേരത്തെ മുതൽ (ഞാൻ ഒക്കെ സ്‌കൂളിൽ പോകുമ്പോൾ മുതൽ ),
ഇന്ത്യൻ ആർമിയിലെ മെട്രിക് എൻട്രി റിക്രൂട്ട്മെന്റ് = 17 വയസ്സ്
ഇന്ത്യൻ നേവി സീമാൻ റിക്രൂട്ട്മെന്റ് = 18 വയസ്സ്
ഇന്ത്യൻ എയർഫോഴ്‌സ് എയർ മെൻ റിക്രൂട്ട്മെന്റ് = 17 വയസ്സ്
1990 മുതൽ ഇങ്ങനെ ഇരുപതിലേറെ ടെസ്റ്റുകൾ പാസ്സായതാണ്🎖️ എങ്കിലും മെഡിക്കൽ ഹിസ്റ്ററി വിവരിച്ചത് കൊണ്ട് മാത്രം പിന്മാറിയ ഞാൻ🤺. പതിനഞ്ചിലേറെ കൂട്ടുകാർ പത്തൊൻപതാം വയസിൽ ജോലിക്കു കയറി മുപ്പതാം വയസിൽ റിട്ടയർ ചെയ്തിട്ട് വീണ്ടും സംസ്ഥാന സർക്കാർ ജോലികളിൽ ഇപ്പോഴും തുടരുന്നുണ്ട്.
എന്റെ അഭിപ്രായത്തിൽ "സർക്കാർ ജോലിക്കു അപേക്ഷിക്കാൻ മിനിമം മൂന്നു വര്ഷം മിലിറ്ററി സർവീസ് (അവധി എടുക്കാതെ) വേണം" എന്ന് നിഷ്കർഷിക്കാൻ ഭരണകൂടത്തിന് ധൈര്യം വരുന്ന സമയത്തെ ഇതിനു ഒരു മാറ്റം വരൂ.
ഇത് എന്റെ മാത്രം അഭിപ്രായം.
No comments:
Post a Comment