ദിനവരകൾ 2020 - എനിക്ക് ഇങ്ങനെ ..
കാട് കയറുന്ന ചിന്തകളിൽ നിന്നും തലച്ചോറ് പെറുക്കുന്ന വിഷയങ്ങളിൽ നിന്നും മാറി കുറച്ചു നേരം സഞ്ചരിക്കുവാൻ അന്വേഷിച്ച പരീക്ഷണങ്ങളിൽ ഭേദപ്പെട്ട വിജയം കിട്ടിയത് വരകളിൽ നിന്നും അവയെ തമ്മിൽ ചേർക്കാൻ നൽകുന്ന നുറുങ്ങു വരികളും വഴിയാണ്. ബ്ലോഗിങ്ങ് എന്താണെന്ന് അറിയാതെ അങ്ങനൊന്നു തുടങ്ങിയ കാലം മുതൽ വരകൾ ദിനചര്യയായി തുടരുന്നു.
മൽസരത്തിൽ പങ്കെടുത്തു പരിചയമില്ലാത്തതു കൊണ്ട് അധികം വിമർശനം നേരിടേണ്ടി വന്നിട്ടില്ല. പിന്നെ വരകൾ സ്വന്തം ഇഷ്ടപ്രകാരം ആയപ്പോൾ ആസ്വാദകരുടെ അഭിപ്രായങ്ങൾ ശ്രദ്ധിച്ചിരുന്നു.
ബ്ലോഗ് കൂട്ടായ്മ വഴി മറ്റ് വരയൻ പുലികളെയും എഴുത്ത് പുലികളെയും അറിയാനും ചിലരെ നേരിൽ കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം. തൊടുപുഴയിൽ നടന്ന മീറ്റിൽ പങ്കെടുത്ത പ്രസിദ്ധരായ ചിത്രകാരൻമാരുടെ വ്യത്യസ്തമായ രീതി (വരകൾ) അവരുടെ ഫേസ് ബുക്ക് പേജ് സന്ദർശിക്കുക വഴി അറിയാൻ കഴിഞ്ഞു. ഫേസ് ബുക്ക് സുഹൃത്തുക്കളുടെ ശൃംഖല വലുതായിക്കൊണ്ടിരുന്നു.
പെൻസിൽവരകളും ജലച്ചായ ചിത്രങ്ങളും കൂട്ടി വയ്ക്കുന്ന കലവറയായി എന്റെ ഫേസ് ബുക്ക് പേജ്.
2019 ജനുവരി ഒന്ന് മുതൽ "100ദിനവരകൾ" ചാലഞ്ച് തുടങ്ങുന്നതായി നന്ദൻ സൂചിപ്പിച്ചത് പലതു കൊണ്ടും നല്ലൊരു ആശയം ആയിരുന്നു. പ്രതികരിക്കാൻ വരകളേക്കാൾ നല്ലൊരു മാദ്ധ്യമം വേറെ ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്. ഫേസ് ബുക്കിൽ നിന്നും കിട്ടുന്ന കാഴ്ചക്കാരുടെ അഭിപ്രായങ്ങളും അവരുടെ സുഹൃത് വലയത്തിൽ നമ്മുടെ വരകൾ ചർച്ചയ്ക്ക് വിഷയങ്ങൾ ആവുന്നതിലെ സന്തോഷവും ഒന്ന് വേറെ തന്നെയാണ്.
2019-ലെ ചാലഞ്ച് മുടങ്ങാതെ പങ്കെടുക്കുക വഴി പെൻസിൽ വരകൾ മറന്നിട്ടില്ല എന്നു സ്വയം വിശ്വസിപ്പിക്കാനും അയത്നലളിതമായി ഇങ്ങനെ തീർക്കാനും സാധിച്ചു. 2019 -ലെ നൂറു ദിന വരകൾ ഒരു മൽസരമായിരുന്നില്ല എങ്കിലും ബ്ലോഗ് സൗഹൃദങ്ങളുടെ പങ്കാളിത്തം അതിനെ സമ്പൂർണ്ണ വിജയമാക്കി.
അത് കൊണ്ട് തന്നെ 2020-ലെ ചാലഞ്ച് കണ്ണുമടച്ച് തുടങ്ങി. നൂറു ദിനവരകളിലെ ആശാൻ (നന്ദൻ) തന്റെ സുഹൃത്തുക്കളെ എല്ലാവരെയും പേനയോ പെന്സിലോ ബ്രഷോ ഒക്കെയടുത്ത് വരയുന്നതെന്തും പോസ്റ്റ് ചെയ്തും അവരെ മുടങ്ങാതെ വരയ്ക്കാൻ പ്രോത്സാഹിപ്പിച്ചും ആവേശം വർദ്ധിപ്പിക്കുന്നു.
ഇത്തവണത്തെ ചാലഞ്ച് വ്യത്യസ്തമാക്കാൻ പ്രത്യകമായൊരു ഫേസ് ബുക്ക് പേജ് തന്നെ തയ്യാറാക്കി. സമുദ്രം പോലെയുള്ള ഫേസ് ബുക്ക് ശ്രേണിയിൽ ചലഞ്ചിനെ ടാഗ് ചെയ്തു ആര് ചിത്രങ്ങൾ പോസ്റ്റ് ചെയ്താലും അവയൊക്കെ ക്രോഡീകരിച്ചു ഈ പേജിൽ കൊണ്ട് വരണം എന്ന ആവശ്യം സാധ്യമാക്കാൻ ആശാന്റെ സുഹൃത്തുക്കൾ നിർലോഭം സഹകരിച്ചു. പരസ്യ ചിത്രങ്ങൾ കൊണ്ട് വിസ്മയങ്ങൾ തയ്യാറാക്കാനും അവയെ പങ്കാളികളുടെ പ്രൊഫൈലുകളൂടെ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിലും വാട്സ്ആപ് ഗ്രൂപ്പും ശക്തമായി നില കൊണ്ടു. നൂതന ആശയങ്ങൾ കൊണ്ടും വരകളിലും രചനകളിലും സാങ്കേതിക മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ പരിചയങ്ങളും അവരുടെ അവതരണങ്ങൾ (ശബ്ദ / ചിത്രങ്ങൾ / വീഡിയോ) കൊണ്ടും ഈ വാട്സ് ആപ്പ് ഗ്രൂപ് വളരെയേറെ സജീവമാണ്.
ഒരാൾക്ക് അയാളുടെ സൃഷ്ടികളെ അഭിനന്ദിക്കുമ്പോൾ അയാൾക്ക് ഉണ്ടാവുന്ന അഭിമാനവും ആവേശവും ആ വ്യക്തിയുടെ ഭാവിയിലെ പ്രവൃത്തികളിൽ മാറ്റങ്ങൾ ഉണ്ടാക്കിയേക്കാം. അത് പോലെ തന്നെ പ്രതികരണ ശേഷി പ്രകടമാകുന്ന പല ചിത്രങ്ങളും ഇതിനകം ഈ ചലഞ്ചിൽ കണ്ടു.
ഇത്രയേറെ കഴിവുകൾ പലരിലും ഒളിഞ്ഞു കിടക്കുന്നു എന്ന് തിരിച്ചറിയുന്നതും അതിനെ പ്രോത്സാഹിപ്പിക്കുന്നതും ഏറ്റവും അഭിനന്ദനീയം!
നന്ദനോട് ഒത്തിരി സ്നേഹം!
ഇത് വരെ വരച്ച എല്ലാ പങ്കാളികൾക്കും അഭിനന്ദനങ്ങൾ !
ഇനിയും വരകളിലേക്കു ചേരാൻ പോകുന്ന കലാകാരന്മാർക്കും അഭിവാദ്യങ്ങൾ!

No comments:
Post a Comment