Wednesday, October 17, 2012

കൊടുങ്ങല്ലൂര്‍ മാലിന്യ സംസ്കരണ ശാല ...

കൊടുങ്ങല്ലൂര്‍ മാലിന്യ സംസ്കരണ ശാലയെ പറ്റിയുള്ള 
നിരക്ഷരന്റെ ലേഖനത്തിനു അഭിനന്ദനങ്ങള്‍ !..
സാങ്കേതിക ജ്ഞാനം ഇത്രയും കൂടുതല്‍ ഉള്ള
കേരളത്തില്‍ ഇങ്ങനെയൊരു സംരംഭം 
ഉണ്ടായിട്ടു അതിനെ പ്രചരിപ്പിക്കാന്‍ 
നമ്മുടെ ഭരണ കര്‍ത്താക്കള്‍ ഇനിയും 
മടിക്കുന്നതെന്തിനു ?
കാര്‍ഷിക വിദ്യാഭ്യാസ മേഖലയില്‍ ജൈവ കൃഷി രീതികള്‍ 
അവലംബിക്കുന്നതിനു അനുബന്ധമായി
ഇത്തരം സംസ്കരണ ശാലകളെ 
ഉള്‍പ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
അത് പോലെ തന്നെ ഇത്തരം
പ്രവര്‍ത്തനങ്ങള്‍ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 
സഹായത്തോടെ കൂടുതല്‍ പേര്‍ക്ക് 
ആശയം എത്തിക്കുവാനും കഴിഞ്ഞേക്കും.
എഞ്ചിനീയറിംഗ് / പൊളി ടെക്നിക് വിദ്യാലയങ്ങളില്‍ 
പ്രൊജക്റ്റ്‌ വിഷയമായും ഈ വിധത്തിലുള്ള 
സംസ്കരണ ശാലകള്‍ അഭിലഷണീയം തന്നെ !
ശ്രീ. ജോയിയെ നമ്മള്‍ എല്ലാവരും മാതൃകയാക്കേണ്ടതാണ് .


Saturday, October 6, 2012

മതം | അവശ്യമോ ? അതോ വെറും ഒരു ആവശ്യമോ ? Religion | a necessity or just a need ?


പൊതു പ്രവര്‍ത്തകര്‍ 
മതം മൌലികമായി ഉപയോഗിക്കുമ്പോള്‍ 
അത് രാഷ്ട്രീയം ആവുന്നു .
എന്നാല്‍ രാഷ്ട്ര നിര്‍മ്മാണത്തിണോ 
പുരോഗമന പ്രവര്‍ ത്തനത്തിനോ  
ഒരിക്കലും മതം ആവശ്യമോ അല്ലെങ്കില്‍
അവശ്യ ഘടകമോ അല്ല താനും !
 മനുഷ്യ സഹജമായ വികാരങ്ങള്‍ക്ക് 
അതീതമായി മതങ്ങള്‍ക്ക് 
വേറിട്ട്‌ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ ?
മതത്തില്‍ വിശ്വാസമില്ല എന്ന് പ്രസ്ഥാവിക്കുമ്പോഴും 
സ്വന്തം മതത്തിന്റെ സ്ഥാനത്ത് 
വേറെ എന്തെങ്കിലും സങ്കല്‍പ്പിക്കാന്‍ കഴിയുമോ ?

അല്ലെങ്കില്‍ തന്നെ സ്വന്തം മത സങ്കല്‍പം എങ്ങനെ ഉണ്ടാവുന്നു?
ജനനം നടക്കുന്നതോടെ 
മതവും കുറിച്ച് ചേര്‍ക്കുന്നു.
ജന്മം നല്‍കിയ മാതാവും പിതാവും 
എന്ത് മത വിശ്വാസിയാണോ 
അതെ മതത്തില്‍ തന്നെ ജനിച്ച കുട്ടിയേയും പെടുത്തുന്നു.
ഇതില്‍ കൂടുതല്‍ മതത്തിന് ഒരു അടിസ്ഥാനം ഉണ്ടോ ?

മതം എന്ന വാക്കിനു "അഭിപ്രായം" എന്നൊരു അര്‍ഥം കൂടി ഉണ്ടല്ലോ.
അങ്ങനെ അഭിപ്രായ പ്രകാരം എനിക്ക് ഇഷ്ടപ്പെട്ട മതം സ്വീകരിക്കാന്‍
ശ്രമിച്ചാല്‍ സമൂഹത്തില്‍ ഒറ്റപ്പെടുന്ന സാഹചര്യം ആണ്
ഇന്ന് നമ്മുടെ ഇടയിലുള്ളത്.
 


ഈയിടെ  ചാനലില്‍ വന്ന ഒരു ചര്‍ച്ച കണ്ടപ്പോഴാണ്
ഇതൊക്കെ തോന്നിയത്.