Friday, March 6, 2015

ഇന്ത്യയുടെ മകൾ

ഇന്ത്യയുടെ  മകൾ ?
ഇതര  ജീവികളിൽ  നിന്നും  വ്യത്യസ്തമായി  വിവേകം  എന്നൊരു  ഗുണം  ലഭിച്ചവർ  എന്ന്  അഹങ്കരിക്കാൻ  ഇനി  സാധ്യമല്ല  എന്നു തോന്നുന്നു.
പ്രബുദ്ധ ഭാരതത്തിലെ  യുവ  തലമുറയിൽ  ചിലർ വികലമായ മനോവിചാരങ്ങൾക്ക്  അടിമകളാണോ? 
കാമവും  മദിരയും മയക്കുന്ന  മനസിനെ  നിയന്ത്രണവിധേയമാക്കാൻ  ഇനിയും  കഴിയാത്തതു  കഷ്ടം  !
ഡൽഹി സംഭവത്തിന്റെ  ബി.ബി.സി ഡോകുമെന്ററിയിൽ   പ്രതികൾ നൽകുന്ന അഭിമുഖത്തിൽ നിന്നും  വ്യക്തമാകുന്നത് അവരുടെ മനസിന്റെ  വൈകല്യങ്ങളെ  തന്നെയാണ്. 
എന്തിന്റെയൊക്കെയോ അഭിനിവേശങ്ങളിൽ  മൃഗങ്ങൾ പോലും നാണിക്കുന്ന വൈകൃതങ്ങൾ നടത്തി ഇരയെ നിഷ്ടൂരമായി കൊല ചെയ്ത നരാധമർ.  അഭിഭാഷകരുടെ ഉപദേശമോ കൂടെ ഉള്ളവരുടെ സഹയോഗമോ കൊണ്ടു തങ്ങൾ ചെയ്തത് അപരാധമെന്നു തെല്ലു  പോലും ധാരണ ഇല്ലാതെ  സർക്കാർ ചെലവിൽ  ജീവിതം  തുടരുന്ന  പ്രതികൾ ഒരു ഭാഗത്ത്.  സമൂഹം മുഴുവൻ തെറ്റുകാരും  ഭരണകൂടം നിറയെ (നല്ലൊരു ഭാഗം) ഇങ്ങനെ തെറ്റുകൾ ആരോപിതമായി പിന്നീട് നിയമ യുദ്ധത്തിലൂടെ വിശുദ്ധന്മാരായ വ്യക്തികളും ഉള്ളപ്പോൾ  തങ്ങൾക്കു അതെ പോലെ ജീവിച്ചാൽ എന്ത് എന്ന ചിന്ത നല്കിയ അതി ധൈര്യം!..
പ്രതികളുടെ  ശിക്ഷ നീട്ടി  കൊണ്ടു പോകാൻ നിക്ഷിപ്ത  താല്പര്യം ഉണ്ടോ എന്ന് സംശയിക്കാവുന്ന സാഹചര്യം ഈ അഭിമുഖം സൃഷ്ടിച്ചിരിക്കുന്നു. 
ഭാരത തലസ്ഥാനത്ത്  തടവിൽ കഴിയുന്ന പ്രതികൾ അന്തർ ദേശീയ ദൃശ്യ മാധ്യമത്തിനു മുന്നിൽ വന്ന  ഇതേ സമയം  കിഴക്കേ  ഇന്ത്യയിൽ നിന്നും വിരുദ്ധമായ ജന പ്രതികരണം  വന്നിരിക്കുന്നു.
സമാനമായ സംഭവത്തിൽ നിയമപാലകർ പിടി  കൂടിയ  പ്രതിയെ  പ്രക്ഷുബ്ധരായ ജനക്കൂട്ടം അക്രമിച്ചു കൊലപ്പെടുത്തി!
നിയമത്തിലും നിയമപാലകരിലും കോടതികളിലും ജനങ്ങളുടെ  വിശ്വാസം നഷ്ടമായോ?
മാതൃകാപരമായ ശിക്ഷാ നടപടികലുടെ അഭാവം ഇങ്ങനെ നിയമം കയ്യ്യിലെടുക്കാൻ  സമൂഹത്തിനെ നിർബന്ധിതരാക്കും. 
ഇന്ത്യയുടെ മകൾ സമൂഹത്തിന്റെ കണ്ണു തുറപ്പിക്കുമോ?
 

2 comments:

പട്ടേപ്പാടം റാംജി said...

നീതി ലഭിക്കേണ്ടിടത്ത് നിന്ന് അത് ലഭിക്കുന്നില്ലെങ്കില്‍ എല്ലാ അളയും മുട്ടിക്കഴിഞ്ഞാല്‍ പിന്നെ ഉള്ള വഴി മേലും കീഴും നോക്കാതെയുള്ള ആക്രമണം തന്നെയാണ്. അത്തരം മാനസിക അവസ്ഥയിലേക്ക് മനുഷ്യരെ തള്ളിവിടാതിരിക്കാനാണ് ആര്‍ജ്ജവമുള്ള ഭരണകൂടങ്ങള്‍ ഉണ്ടാവേണ്ടത്.

ajith said...

ചില കണ്ണുകള്‍ തുറക്കാറില്ല