മതവും രാഷ്ട്രീയവും ~ ഒരു മഹത്വവത്കരിക്കപ്പെട്ട അടിമത്തം
ആദ്യത്തെ സഞ്ചാരി അയാളുടെ യാത്രകളിൽ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള ചെലവുകുറഞ്ഞ തൊഴിലാളികളെ ലഭിക്കുന്ന കാര്യം നിരീക്ഷിച്ചിരിക്കാം. അങ്ങനെ ലഭിക്കുന്ന തോളഴിലാളികളെ സ്വന്തം രാജ്യത്തേക്ക് അയാള് കൊണ്ട് പോയിട്ടും ഉണ്ടാവണം. പക്ഷേ അങ്ങനെ സൗജന്യ തൊഴിൽ (തൊഴിലാളികളെയും) ലഭിക്കുന്നതിന്, വിവാഹബന്ധങ്ങളിൽ ഏർപ്പെടുകയോ മതപരമായ ആചാരങ്ങളിൽ ഏർപ്പെടുകയോ ചെയ്യുക എന്നതാണ് സഞ്ചാരികൾ കണ്ട എളുപ്പവഴി.
ഇങ്ങനെ മിശ്ര സംസ്കാരം ഉടലെടുക്കുകയും പ്രവാസികളുടെ ആവിർഭാവം തുടങ്ങുകയും ചെയ്തിരിക്കണം. വർഷങ്ങളായി സ്വത്വം നഷ്ടപ്പെട്ടു പലർക്കോ വേണ്ടി ജീവിതം ഹോമിച്ചുകൊണ്ടിരിക്കുന്ന ജന്മങ്ങൾ.
"മതങ്ങൾ" എന്നാൽ "മഹത്വവത്കരിക്കപ്പെട്ട അടിമത്തം" ആണെന്ന് ആരാണ് സമ്മതിക്കുക!
അങ്ങനെ ഞാൻ പറഞ്ഞാൽ എന്നെ സമൂഹത്തിൽ നിന്ന് പുറത്താക്കും.
ഏതെങ്കിലും സഞ്ചാരി അയാളുടെ താല്പര്യങ്ങൾക്കു വേണ്ടി പല രീതിയിൽ സ്വാധീനിച്ചു പിന്നോക്ക സമൂഹത്തിനെ തിരിച്ചുപോക്കില്ലാത്ത അവസ്ഥയിലേക്ക് കൊണ്ട് ചെന്നു. ഇങ്ങനെ സ്വന്തം അഭിപ്രായത്തിലേക്ക് (മതം = അഭിപ്രായം] ചേർത്തു നിർത്തുവാൻ വൈകാരികമായും ശാക്തീകമായും പലേ രീതികൾ അവലമ്പിച്ചിരിക്കണം. ഇതിനെല്ലാം അടിമപ്പെട്ടു എന്നു മാലോകർ തിരിച്ചറിയുന്നത് തന്നെ വളരെ വൈകിയത് കൊണ്ട് അവരെല്ലാം പ്രതികരണ ശേഷി നഷ്ടപ്പെട്ട ആൾക്കൂട്ടം മാത്രം.
ഒരു തരത്തിൽ ഈ അന്ധതയുടെ വീക്ഷണത്തിൽ നിലവിലെ ഭരണകക്ഷികൾ (സംസ്ഥാനത്തും കേന്ദ്രത്തിലും) ഉന്നത അടിമത്തത്തിന്റെ മറ്റൊരു രൂപമാണ്.
[ഇത് എന്റെ മാത്രം അഭിപ്രായം. ആരെയും നിർബന്ധിക്കുകയില്ല. ]
No comments:
Post a Comment