ഇതിനു മുൻപ് "സുശീല ഗോപാലൻ" (ഒമ്പതാം നിയമ സഭയിലും പത്താം നിയമ സഭയിലും ) ഉണ്ടായിരുന്നില്ലേ?
ശ്രീമതി ടീച്ചർ ഇല്ലായിരുന്നോ (പന്ത്രണ്ടാമത്തെ നിയമ സഭയിൽ ) ?
ഇക്കഴിഞ്ഞ നിയമസഭയിൽ മേഴ്‌സി കുട്ടിയമ്മ ഇല്ലായിരുന്നോ (ശൈലജ ടീച്ചറെ കൂടാതെ ) ?
ഒരു പാട് കാലം ഭരിച്ച കോൺഗ്രസിന് എത്ര വനിതാ മന്ത്രിമാർ ഉണ്ടായിരുന്നു?
കുസുമം ജോസഫ് (ഒരു കാലത്തു തൊടുപുഴയിലെ അനിഷേധ്യ നേതാവ് ) പോലും മന്ത്രി ആയില്ല.
ഏഴാം നിയമ സഭയിൽ എം കമലം മാത്രം
ഒമ്പതാം നിയമ സഭയിൽ എം ടി പത്മ മാത്രം.
പതിനൊന്നാം നിയമസഭയിൽ കെ ആർ ഗൗരിയമ്മയെ (ഒഴിവാക്കാൻ പറ്റാത്ത രാഷ്ട്രീയ സാഹചര്യം കൊണ്ട് മാത്രം) മന്ത്രിയാക്കി.
പതിമൂന്നാം നിയമ സഭയിൽ പി കെ ജയലക്ഷ്മിയെ മന്ത്രിയാക്കി.
പുതിയ മന്ത്രി സഭയില് രണ്ടു വനിതാ മന്ത്രിമാർ.
അഭിനന്ദനങ്ങൾ ! അഭിവാദ്യങ്ങൾ !
മാറ്റം എന്നും ആവശ്യം തന്നെ. ആശയ ദാരിദ്ര്യം കൊണ്ട് നമ്മൾ കണ്ണുകൾ അടച്ചു ഇരുട്ട് ആക്കാതെ ഇരുന്നാൽ മതി.
No comments:
Post a Comment