Sunday, September 15, 2013

ഓണാശംസകൾ !


പെരുമഴയിൽ കുതിർന്ന കർക്കിടക മാസം വിട വാങ്ങി !
സമ്പൽ സമൃദ്ധിയുടെ പൊൻ  ചിങ്ങം വന്നെത്തി,
മലയാള പെരുമയ്ക്ക് ഒരു വയസു കൂടി,

ഒരു തുമ്പ പൂവിന്റെ ചിരിയായി,
ചിങ്ങ നിലാവിന്റെ തിളക്കമായി,
സുന്ദര സ്വപ്നങ്ങളുടെ തേരിലേറി,
പൊന്നോണം വരവായി !

ചിങ്ങ മാസത്തിന്റെ ചിന്നി ചിന്നി  പെയ്യുന്ന മഴയും,
തുമ്പ പൂവിന്റെ ഗന്ധമുള്ള പൂക്കളവും,
പുത്തൻ  കൊടിയും ഉടുത്തു മാവേലി മന്നനെ വരവേല്ക്കാൻ,
കേരളം ഒരുങ്ങി കഴിഞ്ഞു!

മനസ്സിൽ ഒരായിരം ഓണപ്പൂക്കൾ വിരിയട്ടെ!
എല്ലാ ദിവസവും ഓണം പോലെ കടന്നു പോവട്ടെ,
എന്ന പ്രാർത്ഥനയോടെ
ഓണാശംസകൾ !

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

മനസ്സിൽ ഒരായിരം ഓണപ്പൂക്കൾ വിരിയട്ടെ!
എല്ലാ ദിവസവും ഓണം പോലെ കടന്നു പോവട്ടെ,