Tuesday, May 26, 2015

മഴക്കൂട്ട്

മഴക്കൂട്ട് .

മഴ തോരാതെ പെയ്തു കൊണ്ടിരിക്കുന്നു.
വണ്ടിയിൽ നിന്നിറങ്ങുമ്പോൾ കുടയെടുക്കാതിരുന്നത് അബദ്ധമായി എന്ന് തോന്നി.
വിതരണത്തിനുള്ള സാധനങ്ങൾ കൈപ്പറ്റാൻ വന്ന ആൾക്കാരുടെ തിരക്ക് കൂടുകയും ചെയ്തു.
ക്യൂവിൽ നിൽക്കാനുള്ള മടി കൊണ്ട് മാറി നിന്ന നേരം ആർത്തിരമ്പി വന്ന മഴ.
ഒരു ഉത്സവത്തിനുള്ള ആൾക്കൂട്ടം അതിലേറെ ഇരവം.
ഒരു പ്രകാരം ചീട്ട് എഴുതി സാധനങ്ങളുടെ കണക്കു നോക്കി തെറ്റുകൾ ഇല്ലാ എന്ന് ഉറപ്പു വരുത്തി.
ഇനി മഴ തീരുന്നത് വരെ എന്ത് എന്നാലോചിക്കുമ്പോൾ,
വരുന്നോ എന്ന് ചൊദിച്ച് പരിചയക്കാരൻ ഒരാൾ വിളിച്ചു. 
അയാളുടെ കുടയിൽ ചേർന്ന് നടന്നാൽ ഒരുപാടു നനയാതെ വണ്ടിയുടെ അടുത്ത് ചെല്ലാം.
പിന്നെ കൂടുതൽ ആലോചിക്കാതെ എഴുനേറ്റു.

ഓർമ ചിതലെടുത്ത് തുടങ്ങിയോ എന്ന് തോന്നിയത് സ്വന്തം വണ്ടിയുടെ ഡ്രൈവർ കുടയുമായി ഓടിക്കയറി വരുന്നത് കണ്ട നിമിഷം മാത്രം!
ഇന്ന് രാവിലെ ഡ്രൈവർ കൊണ്ടു വന്നു വിട്ടത് മറന്നതിനേക്കാൾ  ജാള്യത വിളിച്ച പരിചയക്കാരന്റെ ചിരിച്ച മുഖത്ത് നോക്കാൻ..

"എന്നാ സാർ വിളികാതിരുന്നത് ? വാ,  നമ്മക്ക് പോകാം" ചോദിക്കാതെ തന്നെ ചാക്കുകെട്ട് തലയിലെടുക്കുന്നതിനിടെ ഡ്രൈവർ.

"സാധാരണ ഇങ്ങനെ പറ്റുന്നതല്ല, എന്നാലും എങ്ങനെ? "
സംശയം തീരാതെ നടക്കുമ്പോഴേക്കും മഴയും മാറി.
വീണ്ടും ചാക്രിക ക്രിയകളിലേക്ക് .
എന്തരോ എന്തോ....

3 comments:

ajith said...

എന്തരോ എന്തോ. ഇങ്ങനെയുണ്ടോ ഒരു മറവി

Jose Arukatty said...

അല്‍ഷിമെഴ്സിന്റെ തുടക്കമാകുമോ?

Pradeep said...

മറവി ഒരിക്കലും നല്ലതല്ല അജിത്‌ ഭായി എന്നാലും !
അൽഷിമേഴ്സോ? ചുമ്മാ പേടിപ്പിക്കല്ലേ ജോസ് സാറെ :) നന്ദി, വായിച്ചതിനും അഭിപ്രായത്തിനും !