Monday, May 29, 2017

നീയാരാണ്? ഞാനാരാണ്?

നീയാരാണ്?  ഞാനാരാണ്?

ചോദ്യവും ഉത്തരവും 
പരിചയപ്പെടുത്തലിന് 
ഔപചാരികമായ ഭാഷ്യം നൽകുമ്പോൾ,
ചോദ്യകർത്താവിൻറെ ധാർഷ്ട്യം 
അവിചാരിതമായ പ്രതികരണത്തിന് 
കാരണമായി ഭവിക്കുന്നു.

എന്നെക്കുറിച്ച്,
യാതൊരു അമാനുഷിക ശക്തികളും
ഇല്ലാത്ത, സാമൂഹ്യ പ്രതിബദ്ധത
അടിച്ചേൽപ്പിക്കപ്പെട്ട പൗരൻ.

എല്ലാ വിധ ദുര്‍ബലതകളും
അലങ്കാരമാക്കാന്‍ ശ്രമിക്കുന്ന
ഏതെങ്കിലും സാഹചര്യത്തിൽ
നിങ്ങൾ കണ്ടിരിക്കാനിടയുള്ള
സാധാരണക്കാരിൽ ഒരാൾ.

 ഇനി ഒരു പക്ഷെ കണ്ണാടിയില്‍
നിങ്ങള്‍ കാണുന്ന  പ്രതിഫലനത്തിന്
സാമ്യം കണ്ടെക്കാവുന്ന മറ്റൊരു രൂപം,
ചെലപ്പോള്‍ ഇത് നിങ്ങള്‍ തന്നെയോ ?

  

No comments: