Sunday, September 19, 2021

ജീവനം എന്ന യാഥാർഥ്യം

 

സമൂഹം ഒറ്റപ്പെടുത്തിയിട്ടോ, ബന്ധുക്കൾ അകന്നു പോയിട്ടോ അല്ലെങ്കിൽ മറ്റാർക്കോ വേണ്ടി ഏറ്റെടുത്ത ഉത്തരവാദിത്വങ്ങളുടെ ചുമ ടിന്റെ ഭാരം കൊണ്ടോ, ആരും സഹായിക്കാനില്ല എന്ന സത്യം മനസ്സിലാക്കുമ്പോൾ നട്ടെല്ല് നിവർത്തി എഴുനേറ്റു നിൽക്കാൻ സാധിക്കുമ്പോൾ കിട്ടുന്ന ഒരു ധൈര്യം, ഇതു  വരെ ജീവിച്ചത് തന്നെ മറ്റാരുടെയെങ്കിലും ദാനം ആയിരുന്നുവെന്നും  ഇനിയും നഷ്ടപ്പെടാൻ ഒന്നുമില്ലെന്ന തിരിച്ചറിവ്,  വിലങ്ങുകളില്ലാതെ തന്നെ ബന്ധനത്തിലാക്കുന്ന  ജീവനം എന്ന  യാഥാർഥ്യം.  

അമ്മയുടെ (തായ് വേരുകൾ പോലെ ) ബന്ധങ്ങൾ നൽകുന്ന സഹന ശക്തിയും പിതാവിന്റെ ബന്ധങ്ങൾ (ശിഖരങ്ങൾ പോലെ) ക്കൊപ്പം ചേർന്നാൽ  പടരുന്ന കണ്ണികളിലൊന്ന് മാത്രമല്ലേ നമ്മൾ ഓരോരുത്തരും ?

[comment on Dr. Eby Lukose's FB post - (8) Facebook ] 

2 comments:

Dhruvakanth s said...

അതെ.. തീർച്ചയായും. ഒറ്റപ്പെടൽ ജീവിതത്തിൽ അനുഭവിക്കാത്ത ആരും ഉണ്ടാവുണെന്നു തോന്നുന്നില്ല... ഒറ്റപ്പെടുമ്പോഴാണ് നമ്മൾ ശെരിക്കും ആരാണെന്നു തിരിച്ചറിയുന്നത്. അറിവല്ല തിരിച്ചറിവുകളാണ് ജീവിതത്തിലെ ഏറ്റവും വലിയ ശക്തി. നന്നായി എഴുതി. എന്നെ ഒരുപാട് ചിന്തിപ്പിച്ചു....

Pradeep Narayanan Nair said...

നമുക്ക് നേരേ ചൂണ്ടിയ വിരലുകൾ തന്നെയല്ലേ നമുക്ക് ശക്തിയോടെ തിരിച്ചടിക്കാൻ പ്രചോദനം?
നല്ല വാക്കുകൾക്ക് നന്ദി.